thalopandi

Pages

Friday, October 8, 2010

ആ ഉമ്മയ്ക്കും ,വാപ്പയ്ക്കും വേണ്ടി പ്രാര്‍ത്ഥിക്കുക......

       
                 ഇതെഴുതുമ്പോളും ഞാന്‍ ആ ഉമ്മയ്ക്കും ,വാപ്പയ്ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്.വല്ലാത്ത സങ്കടങ്ങള്‍ വരുമ്പോള്‍
നമുക്ക് ഷെയര്‍ ചെയ്യാവുന്ന ഒരു വേദി കൂടിയാണ് ഇതെന്ന് ഞാന്‍ ആത്മാര്‍ഥമായും വിശ്വസിക്കുന്നു.
             ഒരു പത്തു നാള്‍ മുമ്പ്,ഉറങ്ങാന്‍ കിടക്കുന്ന നേരത്ത് എന്‍റെ ഭാര്യ എന്നോട് പറഞ്ഞു, സ്കൂളില്‍ ഇന്നൊരു കുട്ടിക്ക് വയറു വേദന
വന്നു.സഹിക്കാന്‍ പറ്റാത്ത വേദനയായതിനാല്‍ സ്കൂളിനടുത്തുള്ള വീട്ടിലെ കുട്ടിയായതിനാല്‍ വീട്ടില്‍ പോയി ചൂട് കഞ്ഞി കുടിച്ചു ,കുറച്ചു വിശ്രമിച്ചു ഉച്ചക്ക് ശേഷം വന്നാല്‍ മതിയെന്ന് പറഞ്ഞു വീട്ടിലേക്കു വിട്ടു. പക്ഷെ ഉച്ചക്ക് ശേഷം ചര്‍ദ്ദി വന്നു ,കല്ലാച്ചി വിംസ് ആശുപത്രിയില്‍ കാണിച്ചു,അവിടുന്ന് കോഴിക്കോട് പറഞ്ഞു വിട്ടതിനാല്‍ അവര്‍ മെഡിക്കല്‍ കോളെജിലേക്ക് പോയി.എന്തായി എന്ന് അറിയില്ല...........
              പിറ്റേന്ന് കുട്ടിയുടെ ഉമ്മ വിളിച്ചിരുന്നു.ഒരസുഖവും കുട്ടിക്ക് കാണുന്നില്ല,ടെസ്റ്റ്‌ എല്ലാം ഒകെയാണ്.അതിനാല്‍ പേടിക്കാനൊന്നുമില്ല എന്നൊക്കെ ഡോക്ടര്‍മാര്‍ പറഞ്ഞതായി അവര്‍ അറിയിച്ചു.പക്ഷെ വയറു വേദനക്ക് ഒരു കുറവും വന്നില്ല.
               ഒരാഴ്ച കഴിഞ്ഞു,വേദന പഴയ പടി തന്നെ.ചര്ദിയും നില്‍ക്കുന്നില്ല.ഡോക്ടര്‍മാര്‍ ഈ കുട്ടിക്ക് ഒരസുഖവുമില്ലെന്നു 
വിധി എഴുതി.കുവൈത്തില്‍ നിന്നു ലീവിന് നാട്ടില്‍ വന്നതാണ് അവന്റെ വാപ്പ.ആറു മാസത്തിനടുത്തു ആയതിനാല്‍  ലീവ് തീരാന്‍ കഷ്ട്ടി രണ്ടാഴ്ച ബാക്കിയില്ല.മകന് മാറ്റം കാണാതെ അവര്‍ക്ക് പോരാനും കഴിയുന്നില.
              വാഴവെച്ച പറമ്പത്ത് കുഞ്ഞബ്ദുള്ള കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് ജോലി ചെയ്യുന്നത്. അദ്ദേഹത്തെ വിളിച്ചു വിവരം ധരിപ്പിച്ചു. പിറ്റേന്ന് തന്നെ കുഞ്ഞബ്ദുള്ള അവിടുത്തെ മുതിര്‍ന്ന ഡോക്ടറുമായി അവരുടെ അടുത്ത് പോയി.ടെസ്റ്റുകള്‍ എല്ലാം നോക്കി ആ ഡോക്റ്റര്‍ പറഞ്ഞു,,കുട്ടിക്ക് കാര്യമായി ഒന്നും ഇല്ല,എന്നാലും ഒന്ന് ഫുള്‍ ചെക്ക്‌ അപ്പ്‌ ചെയ്യല്‍ നല്ലതാണ്. നിങ്ങള്‍ സ്വയം ഡിസ്ചാര്‍ജ് ചെയ്തു മണിപ്പാല്‍ പോയി ചെക്ക് അപ്പ്‌ കഴിഞ്ഞു റിസള്‍ട്ടുമായി വരിക.
               46 പേര്‍ ഒരുമിച്ചുള്ള മെഡിക്കല്‍ കോളേജിലെ ആ വാര്‍ഡ്‌. മത ഭേത്യമന്യേ 45 പേരും ഡിസ്ചാര്‍ജ് ചെയ്തു പോരുമ്പോള്‍
ആ കുട്ടിയുടെ വാപ്പയുടെ നമ്പര്‍ വാങ്ങിയിരുന്നു. ആ കുട്ടിക്ക് വന്ന അവസ്ഥയില്‍ എല്ലാവരും സങ്കടപ്പെട്ടു.മണിപ്പാലില്‍ കാണിച്ചിട്ട് റിസള്‍ട്ട് അറിയാനായിരുന്നു ഓരോരുത്തരും നമ്പര്‍ വാങ്ങിയത്.
             മെഡിക്കല്‍ കോളേജില്‍ നിന്നും വരുന്ന വഴിയില്‍ വടകരയില്‍ നിന്നും മണിപ്പാലിലെക്കുള്ള രാത്രി ട്രെയിന്‍ ടിക്കെറ്റ് എടുത്തു.
ആറു മണിക്കൂറോളം  കാത്തിരിപ്പുള്ളതിനാല്‍ ഒന്ന് വീട്ടില്‍ പോയി വരാമെന്ന് തീരുമാനിച്ചു.തന്‍റെ ക്ലാസ്സിലെ കുട്ടിയായതിനാല്‍
എന്‍റെ ഭാര്യ അവിടെ പോയിരുന്നു.കെട്ടിപ്പിടിച്ചു കൊണ്ടു ,രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ ക്ലാസ്സില്‍ വരാന്‍ പറ്റില്ലേ ടീച്ചറെ എന്ന്  പൊട്ടിക്കരഞ്ഞു കൊണ്ടു ആ കുട്ടി പറയുമ്പോള്‍ സ്വാഭാവികമായും ആര്‍ക്കും കണ്ണ് നിറഞ്ഞു പോകും.
        രാത്രി ട്രെയിനില്‍ ഒന്ന് മഴങ്ങാന്‍ പോലും ആ മകന് കഴിഞ്ഞില്ല. ഇടത്തും,വലത്തും ഉപ്പയും,ഉമ്മയും മാറി മാറി അവനെ തലോടി.
മണിപ്പാലില്‍ നിന്നു ടെസ്റ്റുകള്‍ ആരംഭിച്ചു.അവിടെ റൂമും കിട്ടി.റിസള്‍ട്ടില്‍ കുഴപ്പങ്ങള്‍ ഒന്നും ഇല്ല.പക്ഷെ വേദനക്ക് കുറവും ഇല്ല.
പിറ്റേന്ന് രാത്രി [വ്യാഴം]മകന് വയറു വേദന വന്നപ്പോള്‍ ഡോക്റ്ററെ വിളിച്ചു. ഉമ്മയെ റൂമില്‍ ഇരുത്തി ഉപ്പയും ഡോക്ടറും മകനെയും കൂട്ടി
ഐ.സി.യു. വിലേക്ക് പോയി.സമയം താമസിച്ചിട്ടും ആരെയും കാണാത്തതിനാല്‍ ആ ഉമ്മ പരിഭ്രമിച്ചു.റൂമില്‍ നിന്നു നേരെ നടന്നു.
പലരും വിലക്കിയെങ്കിലും പിന്നെയും നടന്നു.ഐ.സി.യുവിന്റെ മുമ്പിലെത്തി. ഉള്ളിലേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ ഒരാള്‍ തടഞ്ഞു വെച്ചു.ആ പാവം മാതാവ്,പുറത്തു പിന്നെയും കാത്തു.ആരെയും കാണുന്നില്ല.ബലമായി ഒന്നും പറയാതെ ,ആരും കാണാതെ  ഐ.സി.യുവിലേക്കു  കടന്നു. അധികം നടക്കേണ്ടി വന്നില്ല.ഒരു പുതപ്പില്‍ മൂടി വെച്ച മകന്റെ നിശ്ചലായ ശരീരമാണ് അവിടെ ആ
പാവം ഉമ്മാക്ക് കാണാന്‍ കഴിഞ്ഞത്.
          നട്ടു പുലര്‍ച്ചെ ആരെ വിളിക്കണം എന്നറിയാതെ ആ ഉമ്മയും ,ഉപ്പയും പരസ്പരം നോക്കി ഒരുപാട് കരഞ്ഞു. കേട്ടവര്‍ കേട്ടവര്‍
അറിയാതെ കണ്ണ് നനഞ്ഞു.അറിഞ്ഞ ഉടന്‍ ചിലര്‍ മംഗലാപുരത്തേക്ക് പുറപ്പെട്ടു.പത്തു മണിക്കൂറോളം ആംബുലന്‍സില്‍ ഇരുന്നു ,കുണ്ടും കുഴിയുമായ റോഡിലൂടെ ഇന്ന് വൈകുന്നേരം ഏഴു മണിക്ക് മയ്യത്ത് വീട്ടിലെത്തിച്ചു. വന്‍ ജനാവലിയായിരുന്നു ജാതിയെരിയില്‍ അവന്റെ വീട്ടില്‍.
             ഫിദ ഫാത്തിമ,നിദ ഫാത്തിമ എന്നീ ഇരട്ട കുട്ടികളുടെ ഒരേയൊരു ഇക്കാക്ക ,സ്കൂളിലെയും ക്ലാസിലെയും മിടുക്കന്‍.
ഇപോളും ആഘാതത്തില്‍ നിന്നു മാറാത്ത അധ്യാപകര്‍,തിങ്കളാഴ്ച പട്ടികയില്‍ നിന്നു പേര് വെട്ടുമ്പോള്‍ ,ഒരുപക്ഷെ മനസ്സും ശരീരവും
മരവിച്ചിട്ടുണ്ടാവുമെന്നു ക്ലാസ് ടീച്ചര്‍ കൂടിയായ ഷക്കീല പറയുന്നു.
              ഏക മകന്‍ മുഹമ്മദ്‌ ഷാനിദ്ന്‍റെ  വിയോഗത്തില്‍ തളര്‍ന്നു പോയ ആ ഉപ്പയും,ഉമ്മയും.....ഇസ്മായിലിന്റെയും,ശാഹിനയുടെയും മനസ്സിന് പടച്ച തമ്പുരാന്‍ ക്ഷമയും,മറക്കാനുള്ള കഴിവും നല്‍കുമാറാവട്ടെ എന്ന്
പ്രാര്‍ത്ഥിക്കുകയാണ് ഞാന്‍ .എനിക്കുറപ്പുണ്ട് നിങ്ങളും ഈ പ്രാര്‍ത്ഥനയില്‍ പങ്കു കൊള്ളുമെന്നു.......

Tuesday, August 10, 2010

Wednesday, July 21, 2010

ഒരമ്മയുടെ യദാര്‍ത്ഥ മകനും,അവരുടെ ദുരന്തവും..[ഞാന്‍ ഗ്രൂപ്പ് മെയിലില്‍ പോസ്റ്റ്‌ ചെയ്തത്]

