thalopandi

Pages

Wednesday, February 9, 2011

ഒരു നിമിഷം ആലോചിക്കൂ.. പറയാന്‍ കൂടുതലൊന്നുമില്ല.. ഇത് പോലെ പിച്ചി ചീന്തപ്പെടരുത്



മനുഷ്യ സമൂഹം അധംപതിച്ചതിന്റെ വ്യക്തമായ ഉദാഹരണമാണ് സൌമ്യ എന്ന നിഷ്കളങ്ങയായ യുവതിയുടെ മരണം.അനേകം സ്വപ്നങ്ങളുമായിട്ടായിരിക്കും സൗമ്യാ.. നീ ട്രെയിനില്‍ യാത്രയായത്,ഒരു കിരാതനായ മനുഷ്യന്റെ കരങ്ങളില്‍ നീ പെട്ടപ്പോള്‍ തകര്‍ന്നത് കേരളത്തിന്റെ മൂല്യബോധവും സംസ്ക്കാരവുമായിരുന്നു.സംസ്ക്കാര സമ്പന്നര്‍ എന്ന് സ്വയം അവരോധിക്കുന്ന മലയാളീ നിനക്ക് ഹാ!കഷ്ടം! .സ്ത്രീയുടെ മഹത്വത്തെ ഏറ്റവും പ്രാധാന്യത്തോടെ കാണുന്ന ഭാരത ഭൂമിയിലെ മക്കളെ നിങ്ങള്‍ക്ക് ഹാ കഷ്ടം!.മുലപ്പാല്‍ നല്‍കി ഓമനിച്ച മാതാവിനെ പോലും തിരിച്ചറിയാന്‍ കഴിയാതെ ഇന്ത്യന്‍ സംസ്ക്കാരമേ നിനക്ക് ഹാ കഷ്ടം! .പുതിയ ജീവിതത്തെ കിനാവ്‌ കണ്ടു യാത്ര തിരിച്ച സൗമ്യക്ക്‌ വിധി കാത്തു വെച്ചത് ഇതായിരുന്നോ എന്ന് വിശ്വസിക്കാന്‍ കേരളത്തിലെ അമ്മമാര്‍ക്ക് ഒരു പക്ഷെ സാധ്യമായിരുന്നില്ല,പക്ഷെ ഇന്നിതാണ് യാദാര്‍ത്ഥ്യം എന്നത് ആരും അറിയാത്ത സത്യം .
നിയമങ്ങള്‍ പേപ്പറിലും ഓഫീസ് മുറികളിലും ഒതുങ്ങുമ്പോള്‍ എരിഞ്ഞ് തീരുന്നത് ഓരോ സൌമ്യമാരാണ്.സൌമ്യ-നമ്മുടെ സഹോദരിയാണ്,മകളാണ്.കിരാതന്മാരുടെ തരത്തിലേക്ക് നാം വീണ്ടും കൂപ്പു കുത്തുകയാണോ ? സൌമ്യക്കെതിരായ ഈ അക്രമം കേരള സംസ്ക്കാരത്തിനോടുള്ള വെല്ലുവിളിയാണ്.കൂടി വന്നാല്‍ ഈ ദിവസങ്ങളില്‍ ട്രെയിന്‍ യാത്ര കൂടുതല്‍ സുരക്ഷിതമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പ്രസ്‌ ക്ലബ്ബിന്റെ എ സി കോണ്‍ഫറന്‍സ് ഹാലുകളിലിരുന്നു നേതാക്കന്മാര്‍ക്ക് പറയാം.ചാനലുകള്‍ക്ക് ഇത് ആഘോഷത്തിന്റെ ദിനരാത്രങ്ങളായിരിക്കാം . പക്ഷെ നാളെ നമ്മുടെ പെങ്ങളാണ് ഈ അവസ്ഥയിലെങ്കില്‍?
ഒരു നിമിഷം ആലോചിക്കൂ..
പറയാന്‍ കൂടുതലൊന്നുമില്ല..
ഇന്ന് ട്രെയിനുകളില്‍ സുരക്ഷിതമായി പോകുവാന്‍ സ്ത്രീകള്‍ക്ക് ആവുന്നില്ല,മുന്‍പും അക്രമങ്ങള്‍ ഏറെയുണ്ടായിട്ടുണ്ട് ,ഒരിക്കല്‍ പോലും പോലീസ് കാവലോ,സുരക്ഷാ മുന്‍ കരുതലുകാലോ കൈ കൊണ്ടിട്ടില്ല.ട്രെയിനിന്റെ ഏറ്റവും പിറകില്‍ വനിതാ കംപാര്‍ട്ട്മെന്റ് ഘടിപ്പിക്കരുത് എന്ന് നിരവധിതവണ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. മദ്യപിച്ച് ട്രെയിനില്‍ കയറുന്നതും ട്രെയിനില്‍വച്ച് മദ്യപിക്കുന്നതും കര്‍ശനമായ കുറ്റകൃത്യമായി കണക്കാക്കണം. ജനറല്‍ കംപാര്‍ട്ട്മെന്റില്‍ യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണം .ഒരു പക്ഷെ ഇവയെല്ലാം ഒരു പൌരന്റെ ജല്പങ്ങളായി മാത്രമായി പോകുന്നോ എന്ന് വിചിന്തനം ചെയ്യാം.സൌമ്യ എന്ന സഹോദരിയുടെ മരണത്തിനു കാരണമായ കിരാതാ…ഒരു തലമുറ മുഴുവന്‍ നിന്നെ ശപിക്കുന്നുണ്ടാവും.
ഇനി നിയമത്തിനെയും പ്രസംഗങ്ങളെയും കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ല,നമ്മുടെ പൊതു സമൂഹം ഉണര്‍ന്നേ പറ്റൂ.
ഇനി നമ്മുക്ക് ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സമയമാണ് ,നിസ്സഹായരാകാതെ ,പ്രതികരിക്കൂ…
ഇനിയുമൊരു സൌമ്യ ഇത് പോലെ പിച്ചി ചീന്തപ്പെടരുത് .
ഞാന്‍ സ്നേഹിക്കുന്ന ഒരാളുടെ നല്ല വരികള്‍....
--