thalopandi

Pages

Thursday, January 13, 2011

ലഹരിക്കെതിരെ പ്രതികരിക്കാനുള്ള സമയം അതിക്രമിച്ചു കൊണ്ടിരിക്കുന്നു...മറ്റൊരു വശംകൂടി...

വാഹന പരിശോധനയ്ക്കിടെ പോലീസുകാരനെ ബൈക്കിടിച്ച സംഭവത്തില്‍ രണ്ടുപേരെ വളയം പോലീസ് അറസ്റ്റുചെയ്തു.







കന്നുകുളം സ്വദേശികളായ പാലോറ വീട്ടില്‍ പ്രജിത്ത് (20), മാവുള്ള പറമ്പത്ത് അജ്‌നാസ് (19) എന്നിവരാണ് പിടിയിലായത്. പ്രതികളെ നാദാപുരം ഫസ്റ്റ് ക്ലാസ് കോടതി റിമാന്‍ഡ് ചെയ്തു.



          സത്യത്തില്‍ പ്രജിത്തും,അജ്നാസും അന്ന് കള്ള് കുടിക്കുക മാത്രമല്ല,അരയില്‍ കുപ്പി തിരികി വെച്ചിട്ടുമുണ്ട്.ദിവസ കൂലിക്ക് പണിക്കു പോകുന്നവരാണ് ഇവര്‍ എന്നാണു അറിയാന്‍ കഴിഞ്ഞത്.ഇവര്‍ മാത്രമല്ല....ദിവസം 400 നും 500 നും ജോലി ചെയ്തു വൈകുന്നേരം ഷവര്‍മ്മയും കഴിച്ചു ഒന്ന് വിശാലമായി ആഘോഷിക്കുന്നത് സാധാരണ രീതിയാക്കി മാറ്റിയവര്‍ ഒത്തിരിയാണ്‌.അവര്‍ ജോലി ചെയ്യുന്നു,അവര്‍ക്ക് കിട്ടുന്ന പണം അവര്‍ ഇഷ്ട്ടമുള്ളിടത്തു തീര്‍ക്കുന്നു എന്നത് ന്യായം !.പക്ഷെ ഒരു സമൂഹത്തിന്റെ വലിയ ഒരു ഭാഗം അതിലേക്കു നയിക്കപ്പെടുന്ന കാഴ്ച്ചയെ നാം ഭയക്കേണ്ടിയിരിക്കുന്നു എന്നത് നേരല്ലേ?


രണ്ടാഴ്ചകള്‍ക്ക് മുമ്പ് ഭൂമിവാതുക്കല്‍ അങ്ങാടിയില്‍ ,കുളപ്പരമ്പ് ക്ഷേത്രത്തിലെ വിളക്കിനോടു അനുബന്ധിച്ചു നടന്ന ഘോഷയാത്ര...തീരാന്‍ മിനുട്ടുകള്‍ മാത്രം ബാക്കി...പോലീസ് നല്ല ജാഗ്രതയിലാണ്.കാരണം കല്ലാച്ചിയിലെ അനിഷ്ട്ട സംഭവം കഴിഞ്ഞ ഉടനെയാണ്.റോഡു മുഴുവന്‍ ബ്ലോക്ക് ആയതിനാല്‍ പലരും പ്രയാസപ്പെട്ടു എന്നത് സത്യമാണ്.


ഒരു അയ്യപ്പ ഭക്തന്‍ തന്‍റെ ബൈക്ക് പാര്‍ക്കിങ്ങില്‍ നിന്നു എടുക്കുന്നതിനിടെ കണ്ണാടികൊണ്ടു ഒരാളുടെ കൈക്ക് അറിയാതെ തട്ടിപ്പോയി.തട്ട് കൊണ്ടയാള്‍ ഒരു പ്രശ്നവുമില്ലാതെ പോവുകയും ചെയ്തു.