നമ്മുടെ ഗ്രൂപിനെ സംബന്ധിച്ച് അത്രയൊന്നും പ്രസക്തമല്ലാത്ത ഒരു വിഷയം[കാര്യം]എഴുതേണ്ടി വന്നതില്‍
എന്‍റെ ഖേദം ആദ്യമേ അറിയിക്കട്ടെ.ഒരു മൂന്നു നാല് മാസം മുന്‍പ് തന്നെ ഞാന്‍ ഇത് നിങ്ങളുടെ ശ്രദ്ധയില്‍ പെടുത്താന്‍
ഒരുങ്ങിയതാണ്.അപ്പോളെല്ലാം അതിന്റെ ആവശ്യമില്ലെന്ന് ഞാന്‍ തന്നെ മനസ്സിലാക്കി പിന്മാറിയതാണ്.
വിഷയത്തിലേക്ക് കടക്കാം....ഞാന്‍ വാണിമേല്‍ യു.പി.സ്കൂളില്‍ പഠിക്കുന്ന കാലം.[ഒന്തത്തു മൊയിതുവിനും,
അല്ലെങ്കില്‍ ഞങ്ങളുടെ ആ കാലഘട്ടത്തില്‍ സ്കൂളില്‍ പഠിച്ചവര്‍ക്കും ഓര്‍മ്മയുണ്ടാവാം]ഒരു മധ്യ വയസ്കയായ അമ്മ
ഒരു മകനെയും കൂട്ടി എന്നും ഭൂമിവാതുക്കളിലേക്ക് പോകുമായിരുന്നു. ഒരു പത്തു വയസ്സ് പ്രായമുള്ള ആ കുട്ടിയുടെ രണ്ടു
കാലും നിറയെ ഒരുതരം ചൊറിച്ചില്‍[ചിരങ്ങ്] പിടിച്ചു നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു.
കുളപ്പരമ്പത്ത് ഏതോ ഒരു ഹോട്ടലില്‍ വെള്ളം കോരികൊടുക്കാന്‍ പോകുന്ന ആ അമ്മയെ താങ്ങി അവന്‍
വര്‍ഷങ്ങളോളം സ്കൂളില്‍ പോകാന്‍ കഴിയാതെ ആ പ്രായം ഒരു ഹോട്ടലിനുള്ളില്‍ തീര്‍ത്തു....... ഇത് പഴയ കഥ.
പഴയതെന്നു പറഞ്ഞാല്‍ വളരെ പഴയ 'വാസ്തവ'മായ കഥ.
ഞാന്‍ നാല് മാസം മുന്‍പ് നാട്ടില്‍ വന്നപ്പോള്‍ ഭൂമിവാതുക്കളിലെ ഒരു കടയില്‍ വളരെ കുറഞ്ഞ അളവില്‍ പച്ചക്കറി വാങ്ങുന്ന ഒരു ചെറുപ്പക്കാരനെ വെറുതെ ഒന്ന് നോക്കിപ്പോയി.മുഖപരിചയം തോന്നിയതിനാല്‍ ഒന്നുകൂടി അറിയണമെന്ന് തോന്നി.വര്‍ഷങ്ങള്‍ക്കു മുമ്പ് ആ പാവം അമ്മയുടെ കൈ താങ്ങിപ്പിടിച്ചു രണ്ടു കാലുകളും 'ഏടായി'ക്കൊണ്ട് ഏന്തി ഏന്തി നടന്ന ആ പാവം കുട്ടിയായിരുന്നു അതെന്നറിയാന്‍ ഞാന്‍ ബുദ്ധിമുട്ടിയില്ല. പക്ഷെ സങ്കടങ്ങള്‍ പറയാന്‍ പോലും ആരുമില്ലാത്ത അവന്റെ പുതിയ അവസ്ഥയില്‍ ഞാന്‍ കുറച്ചു സങ്കടപ്പെട്ടു.
ഈ അടുത്ത കാലം വരെ അവന്റെ അമ്മ ഭൂമിവാതുക്കലില്‍ ഹോട്ടലില്‍ വെള്ളം കോരിക്കൊടുത്തിരുന്നു.സുനില്‍ എന്ന് പേരുള്ള ഈ ഏക മകന്‍ കൂലിപ്പണിക്കും പോയിരുന്നു. ഈ അടുത്തു അമ്മ ഏതോ കോണിയില്‍ നിന്നു വീണു ഊരയുടെ എല്ല് പൊട്ടി കിടപ്പിലായി.വീടില്ലാത്ത ഇവര്‍ പരപ്പുപരയില്‍ ഒരു പീടിക മുറിയില്‍ താമസിക്കയാണ്.അമ്മയെ നോക്കാന്‍ ആള് വേണമെന്നതിനാല്‍ അവനു പണിക്കു പോകാന്‍ പറ്റാത്ത അവസ്ഥ.
രണ്ടു നാള്‍ കഴിഞ്ഞു ഞാന്‍ പരപ്പുപാര വഴി വരുമ്പോള്‍ അവനെ വീണ്ടും കണ്ടു.അവന്‍ താമസിക്കുന്ന വീടും[ഒരു പീടിക മുറി]അമ്മയെയും കണ്ടപ്പോള്‍ എന്‍റെ കണ്ണ് നിറഞ്ഞെങ്കില്‍,അതില്‍ ഒരത്ഭുതവുമില്ല.കഷ്ട്ടി രണ്ടാള്‍ക്ക്‌ മാത്രം കിടക്കാവുന്ന
ആ പീടിക മുറിയില്‍ ആ അമ്മയുടെയും മകന്റെയും കിടപ്പ് അത്രയ്ക്ക് പരിതാപകരം
തന്നെയായിരുന്നു.ഏപ്രില്‍ മാസത്തിലെ കടുത്ത ചൂടില്‍ ,ആ മുറിയിലെ ഒരമ്മയുടെയും,
മകന്റെയും കിടപ്പ്[ഒരു ഫാന്‍ പോലുമില്ലാതെ]കാണുമ്പോള്‍ വല്ലാത്ത വിഷമം തോന്നി മനസ്സില്‍.ഒന്നനങ്ങാന്‍ പോലും കഴിയാതെ കിടന്ന കിടപ്പില്‍ ആ അമ്മ മകനെ കുറിച്ചു പറഞ്ഞു, .... "ഈ മോന്‍ എനിക്കില്ലായിരുന്നെങ്കില്‍ എന്നെ പുഴുവരിച്ച്ചു പോയേനെ "എന്ന്.
ദിവസങ്ങള്‍ പിന്നെയും ഒരുപാട് കഴിഞ്ഞു.ചിലരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും ,ആര്‍ക്കും സമയവും,സാഹചര്യവും മതിയാവുന്നില്ല.ഞാന്‍ മറ്റൊരു
തിരക്കിലായതിനാല്‍ മന:പ്പൂര്‍വ്വം മറക്കുകയും ചെയ്യേണ്ടി വന്നു.
മൂന്നു മാസങ്ങള്‍ക്ക് ശേഷം ഞാന്‍ ഇന്നലെ വീണ്ടും ആ പീടികകോലായില്‍ സുനിലിനെ കണ്ടുമുട്ടി.അകത്തു കടന്നു അമ്മയെ കണ്ടെങ്കിലും,ഇപ്പോളും എണീക്കാന്‍
കഴിയാത്ത ആ അമ്മ തീരെ അവശയായിരിക്കുന്നു.പ്രാഥമിക കര്‍മ്മങ്ങളെല്ലാം കട്ടിലില്‍ ചെയ്യുന്ന ആ അമ്മയേ കുളിപ്പിക്കലും,അലക്കലും ശേഷം ആ മുറിയില്‍ തന്നെ അടുപ്പ് കൂട്ടി ഭക്ഷണം ഉണ്ടാക്കുന്നതും അവന്‍ തന്നെയാണ്.കണ്ണ് തുറക്കാന്‍ പോലും കഴിയാത്ത ആ അമ്മയ്ക്ക് ഇനിയൊരിക്കലും ആരോഗ്യ സ്ഥിതി വീണ്ടെടുക്കാന്‍ കഴിയില്ലെന്ന് ഉറപ്പാണ്‌.'നീ അമ്മയെയും കൊണ്ടു കളിച്ചാല്‍ നിന്റെ ജീവിതവും പാഴാപ്പോവുമെന്നു 'ചിലര്‍ അവനോടു 'ഉപദേശിക്കാനും' മറന്നില്ല എന്നും അവനില്‍ നിന്നറിഞ്ഞു.
വളരെ സങ്കടകരമായ അവസ്ഥയിലാണ് അവര്‍ ഇന്നുള്ളത്.ഇത് നാട് നീളെ പറഞ്ഞിട്ട് ഒരു പിരിവു നടത്താനൊന്നും പറ്റുന്നതല്ല.അതിനു ഞാന്‍ ആളുമല്ല.ആര്‍ക്കെങ്കിലും അവര്‍ക്ക് വല്ല സഹായവും ചെയ്യണമെന്നു ആഗ്രഹമുണ്ടെങ്കില്‍ ,അത് എത്ര തന്നെയായാലും.നാട്ടിലെ അമ്പതു രൂപയാണെങ്കില്‍ പോലും,അത് അവര്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമെന്ന് ഉറപ്പാണ്.ഒരുപാട് പൈസ ഫോണ്‍ ചെയ്തു തീര്‍ക്കുമ്പോള്‍ ,അതില്‍ നിന്നു ചെറിയ ഒരംശം അവര്‍ക്ക് സഹായിക്കാന്‍ ശ്രമിക്കുക.
നാട്ടില്‍ പരിചയക്കാര്‍ ഉണ്ടെങ്കില്‍ ഒന്ന് വിളിച്ചു പറയുക,പരപ്പുപാര ടാക്കീസ് കഴിഞ്ഞ ഉടനെയുള്ള പീടികയില്‍ താമസിക്കുന്ന സുനിലിനും,അമ്മയ്ക്കും ഒരു ചെറിയ സംഖ്യ എത്തിച്ചു കൊടുക്കാന്‍,അല്ലെങ്കില്‍ കുറച്ചു അരി എത്തിച്ചു കൊടുക്കാന്‍...... ഇതൊന്നുമല്ലെങ്കില്‍,എനിക്ക് ഒന്ന് മെയില്‍ ചെയ്‌താല്‍ മതി.ഞാന്‍ പറഞ്ഞു കൊടുക്കാം സ്ഥലം.
അത്രയും അര്‍ഹരായവര്‍ എന്ന് പൂര്‍ണ്ണ ബോധ്യമുള്ളതിനാലാണ് ഇത് നിങ്ങളെ അറിയിച്ചത്.ഒരു പക്ഷെ ഇതിനേക്കാള്‍ അര്‍ഹരായവര്‍ നാം കാണാതെ കിടക്കുന്നുണ്ടാവും.എഴുത്തില്‍ വന്ന തെറ്റുകള്‍ക്ക് ക്ഷമ ചോദിച്ചു കൊണ്ടു
സ്വന്തം സഈദ്.....

Dear All...... Asslmkm!

പ്രിയ സയീദ്‌...
നിങ്ങളുടെ നല്ല മനസ്സിന് അഭിനന്ദനങ്ങള്‍...
ഇങ്ങനെയുള്ള ഒരവസ്ഥയില്‍... അവര്‍ക്ക് പണവും കൂടെ പരിചരണവും ആവശ്യമാണെന്ന് കാണുന്നു!

നിങ്ങള്ക്ക് ഈ വിവരം നാട്ടിലെ Paliative care unit കളുടെ ശ്രദ്ധയില്‍ പെടുത്താം..! അവര്‍ അവരാല്‍ കഴിയുന്ന വിധം സഹായിക്കുമെന്നാ തോന്നുന്നത്..! പണം മാത്രം കിട്ടിയത് കൊണ്ട് അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവില്ല..!
പിന്നെ സാമ്പത്തിക സഹായം.....
പരമാവധി ആള്‍ക്കാര്‍ സഹകരിക്കട്ടെ...!
പിന്നെ.... നമ്മുടെ 'തണല്‍' സങ്കാടകരുമായി ബന്ധപ്പെടുക... അവരുടെയും പ്രവര്‍ത്തനം ശ്ലാഘനീയമാണ്..!

സസ്നേഹം...

അന്‍സാര്‍

Kunhabdulla NK to me, vanimal-
show details Jul 20 (2 days ago)


wa alaikumussalaam
ഡിയര്‍ സയീദ്‌
നീ പറഞ്ഞ വിഷയം മാനുഷിക മൂല്യം ഉള്ളതാണ് ,ഭൂമിയിലുള്ളവരോട് കരുണ കാണിച്ചാല്‍ ആകഷതിലുള്ളവന്‍ കരുണ കാണിക്കും. പ്രിയ സുഹുര്‍തുക്കള്‍ സയീദിന്റെ മെയില്‍ പരിഗണിക്കുമല്ലോ? ഇന്ഷ അല്ലാഹ് മുഖദാവില്‍ കാണാം


സസ്നേഹം
എന്‍. കെ

Poyil to vanimal, me
show details Jul 20 (2 days ago)


മടിച്ചു മടിച്ചാണെങ്കിലും ഗ്രൂപ്പിന്റെ ശ്രദ്ധയില്‍ പെടുത്തിയതിനു നന്ദി, ദീര്‍ഘ കാല ചെറു സഹായത്തിനു തണല്‍ ശരണമാവും. അതിന്‍റെ പ്രധാന സാരഥി കളില്‍ പെട്ട ഡോക്ടര്‍ ഇഖ്‌ബാല്‍, എന്‍ജിനിയര്‍ മൊയ്തു, എന്‍. കെ സാഹിബ് മുതലായവര്‍ ഒന്നിച്ചു നാട്ടിലുണ്ടാവും ഇപ്പോള്‍. ഞാന്‍ റെഡി എല്ലാറ്റിനും, വരും ആഴ്ച പാക്കലാം, ഇന്‍ഷാ അല്ലാഹ് .
പൊയില്‍

Moidu Onthath to Kunhabdulla, me, vanimal-
show details Jul 20 (2 days ago)


സയിദ്
എനിക്ക് നിന്‍റെ എഴുത്ത് വഴിച്ചപോള്‍ വല്ലാത്ത വേദന തോന്നുന്നു ഞാന്‍ നന്നായി ഒര്മികുന്നുണ്ട്
എന്നും രാവിലെ മദ്രസ്സയിലേക് പോകുമ്പോള്‍
Transformer ന്റെ അടുത്ത് എത്തുമ്പോള്‍ അല്ലെങ്കില്‍ നിന്‍റെ വീടിന്റെ
അടുത്ത് എത്തുമ്പോള്‍
ആ കുട്ടിയേയും അമ്മയെയും കാണാറുണ്ടായിരുന്നു
വലിഞ്ഞു വലിഞ്ഞു അമ്മയുടെ കൊന്തലാ പിടിച്ചു നടക്കുന്ന ആ കുട്ടി
സമയം വൈകിയത് കൊണ്ടെന്ന പോലെ എന്നും വേഗത്തില്‍ നടന്നു പോകും
ആ അമ്മയും മകനും
ശേഷം കുലപരംബില്‍ ഏതോ ഒരു ഹോട്ടലില്‍ വെള്ളം തലയിലേന്തി ആ സ്ത്രീ കൊണ്ട് പോകുന്നതും ഓര്‍മയില്‍ ഉണ്ട്. ആ വഴിയിലും ആ കോന്തലയില്‍ വലിച്ചു നീങ്ങുന്ന കാലില്‍ മുഴുവനും ചൊറി പിടിച്ച കുട്ടിയെ ഞാന്‍ നോകി നിന്നിട്ടുണ്ട്.
ഇത്തരം വാസ്തവങ്ങള്‍ പുറത്തു കൊണ്ട് വരുന്ന നിന്നെ അല്ലാഹു അനുഗ്രഹികട്ടെ ......
ശേഷം...... insha allah
വ്യക്തിപരമായും കൂട്ടമായും ഈ കാര്യത്തില്‍ ഞാന്‍ സഹകരിക്കും

അസ്സലാമു അലൈകും

Moidu
Moidu Onthath to me
show details Jul 20 (2 days ago)


saeed
I wish to give IRS 1000 as a quick support

Insha allah, i will come in September
We can meet that time and i wish to see and give something directly

Where I have to give 1000
Shall I give to Chathoth Ali
Please confirm
Thanks
Moidu


APPAKNAFI to Vanimal
show details Jul 20 (2 days ago)


Dear Sayd
wa alaikuma salam,
This is really necessary to bring out this kind of messages and news,
very sad; what ever we can do we should do it. I would like to be part
of any kind of help from my ability and limit. Please let me know your
further plan regarding this case.

Regards
Moidu Thaikkandy

sadique ali to vanimal-
show details Jul 20 (1 day ago)


പ്രിയപെട്ടവരെ..
തീര്‍ച്ചയായും സഹായിക്കണം ഈ അമ്മയെയും മകനെയും.
ഖത്തര്‍ നിവാസികളായ ഒരു പാട് പേര്‍ ഈ മാസം അവസാനം നാട്ടില്‍ ഉണ്ടാകും.
ബഹു. Dr . Kunhali ന്റെ വീട്ടില്‍ കല്യാണം കൂടാന്‍ വരുമ്പോള്‍ അവിടെ വെച്ച് നമുക്ക് കൂടുതല്‍ സംസാരിക്കാം . സഈദ് അവരെ പരിച്ചയമുല്ലതിനാള്‍ അവനെയും കൂട്ടി നമുക്ക് ഒന്ന് പോയി നോക്കാമല്ലോ..
സസ്നേഹം

sadiq


SIDIQ KUNNATH to sadique, me, vanimal-
show details Jul 20 (1 day ago)


Dear Sayeed & all..


Really appreciate your merciful alertness and I convey you, that I am also willing to extend my support.
Regards,
Sidique


Sadique Chennadan to SIDIQ, sadique, me, vanimal-
show details Jul 20 (1 day ago)


Dear Sayeed,

Realy apprecited..

our leaders will be in Vanimal next week. pls discuss with them. we can take a unique decision. Iam ready to support any dicision in connection with this issue.

if they have any medical need , that we can solve through our Thanal.

if you contact with M.C Gafoor ( solidarity Area President), I think he can do something. they have a ration project in vanimal Panchayathu. or contact with poyil soopy ( DCT Trust Secretary), he can also do something.

besides this lot of organisations and Charity committees' at vanimal can do something.

pls discuss with Wahab or Brothers Club. I think this people have some option to sort out this problem.

Chennadan

Mohammed Jamal Moosa to Sadique, SIDIQ, sadique, me, vanimal-
show details Jul 20 (1 day ago)



ഇത്തരം ദുരിതം പേറുന്ന അനേകരില്‍ ഒരാളെയെങ്കിലും പൂമുഗത് എത്തിക്കാന്‍ ശ്രമിച്ച സായീദിനും നിസ്തുലമാം വിദം പ്രതികരിച്ച സഹോദരങ്ങള്‍ക്കും പ്രാര്‍ത്ഥനയോടെ നന്ദി.
സഈദ്
നാം രണ്ടും നാട്ടില്‍ തന്നെയാണല്ലോ. ഇന്ഷ അല്ലാഹ് "മൈമന" വക ആവും വിധം ചെയ്യാനും കുടുംബം ഒന്ന് പോയി കാണാനാനും ഈ വിനീതനും ..
Abdul Salam M.K to Vanimal
show details Jul 20 (1 day ago)


സയീദ്‌
അത്തരത്തിലുള്ള കാര്യങ്ങള്‍ ഉപ്പ ഇപ്പോഴും അറിയിക്കാരുള്ളതാണ്
പ്രത്യേകിച്ച് പരപ്പുപാരയില്‍ .
ഉപ്പ ഇപ്പോള്‍ 5 ദിവസമായി സ്ഥലത്തില്ല എന്നിരുന്നാലും കൂടുതല്‍
വിവരങ്ങള്‍ 2 ദിവസത്തിനുള്ളില്‍ അറിയിക്കുന്നതോടൊപ്പം എനിക്കാവുന്ന
എല്ലാവിധ സഹായ സഹകരങ്ങളും നിങ്ങള്ക്ക് വാക്ദാനം ചെയ്യുന്നു.

