thalopandi

Pages

Wednesday, January 12, 2011

ലഹരിക്കെതിരെ പ്രതികരിക്കാനുള്ള സമയം അതിക്രമിച്ചു കൊണ്ടിരിക്കുന്നു...????

---------- Forwarded message ----------



From: thasneem ali


Date: 2010/12/6


Subject: ലഹരിക്കെതിരെ പ്രതികരിക്കാനുള്ള സമയം അതിക്രമിച്ചു കൊണ്ടിരിക്കുന്നു...????


To: vanimal , sayeedtp sayeed














എല്ലാര്‍ക്കും നന്മകള്‍ നേരുന്നു.. റോഡിന്‍റെ കാര്യത്തില്‍ ഒരു നല്ല തീരുമാനം ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.. അത് പോലെ തന്നെ ജനകീയ കൂട്ടായ്മ എത്രയും പെട്ടെന്ന് കടന്നു ചെല്ലണം എന്ന് എനിക്ക് തോന്നുന്ന ഒരു കാര്യമാണ് വാണിമേലില്‍ ദിനം പ്രതി കൂടി വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം തടയുക എന്നത്.. പുതു തലമുറയില്‍ പുകവലിക്കാര്‍ കുറഞ്ഞു വരുന്നു എന്നായിരുന്നു ഞാനടക്കമുള്ളവരുടെ ധാരണ, പക്ഷെ മനസ്സിലാക്കാന്‍ കഴിയുന്ന കാര്യം എന്താണെന്ന് വെച്ചാല്‍ പുകവലിയില്‍ തുടങ്ങുന്ന കുട്ടികള്‍ പെട്ടെന്ന് തന്നെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി പോവുകയാണ് എന്നാണു.. നമ്മുടെ ക്രെസെന്റ്റ്‌ ഹൈ സ്കൂളിലെ കുട്ടികള്‍ ഇക്കാര്യത്തില്‍ ഒട്ടും മോശക്കാരല്ല എന്ന് ഞാന്‍ മനസ്സിലാക്കുന്നു... 18 വയസ്സിനു താഴെയുള്ളവര്‍ക്ക് സിഗരറ്റ് വില്‍ക്കാന്‍ പാടില്ല എന്ന് നിയമം ഉള്ളപ്പോള്‍ തന്നെ കുട്ടികള്‍ക്ക് അത് ഇഷ്ടം പോലെ വാങ്ങാന്‍ പറ്റുന്നു എന്നതാണ് അവസ്ഥ.. സ്കൂള്‍ പരിസരങ്ങളിലുള്ള കച്ചവടക്കാരു ലാഭം മാത്രം മുന്നില്‍ കണ്ടു കൊണ്ട് ഇതിനു കൂട്ട് നില്‍ക്കുകയും ചെയ്യുമ്പോള്‍ അതിന്റെ ഫലം നമ്മുടെ പുതിയ തലമുറയുടെ ഭാവി കുഴപ്പത്തിലേക്കു നീങ്ങുന്നു എന്ന് തന്നെയാണ്..


