thalopandi

Pages

Wednesday, January 12, 2011

"വാണി ഫെസ്റ്റ് 2011 "

കുറച്ചു നാളായി മനസ്സില്‍ ആഗ്രഹിച്ച ഒരു കാര്യം.....എന്തുകൊണ്ട് നമ്മുടെ നാട്ടില്‍ മാത്രം നാം നടത്തുന്ന ഒരു ' ഉത്സവം' നടത്തിക്കൂടാ?.ഓര്‍ക്കാട്ടെരിയും,കുറ്റിയാടിയിലും,കല്ലേരിയിലും



പോയി വെറും 'ചന്ത ക്കളിയും'കണ്ടു പോരുന്ന നാം ഇതുവരെ ഇതെക്കുറിച്ച് ആലോചിച്ചില്ല എന്ന് വേണമെങ്കില്‍ പറയാം.


മനസ്സിലുള്ള ആശയം ഇതായിരുന്നു..... നിലവാരമുള്ള ഒരു 'ഫെസ്റ്റിവല്‍'..... ഒരാഴ്ച വാണിമേലിനെ 'കളര്‍ഫുള്‍' ആക്കിയെടുക്കുക..... വാണിമേല്‍ പാലം മുതല്‍ പരപ്പുപാറ വരെ ഉത്സവ തിളക്കം..... ദുബായ് ഫെസ്റ്റിവല്‍ കണ്ടിട്ട് തന്നെയാണ് ഈ തോന്നിച്ച.ദുബായ്യുടെ പതിനായിരത്തില്‍ ഒരംശം പോലും ഇവിടെ നടക്കില്ലെന്നറിയാം. എന്നാലും നമ്മുടെ നിലവാരത്തിനനുസരിച്ച് ഒന്ന് ശ്രമിക്കാവുന്നതല്ലേ?


നമ്മുടെ ബഹുമാന്യ പഞ്ചായത്ത് പ്രസിഡണ്ട്‌നോട് തന്നെ കഴിഞ്ഞാഴ്ച ഇക്കാര്യം ആദ്യമായി സംസാരിച്ചു.അദ്ദേഹം നൂറുവട്ടം ഓക്കെ പറഞ്ഞതോടെ തന്നെ യാഥാര്‍ത്യമാകാനുള്ള സാധ്യത ഞാന്‍ മനസ്സിലാക്കിയിരുന്നു. പക്ഷെ പൂര്‍ണ്ണമായ സമ്മതം കിട്ടാന്‍ ഒരാഴ്ച കൂടി കാത്തിരിക്കാന്‍ പറഞ്ഞു. എല്ലാ പഞ്ചായത്ത് മെമ്പര്‍മാരെയും,രാഷ്ട്രീയ നേതാക്കളെയും ,വ്യാപാരികളെയും അദ്ദേഹം കണ്ടതിനു ശേഷം


ഇന്നലെ ഉച്ചക്ക് അദ്ദേഹം വിളിച്ചു. വാണിമേലിലെ മൊത്തം ജനങ്ങളുടെയും പിന്തുണ നമുക്കുണ്ട് എന്നും,നല്ല ഒരു വിജയമാക്കാന്‍ ഉടന്‍ വിപുലമായ ഒരു സ്വാഗത സംഘം വിളിക്കാനും അദ്ദേഹം പറഞ്ഞു.


ജനവരി 7 ന് വെക്ള്ളിയാഴ്ച വൈകു: 4 മണിക്ക് "വാണി ഫെസ്റ്റ് 2011 " ന്‍റെ നല്ല നടത്തിപ്പിനുള്ള സ്വാഗത സംഘം രൂപീകരിക്കുന്നുണ്ട്. ഇപ്പോള്‍ നാട്ടിലുള്ള ഈ ഗ്രൂപ്പിലുള്ളവരെക്കൂടി പ്രസിഡണ്ട്‌ന്‍റെ അനുവാദത്തോടെ ഞാന്‍ ക്ഷണിക്കുകയാണ്.പഞ്ചായത്ത് ഓഫീസിലെ കോണ്‍ഫരന്‍സ് ഹാളിലാണ് യോഗം.


എം.കെ.മൊയിതുക്കയുടെതു നല്ല ഒരു നിര്‍ദ്ദേശമാണ്.തീര്‍ച്ചയായും വെള്ളിയാഴ്ചയിലെ യോഗത്തില്‍ ആ നിര്‍ദ്ദേശം പറയും.


വാണിമേലിലെ ആദ്യത്തെ പരിപാടിയായതിനാല്‍ പ്രസിഡണ്ട്‌ അടക്കം എല്ലാര്‍ക്കും പരിചയക്കുറവുണ്ട്.ഇതുപോലുള്ള നല്ല നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഉണ്ടെങ്കില്‍ അതും അറിയിക്കുക.


മിക്കവാറും ഈ മാസം [ജനവരി] 25 മുതല്‍ ഫെബ്ര:2 വരെയായിരിക്കും " വാണി ഫെസ്റ്റ് " ഇതിനേക്കാള്‍ നല്ല ഒരു പേര്കൂടി നിര്‍ദ്ദേശിക്കാവുന്നതാണ്. " വാണിമേള 2011 " , "വാണിമേല്‍ മഹോത്സവം" എന്നീ പേരുകളും ചര്‍ച്ചയില്‍ ഉണ്ട്.


ഒന്നുകൂടി ..... ഇത് വാണിമേല്‍ പഞ്ചായത്ത് നടത്തുന്ന പരിപാടിയാണ്. അതിനാല്‍ ഇതിന്റെ വിജയത്തിനായി നമുക്കൊരുമിക്കാം. ഇതിന്റെ മീഡിയ പാര്‍ട്ട്ണര്‍ 'സ്റ്റാര്‍ വിഷന്‍' ആണ് എന്ന് കൂടി അറിയിക്കട്ടെ. ബ്രദേര്‍സ് സ്പോര്‍ട്സ് ക്ലബ്‌ന്‍റെ ആഭിമുഖ്യത്തില്‍ വോളി ബോള്‍ മേളയും ഇതോടൊപ്പം തന്നെ ഉണ്ടാവും.


കൂടുതല്‍ വിവരങ്ങള്‍ വഴിക്ക് വഴിയായി അറിയിക്കുന്നതാണ്.


സഈദ്

No comments:

Post a Comment