സ്നേഹത്തോടെ സലാം മുത്താച്ചികുന്നുമ്മല്‍

muhammad Ali master to Abdul, Vanimal
show details Jul 20 (1 day ago)


എന്റെയും മുസ്ലിം യൂത്ത് ലീഗ് റിലീഫ് കമ്മിറ്റിയുടെയും എല്ലാ സഹായങ്ങളും
ഈ കുടുംബത്തെ സഹായിക്കാന്‍ ഉണ്ടാകുമെന്ന് അറിയിക്കട്ടെ.
കാര്യം അറിയിച്ചു തന്ന സഹീദിന് ഒരായിരം ദീര്ഗായുസ് നേരുന്നു.
കെ.സി. മുഹമ്മദലി മാസ്റ്റര്‍.


sayeedtp tp to muhammad, Abdul, Vanimal, bcc: vanimel
show details Jul 20 (2 days ago)



അസ്സലാമു അലൈക്കും,

ഒരിക്കലും പ്രതീക്ഷിച്ചില്ല ഇത്രയും വലിയ പ്രതികരണം. ആത്മാര്‍ഥമായ പ്രതികരണങ്ങള്‍ ഗ്രൂപ്പിലും,അതിനേക്കാള്‍ വ്യക്തിപരമായും കിട്ടിയപ്പോള്‍ സന്തോഷവും,അഭിമാനവും തോന്നി,എന്റെ നാട്ടാരുടെ നല്ല മനസ്സിനെ ഓര്‍ത്ത്‌.
ഇന്ന് രാവിലെ നാദാപുരത്ത് ഉള്ളപ്പോള്‍ ഒരു ഫോണ് വന്നു.നാട്ടുകാരും,സമൂഹവുമായി നന്നായി ഇടപെടാറുമുള്ള സി.കെ.സുബൈറും,വി.എം.വഹാബും[സി.ഐ.] ചെന്നാട്ട് അമ്മദ്കയും[റിട്ട്:ഡി.വൈ.എസ്.പി] ,അലി കണ്ണോത്ത് എന്നിവരായിരുന്നു.അവരെന്നെയും കൂട്ടി അവിടെ പോവുകയും,അവരെ ആശ്വസിപ്പിക്കുകയും,ചികിത്സിക്കാനും,കൂടെ ആ മകന് ഒരു സ്ഥിരം വരുമാനത്തിന് വഴിയൊരുക്കാനും ഉടനെ തന്നെ വഴിയുണ്ടാക്കുമെന്നു അവരോടു പറഞ്ഞിടുണ്ട്.അതിനുള്ള നടപടികള്‍ ഇന് വൈകുന്നേരത്തോടെ ആരംഭിച്ചിട്ടുമുണ്ട്.
ഒത്തിരി പേര്‍ സഹായമെത്തിക്കാന്‍ എന്നോടുതന്നെ ആവശ്യപ്പെട്ടു.അവര്‍ക്കുള്ള മൂന്നു നേരത്തെ ഭക്ഷണത്തിന്റെ ചെലവ് നമ്മുടെ ഗ്രൂപ്പിലെ ദുബായിലെ ഒരംഗം എന്നെ അറിയിച്ചു.ചിലര്‍ നാട്ടില്‍ വരുന്നെന്നറിയിച്ചു.പൈസയായിട്ടു അയച്ചു തന്നാല്‍ എത്തിക്കുമോ എന്ന് ചിലര്‍ ചോദിച്ചു.ഇത്രയും സപ്പോര്‍ട്ട് ഈ വിഷയത്തില്‍ എനിക്ക് കിട്ടിയപ്പോള്‍,സത്യമായും എനിക്ക് അഭിമാനം തോന്നുന്നു...... ഞാനും നിങ്ങളില്‍ ഒരാളായതില്‍ .


APPAKNAFI to Vanimal
show details Jul 21 (2 days ago)


Dear Sayeed,

This is happy news, what a good responds got when you brought this
issue here. Our offer and visits would be a relief to that family.
Your effort is really appreciated; continue this kind of activities in
future also.

Regards
Moidu Thaikkandy
Dubai

Arif Thavot to me
show details 7:34 PM (17 hours ago)


Sayeedkka,
Assalamualaikkum.

Adipoli. Muja / J E vayichu maduthappol, nalla oru issue ayi ithu.

And you got really good responses.

ഇങ്ങനെ ഉള്ള സംഗതികള്‍ക്ക് ഞാനും റെഡി, പറയണം.


regards,

Arif

cksubair vml to بسم, CK, me
show details 9:13 AM (13 hours ago)








Dear Brothers,
After the message came out in this google group. We(Chennat Ammadka , Kannoth Ali ,VM Abdul Wahab ,Dr.NP Arif and me too) call Mr.Sayeed and visited the Rented room and saw the said tragic patient .The seen is really heart felting.The issue is really deserving and we would like to take initiative to give support to the family for best treatment and livelihood.In this special case we have to think that how to support them systematically and meaningfully.
Just give some amount is not the solution.
Give the mother best treatment as possible to get rid from the tragic condition.
Second thing is to make the son Sunil capable to handle the family by doing some job .
We expect the very support of all members of this group to take this genuine decision.
I can clearly declare that it has no vested interest or any political ambition.
This is the outcome group discussion among these people.We didn't form any committee. After the discussions and the opinions from this group We will form a committee here to take care this issue.
with regards
CK Subair ,
Vanimal
Mob.Chennat Ammadka:+919496283344, CK Subair:+919846424777, Kannoth Ali :+919447339123, VM Abdul Wahab:+9495800514, -
Yesterday
Chennat Ammadka and Sunil took a joint account in Vanimal South
Malabar Gramin Bank A/C No . 8452



abunaseef to me
show details 1:51 PM (8 hours ago)


സഈദ്,അസ്സലാമു അലൈകും ,
ഞങ്ങള്‍ ഉമ്ര കഴിഞ്ഞു ഇന്നലെ എത്തി .അല്ഹമ്ദുലില്ലഹ് എല്ലാം സുഖമായിരുന്നു .ഇന്നാണ് നിന്ടെ മെയില്‍ കാണുന്നത് .ഇത്തരം ജീവ കാരുണ്യ പ്രവര്‍ത്തികള്‍ കു സമയം കണ്ടെത്തുന്നത് വളെരെ പ്രശനീയം ആണെന്ന് അറിയികുന്നതോടൊപ്പം എന്റെ വക RS .1000 /മോമത്ത് അബ്ദുള്ള യോട് വാങ്ങി എത്തിക്കാന്‍ പറ്റുമെങ്കില്‍ ചെയ്യുക .അബ്ദുല്ലയെ ഞാന്‍ അറിയികുന്നതയിരികും .മറ്റു വിശേഷങ്ങള്‍ ഒന്നുമില്ല .
സ്നേഹത്തോടെ
അമ്മദ് തട്ടങ്കണ്ടി


sayeedtp tp to Mohammed, Sadique, SIDIQ, sadique, vanimal-
show details Jul 23 (2 days ago)


അസ്സലാമു അലൈക്കും,
എല്ലാം കഴിഞ്ഞു ,പഴക്കം മണക്കാന്‍ തുടങ്ങിയ ഒരു വിഷയം വീണ്ടും കളര്‍ പൂശി അവതരിപ്പിക്കയാണ് എന്ന് തോന്നരുത്.
ആര്‍ക്കെങ്കിലും അലോസരമായി തോന്നിയെങ്കില്‍ ക്ഷമിക്കണമെന്ന് അപേക്ഷ. പെരുത്ത് സന്തോഷമുണ്ട്...... നമ്മുടെ ഈ ഗ്രൂപ്പ് കാരണം
ഒരു കുടുംബം യാതനയില്‍ നിന്നു കര കയറുന്നത് കാണുമ്പോള്‍.
ഇന്നലെ വൈകീട്ട് നമ്മുടെ ഗ്രൂപ്പിന്റെ സാരഥി,ഡോ:ആരിഫ് എന്‍.പിയും,ചെന്നാട്ട് മൊയിതുക്കയും,കണ്ണോത്ത് അലിയും,കൂടെ മനോരമയുടെ ജമാല്‍ കല്ലാച്ചിയും,അവരെ സന്ദര്‍ശിച്ചിരുന്നു.ആ കുടുസ്സു റൂമില്‍ വിറയലോടെ കിടക്കുന്ന അമ്മയെയും ,
മകനെയും കണ്ടപ്പോള്‍ ഡോ:ആരിഫ്കാക്ക് പോലും ഞാന്‍ എഴുതിയത് കുറഞ്ഞു പോയോ എന്നെ തോന്നിയുള്ളൂ. അമ്മയെ മുന്‍പ് ചികിത്സിച്ച ഫയലുകളൊക്കെ നോക്കുകയും,അവിടുന്ന് തന്നെ ആരിഫ്ക്ക പരിശോദിക്കുകയും ചെയ്തു.ചികിത്സയിലൂടെ ഭേതമാവാനുള്ള സാധ്യത ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്.അതിനുള്ള വഴികള്‍ തേടാമെന്നു ചെന്നാട്ട് അമ്മദ്ക്കയും,വി.എം വഹാബിനെയും,അലിയേയും പോലുള്ളവര്‍ പറഞ്ഞിട്ടുണ്ട്.ഇന്നത്തെ മനോരമയില്‍ ഒരു വാര്‍ത്തയും അവര്‍ കൊടുത്തിട്ടുണ്ട്.ഇതൊക്കെ പ്രതീക്ഷ നല്‍കുന്നുമുണ്ട്.
എന്നാലും,'വെള്ളത്തിലെഴുതിയ വരപോലെ'യാവല്ലേ എന്ന് നമുക്ക് പ്രാര്‍ഥിക്കാം.എന്നാലും,കെ.വി നൌഷാദും,ഒന്തത്തു മൊയിതുവും,കൂടെ മണല്ക്കുനി മൊയിതു ,പോയില്ക്ക,നംബൂടിക്കണ്ടി,...........കൂടെ വന്നുപോയി കാണണമെന്നും,സഹായിക്കണമെന്നും പറഞ്ഞ കളത്തില്‍ ജമാല്‍ക്ക,എന്നുവേണ്ട എന്തിനും തയാറാണെന്ന് എന്നെ നേരിട്ട് അറിയിച്ച കുന്നത്ത് സിദ്ദിക്ക്,ചെന്നാടന്‍, മുത്താച്ചിക്കുന്നത് സലാം,നമ്മുടെ ഗ്രൂപ്പിന്റെ ഓള്‍റൌണ്ടര്‍ അന്‍സാര്‍ ഒത്തിരി പേര്‍..... ഇവരുടെ ഈ
സ്പോട്ട് സഹായം തന്നെ അവരെ സംബന്ദിച്ചു അളക്കാന്‍ പറ്റാത്തത്രയും വലിയ സഹായം തന്നെയാണ്.കാരണം,അഞ്ഞൂറ് രൂപ
മാസ വാടകയ്ക്ക് താമസിക്കുന്ന ആ പീടികയുടെ വാടക മാസങ്ങളായി കൊടുക്കാന്‍ കഴിയാതെ ,ഒഴിപ്പിക്കല്‍ ഭീഷണിയിലുമായിരുന്നു എന്നും ഇപ്പോള്‍ അറിയാന്‍ കഴിഞ്ഞു.
ഇതിനു വഴിയൊരുക്കിയ നമ്മുടെ ഗ്രൂപ്പ് ലീഡര്‍ ഇസ്മായിലിന് പ്രത്യേകം നന്ദി കൂടി അറിയിച്ചു കൊണ്ടു,ആവര്‍ത്തന വിരസത ഉണ്ടായെങ്കില്‍ സഹോദരങ്ങള്‍ ക്ഷമിക്കുമെന്ന വിശ്വാസത്തോടെ
സഈദ്

Monday, July 19, 2010

ഒരൊറ്റ നിമിഷം.....

"ആരാന്റെ ഉമ്മാക്ക് പിരാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല ചേലാണ്" എന്നത് പഴമൊഴിയാണ്‌.നമ്മുടെ നാടിനെ സംബന്തിച്ചു ഇതെത്ര ശരിയാണ്.എന്‍റെ ചുറ്റുപാടില്‍ നിന്നും കേട്ടറിഞ്ഞ ഒരു കാര്യം നിങ്ങളുടെ അനുവാദം ചോദിക്കാതെ പങ്കു വെക്കാന്‍ ആഗ്രഹിക്കുന്നു.
ഇടത്തരം കുടുംബത്തില്‍ പെട്ട ഒരു ചെറിയ കുടുംബം.ഒരു മകനും,ഒരു മകളും മാത്രമുള്ള ഒരു പക്കാ പ്രവാസി കുടുംബം.മകന്‍ എന്‍റെ ഒരു അടുത്ത ബന്ടുവിന്റെ കൂടെ പഠിക്കുന്നു.മകള്‍....... പറയാം....
ഭര്‍ത്താവിനെ പേര് തികച്ചു പറയാന്‍ മടിയുള്ള [പേടിയുള്ള] ഒരു കാലം നമുക്ക് മറന്നിട്ടുണ്ടാവില്ല.വീട്ടില്‍ ഒരാള്‍ വന്നാല്‍ ,വാതിലിന്റെ മൂലയില്‍ നിന്നു മറഞ്ഞു കൊണ്ടു മാത്രം കാര്യമന്യേഷിക്കുന്ന പെണ്ണുങ്ങളെയും നമ്മുടെ ഓര്‍മ്മയില്‍ തന്നെയുണ്ടാവും എന്നാണു എന്‍റെ വിശ്വാസം.അതിന്റെ നല്ലതും,ചീത്തയുമായ വശങ്ങള്‍ അവിടെ നില്‍ക്കട്ടെ.പക്ഷെ ഇന്നത്തെ കാലത്ത് നമുക്ക് സങ്കല്പിക്കാന്‍ പോലും പറ്റാത്ത കാര്യങ്ങള്‍ തന്നെയാണിത്.ഇപ്പോളത്തെ കാലത്തും ഇത്തരം 'ദുസ്വഭാവം'തന്നെ വെച്ചു പുലര്‍ത്തിപ്പോരാന്‍ ആഗ്രഹിക്കുന്ന പെണ്ണുങ്ങളുടെ കാര്യം
കട്ടപ്പുക തന്നെയാണ്.കുറച്ചൊന്നു 'സയലന്റ്' കീപ്‌ ചെയ്യുന്ന പെണ്‍കുട്ടികളെ ഇപ്പോളത്തെ ചെറുപ്പക്കാര്‍ക്ക് ദഹിക്കാന്‍ പ്രയാസം തന്നെയാണ്.
ഒരു 'സയലന്റ് ' പെണ്‍കുട്ടിയായിരുന്നു അവള്‍.മതത്തെ കുറിച്ചും ,ദീനിന്റെ നിയമങ്ങളെ കുറിച്ചും നന്നായി പഠിക്കുകയും,അതനുസരിച്ചു മാത്രം ജീവിക്കാന്‍ പരമാവതി ആഗ്രഹിക്കുകയും,ശ്രമിക്കുകയും ചെയ്തവള്‍.ഉപ്പയും ഉമ്മയും മകള്‍ക്കായി കണ്ടു വെച്ച 'മാപ്പിളക്ക്'അവളുമായി അധിക കാലം മുന്നോട്ടു പോകാന്‍ കഴിഞ്ഞില്ല.കാലത്തിനനുസരിച്ച് കോലം മാറ്റാന്‍ അവളെ അവളുടെ മനസ്സും സമ്മതിച്ചില്ല.ആദ്യത്തെ ആ ബന്ധം വയികാതെ മുറിക്കേണ്ടി വന്നു.
ഉപ്പയും ഉമ്മയും വളരെ പ്രതീക്ഷയോടെ രണ്ടാമത് കൊണ്ടു വന്നതും പെണ്‍കുട്ടിയുടെ നിര്‍ഭാഗ്യവശാല്‍ മുന്ബോട്ടു പോയില്ല.സ്വാഭാവികമായും ഇവിടെയാണ്‌ ആ മാതാവിന്റെ മനസ്സ് പതറാന്‍ തുടങ്ങിയത്.
മനസ്സ്കൊണ്ടോ,ശരീരംകൊണ്ടോ ഒരു തെറ്റും വരാത്തതിനാല്‍ ,തന്‍റെ ദീനി ബോധവും,'പഴമ'യും തന്‍റെ വിധിക്ക് കാരണമായതിനാലും അവള്‍ വല്ലാതെയങ്ങ് സങ്കടപ്പെട്ടില്ല. പക്ഷെ എന്നെ ഓര്‍ത്ത്‌ എന്‍റെ ഉമ്മ സങ്കടപ്പെടുന്നത് കാണാന്‍ ആ കുട്ടിക്ക് തീരെ കഴിഞ്ഞില്ല.ആശ്വസിപ്പിക്കേണ്ട പലരും,പലതരം കുത്തുവാക്കുകള്‍ കൊണ്ടു ആ മാതാവിനെ നോവിച്ചു.കല്യാണ വീട്ടിലായാലും,അലക്കാന്‍ പുഴക്കടവില്‍ പോയാലും,മനസ്സിന് വിഷമമാവുന്ന രൂപത്തിലുള്ള ചിലരുടെ ചോദ്യങ്ങളും,ചോദിക്കുന്നവര്‍ തന്നെ നല്‍കുന്ന വ്യാഖ്യാനങ്ങളും,സഹിക്കാവുന്നതിനേക്കാള്‍ അപ്പുറമായിപ്പോയി.
ചായയുണ്ടാക്കാന്‍ അടുപ്പില്‍ തീ കത്താതതിനാല്‍ ആ പെണ്‍കുട്ടി അല്പം മണ്ണെണ്ണ എടുത്തു അടുപ്പിലൊഴിച്ചു.ഭാഗ്യ ദോഷത്തിന്റെ മറ്റൊരു രൂപമായി തീ പടര്‍ന്നു ഗുരുതരാവസ്ഥയില്‍ ഒരാഴ്ചയായി ആശുപത്രിയിലായിരുന്നു.ഉമ്മയുടെയും മകളുടെയും മാനസിക വിഷമം കണക്കിലെടുത്ത് ,മണ്ണെണ്ണ സ്വയം ഒഴിച്ചു കത്തിച്ചതായി.എല്ലാരും അത് ഏറ്റെടുത്തു,പറഞ്ഞുതന്നെ നടന്നു.പെണ്‍കുട്ടിയുടെ ബോധം വരാനോ,അവള്‍ക്കു പറയാനുള്ളത് കേള്‍ക്കാനോ ആര്‍ക്കും സമയമില്ലായിരുന്നു.ഓര്‍മ്മ വന്നപ്പോള്‍ അവള്‍ പറഞ്ഞു,,അടുപ്പില്‍ തീ കത്താതതിനാല്‍ മണ്ണെണ്ണ ഒഴിച്ചപ്പോള്‍ തീ പാളിയതാണ് എന്ന്.
എന്നാലും സമ്മതിക്കില്ല നാം,അവള്‍ വെറുതെ പറഞ്ഞതാണ്.നമ്മള്‍ വിധി എഴുതിയത് തന്നെയാണ് ശരി...കഷ്ട്ടമല്ലേ മക്കളെ,എന്തെ,...നാട്ടാരാരും വെറുതെ പറയില്ലേ? എല്ലാം നെഗറ്റീവ് ആയി മാത്രം ചിന്തിക്കുന്ന കുഴപ്പമല്ലേ ഇത്.
കുട്ടി കഴിഞ്ഞ ദിവസം മരണപ്പെട്ടു പോയി.പടച്ച തമ്പുരാന്‍ അവള്‍ക്കു പൊറുക്കുകയും,സ്വര്‍ഗ്ഗത്തില്‍ ഒരു സ്ഥാനം പ്രധാനം ചെയ്യുമാരാവട്ടെ എന്നും ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു.

