thalopandi

Pages

Thursday, January 13, 2011

ലഹരിക്കെതിരെ പ്രതികരിക്കാനുള്ള സമയം അതിക്രമിച്ചു കൊണ്ടിരിക്കുന്നു...മറ്റൊരു വശംകൂടി...

വാഹന പരിശോധനയ്ക്കിടെ പോലീസുകാരനെ ബൈക്കിടിച്ച സംഭവത്തില്‍ രണ്ടുപേരെ വളയം പോലീസ് അറസ്റ്റുചെയ്തു.







കന്നുകുളം സ്വദേശികളായ പാലോറ വീട്ടില്‍ പ്രജിത്ത് (20), മാവുള്ള പറമ്പത്ത് അജ്‌നാസ് (19) എന്നിവരാണ് പിടിയിലായത്. പ്രതികളെ നാദാപുരം ഫസ്റ്റ് ക്ലാസ് കോടതി റിമാന്‍ഡ് ചെയ്തു.



          സത്യത്തില്‍ പ്രജിത്തും,അജ്നാസും അന്ന് കള്ള് കുടിക്കുക മാത്രമല്ല,അരയില്‍ കുപ്പി തിരികി വെച്ചിട്ടുമുണ്ട്.ദിവസ കൂലിക്ക് പണിക്കു പോകുന്നവരാണ് ഇവര്‍ എന്നാണു അറിയാന്‍ കഴിഞ്ഞത്.ഇവര്‍ മാത്രമല്ല....ദിവസം 400 നും 500 നും ജോലി ചെയ്തു വൈകുന്നേരം ഷവര്‍മ്മയും കഴിച്ചു ഒന്ന് വിശാലമായി ആഘോഷിക്കുന്നത് സാധാരണ രീതിയാക്കി മാറ്റിയവര്‍ ഒത്തിരിയാണ്‌.അവര്‍ ജോലി ചെയ്യുന്നു,അവര്‍ക്ക് കിട്ടുന്ന പണം അവര്‍ ഇഷ്ട്ടമുള്ളിടത്തു തീര്‍ക്കുന്നു എന്നത് ന്യായം !.പക്ഷെ ഒരു സമൂഹത്തിന്റെ വലിയ ഒരു ഭാഗം അതിലേക്കു നയിക്കപ്പെടുന്ന കാഴ്ച്ചയെ നാം ഭയക്കേണ്ടിയിരിക്കുന്നു എന്നത് നേരല്ലേ?


രണ്ടാഴ്ചകള്‍ക്ക് മുമ്പ് ഭൂമിവാതുക്കല്‍ അങ്ങാടിയില്‍ ,കുളപ്പരമ്പ് ക്ഷേത്രത്തിലെ വിളക്കിനോടു അനുബന്ധിച്ചു നടന്ന ഘോഷയാത്ര...തീരാന്‍ മിനുട്ടുകള്‍ മാത്രം ബാക്കി...പോലീസ് നല്ല ജാഗ്രതയിലാണ്.കാരണം കല്ലാച്ചിയിലെ അനിഷ്ട്ട സംഭവം കഴിഞ്ഞ ഉടനെയാണ്.റോഡു മുഴുവന്‍ ബ്ലോക്ക് ആയതിനാല്‍ പലരും പ്രയാസപ്പെട്ടു എന്നത് സത്യമാണ്.


ഒരു അയ്യപ്പ ഭക്തന്‍ തന്‍റെ ബൈക്ക് പാര്‍ക്കിങ്ങില്‍ നിന്നു എടുക്കുന്നതിനിടെ കണ്ണാടികൊണ്ടു ഒരാളുടെ കൈക്ക് അറിയാതെ തട്ടിപ്പോയി.തട്ട് കൊണ്ടയാള്‍ ഒരു പ്രശ്നവുമില്ലാതെ പോവുകയും ചെയ്തു.


പക്ഷെ ഇത് കണ്ടുനിന്ന നമ്മുടെ അനിയന്മാര്‍ക്ക് പൊള്ളി. 'എവിടെ നോക്കിയാടാ വണ്ടി എടുക്കുന്നത്'എന്ന ചോദ്യത്തില്‍ നിന്നു തുടങ്ങിയ തര്‍ക്കം പിന്നെ രണ്ടു കൂട്ടരുടെയും വാഗ്വാദത്തിലേക്ക് ചെന്നെത്തി.യാദൃശ്ചികമായി അവിടെ എസ്.ഐ.എത്തി.വാര്‍ഡു മെമ്പര്‍ എത്തി.തട്ട് കൊണ്ടയാള്‍ക്ക് പ്രശ്നമില്ലെന്ന് പറഞ്ഞിട്ടും നമ്മുടെ മക്കള്‍ക്ക് അരിശം തീര്‍ന്നില്ല.എസ്.ഐ.തന്‍റെ മൊബൈല്‍ ഉപയോഗിച്ച് പ്രശ്നക്കാരുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു.അതിനു എസ്.ഐ.യോട് കയര്‍ത്തു. എസ്.ഐ.യുടെ കൈക്ക് പിടിച്ചു ആരോട് ചോദിച്ചാണ് ഫോട്ടോ എടുത്തത് എന്ന ചോദ്യത്തില്‍ എസ്.ഐ.യും പതറി.ഒരു ഇഷ്യൂ ഉണ്ടാക്കി ഉത്സവത്തിന് തടസ്സം വന്നാല്‍ അത് ഉണങ്ങാത്ത മുറിവായി നാട്ടില്‍ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് ഒന്നും പറയാതെ എസ്.ഐ.പിന്മാറിയ കഥ കൂടി ഇന്നലെ എനിക്ക് വിവരിച്ചു തന്നത് ചെന്നാട്ട് മൂസ്സ മാസ്റ്റര്‍ ആണ്.ഇതിനര്‍ത്ഥം എല്ലാരും കള്ളും,പാനും ഉപയോഗിച്ചത് കൊണ്ടാണ് എന്നല്ല. പക്ഷെ ചിലപ്പോളെങ്കിലും അതും ചിലര്‍ക്ക് കാരണമാവുന്നുണ്ട്.