ഉച്ചക്കുള്ള ഭക്ഷണത്തിന്റെ ഇടവേളയില്‍ സിഗരറ്റും വാങ്ങി ഇടവഴികളില്‍ വെച്ച് പുകക്കുന്ന അനവധി കുട്ടികളെ കാണാന്‍ പറ്റും... നിങ്ങള്‍ മുതിര്‍ന്നവര്‍ വരുമ്പോ ഒരു പക്ഷെ അവര്‍ ഒളിച്ചു വെച്ചേക്കാം, പക്ഷെ എന്റെയൊക്കെ മുന്നില്‍ കൂടി അവര്‍ അത് ഉപയോഗിക്കുന്നത് കാണാന്‍ സാധിക്കുന്നു.. എന്റെവീടിന്റെ പിറകിലുള്ള തോട്ടം കുട്ടികളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കുള്ള വേദിയാകുന്നുണ്ട്.. ഞാന്‍ വീട്ടില്‍ ഉള്ളപ്പോ അവരെ ഓടിക്കാന്‍ ശ്രമിച്ചിട്ടുമുണ്ട്.. കൂട്ടത്തില്‍ കുരുത്തംകെട്ട ഒരെണ്ണം ഉണ്ടാവും. മറ്റുള്ളവരെ കൂടി ഇതിലേക്ക് കൊണ്ട് വരുന്നത് അവരാണ്.. എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം കണ്ടെത്താന്‍ സ്കൂളിലെ അധ്യാപകരായ ഗ്രൂപ്പ് മെമ്പര്‍മാര് മുന്‍കൈ എടുക്കണമെന്ന് ഞാന്‍ അഭ്യര്തിക്കുകയാണ്... ഇതിനു വേണ്ട എല്ലാ വിധ സഹകരങ്ങളും എന്നില്‍ നിന്നും പ്രതീക്ഷിക്കുകയും ചെയ്യാം.. കുട്ടികളെ ബോധാവല്‍ക്കരിക്കുന്നതിനോടൊപ്പം തന്നെ കച്ചവടക്കാരുമായി ബന്ധപ്പെട്ടു കുട്ടികള്‍ക്ക് ലഹരി വസ്തുക്കള്‍ വില്‍ക്കില്ല എന്ന് ഉറപ്പു വരുത്തേണ്ടതും അത്യാവശ്യമാണ്.. ഇതിനു പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും സഹകരണം ഉണ്ടാകണമെന്ന് ആഗ്രഹിക്കുകയാണ്..സിഗരറ്റില്‍ നിന്നും കുട്ടികള്‍ കടന്നു ചെല്ലുന്ന മേഖലയാണ് പാന്‍.. ഭൂമിവാതുക്കലെ പാന്‍ വില്‍ക്കുന്ന ആളുടെ ഒരു ദിവസത്തെ വരുമാനം എത്രയാണെന്ന് ആരെങ്കിലും ഒന്ന് അന്വേഷിച്ചു നോക്കിയാല്‍ മനസ്സിലാവും നമ്മുടെ നാട് എങ്ങോട്ടാണ് പോകുന്നത് എന്ന്.. വൈകുന്നേരങ്ങളില്‍ അവിടെ ഉണ്ടാകുന്ന തിരക്ക് ഒന്ന് കാണേണ്ടത് തന്നെയാണ്.. പാനില്‍ നിന്നും വീണ്ടും അടുത്ത മേഖലകള്‍ തേടി പോകുന്നത് കൊണ്ട് തന്നെ രാത്രിയുള്ള കള്ള് കച്ചവടവും മറ്റും ഉഷാറായി വരുന്നു എന്നും അറിയാന്‍ കഴിയുന്നു.. ഭൂമിവാതുക്കളില്‍ പരസ്യമായി പകല്‍ പോലും കള്ള് വില്‍ക്കുന്ന ആളെ ഞാന്‍ കണ്ടിട്ടുണ്ട്, പഞ്ചായത്തിലെ ഒരു മെമ്പരോട് നേരിട്ട് ആളെ കാണിച്ചു കൊടുത്തിട്ടുണ്ടെങ്കിലും വില്‍പ്പന നിര്‍ത്തിക്കാന്‍ മുപ്പര് എന്തേലും ചെയ്തതായി കാണുന്നില്ല.. 'സ്റ്റാര്‍ വിഷന്‍' ശബ്ദിക്കാന്‍ തയ്യാറാവുകയാണെങ്കില്‍ ഞാന്‍ കാട്ടി തരാം ആളെ.. മുന്നേ ഒരു പ്രാവശ്യം വളയം SIക്ക് ആളെ കാണിച്ചു കൊടുത്തതായി എന്റെ സുഹൃത്ത്‌ പറഞ്ഞിരുന്നു, പക്ഷെ അന്ന് അവിടെ പരതിയപ്പോള്‍ സാധനം ഒന്നും കിട്ടിയില്ല എന്നെങ്ങാനുമാണ് അറിയാന്‍ കഴിഞ്ഞത്.. പക്ഷെ ആ കടയില്‍ ഇപ്പോയും സാധനം വില്ക്കുന്നുണ്ട്..


ചര്‍ച്ച ചെയ്യുകയാണെങ്കില്‍ ഈ വിഷയത്തില്‍ ഒരുപാട് കാര്യങ്ങള്‍ പറയാന്‍ എല്ലാര്‍ക്കും ഉണ്ടാകുമെന്ന് ഉറപ്പാണ്. എന്റെ എഴുത്ത് കൂടുതല്‍ ദീര്‍ഘിച്ചു പോവാതിരിക്കാന്‍ ഞാന്‍ തല്‍ക്കാലം നിര്ത്തുന്നു, കുറെ അങ്ങോട്ടും ഇങ്ങോട്ടും ചളി വാരിയെറിഞ്ഞു യഥാര്‍ത്ഥ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സാഹചര്യങ്ങളില്‍ നിന്നും ഒളിച്ചോടാതെ ഇത്തരം കാര്യങ്ങള്‍ക്ക് എല്ലാരും മുന്‍കൈ എടുക്കുമെന്ന് പ്രതീക്ഷിച്ചു കൊണ്ട്...