Wednesday, July 7, 2010

സോദരാ...ഒരു നിമിഷം....[കടപ്പാട്]

സഹോദരാ..
ഞാന്‍ വിശ്വസിക്കുന്നില്ല
നീയും ഒരമ്മയില്ലാത്ത
ഒരു കുഞ്ഞു പെങ്ങളില്ലാത്ത..
ഒരുവനെന്ന്..
വിളമ്പി വെച്ച ചോറിനു മുമ്പില്‍
നിനക്കായ്
കൈകുഞ്ഞുമായി കാത്തിരിക്കുന്ന
ഒരുത്തിയില്ലെന്ന്..
ഞാന്‍ വിശ്വസിക്കുന്നില്ല
നീയത് ചെയ്തത്
പവിത്രമായ
ഒരു വിശ്വാസ സംഹിതക്ക് വേണ്ടിയാണെന്ന്..
പവിത്രമായ
ഒരു നാമധേയത്തിന്റെ പേരിലാണെന്ന്..
നീയറിയുക,
നീയൊരുത്തന്റെ
നിന്നെയൊരുക്കിയവനൊരുത്തന്റെ
കാരുണ്യമില്ലാതെ..
കാവലില്ലാതെ..
പതിനാലു നൂറ്റാണ്ട്..
പതിനാലു നൂറ്റാണ്ടിനുമേല്‍..
ആ നാമധേയം ചരിത്രത്തിനു മേല്‍ തിളങ്ങുന്നുവെങ്കില്‍..
നീയറിയുക,
ഒരു വിഡ്ഡിയുടെ "വചനങ്ങള്‍" കൊണ്ടോ..
ഒരു തൂലികയിലെ "ഹാസ്യ രേഖ" കൊണ്ടോ..
ഒരു തലതിരിഞ്ഞവളുടെ "ലജ്ജ"യില്ലായ്മ കൊണ്ടോ..
ഒരു വിവരദോഷിയുടെ തരം താണ ചിന്ത കൊണ്ടോ..
അവനൊരു തരിമ്പു പോറലും ഏല്‍ക്കയില്ലെന്ന്..
അറുത്തെടുത്ത ഒരു കൈ കൊണ്ടവന്ന്
നീ കെട്ടിയുണ്ടാക്കേണ്ട ഒരു യശസ്സുമില്ലെന്ന്..
നിനക്ക് വേണ്ടാതെ പോയ
നീയറുത്തെടുത്ത കൈ
അതാര്‍ക്ക് വേണ്ടി..
നിന്റെ അമ്മയ്ക്ക്..?
ഭാര്യ,മക്കളിലാര്‍ക്കെങ്കിലും..?
എന്തായാലും
അതെനിക്ക് വേണ്ടാ..
എന്റെ സമുദായത്തിനും അത് വേണ്ട..
ഞാന്‍ സ്നേഹിക്കുന്ന
വിശ്വാസത്തിനും വേണ്ട..
പിന്നെ ആര്‍ക്കു വേണ്ടി നീ ആ കൈ അറുത്തു..
ഒരു കൈ നീ അറുത്തെടുക്കുമ്പോള്‍
നിനക്ക് പണമെറിഞ്ഞു തന്നവര്‍..
വാഹനമൊരുക്കിയവര്‍..
അവരുടെ നീചമായ ഒരു സ്വപ്നത്തിനായി
ഒരു കൈ നീ അറുക്കുമ്പോള്‍
നിനക്കുപിന്നിലോളിഞ്ഞു നിന്നവര്‍
അറുത്തെടുത്തത്
നിന്റെ കൈയല്ല
മറിച്ച് നിന്റെ ഹൃദയം
തന്നെയെന്ന് നീയറിഞ്ഞുവോ..
(ആട്ടെ..ഹൃദയമെന്നൊന്നുണ്ടോ നിനക്ക്..
പടപടാന്ന് മിടിക്കുന്ന നെഞ്ചിന്‍ കൂടിനകത്തെ ആ സാധനം..?)
നിന്റെ കയ്യിലാ ആയുധം പിടിപ്പിച്ചവര്‍
രക്തം കൊതിക്കുന്ന കുറുക്കന്മാരെന്ന് നീയറിഞ്ഞിട്ടും
വൈകാതെയൊരു നാളില്‍ നീ
നിയമത്തിനു മുന്‍പിലെത്തുമെന്നറിഞ്ഞിട്ടും
നിന്നെ വെച്ച് ഈ നാടിന്റെ നെഞ്ചിലേക്ക് കഠാരയിറക്കാന്‍
കാത്തിരിക്കുന്നവര്‍..
ഒറ്റുകൊടുക്കാന്‍ കുപ്പായം മാറ്റി ഇറങ്ങിയവര്‍..
ആ കുപ്പായത്തിനുള്ളില്‍ പതിയിരിക്കുന്ന
ചെകുത്താനോടു കുശലം പറഞ്ഞാണല്ലോ
നീയാ കൈപ്പത്തി വെട്ടി മാറ്റിയത്..
എനിക്കറിയാം..
കടമ കഴിഞ്ഞു കാശും വാങ്ങി നീ ഇരുളിലൊളിഞ്ഞു..
ഇനി അവരു കാത്തിരിക്കും..
എത്ര തല വീഴുമെന്നെണ്ണി..
എത്ര നിരപരാധികള്‍ ഇരുട്ടിനു
കൂട്ടായി നിലവിളിക്കുമെന്നെണ്ണി..
എത്രയമ്മമാര്‍ നെഞ്ചത്തടിച്ചു കരഞ്ഞു
ചലനമറ്റ ശരീരം പുല്‍കുമെന്നെണ്ണി..
അതുകണ്ട് പൊട്ടിച്ചിരിക്കാന്‍ നിമിഷങ്ങളെണ്ണുന്നവര്‍..
ഇനി നിന്റെ മൊബൈല്‍ കരയും വരേ
നിനക്ക് വിശ്രമം വിധിച്ചിരിക്കുന്നു..
നിനക്ക് ചില്ലിട്ട് വെക്കാന്‍
ഒരു ജനതയുടെ മുഴുവന്‍ ശാപവും ഏറ്റുവാങ്ങിയ
നിനക്കുള്ള അവാര്‍ഡ്..
മത നിന്ദയുടെ കൊടും‌വിഷമൊഴുകുന്ന ചീഞ്ഞളിഞ്ഞ
അഴുകിദ്രവിച്ച ഹൃദയമുള്ള
നിനക്ക് ഒരു താലത്തില്‍
സമ്മാനിക്കുന്നു..
നീ വെട്ടിയെടുത്ത
നീയവിടെയിട്ടിട്ടു പോയ
നീയറുത്തെടുത്ത കൈ.
സ്വീകരിക്കുക..
അമ്മയില്‍ ജനിക്കാത്ത
പിതൃശൂന്യനായ
പെങ്ങളില്ലാത്ത
ഭാര്യമക്കളേതുമില്ലാത്ത
മനുഷ്യനല്ലാത്ത
നിനക്ക് മറ്റെന്തവാര്‍ഡ് ഞാന്‍ നല്‍കും?

Monday, July 5, 2010

ഒരു സുഹൃത്തിന്റെ ശ്ലാഘനീയമായ വരികള്‍....

കുറെ ആളുകള്‍ ചേര്‍ന്നാല്‍ ഒരാളെ ഓടിച്ചിട്ട്‌ പിടിച്ച് കൈ വെട്ടാം, കൊല്ലാം, വരിഞ്ഞു കെട്ടി കുളത്തില്‍ താഴ്ത്താം. വലിയ പ്ലാനിംഗോ ആയുധങ്ങളോ ഇതിന് ആവശ്യമില്ല. കയ്യില്‍ ഒരു കത്തിയും ഹൃദയത്തിനുള്ളില്‍ ഒരു പിശാചും വേണം. കേരളത്തില്‍ ഇത്തരം അക്രമങ്ങളും കൊലപാതകങ്ങളും വേണ്ടത്ര ഉണ്ടായിട്ടുണ്ട്. അച്ഛനമ്മമാരുടെ മുന്നില്‍ വെച്ച് മക്കളെ വെട്ടിക്കൊന്നിട്ടുണ്ട്, കുട്ടികളുടെ മുന്നില്‍ വെച്ച് അധ്യാപകനെ തുണ്ടം തുണ്ടാമാക്കിയിട്ടുണ്ട്. ഏറെ നിരപരാധികളുടെ കഴുത്തറുക്കപ്പെട്ടിട്ടുണ്ട്. പലരെയും ചുട്ടുകൊന്നിട്ടുണ്ട്. ഇടതും വലതും പച്ചയും കാവിയും പ്രതിക്കൂട്ടില്‍ കയറിയിട്ടുണ്ട്. എല്ലാം അരങ്ങേറുമ്പോള്‍ കൊടികളും നിറങ്ങളുമില്ലാത്ത പച്ച മനുഷ്യര്‍ മാത്രം കരയും. അവര്‍ മാത്രം പരാജയപ്പെടും.


ന്യൂമാന്‍ കോളേജിലെ ജോസഫിന്‍റെ കൈ വെട്ടിയവര്‍ ഇപ്പോള്‍ നിറഞ്ഞ സംതൃപ്തിയിലായിരിക്കും. ഒരു മഹാ ദൌത്യം പൂര്‍ത്തിയാക്കിയതിന്റെ നിര്‍വൃതിയില്‍ അവര്‍ ആഹ്ലാദം കൊള്ളുന്നുണ്ടാവും. തങ്ങളുടെ പ്രവാചകനെ അപമാനിച്ചയാളെ പാഠം പഠിപ്പിച്ചതിന്റെ പേരില്‍ ഏതോ മാളങ്ങളില്‍ ഒളിച്ചിരുന്ന് പൊട്ടിച്ചിരിക്കുന്നുണ്ടാവും. അത് നടക്കട്ടെ!. ജോസഫ്‌ തയ്യാറാക്കിയ ചോദ്യപേപ്പര്‍ തികഞ്ഞ അസംബന്ധം ആയിരുന്നു എന്ന് എല്ലാവര്ക്കും അറിയാം. സാമാന്യ വിവരം ഇല്ലാത്ത പൊട്ടനായ ഒരദ്ധ്യാപകന്‍ എന്നേ അയാളെ വിളിക്കാന്‍ പറ്റൂ. കേരളം ആ സംഭവത്തോട് അതര്‍ഹിക്കുന്ന ഗൗരവത്തില്‍ തന്നെ പ്രതികരിച്ചിട്ടുണ്ട് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍ . മതവിശ്വാസികളും അല്ലാത്തവരും പ്രതിഷേധിച്ചു. സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. വിദ്യാഭ്യാസ മന്ത്രി ഉടന്‍ പ്രശനത്തില്‍ ഇടപെട്ടു. ആ അധ്യാപകനെ അറസ്റ്റ് ചെയ്തു, ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. അയാളും കോളേജ്‌ അധികൃതരും മാപ്പ് പറഞ്ഞു. ഒടുവില്‍ കുറേക്കാലം അയാള്‍ ഒളിവിലും കഴിഞ്ഞു. ചെയ്ത തെറ്റിന് അയാള്‍ ഏറെ അനുഭവിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് അത് പാഠമാവുകയും ചെയ്തു. എല്ലാം കെട്ടടങ്ങിയ ശേഷം ഇങ്ങനെയൊരു കൊടും ക്രൂരത ചെയ്തത് വഴി ഈ അക്രമി സംഘം ചെയ്തിരിക്കുന്നത് കേരളത്തിന്റെ മനസ്സാക്ഷിയില്‍ ആഴത്തില്‍ ഒരു മുറിവുണ്ടാക്കുകയാണ്. പെട്ടൊന്നൊന്നും ഉണങ്ങാന്‍ സാധ്യതയില്ലാത്ത ഒരു മുറിവ്.


പ്രവാചകനോടുള്ള സ്നേഹമാണ് പോലും!!. കൈ വെട്ടിയവരോട് ഒന്ന് ചോദിച്ചോട്ടെ, ഏത് പ്രവാചകനെയാണ് നിങ്ങള്‍ കൊടുവാളുമായി സംരക്ഷിക്കാന്‍ ഇറങ്ങിയിരിക്കുന്നത്?. മുഹമ്മദ്‌ നബിയെ ആയിരിക്കാന്‍ ഏതായാലും ഇടയില്ല. നമസ്കരിക്കുമ്പോള്‍ ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടല്‍മാല കഴുത്തില്‍ ചാര്‍ത്തിയവരെ നോക്കി പുഞ്ചിരിച്ച പ്രവാചകന്‍ ആണ് മുഹമ്മദ്‌ നബി. തന്നെ ആട്ടിയോടിച്ച് കല്ലെറിഞ്ഞ് ചോര ചിന്തിച്ചവര്‍ക്ക് പൊറുത്തു കൊടുക്കണമേ എന്ന് പ്രാര്‍ത്ഥിച്ച പ്രവാചകന്‍. അത്യാവശ്യ ഘട്ടം വന്നപ്പോള്‍ തന്റെ പള്ളിയുടെ ഒരു ഭാഗം മറ്റു മതസ്ഥര്‍ക്ക് പ്രാര്‍ത്ഥനക്ക് വിട്ടുകൊടുത്ത മഹാ മനസ്കന്‍. തന്റെ ഉറ്റവരെ കൊന്നൊടുക്കിയ കൊലപാതകിക്ക് പോലും അധികാരം കയ്യില്‍ വന്നപ്പോള്‍ മാപ്പ് കൊടുത്ത മഹാമാനുഷി. തൊടുപുഴയിലെ ജോസഫിന്‍റെ കൈപ്പത്തി വെട്ടി മതത്തെ സംരക്ഷിക്കാന്‍ ഇറങ്ങിയ വിവരം കെട്ട നിങ്ങള്‍ക്ക്‌ ഇതൊന്നും മനസ്സിലാവില്ല. നിങ്ങളുടെയൊക്കെ തലയില്‍ കറങ്ങുന്ന മതം ചോരയുടെ മതമാണ്‌. പ്രതികാരത്തിന്റെ മതമാണ്‌. അതിനെ ഇസ്ലാം എന്ന് വിളിക്കരുത്.


നമ്മുടെ നാട്ടിലെ ‘ഇസ്‌ലാമിക വിമോചകന്‍മാരായ’ ചില തൊപ്പിക്കാരുടെ തീ തുപ്പുന്ന പ്രഭാഷണങ്ങളില്‍ നിന്നും സാഹിത്യങ്ങളില്‍ നിന്നും കിട്ടിയ ‘മഹാവിജ്ഞാന’ത്തിന്‍റെ പിന്ബലത്തില്‍ ആയിരിക്കണം വെട്ടുകത്തിയുമായി നിങ്ങള്‍ ഇറങ്ങിപ്പുറപ്പെട്ടത്. നിങ്ങളുടെയൊക്കെ പിച്ചാത്തിയുടെ സംരക്ഷണത്തില്‍ നിന്ന് പ്രവാചകനെ മോചിപ്പിക്കാനാണ് ഇവിടെ പോരാട്ടം നടക്കേണ്ടത്. ഇതൊക്കെ തിരിച്ചറിയാന്‍ കഴിയുന്ന ഒരു തലമുറ വളര്‍ന്നു വരുന്നുണ്ട് എന്ന് ഓര്മ വേണം. ജാതിയും മതവും നോക്കാതെ ഒരു പാത്രത്തില്‍ ഉണ്ടു ഒരു പായയില്‍ ഉറങ്ങി ഒത്തൊരുമയോടെ ജീവിക്കാന്‍ കൊതിക്കുന്ന ഒരു മനസ്സാണ് ഈ കേരളക്കരയുടെ ജീവന്‍. അതാണ്‌ ഈ നാടിന്റെ നാഡിമിടിപ്പ്. അത്തരമൊരു ജീവിതം കണ്ടിട്ട് കലി വരുന്നവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടി നീക്കി വെക്കാന്‍ ഒരിഞ്ചു ഭൂമി ഈ മണ്ണില്‍ ഇല്ല.