രണ്ടു മാസം മുമ്പ് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനത്തിന്റെ നടുത്തളത്തില്‍ കയറി ചിലര്‍ക്ക് വലിയ ഒരു ഇഷ്യൂ ഉണ്ടാക്കാന്‍ ധൈര്യം വരണമെങ്കില്‍ അവരുടെ മാനസികാവസ്ഥയെ എത്രത്തോളം പാകപ്പെടുത്തിയെടുക്കണം.വിരലിലെണ്ണാവുന്ന ചുരുക്കം ചിലരുടെ ആത്മ സംയമനവും ,ഇടപെടലും കൊണ്ടു മാത്രമാണ് അന്ന് വലിയ ഒരു പ്രശ്നം തലനാരിഴക്ക് ഇല്ലാതെ പോയത്.


അല്ലെങ്കില്‍ ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവേശത്തിന്റെ ഇടയ്ക്കു കയറി ,ഒരു പ്രമുഖനായ പ്രവര്‍ത്തകനെ ഒരായുധം ഉപയോഗിച്ചു അക്രമിക്കില്ലായിരുന്നു. അക്രമിക്കപ്പെട്ടവന്റെയും,അതറിഞ്ഞ നേതാക്കളുടെയും നല്ല മനസ്സിനെകൂടി ഇവിടെ അഭിനന്ദിക്കട്ടെ.


ഇതുകൂടി പറയാന്‍ കാരണം..... സ്വന്തം ആലോചനക്കു പുറത്തു മറ്റു ചില സ്വാദീനം കൂടി ഇങ്ങിനെയുള്ള അവസരത്തില്‍ ചിലര്‍ക്ക് ഉണ്ടാവുന്നു എന്ന് ന്യായമായും സംശയിക്കാവുന്നതാണ്.ആ സംശയങ്ങള്‍ കടന്നെത്തുന്നതും ഇത്തരം ലഹരികളിലേക്ക് തന്നെയാണ് എന്നതും വസ്തുതയാണ്.ചുണ്ടുകള്‍ക്കുള്ളില്‍ തിരുകികയറ്റുന്ന,രക്തത്തെയും,മനസ്സിനെയും ലഹരിപിടിപ്പിച്ചു ,നാടിനും ,സമൂഹത്തിനും ദോഷകരമാക്കുന്ന,നമ്മുടെ സമൂഹത്തെ നാശത്തിലേക്ക് തള്ളുന്ന ഇത്തരം തിന്മകളെ തോല്‍പ്പിക്കാന്‍ നമുക്ക് കഴിയുമെന്ന് പ്രത്യാശിക്കാം.

Wednesday, January 12, 2011

ലഹരിക്കെതിരെ പ്രതികരിക്കാനുള്ള സമയം അതിക്രമിച്ചു കൊണ്ടിരിക്കുന്നു...????

---------- Forwarded message ----------



From: thasneem ali


Date: 2010/12/6


Subject: ലഹരിക്കെതിരെ പ്രതികരിക്കാനുള്ള സമയം അതിക്രമിച്ചു കൊണ്ടിരിക്കുന്നു...????


To: vanimal , sayeedtp sayeed














എല്ലാര്‍ക്കും നന്മകള്‍ നേരുന്നു.. റോഡിന്‍റെ കാര്യത്തില്‍ ഒരു നല്ല തീരുമാനം ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.. അത് പോലെ തന്നെ ജനകീയ കൂട്ടായ്മ എത്രയും പെട്ടെന്ന് കടന്നു ചെല്ലണം എന്ന് എനിക്ക് തോന്നുന്ന ഒരു കാര്യമാണ് വാണിമേലില്‍ ദിനം പ്രതി കൂടി വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം തടയുക എന്നത്.. പുതു തലമുറയില്‍ പുകവലിക്കാര്‍ കുറഞ്ഞു വരുന്നു എന്നായിരുന്നു ഞാനടക്കമുള്ളവരുടെ ധാരണ, പക്ഷെ മനസ്സിലാക്കാന്‍ കഴിയുന്ന കാര്യം എന്താണെന്ന് വെച്ചാല്‍ പുകവലിയില്‍ തുടങ്ങുന്ന കുട്ടികള്‍ പെട്ടെന്ന് തന്നെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി പോവുകയാണ് എന്നാണു.. നമ്മുടെ ക്രെസെന്റ്റ്‌ ഹൈ സ്കൂളിലെ കുട്ടികള്‍ ഇക്കാര്യത്തില്‍ ഒട്ടും മോശക്കാരല്ല എന്ന് ഞാന്‍ മനസ്സിലാക്കുന്നു... 18 വയസ്സിനു താഴെയുള്ളവര്‍ക്ക് സിഗരറ്റ് വില്‍ക്കാന്‍ പാടില്ല എന്ന് നിയമം ഉള്ളപ്പോള്‍ തന്നെ കുട്ടികള്‍ക്ക് അത് ഇഷ്ടം പോലെ വാങ്ങാന്‍ പറ്റുന്നു എന്നതാണ് അവസ്ഥ.. സ്കൂള്‍ പരിസരങ്ങളിലുള്ള കച്ചവടക്കാരു ലാഭം മാത്രം മുന്നില്‍ കണ്ടു കൊണ്ട് ഇതിനു കൂട്ട് നില്‍ക്കുകയും ചെയ്യുമ്പോള്‍ അതിന്റെ ഫലം നമ്മുടെ പുതിയ തലമുറയുടെ ഭാവി കുഴപ്പത്തിലേക്കു നീങ്ങുന്നു എന്ന് തന്നെയാണ്..


