
അങ്ങിനെ പുത്തന്‍പുരയില്‍ കുഞ്ഞമ്മദ് മാഷും വാണിമേല്‍ ക്രസന്റ് ഹൈ സ്കൂളില്‍ നിന്നു പടിയിറങ്ങുന്നു.ക്രസന്റിലെ ആദ്യ കാല അധ്യാപകരില്‍ അവസാന കണ്ണി എന്ന് വേണമെങ്കില്‍ പറയാം.2010 മാര്‍ച്ച് 28 ന് നടന്ന യാത്രയയപ്പു സമ്മേളനവും,പൂര്‍വ്വ വിദ്യാര്‍ഥി സംഗമവും എന്തുകൊണ്ടും ശ്രദ്ദേയം തന്നെ....
യാത്രയയപ്പ് സമ്മേളനത്തില്‍ മുന്‍ മന്ത്രി ഡോ:എം.കെ.മുനീര്‍ ഈണത്തില്‍ പാട്ട് പാടി,സദസ്സ്യരെ സുഖിപ്പിച്ചപ്പോള്‍,അതിന്റെ കൂടെ പ്രശസ്ത മാപിളപ്പാട്ട് കവിയും, ക്രസന്റിലെ തന്നെ അധ്യാപകനുമായ കുന്നത്ത് മൊയിതു മാഷ് കൂടി പാടാന്‍ തുടങ്ങിയതോടെ,കൂടി നിന്ന നാട്ടുകാര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും പുതിയൊരു അനുഭവമായി.
വൈകുന്നേരം നടന്ന പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തില്‍,കഴിഞ്ഞ പതിനെട്ടു വര്‍ഷമായി അരക്ക് താഴെ തളര്‍ന്ന ശരീരവുമായി,പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ കിടപ്പിലായിപ്പോയ സുരേഷ് എന്ന എന്‍റെ ഒരു 'ക്ലാസ്മൈറ്റിനെ'പുതുക്കയം,പച്ചപാലത്തെ ഒരു മലയോരത്തു നിന്നു കൊണ്ടു വരാന്‍ കഴിഞ്ഞതും ,എനിക്ക് മാനസികമായി വളരെ സന്തോഷം തന്നു.സദസ്സില്‍ അവന്‍ ചെയ്ത പ്രസംഗത്തിലെ ഓരോ വരികളും,നമ്മുടെ മനസ്സിനെ ഇരുത്തി ചിന്തിപ്പിക്കുന്നതായിരുന്നു.മാഷുടെ മുമ്പില്‍ എനിക്കിരുന്നു പഠിക്കാനും ,തല്ലു കൊള്ളാനുമുള്ള ഭാഗ്യം കിട്ടിയില്ലെങ്കിലും,എന്‍റെ സ്കൌട്ട് അദ്ധ്യാപകന്‍ ആയിരുന്ന, എന്നും എനിക്കൊരു ഉപദേശകനായിരുന്ന കുഞ്ഞമ്മദ് മാഷിനു എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.... കൂടെ പുതിയ പ്രധാനധ്യാപകനായി വരുന്ന എം.എ.വാണിമേല്‍നും എന്‍റെ സര്‍വ്വ വിധ മംഗളങ്ങളും നേരുന്നു.......
No comments:
Post a Comment