പോലീസോ സര്‍ക്കാരോ ഒരു ദയയും ഇത്തരക്കാരോട് കാണിച്ചു പോകരുത്. എത്ര വലിയ കൊമ്പന്‍മാരും വമ്പന്‍മാരും ഇവര്‍ക്ക് പിന്നില്‍ ഉണ്ടെങ്കിലും പിടച്ചു കെട്ടി തുറുങ്കില്‍ അടച്ചേ മതിയാവൂ. ഇല്ലെങ്കില്‍ ഇവന്മാരെല്ലാം കൂടി നമ്മുടെ നാട് കുട്ടിച്ചോറാക്കും.

Tuesday, June 29, 2010

ഒരു വിസിറ്റ് വിസയുടെ കഥ....[കടപ്പാട് ഫസീല റഫീക്ക് ]

പതിനാല് വര്‍ഷത്തെ ഗള്‍ഫ് ജീവിതത്തിനിടയില്‍ പലതവണ ആഗ്രഹിച്ചതാണ് ഭാര്യയേയും മകളെയും ഒരു വിസിറ്റ് വിസയിലെങ്കിലും ഇവിടെയൊന്നെത്തിക്കാന്‍... എല്ലാ സ്‌കൂള്‍ അവധിക്കും ശ്രമിക്കുമെങ്കിലും കഴിയാറില്ല.ഒരു വിമാന കമ്പനിയുടെ പരസ്യം കേട്ടാണ് മുന്നിട്ടിറങ്ങിയത്. ടിക്കറ്റും വിസയും വിമാന കമ്പനി തന്നെ ഏര്‍പ്പാടാക്കും. നൂലാമാലകളില്ല. കാശ് കൊടുത്താല്‍ വിസയും ടിക്കറ്റും റെഡി. സഹമുറിയന്‍ പറഞ്ഞു: ''നീ കൊണ്ടുവാടെ ഫാമിലിയെ... നിനക്ക് മകള്‍ ഒന്നല്ലേ ഉള്ളൂ...'' അവന്‍ പറഞ്ഞു. ''എനിക്ക് മക്കള്‍ മൂന്നാണ്.. ടിക്കറ്റും വിസയും റൂമും... എനിക്ക് താങ്ങാന്‍ കഴിയില്ലടേ... അത് കൊണ്ടാ ഞാന്‍ ശ്രമിക്കാത്തത്...'' ഒരു കുഞ്ഞ് ഉള്ളപ്പോഴും മറ്റെന്തോ കാരണമാണ് പറഞ്ഞത്. സത്യത്തില്‍ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഴിയാത്തതാണ് കാരണം.

''എന്ത് ചിലവ് വന്നാലും കുടുംബത്തെ കൊണ്ടുവന്ന് കാണിക്കണം. അവരുമറിയട്ടെ... ഇവിടുത്തെ ചൂടും... തണുപ്പും... അധ്വാനവും ഒക്കെ'' രവിയാണ് പറഞ്ഞത്. ''എന്നിട്ടെന്തേ രവീ നീ കൊണ്ടുവരാത്തത്...'' അബ്ദുള്ളക്കയാണ് ചോദിച്ചത്. രവി ഒന്ന് ചമ്മി. എങ്ങനെ കൊണ്ടുവരാനാ. പെങ്ങടെ കല്ല്യാണം, പെര പണിയല്‍, അച്ഛന്റെ ചികിത്സ, അനുജന്റെ വിദ്യാഭ്യാസം... മതിയേ ഞാനിവിടെയും അവളവിടെയും നിക്കട്ടെ.... രവി ദേഷ്യത്തോടെ അകത്തേക്ക് പോയി.

ഒരിക്കലെങ്കിലും കുടുംബത്തെ കൊണ്ടുവരാന്‍ ആഗ്രഹിക്കാത്ത പ്രവാസി ഉണ്ടാവില്ല. ദുബായ് ഫെസ്റ്റിവല്‍ തുടങ്ങിയാല്‍ ടി.വി.യില്‍ കാണുന്ന കാഴ്ചകള്‍ കുട്ടികള്‍ക്ക് ഹരമാണ്. ഈ മായകാഴ്ചകളല്ല യഥാര്‍ത്ഥ ഗള്‍ഫ് എന്ന് മനസ്സിലാക്കാന്‍ ഇവിടെ വരണം.
വിമാനകമ്പനിയുടെ മധുരമായ പരസ്യം കേട്ടാണ് ചെന്നത്. പാസ്‌പോര്‍ട്ട് കോപ്പിയും, ഫോട്ടോയും കെട്ടിവെക്കല്‍ തുകയും നല്‍കി തിരികെ വന്നു. ഒരാഴ്ച കൊണ്ട് വിസ കിട്ടും. അപ്പോള്‍ ടിക്കറ്റെടുക്കണം. നല്ല വിമാന കമ്പനിയാണ്, ചാര്‍ജ് കൂടും. ചാര്‍ജ് കൂടിയാലും വേണ്ടില്ല, നമ്മുടെ 'എക്‌സ്​പ്രസില്‍' വരുന്നതിനേക്കാള്‍ എത്രയോ ഭേദമാണ്.

ഒരു മാസത്തേക്കാണ് വിസ. അതുമതി. ഒരു മാസം കൊണ്ട് ഇവിടെയൊക്കെ ഒന്നു കണ്ട് പോയ്‌ക്കോട്ടെ.
അടുത്ത കടമ്പ റൂമാണ്. പലരോടും റൂമിന്റെ കാര്യം പറഞ്ഞിട്ടുണ്ട്. 'നോക്കാം' എന്ന് എല്ലാവരും സമ്മതിച്ചിട്ടുമുണ്ട്. ഈ ഗള്‍ഫില്‍ ഏത് കാര്യം പറഞ്ഞാലും 'നോക്കാം' എന്നേ പറയൂ.

ബസ് സ്റ്റോപ്പിന് മുകളിലും ടെലഫോണ്‍ ബൂത്തിന് പിറകിലും.... റൂം കൊടുക്കാനുണ്ട് എന്നെഴുതിയ നമ്പറില്‍ വിളിച്ചു. ബംഗാളിയും പാകിസ്താനിയും ഫിലിപ്പൈനിയും... ആണ് ഫോണെടുത്തത്. ഒന്നും നടന്നില്ല. ദിവസം രണ്ട് മൂന്ന് കഴിഞ്ഞു. പറഞ്ഞ പ്രകാരം വിസ കിട്ടാറായി. കൃത്യമായി വന്നാലേ മകളുടെ സ്‌കൂള്‍ തുറക്കുമ്പോഴേക്കും അങ്ങെത്താന്‍ കഴിയൂ..

ഒരു 'സെമിബ്രോക്കറായ' അഹമ്മദിനെ കണ്ടത് കഫ്റ്റീരിയയില്‍ വെച്ചാണ്. അഹമ്മദിനോട് കാര്യം പറഞ്ഞു. ''റൂമുണ്ട്്... കുട്ടികളുണ്ടോ?'' ചോദ്യം. ഞാന്‍ പറഞ്ഞു. ''ഉണ്ട് ഒരാള്‍ പത്ത് വയസ്സ്'' അഹമ്മദ് പറഞ്ഞു. ''അതാണ് പ്രശ്‌നം. കുട്ടികളുണ്ടെങ്കില്‍ നടക്കില്ല. ഷെയിറിങ്ങില്‍ കുട്ടികള്‍ പാടില്ല...'' ഞാന്‍ കാര്യം പറഞ്ഞു. ''അഹമ്മദേ, ഭാര്യയെ ഒഴിവാക്കിയാലും കുട്ടിയെ ഒഴിവാക്കാന്‍ ആവില്ല... അവള്‍ക്ക് വേണ്ടിയാ ഇത്ര കഷ്ടപ്പെട്ട് ഞാന്‍ വിസയെടുത്തത്'' ഞാന്‍ പരവശനായി. ''നിങ്ങള്‍ ബേജാറാവാതിരി. ഒരു വില്ലയുണ്ട്. കുറച്ച് ദൂരെയാ.. ആരുടെ ശല്യവുമില്ല. 3,500 ദിര്‍ഹം വാടക'' ഞാന്‍ പകച്ചുപോയെങ്കിലും കണക്കുകൂട്ടലുകള്‍ തെറ്റുമെങ്കിലും സമ്മതിച്ചു. ''അഹമ്മദേ അത് പോയി നോക്കാം'' ഞാന്‍ തിടുക്കപ്പെട്ടു. അഹമ്മദ് താടിതടവികൊണ്ട് പറഞ്ഞു. ''ഒരു ചെറിയ പ്രശ്‌നമുണ്ട്. അവിടെയുള്ള ബംഗാളിക്ക് 2000 ദിര്‍ഹം കീ മണി കൊടുക്കണം, എനിക്ക് ഒന്നും വേണ്ട... എന്തേയ്''. എന്റെ ഉത്തരത്തിനായ് അഹമ്മദ് കാത്തിരുന്നു. കഫ്റ്റീരിയയിലെ മേശപ്പുറത്തെ ജഗ്ഗില്‍ നിന്ന് ഞാന്‍ വെള്ളം നേരെ വായിലേക്കൊഴിച്ചു. വിമ്മിഷ്ടം മാറി എന്നായപ്പോള്‍ ഞാന്‍ പറഞ്ഞു. ''അത് ശരിയാവില്ല അഹമ്മദേ... ഒരു മാസത്തേക്ക് 5,500 ദിര്‍ഹം.. നാട്ടിലെ ഏഴുപതിനായിരം ഉറുപ്പിക'' അറിയാതെ പറഞ്ഞ് പോയി. നാട്ടിലെ കാശിന്റെ കണക്ക്. ഈ വിസയെടുക്കാന്‍ തുടങ്ങിയതുമുതലാണ് ദിര്‍ഹം നാട്ടിലെ പൈസയുമായി ഒത്തുനോക്കല്‍. ഛെ നാണക്കേടായി. അഹമ്മദ് പുറത്തേക്കിറങ്ങുമ്പോള്‍ പറഞ്ഞു. ''നാട്ടിലെ കായി നോക്കിയാല്‍ നിങ്ങള്‍ ഇവിടുന്ന് കുടിയാവെള്ളം കുടിക്കൂല'' അഹമ്മദ് വെയിലിലേക്ക് ഇറങ്ങി.

ഭാര്യയുടെ വിളി വന്നപ്പോഴാണ് പരിസര ബോധമുണ്ടായത്. ''നിങ്ങളെന്താ വിളിക്കാത്തത്... എന്തൊക്കെ കൊണ്ടുവരണം... ചെമ്പ് പാത്രങ്ങള്‍ ഇവിടുന്ന് വാങ്ങണോ, അവിടെ കിട്ടുമോ... എനിക്ക് നല്ല ചുരിദാറില്ല... ഞാന്‍ രണ്ടെണ്ണം അടിക്കാന്‍ കൊടുത്തിട്ടുണ്ട്. മോള്‍ക്ക് മൂന്ന് ജോഡി വാങ്ങിച്ചു. റൂമില്‍ നല്ല സൗകര്യമുണ്ടോ...ചേട്ടാ ടി.വിയില്‍ ചാനല്‍ വേണേ... പാരിജാതം ഞാന്‍ മുടങ്ങാതെ കാണുന്നതാ.. ടിക്കറ്റ് ഒക്കെയായാല്‍ വിളിക്കണേ... വെക്കട്ടെ... യാത്ര ചോദിക്കാന്‍ കുടുംബവീട്ടിലൊക്കെ പോകും. ഒക്കെ'' അവള്‍ ഫോണ്‍ വെച്ചു.

റൂമിലേക്ക് നടക്കുന്നതിനിടയിലാണ് രവിയുടെ ഫോണ്‍ വന്നത്. ''റൂം ശരിയായോ?'' രവിയുടെ ചോദ്യം. 'ഇല്ല' ഞാന്‍ പറഞ്ഞു. ''എന്നാലേയ് നിങ്ങള്‍ ഉടനെ കാലിദിയയിലെ തൗഫീഖ് ടൈപ്പിങ്ങ് സെന്ററിനടുത്ത് വരണം.. ങാ... അല്‍മാഹയിരിയുടെ അടുത്ത്്... ഞാന്‍ അവിടെയെത്താം...'' രവി ഫോണ്‍ വെച്ചു. പത്ത് മിനുട്ട് കൊണ്ട് ഞാനും രവിയും കണ്ടുമുട്ടി. കൂടെ ഒരാളും. രവി പറഞ്ഞു. ''ഇയാളുടെ അടുത്ത് ഒരു റൂമുണ്ട്... 2,500 വാടക... പിന്നെ 500 രൂപ നാത്തുറിന് കൊടുക്കണം. എന്തേയ് പറ്റുമോ?'' ഞാന്‍ സമ്മതം മൂളി... ''എങ്കില്‍ റൂം കാണാം'' അവിടുന്ന് ടാക്‌സി പിടിച്ച് മുശിരിഫ് ഏരിയയില്‍ എത്തി. രണ്ട് നില പഴയ കെട്ടിടത്തിലെ ഒരു ഫ്ലറ്റ് ഫാമിലിയും ബാച്ചിലറും താമസിക്കുന്ന ഒരിടം. കുറെ ചെരിപ്പുകള്‍ അഴിച്ചുവെച്ച ഇടനാഴിയിലൂടെ അവസാനത്തെ റൂം ലക്ഷ്യമാക്കി നടന്നു. ആ ഫ്ലറ്റില്‍ അഞ്ച് റൂമുകള്‍ ഉണ്ടെന്ന് തോന്നി. അത് ഡിസൈന്‍ ചെയ്ത എഞ്ചിനീയര്‍ രണ്ട് മുറി മാത്രമേ വരച്ചിട്ടുണ്ടാവൂ. പിന്നീട് മരപ്പലക കൊണ്ട് നാടന്‍ ബ്രോക്കര്‍മാര്‍ തീര്‍ത്ത മൂന്ന് എക്‌സ്ട്രാ മുറികളാണ്. കാണുന്നത് കച്ചവടത്തിന്റെ പുതിയ മുഖം.

രവിയുടെ കൂടെയുള്ളയാള്‍ മുറി തുറന്നു. ലൈറ്റിട്ടു. ഒരെലി കാലിനിടയിലൂടെ പുറത്തേക്ക് പാഞ്ഞു. സിഗരറ്റ് കുറ്റിയും കടലാസ് തുണ്ടുകളും നിറഞ്ഞ ഒരു മുറി. ഫര്‍ണ്ണിച്ചര്‍ മൂന്ന് കാലുള്ള സ്റ്റൂള്‍ മാത്രം. ഞാന്‍ രവിയുടെ മുഖത്ത് നോക്കി. രവി പറഞ്ഞു. ഒരു ഏ.സി.വെക്കണം. കട്ടില്‍ വാങ്ങണം. പിന്നെ ഒരു വിനോലി (കാര്‍പ്പെറ്റ്) വിരിക്കണം. ഒരു മാസത്തേക്കല്ലേ അണ്ണാ അഡ്ജസ്റ്റ് ചെയ്യൂ. രവി ചിരിച്ചു. കൂടെയുള്ളയാളും. കണക്കുകള്‍ പിഴയ്ക്കുന്നു. ഒന്നും നോക്കാനില്ല, ഇത് സമ്മതിക്കണം. ഞാന്‍ രവിയുടെ മുഖത്ത് നോക്കി. എന്റെ നിസ്സഹായത് വായിച്ചറിഞ്ഞന്നോണം രവി പറഞ്ഞു. ''പഴയ സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്ന് നമുക്ക് ഏ.സി.യും കട്ടിലും ഒപ്പിക്കാം, പിന്നെ ടി.വി.യും ഫ്രിഡ്ജും... നമുക്ക് നോക്കമെടാ... തനിക്ക് ഇഷ്ടമായോ റൂം'' രവി ചോദിച്ചു. ഈ ചോദ്യം പണ്ട് എന്റെ ഭാര്യയെ പെണ്ണ് കാണാന്‍ പോയപ്പോള്‍ സുഹൃത്ത് ചോദിച്ചതാണ്. 'നിനക്ക് ഇഷ്ടമായോ'... അന്ന് ഇഷ്ടമാകാത്ത എന്റെ ഭാര്യയെ 'സാഹചര്യങ്ങളുടെ സമ്മര്‍ദ്ദംകൊണ്ട്' ഇഷ്ടമായി എന്ന് പറഞ്ഞതാണ്. അതേ ചോദ്യം ഇപ്പോള്‍ രവിയോടും പറയണം. 'കുഴപ്പമില്ല' ഞാന്‍ പറഞ്ഞു. ഇഷ്ടമല്ലാതിരുന്ന ഭാര്യയെ രണ്ട് മൂന്ന് കൊല്ലം കൊണ്ട് ഇഷ്ടമായതുപോലെ ഈ റൂമും ഇഷ്ടമാകുമായിരിക്കും.