ഉച്ചക്കുള്ള ഭക്ഷണത്തിന്റെ ഇടവേളയില്‍ സിഗരറ്റും വാങ്ങി ഇടവഴികളില്‍ വെച്ച് പുകക്കുന്ന അനവധി കുട്ടികളെ കാണാന്‍ പറ്റും... നിങ്ങള്‍ മുതിര്‍ന്നവര്‍ വരുമ്പോ ഒരു പക്ഷെ അവര്‍ ഒളിച്ചു വെച്ചേക്കാം, പക്ഷെ എന്റെയൊക്കെ മുന്നില്‍ കൂടി അവര്‍ അത് ഉപയോഗിക്കുന്നത് കാണാന്‍ സാധിക്കുന്നു.. എന്റെവീടിന്റെ പിറകിലുള്ള തോട്ടം കുട്ടികളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കുള്ള വേദിയാകുന്നുണ്ട്.. ഞാന്‍ വീട്ടില്‍ ഉള്ളപ്പോ അവരെ ഓടിക്കാന്‍ ശ്രമിച്ചിട്ടുമുണ്ട്.. കൂട്ടത്തില്‍ കുരുത്തംകെട്ട ഒരെണ്ണം ഉണ്ടാവും. മറ്റുള്ളവരെ കൂടി ഇതിലേക്ക് കൊണ്ട് വരുന്നത് അവരാണ്.. എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം കണ്ടെത്താന്‍ സ്കൂളിലെ അധ്യാപകരായ ഗ്രൂപ്പ് മെമ്പര്‍മാര് മുന്‍കൈ എടുക്കണമെന്ന് ഞാന്‍ അഭ്യര്തിക്കുകയാണ്... ഇതിനു വേണ്ട എല്ലാ വിധ സഹകരങ്ങളും എന്നില്‍ നിന്നും പ്രതീക്ഷിക്കുകയും ചെയ്യാം.. കുട്ടികളെ ബോധാവല്‍ക്കരിക്കുന്നതിനോടൊപ്പം തന്നെ കച്ചവടക്കാരുമായി ബന്ധപ്പെട്ടു കുട്ടികള്‍ക്ക് ലഹരി വസ്തുക്കള്‍ വില്‍ക്കില്ല എന്ന് ഉറപ്പു വരുത്തേണ്ടതും അത്യാവശ്യമാണ്.. ഇതിനു പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും സഹകരണം ഉണ്ടാകണമെന്ന് ആഗ്രഹിക്കുകയാണ്..സിഗരറ്റില്‍ നിന്നും കുട്ടികള്‍ കടന്നു ചെല്ലുന്ന മേഖലയാണ് പാന്‍.. ഭൂമിവാതുക്കലെ പാന്‍ വില്‍ക്കുന്ന ആളുടെ ഒരു ദിവസത്തെ വരുമാനം എത്രയാണെന്ന് ആരെങ്കിലും ഒന്ന് അന്വേഷിച്ചു നോക്കിയാല്‍ മനസ്സിലാവും നമ്മുടെ നാട് എങ്ങോട്ടാണ് പോകുന്നത് എന്ന്.. വൈകുന്നേരങ്ങളില്‍ അവിടെ ഉണ്ടാകുന്ന തിരക്ക് ഒന്ന് കാണേണ്ടത് തന്നെയാണ്.. പാനില്‍ നിന്നും വീണ്ടും അടുത്ത മേഖലകള്‍ തേടി പോകുന്നത് കൊണ്ട് തന്നെ രാത്രിയുള്ള കള്ള് കച്ചവടവും മറ്റും ഉഷാറായി വരുന്നു എന്നും അറിയാന്‍ കഴിയുന്നു.. ഭൂമിവാതുക്കളില്‍ പരസ്യമായി പകല്‍ പോലും കള്ള് വില്‍ക്കുന്ന ആളെ ഞാന്‍ കണ്ടിട്ടുണ്ട്, പഞ്ചായത്തിലെ ഒരു മെമ്പരോട് നേരിട്ട് ആളെ കാണിച്ചു കൊടുത്തിട്ടുണ്ടെങ്കിലും വില്‍പ്പന നിര്‍ത്തിക്കാന്‍ മുപ്പര് എന്തേലും ചെയ്തതായി കാണുന്നില്ല.. 'സ്റ്റാര്‍ വിഷന്‍' ശബ്ദിക്കാന്‍ തയ്യാറാവുകയാണെങ്കില്‍ ഞാന്‍ കാട്ടി തരാം ആളെ.. മുന്നേ ഒരു പ്രാവശ്യം വളയം SIക്ക് ആളെ കാണിച്ചു കൊടുത്തതായി എന്റെ സുഹൃത്ത്‌ പറഞ്ഞിരുന്നു, പക്ഷെ അന്ന് അവിടെ പരതിയപ്പോള്‍ സാധനം ഒന്നും കിട്ടിയില്ല എന്നെങ്ങാനുമാണ് അറിയാന്‍ കഴിഞ്ഞത്.. പക്ഷെ ആ കടയില്‍ ഇപ്പോയും സാധനം വില്ക്കുന്നുണ്ട്..


ചര്‍ച്ച ചെയ്യുകയാണെങ്കില്‍ ഈ വിഷയത്തില്‍ ഒരുപാട് കാര്യങ്ങള്‍ പറയാന്‍ എല്ലാര്‍ക്കും ഉണ്ടാകുമെന്ന് ഉറപ്പാണ്. എന്റെ എഴുത്ത് കൂടുതല്‍ ദീര്‍ഘിച്ചു പോവാതിരിക്കാന്‍ ഞാന്‍ തല്‍ക്കാലം നിര്ത്തുന്നു, കുറെ അങ്ങോട്ടും ഇങ്ങോട്ടും ചളി വാരിയെറിഞ്ഞു യഥാര്‍ത്ഥ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സാഹചര്യങ്ങളില്‍ നിന്നും ഒളിച്ചോടാതെ ഇത്തരം കാര്യങ്ങള്‍ക്ക് എല്ലാരും മുന്‍കൈ എടുക്കുമെന്ന് പ്രതീക്ഷിച്ചു കൊണ്ട്...


സ്നേഹത്തോടെ തസ്നീം അലി


-- 09995734569/09633196390


               ഈ വലിയ വിഷയം,അതിന്റെ ഗൌരവത്തില്‍ തസ്നീം അലി അവതരിപ്പിച്ചിട്ടും അതിനു അര്‍ഹിക്കുന്ന പരിഗണന കൊടുക്കാതെയും,ആരോഗ്യകരമായ ചര്‍ച്ച ഗ്രൂപ്പില്‍ വരാത്തതിലും ഖേദം അറിയിക്കട്ടെ.



ഇന്ന് രാവിലെ മരണ വീട്ടില്‍ നിന്നു തിരിച്ചു വരവേ ചെന്നാട്ടു മൂസ്സ മാസ്റ്ററെയും കൂടെ കിട്ടിയിരുന്നു. ചില കാര്യങ്ങള്‍ സംസാരിക്കുന്ന കൂട്ടത്തില്‍ ഞെട്ടലോടെ [സ്വകാര്യമായി] ഒരു കാര്യം കൂടി പറഞ്ഞു. ഭൂമിവാതുക്കല്‍ അങ്ങാടിയിലും,അല്ലങ്കില്‍,നമ്മുടെ ചുറ്റുവട്ടത്തിലുള്ള


പലരും പല തരം ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് അടിമപ്പെട്ടു പോയി എന്നത്. അതിന്റെ ചില 'പാര്‍ശ്വഫല'ങ്ങളാണ് ചിലപ്പോള്‍ നാടില്‍ അനിഷ്ട്ട സംഭവങ്ങളായി മാറുന്നത് എന്നതിന്റെ തെളിവുകള്‍ കൂടി അദ്ദേഹം പറഞ്ഞു തന്നു.ചെറിയ ചെറിയ 'കുമുട്ടി'പീടിക മുതല്‍ വലിയ കടകളില്‍ വരെ ഇത് സുലഭമായി കിട്ടുന്നു എന്നത് ഞെട്ടേണ്ടത് തന്നെയാണ്.കാരണം പലതാണ്......


