thalopandi

Pages

Monday, August 8, 2011

ജസീരയെയും ഞങ്ങളെയും നീ സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ചു കൂട്ടണേ....

മാസങ്ങള്‍ക്ക് മുമ്പ്, ദുബായില്‍ നിന്നു അല്‍-ഐന്‍ ലേക്ക് യാത്ര പോയപ്പോള്‍ , കുറഞ്ഞ നാളത്തേക്ക് എന്റടുത്തു വന്ന ഉപ്പാനെയും,ഉമ്മാനെയും അല്‍-ഐന്‍ ല്‍ ഉള്ള ബന്ധുക്കളെയും കൂട്ടുകാരെയും കാണാനായിരുന്നു ആ യാത്ര.അയല്‍വാസി കൂടിയായ കുഞ്ഞമ്മദ്ന്‍റെ വീട്ടില്‍ ഒരു ദിവസം താമാസിക്കല്‍ അവര്‍ക്ക് അനിവാര്യമായതിനാല്‍ ഞാന്‍ തിരിച്ചു പോന്നു.
ആ വില്ലയില്‍ തൊട്ടടുത്ത്‌ താമസിക്കുന്ന എന്‍റെ നാദാപുരക്കാരനായ സുഹുര്‍ത്തും അവന്റെ ഭാര്യയും പക്ഷെ ഉപ്പയെയും ഉമ്മയെയും തിരികെ തരാന്‍ തയാറായില്ല.എന്‍റെ ഉമ്മയെ അന്ന് വരെ കാണാത്ത ,പരിചയപ്പെടാത്ത ആ പെണ്‍കുട്ടിക്ക് ഒരു ദിവസം കൂടി അവരെ അവിടെ നിര്‍ത്തണമായിരുന്നു. ഞാന്‍ ഒരിക്കല്‍ പോലും പറയാത്ത ആ സുഹുര്‍ത്തിന്റെയും ഭാര്യയുടെയും ആ വലിയ സ്നേഹ സ്വീകരണം കണ്ടപ്പോള്‍
ഒരിക്കലല്ല പല വട്ടം അവരോടോന്നിച്ചു കഴിയാന്‍ അവര്‍ ആഗ്രഹിച്ചു എന്നത് നേര് തന്നെയാ... ഒരുപക്ഷെ,തിരക്കുകള്‍ക്കിടയില്‍​ ആണെങ്കിലും,സ്വന്തം മകനായ ഞാന്‍ കൊടുത്ത സ്വീകരണത്തെക്കാള്‍ കൂടുതല്‍ അന്യരില്‍ നിന്നു കിട്ടിയതിലുള്ള സന്തോഷമായിരിക്കാം അത്....
ആ പെണ്‍ കുട്ടിയുടെ സ്നേഹത്തെയും,നല്ല മനസ്സിനെ കുറിച്ചും പിന്നീട് പലപ്പോളായും എന്ന്റെ ഉമ്മ പറഞ്ഞു പോയതായി ഞാന്‍ ഓര്‍ക്കുന്നു...... ഇന്നാലില്ലാഹി..... ഇന്നലെ രാത്രി നോമ്പ് തുറന്നു അല്പം കഴിഞ്ഞതെയുള്ളൂ... ആ പെണ്‍കുട്ടി....എന്നെന്നേക്കുമാ​യി പോയി.....
രാത്രി 8 :30 മണിക്ക് എനിക്ക് വന്ന ഫോണില്‍ കൂടി ഞാനതറിഞ്ഞു. വിശ്വസിക്കാന്‍ പ്രയാസപ്പെട്ടിട്ടും ,ആ സത്യത്തിനു മുന്‍പില്‍ എന്‍റെ വാര്‍ത്തയിലുള്ള വിശ്വാസം പതറിപ്പോയി. കല്ലാച്ചി വിംസ് ഹോസ്പിറ്റലില്‍ നിന്നും രാത്രി 9 മണിയോടെ മയ്യത്ത് നാദാപുരത്തെ കുമ്മംക്കോട്ട്
ചേണികണ്ടിയില്‍ എത്തുമ്പോഴേക്കു അവിടെ ജനങ്ങളുടെ ഒഴുക്കായിരുന്നു.
ശുഹൈബ്ന്‍റെ മനസ്സിന് സമാധാനം നല്‍കാന്‍ നമുക്ക് അല്ലാഹുവിനോട് പ്രാര്‍ഥിക്കാം. വെറും മൂന്നു മാസം മാത്രം പ്രായമായ മകള്‍ ഉള്‍പ്പടെ മൂന്നു പിഞ്ചു കുട്ടികളാണ് ശുഹിബിനും ജസീറക്കും. രാവിലെ നാദാപുരം പള്ളിയില്‍ ഖബറടക്കം നടക്കുമ്പോള്‍ വന്‍ ജനാവലിയാണ് ഉണ്ടായത്.ഭാര്യയുടെ മയ്യത്ത് ഖബറടക്കുമ്പോള്‍ ശുഹൈബ് എല്ലാം അല്ലാഹുവില്‍ അര്‍പ്പിക്കുകയായിരുന്നു.ഖബറിടത​്തില്‍ ഇരു കയ്യും നീട്ടി അല്ലാഹുവിനെ വിളിച്ചു വാവിട്ടു കരഞ്ഞു പോയപ്പോള്‍ .ഒരാളുടെ പോലും കണ്ണ് നിറയാതിരുന്നില്ല.പലരുടെയും കണ്ണീര്‍ ഒഴുകി തീര്‍ന്നു എന്ന് തന്നെ പറയാം. മൂന്നു മക്കളെയും എന്നെയും തനിച്ചാക്കി പ്രിയതമ പോകുമ്പോള്‍ അനുഭവിച്ച വേദന ....പടച്ച തമ്പുരാനേ,....ഞങ്ങളുടെ സഹോദരി ജസീരയെയും ഞങ്ങളെയും നീ സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ചു കൂട്ടണേ.... എല്ലാം നഷ്ട്ടപ്പെട്ടവനെ പോലെയായ ഞങ്ങളുടെ സഹോദരന്‍ ശുഹൈബ്ന്‍റെ മനസ്സിന് നീ ശക്തി നല്കണേ....ആമീന്‍.