'എങ്കില്‍ വാ' രവി ധൃതികൂട്ടി. അഡ്വാന്‍സ് കൊടുക്കൂ... രവി പറഞ്ഞു. കൂടെയുള്ളയാള്‍ നിഴലില്‍ നിന്ന് വെളിച്ചത്തിലേക്ക് വന്നു. 500 ദിര്‍ഹം ഞാന്‍ അഡ്വാന്‍സ് കൊടുത്തു.

ഇറങ്ങാന്‍ നേരം എലി വീണ്ടും അകത്തേക്ക് കയറി. ഏ.സി.യും അനുബന്ധസാധനങ്ങളും വാങ്ങാന്‍ ഏകദേശം 2,500 ദിര്‍ഹമെങ്കിലും വേണം. നാട്ടിലെ 28000 ഉറുപ്പിക. ഭക്ഷണസാധനങ്ങള്‍, സ്റ്റൗവ്് എന്നിവ കൂടാതെ... ഞാന്‍ കണക്കുകള്‍ ഇന്ത്യന്‍ മണിയിലേക്ക് കണ്‍വര്‍ട്ട് ചെയ്തു. തല പെരുക്കുന്നതുപോലെ.

വിസ കാന്‍സല്‍ ചെയ്യാന്‍ ഇനി പറ്റത്തില്ല. മൊബൈലില്‍ നിന്ന് മെസേജ് അയച്ചത് പോലെ. ടലിറ ചെയ്ത് പോയി. ഇനി തിരിച്ചെടുക്കാന്‍ പറ്റില്ല. അവള്‍ ഗള്‍ഫ് യാത്ര ഒരാഘോഷമാക്കുകയാണ്. യാത്ര ചോദിക്കലും.. പെട്ടി വാങ്ങലും...ഇല്ല ഇനി തടയാനാവില്ല... ഞാനെന്നല്ല ഐക്യരാഷ്ട്രസഭ വിചാരിച്ചാല്‍ പോലും അവളെ നിര്‍ത്താനാവില്ല. വരട്ടെ, പതിനാല് വര്‍ഷത്തിന്റെ മോഹസാക്ഷാത്ക്കാരം. ഒരു മാസത്തെ കൂടെകിടപ്പ് കൊണ്ട് അവസാനിക്കട്ടെ.

ക്രെഡിറ്റ് കാര്‍ഡില്‍ ക്രെഡിറ്റ് ലിമിറ്റ് കുറച്ചത് ഒരു വിനയായി. മൂന്ന് ദിവസത്തെ പരക്കംപാച്ചിലില്‍ എല്ലാം ഒന്നൊരുക്കാന്‍ കഴിഞ്ഞു. രവിയും മോഹനനും ഇബ്രാഹിക്കയും നന്നായി സഹകരിച്ചു. റൂം ഒരു വൃത്തിയും വെടിപ്പുമാക്കി. ഞാന്‍ താമസിച്ച റൂമില്‍ നിന്ന് ഒരു പഴയ ടി.വി. കടമായി കിട്ടി. കൊണ്ടുവെച്ചപ്പോഴാണ് ചാനല്‍ ഇല്ല എന്നറിയുന്നത്. നാത്തുറിന് 150 ദിര്‍ഹം കൊടുത്ത് ചാനല്‍ കിട്ടി. ഓണ്‍ ചെയ്തു. സ്‌ക്രീന്‍ തെളിഞ്ഞു. 'അപ്പോഴും പറഞ്ഞില്ലേ കെട്ടണ്ട കെട്ടണ്ടന്ന്' ഏതോ ഒരു തമാശ സീരിയലിലെ ടൈറ്റില്‍ സോങ്ങ് കേട്ടു.
വിസയും ടിക്കറ്റും റെഡി. അടുത്ത വ്യാഴാഴ്ച അവര്‍ വരും. കോഴിക്കോട് നിന്ന് പാതിരാത്രിയിലെത്തിയ വീര്‍ത്ത വയറുള്ള വിമാനത്തില്‍ നിന്ന് എന്റെ പ്രിയതമയും മകളും പുറത്തേക്ക് വന്നു.

ആശ്ചര്യം വിടര്‍ന്ന മുഖത്തോടെ ഭാര്യയും മകളും പുറത്തേക്ക് വരുമ്പോള്‍ നിര്‍ജീവമായ മുഖത്തോടെ ലീവ് കഴിഞ്ഞ് വരുന്ന പ്രവാസികള്‍ നമ്മളെയും കടന്ന് മുന്നോട്ട് നടക്കുന്നുണ്ടായിരുന്നു.

കാറില്‍ നിന്ന് പുറത്തേക്ക് നോക്കി ചുറ്റുമുള്ള അംബരചുംബികളായ കെട്ടിടങ്ങളും വൈദ്യുതി ദീപ അലങ്കാരങ്ങളും ഇവര്‍ക്ക് കൗതുക കാഴ്ചകളായി.

മുറിയിലെത്തി. ഭക്ഷണം കഴിച്ചു. കിടക്കാന്‍ നേരം ഭാര്യ പതുക്കെ പറഞ്ഞു. മകള്‍ വളര്‍ന്നു. അടങ്ങികിടന്നോണം... നേരം വെളുക്കട്ടെ ഇവിടത്തെ ഒരുപാട് കാഴ്ചകള്‍ കാണണം. ഭാര്യ കിടന്നു. നടുവില്‍ മകളും. പഴയ ഏ.സി.യുടെ മുരള്‍ച്ച നെഞ്ചില്‍ നിന്നാണെന്ന് തോന്നി. വിളമ്പി വെച്ച ഭക്ഷണം കഴിക്കാതിരിക്കുന്ന ഒരു വിശപ്പുള്ളവന്റെ അവസ്ഥയില്‍ ഞാന്‍ ചെരിഞ്ഞ് കിടന്നു.
ദിവസങ്ങള്‍ കടന്നുപോയി. രാത്രി പട്ടിണിയുടെ ദിനങ്ങള്‍ തന്നെ. മകളോട് പുറത്തുപോയി കളിക്കാന്‍ പറയാന്‍ പറ്റാത്ത അവസ്ഥ. ഫിലിപ്പൈനിയും ബംഗാളികളും താമസിക്കുന്ന ഫ്ലറ്റിന്റെ പുറത്തേക്ക് മകളെ തനിച്ചയക്കാന്‍ പേടി.

ഭാര്യ പറഞ്ഞു. ''എന്തായാലും നിങ്ങള്‍ ഉടന്‍ നാട്ടില്‍ വരിക'' ഞാന്‍ പറഞ്ഞില്ല. 'നിന്നെയും മകളെയും കൊണ്ടുവരാന്‍ എനിക്ക് നാട്ടിലെ രണ്ടരലക്ഷം രൂപ ചിലവായെന്ന്, അത് വീട്ടാന്‍ മൂന്ന് വര്‍ഷമെങ്കിലും ഇവിടെ കഷ്ടപ്പെടണമെന്ന്'..

പതിനഞ്ച് ദിവസം കഴിയുമ്പോഴേക്കും നാട്ടിലേക്കുള്ള പര്‍ച്ചേസിങ്ങിന്റെ ലിസ്്റ്റായി. സാധനങ്ങളും വാങ്ങിച്ചു. പോകാനുള്ള തയ്യാറെടുപ്പിലായി. ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കിതരാന്‍ പറ്റാത്തതിന്റെ വിഷമവും ഭര്‍ത്താവിന്റെ പ്രകൃതിപരമായ ആവശ്യം സാധിക്കാത്തതിന്റെ മനോവിഷമവുമായി ഭാര്യ യാത്ര പറഞ്ഞു. കണ്ടുതീരാത്ത കാഴ്ചകളുടെ എണ്ണം പറഞ്ഞു മകളും തയ്യാറായി.

നാളെ മുതല്‍ മൂട്ട കടിക്കുന്ന മുറിയിലേക്കുള്ള പറിച്ച് നടല്‍ അലോസരപ്പെടുത്തിയെങ്കിലും... മനസ്സിലെവിടെയോ ഒരു വെട്ടിപ്പിടിച്ചതിന്റെ ആഹ്ലാദം. പ്രവാസിക്ക് വളരെ വിരളമായി കിട്ടുന്ന ആനന്ദിന്റെ പൂത്തിരി.

ഓവര്‍ടൈം ചെയ്ത് നടുവൊടിയാന്‍ നീണ്ട മൂന്ന് വര്‍ഷത്തിന്റെ ദൈര്‍ഘ്യം. അഞ്ച് മണിക്ക് അലാറം വെച്ച് ചെരിഞ്ഞ് കിടക്കുമ്പോള്‍ ഞാനെന്ന വ്യക്തിത്വത്തിന്... എന്തെന്നില്ലാത്ത ഉള്‍തുടിപ്പ്... സ്വപ്‌നങ്ങളില്‍ ഇഴചേര്‍ത്ത ഒരു കുടുംബ സംഗമത്തിന്റെ മധുരിക്കുന്ന ഓര്‍മകള്‍...
ഭാര്യയുടെയും മകളുടെയും കൂടെ നടക്കാനിറങ്ങുമ്പോള്‍ കോര്‍ണീഷ് എത്ര മനോഹരം. നടപ്പാതയിലെ പുല്‍തകിടിക്ക് എന്ത് ഭംഗി. എന്നും കവറോളുമിട്ട് ഡ്യൂട്ടിക്ക് പോകുമ്പോള്‍ ഏ.സി.യില്ലാത്ത ബസ്സില്‍ നിന്ന് പുറത്തേക്ക് നോക്കുമ്പോള്‍ ഈ പതിനാല് വര്‍ഷവും കാണാത്ത മനോഹാരിത ഒരു മാസം എങ്ങനെയുണ്ടായി.

അലാറത്തിന്റെ ശബ്ദത്തില്‍ ഓര്‍മ്മകള്‍ക്ക് കടിഞ്ഞാണിട്ട്... വീണ്ടും പൊങ്ങുന്ന വെയിലിലേക്ക്..
ഇത് ഒരു കഥയാണ്. പലരുടെയും അനുഭവത്തില്‍ നിന്ന് മനസ്സിലാക്കിയ യാഥാര്‍ത്ഥ്യമായ ജീവിത അനുഭവമാണ്. ഓരോ പ്രവാസിയും ഉള്ളില്‍ കൊണ്ടുനടക്കുന്ന മോഹങ്ങള്‍ ഇതൊക്കെയാണ്. ഇതിലെ കഥയും കഥാപാത്രങ്ങളും നിങ്ങള്‍ക്ക് നിങ്ങളായി തോന്നിയെങ്കില്‍ ഒട്ടും സംശയിക്കേണ്ട... അത് നിങ്ങള്‍ തന്നെയാണ്...

faseelarafiq@gmail.com

Thursday, June 10, 2010

സാമൂഹിക താല്പര്യത്താല്‍ ഒരു സുഹ്രത്ത് എഴുതിയത്....