നിസ്സാരമായി തള്ളാവുന്ന മരുന്നുകളല്ല ഇപ്പോള്‍ കടകളില്‍ കിട്ടുന്നത്. പച്ച ചാരായം മുതല്‍ ,ഉഗ്ര ശക്തിയുള്ള മയക്കു മരുന്നുകള്‍ വരെ ഭൂമിവാതുക്കല്‍ അങ്ങാടിയിലെ ചില പെട്ടി പീടികയില്‍ നിന്നു കിട്ടുന്നുണ്ട്‌ എന്ന് ഇന്ന് രാവിലെ വളയം എസ്.ഐ. കൂടി തെളിവ് സഹിതം പറഞ്ഞപ്പോള്‍ ,ഒന്നുറപ്പായിരിക്കുന്നു..... കൈ വിട്ടു പോകയാണ് നമ്മുടെ നാട് എന്ന്........


വാണിമേലിലെ പല ഭാഗങ്ങളിലുമുള്ള ചെറുതും വലുതുമായ ആളുകള്‍ ഇത്തരം അരുതായ്മയിലേക്ക് അടുക്കുന്നതിന്റെ ഫലമാണ് ആവേശത്തിന്റെയും ,ലഹരിയുടെയും പുറത്തു ഇടയ്ക്കിടെ ഉണ്ടാവുന്ന സംഘര്‍ഷങ്ങള്‍ എന്നതിനും തെളിവുകള്‍ ഏറെ.... പോലീസിനെയും,എസ്.ഐ.യെയുമടക്കം ഭൂമിവാതുക്കല്‍ അങ്ങാടിയില്‍ വെച്ചു കൈക്ക് പിടിക്കാനും,അപമര്യാദയായി പെരുമാറാനും മാനസികമായി വളര്‍ന്നിരിക്കുന്നു നമ്മുടെ ആള്‍ക്കാര്‍...


കേട്ട് പരിചയവും,പത്രത്തില്‍ വായിച്ച അറിവുമുള്ള മയക്കു മരുന്നുകളും,ബ്രൌണ്‍ ഷുഗരുകളും ,നമ്മുടെ അയല്‍പക്കത്തുള്ള വീടുകളില്‍ തന്നെ സുലഭമായി....കോടികളുടെ മയക്കുമരുന്ന് വേട്ടയിലെ മുഖ്യ പ്രതിയെ പോലും നമുക്ക് സംഭാവന ചെയ്യാന്‍ കഴിഞ്ഞ സ്ഥിതിക്ക് ,


അത് നമ്മുടെ വീട്ടില്‍ എത്താനും അധികം താമസം വരില്ലെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.ഒരു യുദ്ധകാലടിസ്ഥാനത്തില്‍ തന്നെ ശുദ്ദീകരണം നടത്തല്‍ നിര്‍ബ്ബന്ധമാണ്.


വാണിമേല്‍ എന്ന നമ്മുടെ നാട് മാത്രമാണ് ലോകമെന്നു ധരിച്ചു പണവും,ആള്‍ ബലവും ഉണ്ടെങ്കില്‍ ലോകം മറിച്ചിടാന്‍ താന്‍ തന്നെ ധാരാളം എന്ന അഹങ്കാരത്തില്‍ നടക്കുന്ന നമ്മുടെ ആള്‍ക്കാര്‍ ചെയ്തു കൂട്ടുന്ന അഹങ്കാരത്തിന്റെ ചില ഉദാഹരണങ്ങള്‍ ഇവിടെ സൂചിപ്പിക്കണം എന്നുണ്ടായിരുന്നു. ദീര്‍ഘമായ എഴുത്ത് വായിക്കുന്നവര്‍ക്കുണ്ടാവുന്ന അലോസരം മനസ്സിലാക്കി ഞാന്‍ ചുരുക്കുകയാണ്. കഴിയുമെങ്കില്‍ നമുക്ക് ചെയ്യാവുന്ന ചെറിയ ഒരുപകാരം.......


- നമ്മുടെ പഞ്ചായത്ത് പ്രസിഡണ്ട്‌ ഇത്തരം വിഷയങ്ങളില്‍ നല്ല ആത്മാര്‍ഥതയുള്ള ആളാണ്‌.ഇന്ന് ഞാന്‍ നേരില്‍ കണ്ടു ഈ ഭവിഷ്യത്ത്നെ കുറിച്ച് പറഞ്ഞിരുന്നു. നമ്മുടെ പഞ്ചായത്തില്‍ ഒരു ലഹരി നിരോധനം കൊണ്ടുവന്നാല്‍ അത് ഒരുപാട് അമ്മ,ഉമ്മ,പെങ്ങള്‍,ഭാര്യ,മക്കള്‍ തുടങ്ങിയവരുടെ പ്രാര്‍ത്ഥന നമുക്കുണ്ടാവുമെന്നു ഉറപ്പാണ്. നാം കൂടി ഇതിനു സപ്പോര്‍ട്ട് ചെയ്യുമെന്ന് റിയുമ്പോള്‍ നമ്മുടെ പ്രസിഡണ്ട്‌ എന്‍.കെ.മൂസ്സ മാസ്റ്റര്‍ക്ക് കൂടുതല്‍ സംതൃപ്തി കൂടിയുണ്ടാവും. ഇന്റര്‍നെറ്റില്‍ കൂടി വെറുതെ വിളിക്കുന്ന നമ്മില്‍ പലരും ഈ ഒരു പ്രശ്നത്തില്‍ ഇടപെട്ടു നാടിനെ രക്ഷിക്കാന്‍ മൂസ മാസ്റ്ററെ ഒന്ന് വിളിച്ചു നമ്മുടെ കൂടി ആശങ്ക അറിയിക്കാന്‍ താല്പര്യപ്പെടുന്നു. പറ്റുമെങ്കില്‍ സമ്പൂര്‍ണ്ണ ലഹരി വിമുക്ത പഞ്ചായത്ത് ആക്കാനുള്ള ശ്രമമെങ്കിലും നടത്താന്‍ പറയുക.... അദ്ദേഹത്തിന്‍റെ നമ്പര്‍ : 9447059268 ,ആണ്.