സ്നേഹത്തോടെ തസ്നീം അലി


-- 09995734569/09633196390


               ഈ വലിയ വിഷയം,അതിന്റെ ഗൌരവത്തില്‍ തസ്നീം അലി അവതരിപ്പിച്ചിട്ടും അതിനു അര്‍ഹിക്കുന്ന പരിഗണന കൊടുക്കാതെയും,ആരോഗ്യകരമായ ചര്‍ച്ച ഗ്രൂപ്പില്‍ വരാത്തതിലും ഖേദം അറിയിക്കട്ടെ.



ഇന്ന് രാവിലെ മരണ വീട്ടില്‍ നിന്നു തിരിച്ചു വരവേ ചെന്നാട്ടു മൂസ്സ മാസ്റ്ററെയും കൂടെ കിട്ടിയിരുന്നു. ചില കാര്യങ്ങള്‍ സംസാരിക്കുന്ന കൂട്ടത്തില്‍ ഞെട്ടലോടെ [സ്വകാര്യമായി] ഒരു കാര്യം കൂടി പറഞ്ഞു. ഭൂമിവാതുക്കല്‍ അങ്ങാടിയിലും,അല്ലങ്കില്‍,നമ്മുടെ ചുറ്റുവട്ടത്തിലുള്ള


പലരും പല തരം ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് അടിമപ്പെട്ടു പോയി എന്നത്. അതിന്റെ ചില 'പാര്‍ശ്വഫല'ങ്ങളാണ് ചിലപ്പോള്‍ നാടില്‍ അനിഷ്ട്ട സംഭവങ്ങളായി മാറുന്നത് എന്നതിന്റെ തെളിവുകള്‍ കൂടി അദ്ദേഹം പറഞ്ഞു തന്നു.ചെറിയ ചെറിയ 'കുമുട്ടി'പീടിക മുതല്‍ വലിയ കടകളില്‍ വരെ ഇത് സുലഭമായി കിട്ടുന്നു എന്നത് ഞെട്ടേണ്ടത് തന്നെയാണ്.കാരണം പലതാണ്......


നിസ്സാരമായി തള്ളാവുന്ന മരുന്നുകളല്ല ഇപ്പോള്‍ കടകളില്‍ കിട്ടുന്നത്. പച്ച ചാരായം മുതല്‍ ,ഉഗ്ര ശക്തിയുള്ള മയക്കു മരുന്നുകള്‍ വരെ ഭൂമിവാതുക്കല്‍ അങ്ങാടിയിലെ ചില പെട്ടി പീടികയില്‍ നിന്നു കിട്ടുന്നുണ്ട്‌ എന്ന് ഇന്ന് രാവിലെ വളയം എസ്.ഐ. കൂടി തെളിവ് സഹിതം പറഞ്ഞപ്പോള്‍ ,ഒന്നുറപ്പായിരിക്കുന്നു..... കൈ വിട്ടു പോകയാണ് നമ്മുടെ നാട് എന്ന്........


വാണിമേലിലെ പല ഭാഗങ്ങളിലുമുള്ള ചെറുതും വലുതുമായ ആളുകള്‍ ഇത്തരം അരുതായ്മയിലേക്ക് അടുക്കുന്നതിന്റെ ഫലമാണ് ആവേശത്തിന്റെയും ,ലഹരിയുടെയും പുറത്തു ഇടയ്ക്കിടെ ഉണ്ടാവുന്ന സംഘര്‍ഷങ്ങള്‍ എന്നതിനും തെളിവുകള്‍ ഏറെ.... പോലീസിനെയും,എസ്.ഐ.യെയുമടക്കം ഭൂമിവാതുക്കല്‍ അങ്ങാടിയില്‍ വെച്ചു കൈക്ക് പിടിക്കാനും,അപമര്യാദയായി പെരുമാറാനും മാനസികമായി വളര്‍ന്നിരിക്കുന്നു നമ്മുടെ ആള്‍ക്കാര്‍...