ആ വൃദ്ധ സ്ത്രീ തന്റെ മകനോട്‌ ചോദിച്ചു കൊണ്ടിരുന്നു… "മോനെ... ഉമ്മാനെ എങ്ങട്ടാ എന്റെന പോന്നു മോന്‍ കൊണ്ടോണേ..?"
അയാള്‍ മിണ്ടിയില്ല …
അയാളുടെ ഭാര്യ മിന്നുന്ന വസ്ത്രം ധരിച്ചു കൊണ്ട് തലേ ദിവസം രാത്രി തന്നോട് അടക്കം പറയുന്നതയാള്‍ ഓര്ത്തുച... "നിങ്ങടെ ഉമ്മാനെ വല്ല വൃദ്ധസദനത്തിലും കൊണ്ടാക്കൂ… അതെന്തു പറഞ്ഞാലും അനുസരിക്കില്ല.. കുട്ടികളെക്കാലും കഷ്ട്ടം… ഇങ്ങനെ ഉണ്ടോ തള്ളമാര്‍.. വയസ്സായാല്‍ ഒരു ഭാഗത്ത്‌ അടങ്ങി ഒതുങ്ങി ഇരിക്കെണ്ടേ… ശല്യം…"
അയാള്‍ മിണ്ടിയില്ല..
"നിങ്ങള്‍ എന്താ ഒന്നും മിണ്ടാത്തെ …കേള്ക്കു ന്നുണ്ടോ, ഞാന്‍ പറയുന്നത്.."
" ഒന്നുകില്‍ ആ സ്ത്രീ.. അല്ലെങ്കില്‍ ഞാന്‍.. എനിക്ക് പറ്റില്ല അതിനെ നോക്കാന്‍.."
"ഉം.. ഞാന്‍ നാളെ ഒരു തീരുമാനം എടുക്കുന്നുണ്ട്"… അയാള്‍ പറഞ്ഞു….
കാറ് അതിവേഗതയില്‍ കുതിച്ചു കൊണ്ടിരുന്നു…
"മോനെ.. എത്ര നാളായി മോന്‍ എന്റെ കൂടെ ഇങ്ങനെ ഒന്ന് ഇരുന്നിട്ട്.."
"മോന് ഓര്മ്മ്യുണ്ടോ?... പണ്ട് വല്യ വാശിക്കാരനായിരുന്നു എന്റെ മോന്‍… എന്തിനും വെറുതെ വാശി പിടിക്കും.. ഉമ്മച്ചി ഒക്കെ നടത്തി തരാന്‍ എത്ര പാട് പെട്ടിരുന്നു വെന്നോ അന്നൊക്കെ.."
അയാള്‍ ഒന്നും മിണ്ടിയില്ല… അയാള്‍ ആ സ്ത്രീയെ നോക്കി…
ഒരു കാലത്ത് എത്ര സൌന്ദര്യം ഉണ്ടായിരുന്ന സ്ത്രീ ആയിരുന്നു.. ഇപ്പോള്‍ മെലിഞ്ഞുണങ്ങിരിക്കുന്നു …ആ സൌന്ദര്യം തനിക്കു പകര്ന്നു തന്നു സ്വയം നഷ്ടപെടുത്തിയ പോലെ..
സ്കൂളില്‍ നിന്ന് വരുമ്പോഴേക്കും എല്ലാം തയ്യാറാക്കി വച്ചിട്ടുണ്ടാകും.. തന്നെ കുളിപ്പിക്കയും ഉടുപ്പുകള്‍ ധരിപ്പിക്കയും ചെയ്തിരുന്ന.. പനി വരുമ്പോള്‍ നെറ്റിയില്‍ നനഞ്ഞ തുണി ശീല വച്ച് തന്നു ഉറക്ക മൊഴിച്ചിരുന്നു തന്നെ പരിചരിച്ച ആ സ്ത്രീ..
"മോനെ... നീ എന്താ ഇങ്ങനെ ആലോചിക്കുന്നെ… എത്ര നാളായി മോന്റെ കൂടെ ഇങ്ങനെ ഒന്ന് യാത്ര ചെയ്തിട്ട് പണ്ട് എന്റെ മോന്‍ എന്നും ഉമ്മച്ചീടെ കൂടെ എവിടേക്കും വന്നിരുന്നു.. നിനക്ക് ഓര്മ്മ്യുണ്ടോ അതൊക്കെ.. ?"
അയാളുടെ കണ്ണുകള്‍ നിറഞ്ഞു തുടങ്ങി..
"മോനെ.. ഒന്ന് വണ്ടി നിര്ത്തൂ , എനിക്കൊരു നാരങ്ങാ വെള്ളം വാങ്ങി തരോ ഉമ്മച്ചിക്ക് വല്ലാത്ത ദാഹം…"
അയാള്‍ വണ്ടി നിര്ത്തി വഴി വക്കിലുണ്ടായിരുന്ന പെട്ടി കടയില്‍ നിന്നും ഒരു നാരങ്ങാ വെള്ളം മേടിച്ചു കൊടുത്തു… ആ വൃദ്ധയായ സ്ത്രീ അത് വാങ്ങുന്നതിന് മുന്പ്ട ചോദിച്ചു:
"മോന്‍ കുടിച്ചോ …നാരങ്ങ വെള്ളം..?"
"ഇല്ല…' അയാള്‍ പറഞ്ഞു..
"എന്താ അവിടെ ഇല്ലേ.. എന്നാ ഇത് എന്റെന മോന്‍ കുടിച്ചോളൂ ഉമ്മചിക്ക് ഇല്ലേലും വേണ്ടാ.."
അയാളുടെ തൊണ്ട ഇടറി..
"ഉമ്മാ.. വേണ്ട.. എനിക്ക് വേണ്ടാഞ്ഞിട്ടാ, ഉമ്മ കുടിച്ചോളൂ.."
കാര്‍ അതിവേഗതയില്‍ വീണ്ടും പാഞ്ഞു കൊണ്ടിരുന്നു.. അയാളുടെ ചിന്ത തന്റെ കുട്ടിക്കാലത്തേക്ക് പാഞ്ഞു.. അന്നൊരു നാള്‍..
"ഉമ്മാ .."
"എന്താ മോനെ .. "
"ഉപ്പാ എന്നെ തല്ലോ ..ഉമ്മാ .."
"എന്തിനാ ഉപ്പ എന്റെ പോന്നുമോനെ തല്ലുന്നെ…?"
"ഞാന്‍ ..ഞാന്‍ ..ഉപ്പാടെ കണ്ണട പൊട്ടിച്ചു …."
"പൊട്ടിച്ചോ നീ…"
"ഉം ... ഞാന്‍ എടുത്തപ്പോ അറിയാതെ നിലത്തു വീണു പൊട്ടി ഉമ്മാ" …
"സാരല്യാ ട്ടോ.. ഉപ്പോട് ഞാന്‍ പറഞ്ഞോളാം… എന്റെ മോനെ ഉപ്പ ഒന്നും ചെയില്ലാട്ടോ.. മോന്‍ ദാ.. ഈ ചായ കുടിക്കൂ…"
അന്ന് രാത്രി ഉപ്പയും ഉമ്മയും തമ്മിലുള്ള സംഭാഷണം താന്‍ ഉറക്കം നടിച്ചു കൊണ്ട് കേട്ടു..
"നീ അവനെ വഷളാക്കും.. ഇങ്ങനെ കൊഞ്ചിക്കാന്‍ പാടില്ല.. കണ്ണട പൊട്ടിച്ചതിനല്ല… അവനെ സൂക്ഷിച്ചില്ലേല്‍ വഷളാകും ചെക്കന്‍ ..."
"എന്റെ മോന്‍ വഷളാകില്ല.. അവന്‍ കുട്ടിയല്ലേ, അത് സാരല്യ.. ഒരു കണ്ണട പോട്ടിയതിനാ ഇപ്പൊ.. ഇങ്ങളൊന്നു മിണ്ടാതിരിക്കനുണ്ടോ …?"
"മോനെ.." ആ വൃദ്ധ സ്ത്രീയുടെ ശബ്ദം അയാളെ ചിന്തയില്‍ നിന്നും ഉണര്ത്തി..
"നമ്മളെങ്ങോട്ടാ പോണേ… മോന്‍ പറഞ്ഞില്ലാല്ലോ.."
നിഷ്കളങ്കമായ ആ ചോദ്യം അയാളെ വല്ലാതാക്കി ..
അപ്പോഴേക്കും കാര്‍ ആ വലിയ വീടിന്റെ മുന്നില്‍ എത്തിയിരുന്നു… അവിടത്തെ ബോര്ഡ്ര ആ സ്ത്രീ പണി പെട്ട് വായിച്ചു..... ".........വൃ..ദ്ധ സ..ദ..നം..."
ആ സ്ത്രീ ഒന്നും മിണ്ടിയില്ല.. അവനെ ദയനീയമായി നോക്കി, ആ കണ്ണുകളില്‍ തന്റെ എല്ലാ സ്വപ്ങ്ങളും നശിച്ച പോലെ....
അയാളുടെ തൊണ്ടയില്‍ എന്തോ കത്തുന്ന പോലെ, ഹൃദയത്തില്‍ പഴുത്ത ഇരുമ്പ് കമ്പി തുളച്ചു കയറുന്ന വേദന പോലെ..
ആ സ്ത്രീ അവന്റെ കൈ പിടിച്ചു….
അയാള്ക്ക് ‌താന്‍ ഒരു കൊച്ചു കുട്ടി ആയ പോലെ തോന്നിച്ചു.. തന്റെ ബാല്യം.. കൌമാരം, യവ്വനം, എല്ലാം അയാള്‍ പെട്ടെന്ന് ഓര്ത്തു് പോയി …
"ഉമ്മാ …അയാള്‍ തൊണ്ട ഇടറി ക്കൊണ്ട് വിളിച്ചു…എന്നോട് ക്ഷമിക്കൂ ഉമ്മാ..."
"കാര്‍ തിരിച്ചു വിടൂ.. അയാള്‍ ഡ്രൈവറോട് അലറിക്കൊണ്ട്‌ പറഞ്ഞു.."
അയാളുടെ വീടിന്റെ മുന്നില്‍ വലിയ ഒരു അലര്ച്ചുയോടെ കാര്‍ വന്നു നിന്നു…
തന്റെ ഉമ്മയെ കെട്ടി പിടിച്ചയാള്‍ ഒരു കുഞ്ഞിനെപ്പോലെ വാവിട്ടുകരഞ്ഞു.. ഉമ്മയുടെ കയ്യും പിടിച്ചു കൊണ്ട് അയാള്‍ അവരുടെ വീട്ടിലേക്കു കയറുമ്പോള്‍ അയാളുടെ ഭാര്യ മിന്നുന്ന സാരി ഉടുത്തു തളത്തില്‍ തന്നെ നില്ക്കുന്നുണ്ടായിരുന്നു..
"എന്താ …കൊണ്ടാക്കീല്ലേ…?" അവള്‍ ചോദിച്ചു..
അയാള്‍ ഒന്നും മിണ്ടിയില്ല... ഉമ്മയെ അവരുടെ മുറിയില്‍ ആക്കിയ ശേഷം അയാള്‍ തന്റെ മുറിയിലേക്ക് നടന്നു.. പിന്നാലെ അയാളുടെ ഭാര്യയും …
"എന്താ . ..നിങ്ങള്ക്ക് ചെവി കേട്ടൂടെ.. എന്താ കൊണ്ടാക്കാഞ്ഞെന്നാ ചോദിച്ചേ .."
അയാള്‍ വാതില്‍ അടച്ചു..
"എന്തിനാ വാതില്‍ അടക്കുന്നെ.. പറ ..എന്താ ..അതിനെ കൊണ്ടാക്കാഞ്ഞേ..? എനിക്കതാ അറിയേണ്ടേ …"
അയാള്‍ തന്റെ ഭാര്യയെ നോക്കി… അവളുടെ മുഖം ദേഷ്യം കൊണ്ട് ചുകന്നിരുനു …
അയാള്‍ അവളുടെ മുഖത്ത് ചെകിടടച്ചു ആഞ്ഞടിച്ചു.. ആ അടിയുടെ അഗാദത്തില്‍ അവള്‍ നിലത്തു മുട്ടു കുത്തി വീണു…
അയാള്‍ ഭാര്യയെ നോക്കി അലറികൊണ്ട് പറഞ്ഞു..
"നീ ഒരു സ്ത്രീ അല്ല… എനിക്ക് നിന്നെ വേണ്ടാ… എനിക്കെന്റെ ഉമ്മ മതി… നീ ഇല്ലാതെയും എനിക്ക് ജീവിക്കാന്‍ പറ്റും… ശപിക്കപെട്ടവളെ… നീയും ഒരു സ്ത്രീ തന്നെയാണോ ..? ഈ യൌവനം എന്നും ഉണ്ടാകുമെന്നാണോ നീ കരുതിയോ? നാളെ നമ്മളും വയസ്സാകും.. നമ്മുടെ ദേഹവും ചുക്കിചുളിയും, അന്ന് നമ്മുടെ മക്കള്‍ നമ്മെയും ഇത് പോലെ വൃദ്ധസദനത്തില്‍ ആക്കുമ്പോഴേ നമ്മുക്കതിന്റെ വേദന മനസ്സിലാകൂ..."
"ഇറങ്ങണം നീ പുറത്ത്‌.. നീ പൊയ്ക്കോളൂ.. ഇത്ര നാളും എന്നോടൊത് ജീവിച്ചതിന് നന്ദി…എനിക്കെന്റെ ഉമ്മ മതി… എനിക്കവരെ ഉപേക്ഷിക്കാന്‍ പറ്റില്ല, ഒരിക്കലും.."
അയാള്‍ കട്ടിലില്‍ ഇരുന്നു.. തന്റെ മുഖം പൊത്തി ഒരു കൊച്ചു കുട്ടിയെ പോലെ തേങ്ങി കരഞ്ഞു....

Thursday, April 15, 2010

ഹസീന .... മറ്റൊരു ജന്മം......

ഇരുപതു വര്‍ഷം പ്രവാസത്തിന്റെ നരകയാതന അനുഭവിച്ചു ,ജീവിതം ഉരുകിത്തീര്‍ത്തവനാണ് അബു.രണ്ടു വര്‍ഷം കൂടുമ്പോള്‍ ഒരു വരവ്.വെറും നാല്പതു നാള്‍ക്കുള്ള അവധിയില്‍. ഒരാഗ്രഹമായിരുന്നു അബുവിന്,ഒരിക്കലെങ്കിലും ഹസീനയെ ഗള്‍ഫ്‌ കാണിക്കണമെന്ന്.
മുപ്പതു ദിവസത്തെ വിസ ഹസീനയുടെ കയ്യില്‍ കിട്ടുന്ന അന്നാണ് കഠിനമായ വയറു വേദനയുമായി ആശുപത്രിയില്‍ പോയത്. അസ്വസ്ഥതകള്‍ മുമ്പൊക്കെ ഉണ്ടായിരുന്നിട്ടും,സഹിച്ചിരിക്കയായിരുന്നു അവള്‍. ഇന്ന് ആശുപത്രിയിലെ വിശദമായ പരിശോദനയിലാണ് മൂത്ര കല്ലുകള്‍ കൊണ്ടു മൂടപ്പെട്ട വൃക്കകളും താങ്ങിയാണ് ഹസീന കഴിഞ്ഞു കൂടുന്നത് എന്നറിയുന്നത്. അസുഖം ഗുരുതരമാണെന്ന് അറിഞ്ഞതിനാലാണ് അബു ഒന്നും നോക്കാതെ കഴിഞ്ഞാഴ്ച നാട്ടില്‍ എത്തിയത്.
കോഴിക്കോടെ പ്രമുഖ ആശുപത്രിയില്‍ ചികിത്സ തന്നെ ശരണം. ഓപറേഷന്‍ ചെയ്യാന്‍ പറ്റുന്ന അവസ്ഥയിലല്ല ഹസീനയുടെ ശരീരം. ഡോക്ടര്‍മാര്‍ താല്‍കാലിക ആശ്വാസം നല്‍കി. വിഷു കഴിഞ്ഞാല്‍ ചികിത്സക്ക് വേറെ ഒരു ഓപ്ഷനും പറഞ്ഞു കൊടുത്ത് വീട്ടിലേക്കു വിട്ടു.
ഇന്നലെ വിഷു.മിനിയാന്ന് സന്ധ്യ മുതല്‍ ഹസീന വേദന കൊണ്ടു പുളയുകയായിരുന്നു. സഹിക്കാന്‍ പറ്റാതായപ്പോള്‍ ഭര്‍ത്താവ് അവളെയും കൂട്ടി കോഴിക്കൊടെക്ക് പോയി.വിഷു ആയിരുന്നിട്ടും തൊട്ടപ്പുറത്തെ വീട്ടിലെ ദേവിഏട്ടത്തി ഒരു മടിയും കൂടാതെ കൂട്ടിനു പോയി.
കോഴിക്കോട്ടെ പ്രമുഖ ആശുപത്രിയായിരുന്നിട്ടും വിഷുവിനു ഡോക്ടര്‍മാര്‍ ലീവിലാനെന്നു മറുപടി കിട്ടി.ഒരു ഡോക്ടറെ തേടി അബു ആശുപത്രിയിലെ എല്ലാ കൌണ്ടറിലും പോയി കെഞ്ചി.കിട്ടിയില്ല.
ആശുപത്രിയിലെ വരാന്തയിലെ ഒരു മൂലയില്‍ ദേവിഏട്ടത്തിയുടെ മേല്‍ ചുറ്റി പ്പിടിച്ചു കൊണ്ടു ഹസീന കരഞ്ഞു പറഞ്ഞു,,സഹിക്കാന്‍ പറ്റുന്നില്ല വേദന...
അബുവിന്റെ അവസ്ഥയില്‍ മനസ് വേദനിച്ചോ അതോ,രോഗിയുടെ ഗുരുതരാവസ്ഥ മനസ്സിലാക്കിയോ എന്നറിയില്ല..... എവിടുന്നോ ഡോക്ടര്‍ വന്നു. പക്ഷെ,അബുവിന്റെയും,ഹസീനയുടെയും കാര്യത്തില്‍ ഡോക്ടര്‍ വൈകിപ്പോയിരുന്നു. ഹസീനയുടെ ശരീരം 'മയ്യത്ത്'ആയി എന്ന് വിധി എഴുതാനേ ഡോക്ടര്‍ക്ക് ആയുള്ളൂ.....
ഇന്നലെ വൈകുന്നേരം ആ പാവം പ്രവാസിയുടെ ഭാര്യയുടെ മയ്യിത്ത് ഖബറടക്കി.എനിക്ക് വ്യക്തിപരമായി അറിയുന്ന കോഴിക്കോട് ജില്ലയിലെ ഒരു പ്രവാസി കുടുംബമാണ് അവര്‍.പേരുകളിലുള്ള തിരുത്തലുകള്‍ മാറ്റി നിര്‍ത്തിയാല്‍ ,ഇന്നലെ നടന്ന ഈ സംഭവം ഒരു ശ്രദ്ധ ക്ഷണിക്കലിന് കൂടിയാണ്
ഇതെഴുതിയത്.ഇന്നലെ അവിടെ എനിക്ക് പോകാന്‍ കഴിഞ്ഞില്ലെലും,ഇന്ന് പോകാനിരിക്കയാണ്.
ഡോക്ടര്‍മാരും മനുഷ്യരാണ് എന്ന സത്യം നാം മറക്കാതെ തന്നെ,എങ്ങിനെ ജനങ്ങളെ സേവിക്കാന്‍ കഴിയുമെന്ന് ചിന്തിക്കുന്ന എത്രയോ ഡോക്ടര്‍മാര്‍ ഉണ്ട് താനും. മനുഷ്യ ജീവി എന്ന നിലയില്‍ എല്ലാ വിചാര വികാരങ്ങളും ഉള്ളവര്‍ എന്നതിനാല്‍,അവര്‍ക്കും ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ അവകാശവും ഉണ്ട്. പിന്നെ,ആശുപത്രി മാനേജ്മെന്റിന് ഇതില്‍ ഉത്തരവാദിത്തമുണ്ട് എന്നതില്‍ തര്‍ക്കവും ഇല്ല.
ഇനി ഇതിനെല്ലാം പുറമേ,നാം പ്രവാസികള്‍ നമ്മുടെ ആരോഗ്യത്തിനെ നമ്മള്‍ തന്നെയാണ് സൂക്ഷിക്കേണ്ടത്. ഒരുപാട് നാള്‍ ആശുപത്രിയില്‍ കിടക്കുന്നതിനേക്കാള്‍ നല്ലതല്ലേ,ഒരിക്കല്‍ പോയി ചെക്ക് അപ്പ്‌ ചെയ്തു വരുന്നത്.അതായത്,നമ്മുടെയും,കുടുംബത്തിന്റെയും ആരോഗ്യത്തെ കുറിച്ചു നമുക്കാണ് ചിന്ത വേണ്ടത്, അത് ഡോക്ടര്‍മാര്‍ക്കോ,ആശുപത്രി മാനേജര്‍ക്കോ അല്ല.

Tuesday, April 13, 2010

എന്റെ ഒരായിരം വിഷു ദിനാശംസകള് ...



മനസ്സില് എന്നും കണികൊന്ന വിരിയട്ടെ ,ജീവിതത്തില് എന്നും ഐശ്വര്യം നിറയട്ടെ , സമൃദ്ധിയുടെയും നന്മയുടെയും ഉത്സവമായ വിഷുവിനു എന്റെ ഒരായിരം വിഷു ദിനാശംസകള് ...


സമൃദ്ധിയുടെയും നന്മയുടെയും ഉത്സവമായ വിഷുവിനു എന്റെ ഒരായിരം വിഷു ദിനാശംസകള് ...

Friday, April 9, 2010

ഇതിലെ വയനാട്ടില്‍ പോകുന്നതിനു ഇവര്‍ക്കെന്താ.....