തെറ്റുകള്‍ ക്ഷമിക്കുക......നല്ല ഒരു വാണിമെലിനെ സ്വപ്നം കാണുക....


                                      സഈദ്
---------- Forwarded message ----------



From: Abdul Hameed KP


Date: 2011/1/7


Subject: വാണിമേല്‍ ചന്ത


To: vanimal










അങ്ങിനെ വാണിമേല്‍ ചന്ത പൊട്ടി ,ഇന്ന് പഞ്ചായത്തില്‍ നടന്ന ആലോചന യോഗത്തില്‍ ചന്ത നടത്തേണ്ട എന്നാ തീരുമാനം കൈകൊണ്ടു , അടുത്ത വര്ഷം നടത്താന്‍ വേണ്ടി ഒരു അഞ്ചു അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു ,കൂടാതെ TP saeed നെതിരെ രൂക്ഷ വിമര്‍ശനവും, ആരോടും ആലോചിക്കാതെ സ്വാഗത സങ്ങതിന്റെ കത്ത് വിതരണം ചെയ്തു എന്നാണ് കുറ്റം , എല്ലാ കുറ്റവും സ്വ മനസ്സാലെ saeed ഏറ്റെടുത്തു , യോഗം പിരിഞ്ഞു , ഇതില്‍ മാഷനമാര്‍ക്കായി ഒരു പങ്കും ഇല്ല എന്നുഅരിയിക്കട്ടെ


അബ്ദുല്‍ ഹമീദ്

അബ്ദുല്‍ഹമീദ് മാസ്റ്റര്‍ക്ക് ഇങ്ങിനെ ഒരെഴുത്ത് എഴുതാനുള്ള ചേതോവികാരം എന്താണ് എന്ന് എനിക്ക് മനസ്സിലായിട്ടില്ല.ഒരധ്യാപകന്‍ എന്ന നിലയില്‍ ഞാന്‍ പ്രതീക്ഷിക്കാത്തതിനാല്‍ ഇപ്പോളും ഞാന്‍ കരുതുന്നത് ഹമീദ് മാസ്റ്ററുടെ ഐ.ഡി.ആരോ 'മിസ്സ്‌ യൂസ്' ചെയ്തു എന്നാണു.



അദ്ദേഹം സ്കൂള്‍ വിട്ടു വരാന്‍ താമസിച്ചതിനാല്‍ വരാന്‍ പറ്റിയില്ല എന്ന് യോഗം കഴിഞ്ഞ ഉടനെ എന്നോട് പറഞ്ഞിരുന്നു. തീരുമാനങ്ങള്‍ ചോദിച്ചു.ഞാന്‍ പറയുകയും ചെയ്തു.കൂടെ നമ്മുടെ ഗ്രൂപ്പില്‍ അയക്കണമെന്നും പറഞ്ഞിരുന്നു...... ഒരാള്‍ പോലും യോഗത്തില്‍ അവരവരുടെ അഭിപ്രായത്തില്‍ കവിഞ്ഞു ഒന്നും പറഞ്ഞിട്ടില്ല എന്നതാണ് സത്യം.


തീരുമാനം ഇങ്ങിനെയാണ്‌. വാണിമേല്‍ വിപണന മേളയുടെ സാധ്യതകള്‍ മനസ്സിലാക്കി അത് നടത്താന്‍ അഞ്ചു അംഗ സമിതിയെ നിയോഗിച്ചു. പി.തരുവായ് ഹാജി,


ടി.മൂസ്സ മാസ്റ്റര്‍, ടി.പി.കുമാരന്‍. സഈദ് ടി.പി., ജലീല്‍ കെ.വി.എന്നിവരാണ് അഞ്ചു അംഗ സമിതിയില്‍ ഉള്ളത്. ഈ വര്‍ഷം തന്നെ ,അതായതു ഒന്നുകില്‍ മാര്‍ച്ചിനു മുന്‍പ് ,അല്ലെങ്കില്‍ പരീക്ഷക്ക്‌ ശേഷം,,,,!സമിതിയുടെ തീരുമാനം പരിഗണിക്കുക എന്നതാണ് യോഗത്തില്‍ പറഞ്ഞത്.[ഏതായാലും ഇനി എനിക്ക് താല്പര്യമില്ല]


എന്ത് അസംബന്ധമാണ് ബഹുമാന്യ മാഷ്‌ ഇവിടെ വിളമ്പിയത്?.ആരോടും ചോദിക്കാതെ സ്വാഗത സംഘം നോട്ടീസ് വിതരണം ചെയ്തതിനു സഈദ്നെതിരെ രൂക്ഷ വിമര്‍ശനമെന്നു....


സ്വാഗത സംഘം നോട്ടീസ് വിതരണം നടത്തിയത് നമ്മുടെ പ്രസിഡണ്ട്‌ഉം ,കൊറ്റാല അശ്രഫും,എം.കെ.അശ്രഫും, സി.വി.മോയിതീന്‍ ഹാജിയുമാണ് എന്നതിനാല്‍ എനിക്കെതിരെ എന്തിനു വിമര്‍ശനം വേണം? ഭൂമിവാതുക്കല്‍ ഉള്ള ചില തല്‍പ്പര കക്ഷികള്‍ എന്‍റെ നല്ല ഒരു ഉദ്യെശത്തെ വെറും 'ചന്ത ക്കളി' ആക്കി മാറ്റി ,ജനങ്ങളില്‍ കലാപഭീതി പടര്‍ത്തിയപ്പോള്‍ തകര്‍ന്നടിഞ്ഞത് അഭിമാനം എന്ന മഹത്തായ മുതല്‍ക്കൂട്ടാണ്.ചോര പൊടിയുന്ന നാടെന്നും,കലാപ ഭൂമിയെന്നുമൊക്കെ പ്രാസംഗികരില്‍ ചിലര്‍ വാണിമേലിനെ ഉദ്ദരിച്ചപ്പോള്‍,ഇവരെ ഓര്‍ത്ത്‌ ഞാനും അല്‍പ്പം തല താഴ്ത്തി.ലജ്ജ കൊണ്ടു,.....സ്വന്തം നാടിനെ വിശ്വസിക്കാത്ത 'വാണിമേലിയന്മാര്‍' നമുക്കെന്തിന് വേണമെന്ന് വെറുതെ ആലോചിച്ചുപോയി.