പക്ഷെ ഇത് കണ്ടുനിന്ന നമ്മുടെ അനിയന്മാര്‍ക്ക് പൊള്ളി. 'എവിടെ നോക്കിയാടാ വണ്ടി എടുക്കുന്നത്'എന്ന ചോദ്യത്തില്‍ നിന്നു തുടങ്ങിയ തര്‍ക്കം പിന്നെ രണ്ടു കൂട്ടരുടെയും വാഗ്വാദത്തിലേക്ക് ചെന്നെത്തി.യാദൃശ്ചികമായി അവിടെ എസ്.ഐ.എത്തി.വാര്‍ഡു മെമ്പര്‍ എത്തി.തട്ട് കൊണ്ടയാള്‍ക്ക് പ്രശ്നമില്ലെന്ന് പറഞ്ഞിട്ടും നമ്മുടെ മക്കള്‍ക്ക് അരിശം തീര്‍ന്നില്ല.എസ്.ഐ.തന്‍റെ മൊബൈല്‍ ഉപയോഗിച്ച് പ്രശ്നക്കാരുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു.അതിനു എസ്.ഐ.യോട് കയര്‍ത്തു. എസ്.ഐ.യുടെ കൈക്ക് പിടിച്ചു ആരോട് ചോദിച്ചാണ് ഫോട്ടോ എടുത്തത് എന്ന ചോദ്യത്തില്‍ എസ്.ഐ.യും പതറി.ഒരു ഇഷ്യൂ ഉണ്ടാക്കി ഉത്സവത്തിന് തടസ്സം വന്നാല്‍ അത് ഉണങ്ങാത്ത മുറിവായി നാട്ടില്‍ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് ഒന്നും പറയാതെ എസ്.ഐ.പിന്മാറിയ കഥ കൂടി ഇന്നലെ എനിക്ക് വിവരിച്ചു തന്നത് ചെന്നാട്ട് മൂസ്സ മാസ്റ്റര്‍ ആണ്.ഇതിനര്‍ത്ഥം എല്ലാരും കള്ളും,പാനും ഉപയോഗിച്ചത് കൊണ്ടാണ് എന്നല്ല. പക്ഷെ ചിലപ്പോളെങ്കിലും അതും ചിലര്‍ക്ക് കാരണമാവുന്നുണ്ട്.


രണ്ടു മാസം മുമ്പ് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനത്തിന്റെ നടുത്തളത്തില്‍ കയറി ചിലര്‍ക്ക് വലിയ ഒരു ഇഷ്യൂ ഉണ്ടാക്കാന്‍ ധൈര്യം വരണമെങ്കില്‍ അവരുടെ മാനസികാവസ്ഥയെ എത്രത്തോളം പാകപ്പെടുത്തിയെടുക്കണം.വിരലിലെണ്ണാവുന്ന ചുരുക്കം ചിലരുടെ ആത്മ സംയമനവും ,ഇടപെടലും കൊണ്ടു മാത്രമാണ് അന്ന് വലിയ ഒരു പ്രശ്നം തലനാരിഴക്ക് ഇല്ലാതെ പോയത്.


അല്ലെങ്കില്‍ ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവേശത്തിന്റെ ഇടയ്ക്കു കയറി ,ഒരു പ്രമുഖനായ പ്രവര്‍ത്തകനെ ഒരായുധം ഉപയോഗിച്ചു അക്രമിക്കില്ലായിരുന്നു. അക്രമിക്കപ്പെട്ടവന്റെയും,അതറിഞ്ഞ നേതാക്കളുടെയും നല്ല മനസ്സിനെകൂടി ഇവിടെ അഭിനന്ദിക്കട്ടെ.


ഇതുകൂടി പറയാന്‍ കാരണം..... സ്വന്തം ആലോചനക്കു പുറത്തു മറ്റു ചില സ്വാദീനം കൂടി ഇങ്ങിനെയുള്ള അവസരത്തില്‍ ചിലര്‍ക്ക് ഉണ്ടാവുന്നു എന്ന് ന്യായമായും സംശയിക്കാവുന്നതാണ്.ആ സംശയങ്ങള്‍ കടന്നെത്തുന്നതും ഇത്തരം ലഹരികളിലേക്ക് തന്നെയാണ് എന്നതും വസ്തുതയാണ്.ചുണ്ടുകള്‍ക്കുള്ളില്‍ തിരുകികയറ്റുന്ന,രക്തത്തെയും,മനസ്സിനെയും ലഹരിപിടിപ്പിച്ചു ,നാടിനും ,സമൂഹത്തിനും ദോഷകരമാക്കുന്ന,നമ്മുടെ സമൂഹത്തെ നാശത്തിലേക്ക് തള്ളുന്ന ഇത്തരം തിന്മകളെ തോല്‍പ്പിക്കാന്‍ നമുക്ക് കഴിയുമെന്ന് പ്രത്യാശിക്കാം.

No comments:

Post a Comment