thalopandi

Pages

Tuesday, June 7, 2011

...മറ്റെന്തിനെക്കാളും സ്വന്തം നാടാണ് വലുത് എന്ന് നാട്ടുകാര്‍ തിരിച്ചറിയുന്ന നാള്‍ വിദൂരമല്ല..

                 നാദാപുരത്തിന്റെ പരിസരങ്ങള്‍ പിന്നെയും പുകയുന്നു...കക്കംവള്ളി നസീറ ബീവിയുടെയും, കുന്നത്ത് കണ്ണന്റെയും, കുന്നത്ത് മീത്തല്‍ കണ്ണന്റെയും കുലച്ച വായകള്‍ നശിപ്പിച്ചവരുടെ ലക്‌ഷ്യം ഒന്ന് മാത്രം.....

      മിനിയാന്ന് രാത്രി കുന്നത്ത് അമ്മദ് ഹാജിയുടെ വീട്ടു മുറ്റത്തുള്ള കവുങ്ങിന്‍ തൈകള്‍ വെട്ടിമാറ്റി കോലായിലെ ഗ്രില്സില്‍ തൂക്കിയിട്ടവരും,അതിനു മുമ്പ് രതീഷിന്റെ ബൈക്ക് കത്തിച്ച്ചവരും, പ്രവാസിയായ ദാമുവിന്റെ കാര്‍ നശിപ്പിച്ചവരും ലക്‌ഷ്യം വെക്കുന്നതും നാടിന്റെ നാശമാണ്. ഇതൊന്നും നമ്മെ ബാധിക്കുന്നതല്ല എന്ന് മനസ്സിലാക്കി,കയ്യും കെട്ടി വാര്‍ത്തകള്‍ കേട്ടു ആസ്വദിക്കുന്നവരാണ് ഞാനും നിങ്ങളുമെങ്കില്‍....നമ്മളും നാടിന്റെ നാശത്തിനു കൂട്ട് നില്‍ക്കുന്നവരാണ് എന്നതില്‍ സംശയമില്ല... നാമോരോര്‍ത്തരും ഒരു ചെറു വിരലെങ്കിലും ചലിപ്പിക്കണം ഈ 'രാജ്യ ദ്രോഹികളെ' നിലക്ക് നിര്‍ത്താന്‍.....

നാട്ടില്‍ സമാധാനം ആഗ്രഹിക്കുന്ന നമ്മള്‍ക്ക് തെറ്റി....
സാമൂഹ്യ വിരുദ്ദര്‍ അഴിഞ്ഞാടി നാട്ടില്‍ സമാധാനം എന്ന വാക്കിനെ പോലും ഇല്ലാതാക്കുമ്പോള്‍
പാവം നാടിനെ സ്നേഹിക്കുന്ന നമ്മള്‍ പരാജയപ്പെടുന്നു.....
      ഇരുട്ടിന്റെ മറവില്‍ കാട്ടിക്കൂട്ടുന്ന ഈ 'തന്തയില്ലായ്മകള്‍' വന്‍ വിജയമായി തോന്നി ,ജനങ്ങളെ മുഴുവന്‍ പറ്റിച്ചു എന്ന സന്തോഷത്തോടെ
ആഘോഷിക്കുന്ന 'ശവങ്ങളെ' നിങ്ങള്‍ക്കും  തെറ്റി..... നാളെ ഒരു തലമുറ വരാനിരിക്കുന്നു.....
   ' സമാധാനം' എന്ന കുടക്കീഴില്‍ നിന്നു കൊണ്ടു ഹിന്ദുവും,മുസ്ലിമും,ക്രിസ്ത്യനും ഒന്നിച്ചു നിനക്കെതിരെ പൊരുതും....

   സി.പി.എമ്മും,കോണ്ഗ്രസ്സും,മുസ്ലിം ലീഗും,ബി.ജെ.പി.യും തുടങ്ങി നല്ലതിന് നിലകൊള്ളുന്ന സകല പാര്‍ട്ടിക്കാരും  നിനക്കെതിരെ ഒന്നിച്ചു പൊരുതും.......നിന്നെയും നിന്‍റെ കൂട്ടാളികളെയും ഇരുട്ടില്‍ നിന്നു പിടിച്ചിറക്കി കൊണ്ടുവന്നു ,നാദാപുരത്തങ്ങാടിയില്‍ കെട്ടി തൂക്കിയിടും........പട്ടികള്‍ക്ക് പോലും വേണ്ടാത്ത നിന്റെയും നിന്‍റെ കൂട്ടാളി രാക്ഷസന്മാരുടെയും 'ഫോസിലുകള്‍' നാദാപുരത്തെ വളരുന്ന തലമുറകള്‍ക്ക് കാഴ്ച വസ്തുവായി വെക്കും.....നാടിനെ നശിപ്പിക്കാന്‍ ഒരുംബെട്ടിറങ്ങിയ 'പിശാചുക്കള്‍' എന്ന് തലമുറകളോളം നിങ്ങളെ ശപിച്ചു കൊണ്ടു പറയും..... വൃത്തികെട്ട നാശങ്ങളെ.... ഞങ്ങളുടെ നാദാപുരം ലോകത്തിനു മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്നതു സ്വപ്നം കാണുന്ന ഒരു വലിയ സമൂഹമുണ്ടിവിടെ.....അത് സംഭവിക്കുക തന്നെ ചെയ്യും......ഉറപ്പാണ്.
........മറ്റെന്തിനെക്കാളും സ്വന്തം നാടാണ് വലുത് എന്ന് നാട്ടുകാര്‍ തിരിച്ചറിയുന്ന നാള്‍ വിദൂരമ
ല്ല......