സ്വാഗത സംഘം രൂപീകരണത്തിന്റെ കത്ത് അടിച്ച്ചതിലെ അപാകതയില്‍ ചര്‍ച്ച തുടങ്ങിയപ്പോള്‍ എനിക്കതില്‍ ഒരു വിശദീകരണം കൊടുക്കേണ്ടി വന്നു എന്നത് സത്യം..ഭരണ മുന്നണിയിലെയും,പ്രതിപക്ഷത്തെയും മെമ്പര്‍മാര്‍ പ്രസിഡണ്ട്‌ ചെയ്ത അപരാധമായി ആഘോഷിക്കുന്ന അവസ്ഥയില്‍ ഞാന്‍ ആ കുറ്റം സ്വയം ഏറ്റെടുത്തു എന്നത് നേരാണ്. ഒരുപക്ഷെ ചിലര്‍ക്ക് ആഘോഷിക്കാന്‍ കിട്ടിയ അവസരം ഇല്ലാതാക്കുക എന്ന ഒരൊറ്റ ലക്ഷ്യം.


"സദസ്സിനോട് സംസാരിച്ചു പരിചയമില്ലാത്ത ഞാന്‍ സാന്ദര്‍ഭികമായി ഒരു കാര്യം പറയേണ്ടി വരുന്നു.സ്വാഗത സംഘം നോട്ടീസ് അടിച്ചതിന്റെ പൂര്‍ണ്ണ ഉത്തരവാതിത്വം എനിക്കാണെന്നും,പ്രസിഡണ്ട്‌ ഉദ്യേശിച്ചത്‌ ആലോചന യോഗമാണ് എന്നും,പരിചയക്കുറവു മൂലം വന്ന അപാകതയില്‍ എന്നോട് ക്ഷമിക്കണമെന്നും" ഞാന്‍ പറഞ്ഞപ്പോള്‍ പലര്‍ക്കും പൊള്ളി എന്നത് വലിയ സത്യമാണ്. ആ നോട്ടീസ് വലിയ ചര്‍ച്ചയാക്കാംഎന്നു കരുതിയ ചിലര്‍ക്ക്, ആ മരുന്ന് പ്രയോഗിച്ചപ്പോള്‍ ദഹിച്ചില്ല. ഞാന്‍ എന്‍റെ നാടിന്റെ നല്ല ഒരു സ്വപ്നത്തിനു വേണ്ടി തോറ്റു കൊടുത്തു എന്നെ എനിക്ക് തോന്നിയുള്ളൂ.ഇനിയും അതിനു തയാറുമാണ്.


ഞാന്‍ അങ്ങിനെ പറഞ്ഞതിനാല്‍ വിവാദങ്ങള്‍ മാറി ചര്‍ച്ചകള്‍ വന്നു.അബദ്ധം മനുഷ്യസഹജമാണ് എന്നും,തെറ്റ് ഏറ്റുപറഞ്ഞതിനാല്‍ നാം മാനിക്കണമെന്നും മെമ്പര്‍ വസന്ത കുമാരിയടക്കം പറഞ്ഞപ്പോള്‍ അവരുടെ വാക്കുകളില്‍ സകല ബഹുമാനവും അവര്‍ സൂക്ഷിച്ചിരുന്നു. എങ്ങിനെ ഇതിനെയൊക്കെ രൂക്ഷ വിമര്‍ശനം എന്ന് പറഞ്ഞു കളഞ്ഞു?


നിര്‍ത്തുകയാണ്..... അപേക്ഷയുണ്ട് മാഷേ..... സൂപ്പി നരിക്കാട്ടെരിയുടെ പ്രസംഗം അടര്‍ത്തി മാറ്റിയപ്പോള്‍ വലിയ ഒരു ചര്‍ച്ചയായി.അദ്ദേഹം ഈ ഗ്രൂപ്പില്‍ ഇല്ലാത്തത് ഒരു ഭാഗ്യമായി കാണുക. ഇന്ന് ഞാന്‍ ഇതില്‍ മെമ്പര്‍ ആണ്.പക്ഷെ പ്രതികരിക്കാനുള്ള കഴിവ് വല്ലാതെ എനിക്ക് ഇല്ലാതെ പോയതും ഭാഗ്യമായി കാണുക.

ഭാഗ്യം:അവിടെ കമ്മറ്റിയില്‍ നമ്മുടെ ഗ്രൂപ്പിലുള്ള എം.പി.അനസ് അടക്കമുള്ളവര്‍ ഉണ്ടായിരുന്നു എന്നത്.രൂക്ഷ വിമര്‍ശനം അവരും കേട്ടിരിക്കുമല്ലോ.....
                                                                                                      സഈദ്



--

മല പോലെ അവതരിപ്പ്ച്ച ഒരു കാര്യം മഞ്ഞു പോലെ അലിഞ്ഞു പോയ അവസ്ഥ

മല പോലെ അവതരിപ്പ്ച്ച ഒരു കാര്യം മഞ്ഞു പോലെ അലിഞ്ഞു പോയ അവസ്ഥ നിങ്ങളുമായി പങ്കുവേക്കേണ്ടി വരുന്നതില്‍ മനസ്സിന് ചെറിയ ഒരു നീറ്റല്‍.



എന്‍റെ സുഹുര്‍ത്തു അന്‍സാറിന്റെ കൃത്യമായ കണക്കു കൂട്ടല്‍ വളരെ ശരിയായിരുന്നു.


ബഹുമാനപ്പെട്ട നമ്മുടെ പഞ്ചായത്ത് പ്രസിഡണ്ട്‌ എന്‍.കെ.മൂസ്സ മാസ്റ്ററുടെ ജനങ്ങളുമായുള്ള ഇടപെടലിനെ ആദ്യമായി ഞാന്‍ ഈ ഗ്രൂപ്പില്‍ കൂടി അഭിനന്ദിക്കട്ടെ.