കേട്ട് പരിചയവും,പത്രത്തില്‍ വായിച്ച അറിവുമുള്ള മയക്കു മരുന്നുകളും,ബ്രൌണ്‍ ഷുഗരുകളും ,നമ്മുടെ അയല്‍പക്കത്തുള്ള വീടുകളില്‍ തന്നെ സുലഭമായി....കോടികളുടെ മയക്കുമരുന്ന് വേട്ടയിലെ മുഖ്യ പ്രതിയെ പോലും നമുക്ക് സംഭാവന ചെയ്യാന്‍ കഴിഞ്ഞ സ്ഥിതിക്ക് ,


അത് നമ്മുടെ വീട്ടില്‍ എത്താനും അധികം താമസം വരില്ലെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.ഒരു യുദ്ധകാലടിസ്ഥാനത്തില്‍ തന്നെ ശുദ്ദീകരണം നടത്തല്‍ നിര്‍ബ്ബന്ധമാണ്.


വാണിമേല്‍ എന്ന നമ്മുടെ നാട് മാത്രമാണ് ലോകമെന്നു ധരിച്ചു പണവും,ആള്‍ ബലവും ഉണ്ടെങ്കില്‍ ലോകം മറിച്ചിടാന്‍ താന്‍ തന്നെ ധാരാളം എന്ന അഹങ്കാരത്തില്‍ നടക്കുന്ന നമ്മുടെ ആള്‍ക്കാര്‍ ചെയ്തു കൂട്ടുന്ന അഹങ്കാരത്തിന്റെ ചില ഉദാഹരണങ്ങള്‍ ഇവിടെ സൂചിപ്പിക്കണം എന്നുണ്ടായിരുന്നു. ദീര്‍ഘമായ എഴുത്ത് വായിക്കുന്നവര്‍ക്കുണ്ടാവുന്ന അലോസരം മനസ്സിലാക്കി ഞാന്‍ ചുരുക്കുകയാണ്. കഴിയുമെങ്കില്‍ നമുക്ക് ചെയ്യാവുന്ന ചെറിയ ഒരുപകാരം.......


- നമ്മുടെ പഞ്ചായത്ത് പ്രസിഡണ്ട്‌ ഇത്തരം വിഷയങ്ങളില്‍ നല്ല ആത്മാര്‍ഥതയുള്ള ആളാണ്‌.ഇന്ന് ഞാന്‍ നേരില്‍ കണ്ടു ഈ ഭവിഷ്യത്ത്നെ കുറിച്ച് പറഞ്ഞിരുന്നു. നമ്മുടെ പഞ്ചായത്തില്‍ ഒരു ലഹരി നിരോധനം കൊണ്ടുവന്നാല്‍ അത് ഒരുപാട് അമ്മ,ഉമ്മ,പെങ്ങള്‍,ഭാര്യ,മക്കള്‍ തുടങ്ങിയവരുടെ പ്രാര്‍ത്ഥന നമുക്കുണ്ടാവുമെന്നു ഉറപ്പാണ്. നാം കൂടി ഇതിനു സപ്പോര്‍ട്ട് ചെയ്യുമെന്ന് റിയുമ്പോള്‍ നമ്മുടെ പ്രസിഡണ്ട്‌ എന്‍.കെ.മൂസ്സ മാസ്റ്റര്‍ക്ക് കൂടുതല്‍ സംതൃപ്തി കൂടിയുണ്ടാവും. ഇന്റര്‍നെറ്റില്‍ കൂടി വെറുതെ വിളിക്കുന്ന നമ്മില്‍ പലരും ഈ ഒരു പ്രശ്നത്തില്‍ ഇടപെട്ടു നാടിനെ രക്ഷിക്കാന്‍ മൂസ മാസ്റ്ററെ ഒന്ന് വിളിച്ചു നമ്മുടെ കൂടി ആശങ്ക അറിയിക്കാന്‍ താല്പര്യപ്പെടുന്നു. പറ്റുമെങ്കില്‍ സമ്പൂര്‍ണ്ണ ലഹരി വിമുക്ത പഞ്ചായത്ത് ആക്കാനുള്ള ശ്രമമെങ്കിലും നടത്താന്‍ പറയുക.... അദ്ദേഹത്തിന്‍റെ നമ്പര്‍ : 9447059268 ,ആണ്.


തെറ്റുകള്‍ ക്ഷമിക്കുക......നല്ല ഒരു വാണിമെലിനെ സ്വപ്നം കാണുക....


                                      സഈദ്

No comments:

Post a Comment