'വാണിമേല്‍ ഫെസ്റ്റ്' എന്ന ഒരു ജനകീയ പരിപാടി നടത്തി വിജയിപ്പിക്കാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചതും ,പരിശ്രമിച്ചതും അദ്ദേഹമാണ്.ഭൂമിവാതുക്കല്‍ അങ്ങാടിയിലും,മറ്റു


സ്ഥലങ്ങളില്‍ നിന്നും സാധാരണക്കാരില്‍ സാധാരണക്കാരെ തോളില്‍ പിടിച്ചു ഈ കാര്യം അവതരിപ്പിക്കുമ്പോള്‍ നൂറു വട്ടം ഞങ്ങള്‍ തയാറാണ് എന്ന് നാട്ടുകാര്‍ പറഞ്ഞതില്‍ നിന്നാണ് ,മൂസ്സ മാസ്റ്റര്‍ തുടങ്ങിയത്.പിന്നീട് ഓരോ പാര്‍ട്ടി നേതാക്കളെയും നേരില്‍ കണ്ടു തന്നെ സംസാരിച്ചു.തരുവൈഹാജിയൊക്കെ എന്തിനും തയാറായി കൂടെയുണ്ട് എന്ന് പറഞ്ഞു.


പക്ഷെ,മുസ്ലിംലീഗിലെ ഒരു മെമ്പര്‍ മുന്നിട്ടിറങ്ങി ചില 'ന്ജോട്ടു ന്യായങ്ങള്‍'പറഞ്ഞു ഇത് ഇല്ലാതാക്കിയ അവസ്ഥയിലാണ് ഉള്ളത്.കൂടെ ഒന്ന് രണ്ടു "ബുദ്ധിമാന്‍മാരായ"അധ്യാപകര്‍ കൂടി കൂടിയപ്പോള്‍ സത്യത്തില്‍ ജനകീയം ഇവിടെ ഇല്ലാതാവുന്നു.ഇന്നാലെ രാത്രി വൈകുവോളം ചില ശക്തികള്‍ ഇതെങ്ങിനെ 'പൊളിക്കും'എന്ന ചര്‍ച്ചയില്‍ തന്നെയാണ്.എന്നെയും നേരിട്ട് ചിലര്‍ വിളിച്ചു ക്ഷണക്കത്ത് ഇനി കാര്യമായി കൊടുക്കരുത് എന്ന് പറഞ്ഞു.


മൂസ്സ മാസ്റ്റര്‍ ഇന്നലെ രാത്രി തിരുവനന്തപുറത്തേക്ക് പോയി.ഇന്ന് രാത്രിയിലെ നാട്ടില്‍ എത്തൂ. ഫെസ്റ്റിവെല്‍ നടക്കണം എന്ന് ആത്മാര്‍ഥമായി ആഗ്രഹമുള്ളതിനാല്‍ വെള്ളിയാഴ്ച യോഗത്തില്‍ പറയാം എന്ന് അദ്ദേഹം എതിര്‍പ്പുള്ളവരോട് പറഞ്ഞെങ്കിലും


വെള്ളിയാഴ്ചയിലെ യോഗം തന്നെ വേണ്ട എന്ന അഭിപ്രായക്കാരാണ് ചിലര്‍.ഗ്രൂപ്പില്‍ പറയാന്‍ പറ്റാത്ത ചില 'അജണ്ട'കള്‍ കൂടി ചിലര്‍ക്ക് ഇതില്‍ ഉണ്ട് എന്നതിനാല്‍ തല്‍ക്കാലം


ഇതിവിടെ ചുരുക്കട്ടെ.


ഒന്നുകൂടി: കുട്ടികള്‍ക്ക് പരീക്ഷ.....വാണിമേലിലെ ക്രമസമാധാന പ്രശ്നം....


ഇ രണ്ടു കാര്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് എതിര്‍പ്പുമായി ചിലര്‍ മുന്നോട്ടു വന്നത്


കുട്ടികളുടെ പരീക്ഷ മുന്‍നിര്‍ത്തി തന്നെയാണ് ഫെസ്റ്റിവല്‍ വളരെ നേരത്തെയാക്കാന്‍ തീരുമാനിച്ചത്.പിന്നെ വീട്ടില്‍ നിന്നു പഠിക്കുന്ന കുട്ടികള്‍ എല്ലായ്പ്പോലും ഫെസ്റ്റിവെല്ലില്‍ വരുമെന്ന് കരുതുന്നത് തന്നെ തെറ്റ്.കുറ്റിയാടിയിലും,കേരളത്തിലെ എല്ലാ നാട്ടിലും പഠിക്കുന്ന കുട്ടികളും,പരിപാടികളും നടക്കുന്നു എന്നത് വേറെ കാര്യം.അങ്ങിനെയെങ്കില്‍ ഒരാഴ്ചയോളം നീളുന്ന സംസ്ഥാന യുവജനോത്സവം പോലും പരീക്ഷ അടുക്കുന്ന സമയത്താവും.


കേരളത്തില്‍ സ്ഥലങ്ങള്‍ ആയിരക്കണക്കിനാണ്.അവിടെയൊക്കെ നല്ല നല്ല പരിപാടികള്‍ വരുന്നു.പക്ഷെ നാം ആരെയൊക്കെയോ പേടിച്ചു ഒളിഞ്ഞിരിക്കാന്‍ ശ്രമിക്കുകയല്ലേ?വിരളിലെന്നാവുന്ന സാമൂഹിക ദ്രോഹികളെ ഭയന്ന് എന്തിനു നമ്മുടെ ജീവിതകാലത്ത് നാടിനെ വരണ്ട അവസ്തയിലാക്കണം.?.വയല്പീടികയില്‍ കഴിഞ്ഞ മാസം "ശാന്തം 2010 "വെച്ച്ചപ്പോലും ഇക്കൂട്ടര്‍ വന്നതാണ്. ഇവിടെ പരിപാടി വെക്കരുത്.നാട്ടില്‍ പ്രശ്നമാവുമെന്ന്.പെര്‍മിഷന്‍ പോലും കലക്കാന്‍ നോക്കി.എന്നിട്ടും രാത്രി പതിനൊന്നു മണിവരെ ഒരു കുഴപ്പവും ഇല്ലാതെ വിജയകരമായി തന്നെ നടത്തി.


ഓക്കെ.... ആര്‍ക്കും വേണ്ടെങ്കില്‍ നമുക്കും വേണ്ട എന്ന് പറഞ്ഞു നാം ഇതൊന്നും തള്ളിക്കളയരുത് എന്നും,അവിടെയാണ് നാം പരാജയപ്പെടുന്നത് എന്നുകൂടി ഓര്‍മ്മിപ്പിച്ചു കൊണ്ടു


                                                        സഈദ്

"വാണി ഫെസ്റ്റ് 2011 "

കുറച്ചു നാളായി മനസ്സില്‍ ആഗ്രഹിച്ച ഒരു കാര്യം.....എന്തുകൊണ്ട് നമ്മുടെ നാട്ടില്‍ മാത്രം നാം നടത്തുന്ന ഒരു ' ഉത്സവം' നടത്തിക്കൂടാ?.ഓര്‍ക്കാട്ടെരിയും,കുറ്റിയാടിയിലും,കല്ലേരിയിലും



പോയി വെറും 'ചന്ത ക്കളിയും'കണ്ടു പോരുന്ന നാം ഇതുവരെ ഇതെക്കുറിച്ച് ആലോചിച്ചില്ല എന്ന് വേണമെങ്കില്‍ പറയാം.


മനസ്സിലുള്ള ആശയം ഇതായിരുന്നു..... നിലവാരമുള്ള ഒരു 'ഫെസ്റ്റിവല്‍'..... ഒരാഴ്ച വാണിമേലിനെ 'കളര്‍ഫുള്‍' ആക്കിയെടുക്കുക..... വാണിമേല്‍ പാലം മുതല്‍ പരപ്പുപാറ വരെ ഉത്സവ തിളക്കം..... ദുബായ് ഫെസ്റ്റിവല്‍ കണ്ടിട്ട് തന്നെയാണ് ഈ തോന്നിച്ച.ദുബായ്യുടെ പതിനായിരത്തില്‍ ഒരംശം പോലും ഇവിടെ നടക്കില്ലെന്നറിയാം. എന്നാലും നമ്മുടെ നിലവാരത്തിനനുസരിച്ച് ഒന്ന് ശ്രമിക്കാവുന്നതല്ലേ?


നമ്മുടെ ബഹുമാന്യ പഞ്ചായത്ത് പ്രസിഡണ്ട്‌നോട് തന്നെ കഴിഞ്ഞാഴ്ച ഇക്കാര്യം ആദ്യമായി സംസാരിച്ചു.അദ്ദേഹം നൂറുവട്ടം ഓക്കെ പറഞ്ഞതോടെ തന്നെ യാഥാര്‍ത്യമാകാനുള്ള സാധ്യത ഞാന്‍ മനസ്സിലാക്കിയിരുന്നു. പക്ഷെ പൂര്‍ണ്ണമായ സമ്മതം കിട്ടാന്‍ ഒരാഴ്ച കൂടി കാത്തിരിക്കാന്‍ പറഞ്ഞു. എല്ലാ പഞ്ചായത്ത് മെമ്പര്‍മാരെയും,രാഷ്ട്രീയ നേതാക്കളെയും ,വ്യാപാരികളെയും അദ്ദേഹം കണ്ടതിനു ശേഷം


ഇന്നലെ ഉച്ചക്ക് അദ്ദേഹം വിളിച്ചു. വാണിമേലിലെ മൊത്തം ജനങ്ങളുടെയും പിന്തുണ നമുക്കുണ്ട് എന്നും,നല്ല ഒരു വിജയമാക്കാന്‍ ഉടന്‍ വിപുലമായ ഒരു സ്വാഗത സംഘം വിളിക്കാനും അദ്ദേഹം പറഞ്ഞു.


ജനവരി 7 ന് വെക്ള്ളിയാഴ്ച വൈകു: 4 മണിക്ക് "വാണി ഫെസ്റ്റ് 2011 " ന്‍റെ നല്ല നടത്തിപ്പിനുള്ള സ്വാഗത സംഘം രൂപീകരിക്കുന്നുണ്ട്. ഇപ്പോള്‍ നാട്ടിലുള്ള ഈ ഗ്രൂപ്പിലുള്ളവരെക്കൂടി പ്രസിഡണ്ട്‌ന്‍റെ അനുവാദത്തോടെ ഞാന്‍ ക്ഷണിക്കുകയാണ്.പഞ്ചായത്ത് ഓഫീസിലെ കോണ്‍ഫരന്‍സ് ഹാളിലാണ് യോഗം.


എം.കെ.മൊയിതുക്കയുടെതു നല്ല ഒരു നിര്‍ദ്ദേശമാണ്.തീര്‍ച്ചയായും വെള്ളിയാഴ്ചയിലെ യോഗത്തില്‍ ആ നിര്‍ദ്ദേശം പറയും.


വാണിമേലിലെ ആദ്യത്തെ പരിപാടിയായതിനാല്‍ പ്രസിഡണ്ട്‌ അടക്കം എല്ലാര്‍ക്കും പരിചയക്കുറവുണ്ട്.ഇതുപോലുള്ള നല്ല നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഉണ്ടെങ്കില്‍ അതും അറിയിക്കുക.


മിക്കവാറും ഈ മാസം [ജനവരി] 25 മുതല്‍ ഫെബ്ര:2 വരെയായിരിക്കും " വാണി ഫെസ്റ്റ് " ഇതിനേക്കാള്‍ നല്ല ഒരു പേര്കൂടി നിര്‍ദ്ദേശിക്കാവുന്നതാണ്. " വാണിമേള 2011 " , "വാണിമേല്‍ മഹോത്സവം" എന്നീ പേരുകളും ചര്‍ച്ചയില്‍ ഉണ്ട്.


ഒന്നുകൂടി ..... ഇത് വാണിമേല്‍ പഞ്ചായത്ത് നടത്തുന്ന പരിപാടിയാണ്. അതിനാല്‍ ഇതിന്റെ വിജയത്തിനായി നമുക്കൊരുമിക്കാം. ഇതിന്റെ മീഡിയ പാര്‍ട്ട്ണര്‍ 'സ്റ്റാര്‍ വിഷന്‍' ആണ് എന്ന് കൂടി അറിയിക്കട്ടെ. ബ്രദേര്‍സ് സ്പോര്‍ട്സ് ക്ലബ്‌ന്‍റെ ആഭിമുഖ്യത്തില്‍ വോളി ബോള്‍ മേളയും ഇതോടൊപ്പം തന്നെ ഉണ്ടാവും.


കൂടുതല്‍ വിവരങ്ങള്‍ വഴിക്ക് വഴിയായി അറിയിക്കുന്നതാണ്.


സഈദ്