ഇതിലെ വയനാട്ടില്‍ പോകുന്നതിനു ആര്‍ക്കാണ് ചേദം
വടകര,നാദാപുരം ഭാഗത്ത് നിന്നു വയനാട്ടിലെത്താന്‍ ദൂരം ശരാശരി എഴുപതിനടുത്തു കിലോമീറ്റര്‍ വരും.കാരണം കുറ്റ്യാടി,തൊട്ടില്‍പാലം വഴിയെ റോഡുള്ളൂ.പതിനൊന്നു വളവുകളുള്ള ഈ ചുരം വഴിയുള്ള റോഡു,പലപ്പോളും യാത്രക്ക് ദുസ്സഹവുമാണ്.
ചുരമില്ലാതെ,മേല്‍ പറഞ്ഞതിന്റെ പകുതിപോലും ദൂരവുമില്ലാതെ,[അതായത് വിലങ്ങാട് ടൌണില്‍ നിന്നും വെറും ഒമ്പതര കിലോമീറ്റര്‍ മാത്രം]വയനാട്ടിലേക്ക് ഒരു എളുപ്പവഴി പണ്ടെന്നോ കണ്ടുവെച്ഛതാണ്.സ്കൂളില്‍ പഠിക്കുന്ന കാലത്ത്,ഞാനടക്കമുള്ള പലരും ആ റൂട്ടിലൂടെ നടന്നു വയനാട്ടില്‍ പോയതുമാണ്.
അതായത് നാദാപുരം-കല്ലാച്ചി-വാണിമേല്‍-വിലങ്ങാട്-പാനോം-വയനാട്. പക്ഷെ,നിര്‍ഭാഗ്യവശാല്‍ ആര്‍ക്കൊക്കെയോ ഇതിനോട് എന്തോ ഒരു പകയുള്ളത് പോലെ. സാധാരണ ഗതിയില്‍ വികസനങ്ങള്‍ക്ക് തടസ്സമാവുന്നത് പലപ്പോളും ജനങ്ങളിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ്. പക്ഷെ ഇവിടെ ജനങ്ങള്‍ മുഴുവന്‍ അനുകൂലം,നാട്ടിലുള്ള പാര്‍ട്ടികള്‍ ഒന്നടങ്കം പിന്തുണ,വെറും ഒന്നര കിലോമീറ്റര്‍ മാത്രം മതി ഇനി റോഡു വെട്ടാന്‍. പക്ഷെ എന്നിട്ടും അധിക്ര്തര്‍ ഓരോ മുട്ട് ന്യായം പറഞ്ഞു നമ്മളുടെ വലിയ ഒരു ആഗ്രഹത്തെ,അല്ലെങ്കില്‍ സൗകര്യത്തെ സൗകര്യപൂര്‍വ്വം മറക്കുകയാണ്.
എന്ത് കൊണ്ടു നമുക്ക് ഇതിനെതിരെ ഒന്നിക്കാന്‍ കഴിയുന്നില്ല. അധികാരികള്‍ പറയുന്ന ന്യായം കേട്ടാല്‍,......ആ ന്യായം ആ അധികാരികള്‍ തന്നെ അവരുടെ സൗകര്യത്തിനു മാറ്റിമറിക്കുന്നത്‌ കാണുമ്പോള്‍, നമ്മെ പോലുള്ള നാടിന്റെ നന്മയും വികസനത്തെയും പ്രോത്സാഹിപ്പിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവര്‍ക്ക് സഹിക്കാന്‍ കഴിയുന്നതല്ല. അത്തരക്കാരുടെ കയ്യും തലയും വെട്ടി തന്നെ നാട്ടുകാരുടെ പ്രശ്നങ്ങളും വിഷമങ്ങളും നാം തീര്‍ക്കാന്‍ നോക്കും.നോക്കണം.എന്നാലെ ഈ നാട് ഇത്തരം ചില അധികാര കുബുദ്ധികളുടെ
ഇരട്ടത്താപ്പ് നയത്തില്‍ നിന്നും രക്ഷപ്പെടൂ....






ഇനി ഈ അധികാര ജീവികളുടെ വൃത്തികെട്ട ഇരട്ടത്താപ്പ് കേള്‍ക്കണോ?
വിലങ്ങാട് നിന്നും പാനോം എന്ന സ്ഥലത്തേക്ക് മൂന്നു കിലോമീറ്റര്‍.അവിടുന്ന് വയനാടിലേക്ക് ചുരം പോലുമില്ലാതെ ആറര കിലോമീറ്റര്‍ മാത്രമാണ്.അതില്‍ തന്നെ അഞ്ചു കിലോമീറ്റര്‍ നിലവില്‍ റോഡുണ്ട്‌.ഒന്നര കിലോമീറ്റര്‍ മാത്രം പുതുതായി റോഡു വെട്ടണം.അതിനു വനം വകുപ്പ് പറയുന്ന ന്യായം വലിയ രസവും,അതിനേക്കാള്‍ അവരെ കൂട്ടമായി അടിച്ചു നിരത്തെണ്ടതുമാണ്.
ഈ ഒന്നര കിലോമീറ്ററില്‍ ഫോറസ്റ്റ് ആണെന്നും,അതിലെ മരങ്ങള്‍ തൊടാന്‍ പോലും പാടില്ലെന്നും,മരങ്ങള്‍ മുറിക്കല്‍ പോയിട്ട് തൊട്ടാല്‍ തന്നെ ഗുരുതരമായ കേസ് ആണെന്നും നാട്ടുകാരെ പറഞ്ഞു വിശ്വസിപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്തു. റോഡു പോയിട്ട്,പ്രധാനമന്ത്രിയുടെ ഓഫീസ് പോലും മരം മുറിച്ചിട്ട് പറ്റില്ലെന്ന് കട്ടായം പറഞ്ഞു കളഞ്ഞു.


കേള്‍ക്കണം നാട്ടാരെ ഇനി....... ഫോറസ്റ്റ് അതികൃതര്‍ക്ക് അവിടെ താമസിക്കാന്‍ സര്‍ക്കാര്‍ ചിലവില്‍ നല്ല അടിപൊളി കോര്ട്ടെസ് പണിതിട്ടുണ്ട്.ലക്ഷങ്ങള്‍ ചിലവിട്ടു തന്നെയാ ഉണ്ടാക്കിയത്.[പത്തു ലക്ഷത്തില്‍ കൂടുതല്‍ ചിലവില്‍].ആ പുതിയ കെട്ടിടം എന്തുകൊണ്ടൊ അവര്‍ക്ക് സുഖം പോരാ.... അതിനാല്‍ ആ കെട്ടിടം അവന്മാര്‍ സാമൂഹ്യ വിരുദ്ധര്‍ക്ക് കളിക്കാനും,വിഹരിക്കാനും വിട്ടു കൊടുത്തു.
ഇന്ന് അവര്‍ക്ക് താമസിക്കാന്‍ മറ്റൊരു 'കോര്‍ട്ടെര്‍സു'ഉണ്ടാക്കാനുള്ള തിരക്കിലാണ്.എങ്ങിനെയെന്നല്ലേ.... തൊടാന്‍ പോലും പാടില്ലാത്ത ആ ഫോറെസ്റ്റ് ലെ മരങ്ങള്‍ കണ്ടമാനം മുറിച്ചു കടത്തിക്കൊണ്ടു തന്നെ.ഇതിനകം തന്നെ കണക്കില്ലാത്ത മരങ്ങള്‍ ആ ഫോറസ്റ്റില്‍ നിന്നു മുറിക്കുകയും,കടത്തിക്കൊണ്ടു പോവുകയും ചെയ്തതായി ,വിലങ്ങാട് സ്വദേശിയും,മുന്‍ വാണിമേല്‍ പഞ്ചായത്ത് സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും,വയനാട് റോഡിനു വേണ്ടി നിരന്തരമായി പരിശ്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ശ്രീ:ജോണി മുല്ലക്കുന്നേല്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇതിന്റെ കൂടെ കാണുന്ന ഫോട്ടോകള്‍ കണ്ടാല്‍ നമുക്ക് അത് വ്യക്തമാവുന്നതുമാണു.
ലക്ഷക്കണക്കിന്‌ ജനങ്ങള്‍ക്ക്‌ ഉപകാരപ്രതമാകുന്ന വിലങ്ങാട്-വയനാട് റോഡു യാഥാര്‍ത്യമാവാന്‍ മരം മുറി തടസ്സമായി കണ്ട അധികാരികള്‍,അവര്‍ക്ക് താമസിക്കാന്‍ ഒരു കെട്ടിടം നിര്‍മ്മിക്കാന്‍ [അതും നിലവില്‍ നല്ല കെട്ടിടം ഉണ്ടായിരിക്കെ]ഡസന്‍ കണക്കിന് മരങ്ങള്‍ മുറിച്ചു കടത്താന്‍ ഒരു ഉളുപ്പുമില്ലാതെ പോയി.
ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ.... രണ്ടു ആദിവാസി കോളനികള്‍ തമ്മില്‍ യോജിപ്പിക്കാന്‍ ഫോറസ്റ്റില്‍ കൂടി റോഡു വെട്ടാന്‍ കേന്ദ്രത്തിന്റെ അനുമതിയില്ലാതെ തന്നെ കേരള സര്‍ക്കാരിന് അധികാരമുണ്ട്‌. എന്നിട്ടും നമ്മുടെ എം.എല്‍.എ.കൂടിയായ വനം മന്ത്രി കണ്ണ് അടക്കുന്നതിനാല്‍ ,വിലങ്ങാടുള്ള പായാട്ടു ആദിവാസി കോളനിയിലെ ആളും,വയനാട് ആദിവാസി കോളനിയിലെ ആളും കൂടി പൊതു താല്പര്യ ഹരജി കൊടുത്തിട്ടുണ്ട്.അതിന്റെ വിധിക്ക് കാത്തിരിക്കുകയാണ് ഇപ്പോള്‍ നാം നാട്ടുകാര്‍. അതിനു ശേഷം ഈ മഹത്തായ സംഭവത്തിനു വേണ്ടി നാം നാട്ടുകാര്‍ ഒന്നിക്കണം.അതിനു തടസ്സമാവുന്നത് മന്ത്രിയാണെങ്കില്‍ പോലും,പിന്നെ വെച്ചേക്കരുത്....... ഒതുക്കിയെക്കണം ...... നാട്ടില്‍ നിന്നും,നാട്ടുകാരുടെ മനസ്സില്‍നിന്നു തന്നെയും .......

Tuesday, April 6, 2010

അച്യുതന്‍ മാഷേ.....വിട.......


അച്യുതന്‍ മാഷേ..... വിട....



എന്‍റെ സ്കൂള്‍ ജീവിതത്തിനു ആരംഭം കുറിച്ചത് വാണിമേല്‍.എം.യു.പി.സ്കൂളില്‍ നിന്നാണ്..അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്തു വാക്കുകളാക്കാനും,വാക്കുകള്‍ അടുക്കി വെച്ചു ആശയങ്ങള്‍ക്ക് പൂര്‍ണ്ണത
നല്‍കാനും എന്നെ പഠിപ്പിച്ച എന്‍റെ വിദ്യാലയം..... 'ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം'
എന്ന കവി വചനത്തെ അന്വര്‍ത്ഥമാക്കുന്ന ചവിട്ടു പടികള്‍ .........അക്ഷരകൂട്ടങ്ങള്‍ക്ക് പിന്നാലെ ഓടിനടന്ന നീളന്‍വരാന്ത..... അതേ വാണിമേല്‍ സ്കൂള്‍ ഇന്നും മാറ്റങ്ങളില്ലാതെ .........
നൂറ്റിയൊന്നാം വയസ്സിലെത്തിയിരിക്കുന്ന ഈ സ്കൂളിന്റെ ഈ വര്‍ഷത്തെ നഷ്ടം,ഹെഡ് മാസ്റ്റര്‍ അച്യുതന്‍ മാഷുടെ വിടപറയലാണ്.ഓര്‍മ്മ വെച്ച നാള്‍ മുതല്‍ക്കു എന്‍റെ വീടിന്റെ മുന്‍പിലൂടെ പൊയ്ക്കൊണ്ടിരുന്ന ,എന്നെ അടിക്കാതെ പഠിപ്പിച്ച അച്യുതന്‍ മാഷിനെ,എന്‍റെ മകള്‍ കൂടി തിരിച്ചറിഞ്ഞു വന്നിട്ടേ പിരിഞ്ഞുള്ളൂ എന്നത് എനിക്ക് സംതൃപ്തി തരുന്നു.
അച്യുതന്‍ മാഷുടെ യാത്രയയപ്പ് പരിപാടികള്‍ അതി ഗംഭീരമായിരുന്നു. ഒരുപാട് നാളുകള്‍ക്കു ശേഷം എനിക്ക് നാട്ടില്‍ വീണുകിട്ടിയ സന്തോഷകരമായ നിമിഷങ്ങളായിരുന്നു അത്.
എന്‍റെ നാടിന്റെ,വാണിമേല്‍ന്‍റെ അഭിമാന സ്തംഭങ്ങളില്‍ ജീവിച്ചിരിക്കുന്നവരില്‍ ഒന്നാമന്‍ തന്നെയായ പത്തനംതിട്ട ജില്ലാ ജഡ്ജി കെ.കെ.ബാലകൃഷ്ണന്‍ ആയിരുന്നു യാത്രയയപ്പ് സമ്മേളനത്തിലെ താരം.അഹങ്കരിക്കാന്‍ ഒരുപാടുണ്ടായിട്ടും, അദ്ദേഹത്തിന്‍റെ
വിനയത്വം എന്നെ വല്ലാതെ ആകര്‍ഷിച്ചു. എന്‍റെ നാടിന്റെ അഭിമാന സ്തംഭമായ ജഡ്ജിക്ക് ,ഞങ്ങള്‍ കൊടുത്ത സ്വീകരണമായും ഞാന്‍ മനസ്സ് കൊണ്ടു ഈ യാത്രയയപ്പ് സമ്മേളനത്തെ കണ്ടു.
എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ട കലാ പരിപാടികളായിരുന്നു. ഒപ്പനയും,ഡാന്‍സും,കൂടെ ഇന്ഗ്ലീഷ്‌ നാടകവും ഏറ്റവും മികച്ചതാക്കി.വാണിമേല്‍ സ്കൂള്‍ അധ്യാപിക TP.സറീനയുടെ സംവിധാനത്തില്‍ അവതരിപ്പിച്ച ഇന്ഗ്ലീഷ്‌
നാടകം അവിടെ കൂടിയിരുന്ന ഓരോരുത്തരെയും ഇരുത്തി ചിന്തിപ്പിച്ചു.
എന്‍റെ ഗുരുനാഥന്‍ അച്യുതന്‍ മാഷിനു ,ഇത്രയും വലിയ ഒരു യാത്രയയപ്പ് നല്‍കിയ,പ്രോഗ്രാം കമ്മിറ്റിക്കാരോട് ഈ അവസരത്തില്‍ വിനീതനായ ഈ ശിഷ്യന്റെ നന്ദി അറിയിക്കുന്നു......

....ഇത് ഒരു 'ഹിന്ദു സ്കൂള്‍' അല്ല.........!!!

.........ഇത് ഒരു 'ഹിന്ദു സ്കൂള്‍'അല്ല........
ഭൂമിവാതുക്കല്‍ എല്‍.പി.സ്കൂള്‍ 85 ആം വാര്‍ഷികത്തിന് പങ്കെടുക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി.എന്‍റെ ഹൈ സ്കൂള്‍ പഠന കാലത്ത് ,ഞാന്‍ സ്ഥിരമായി കാണാറുള്ള രണ്ടു
എല്‍.പി.സ്കൂളുകള്‍ ആണ്,ഭൂമിവാതുക്കല്‍ മാപ്പിള എല്‍.പിയും,തൊട്ടു കിടക്കുന്ന മറ്റൊരു എല്‍.പി സ്കൂളും. ഒരു സ്കൂളിനെ മുസ്ലിംസ്കൂള്‍ ആയും,മറ്റേതിനെ ഹിന്ദുസ്കൂള്‍ ആയും പണ്ട് മുതലേ നാട്ടുകാരും,സ്കൂള്‍കാരും തന്നെ വിളിച്ചു പോന്നു.ഈ നല്ലതല്ലാത്ത ശീലത്തിനെ ആ കുഞ്ഞു പ്രായത്തിലേ ഞാന്‍ മനസ്സ് കൊണ്ടു വെറുത്തിരുന്നു. എന്നെങ്കിലും ഒരുനാള്‍ ഹിന്ദു കുട്ടികളും,മുസ്ലിം കുട്ടികളും ഒരുമിച്ചൊരു ബെഞ്ചില്‍ ഇരുന്നു പഠിക്കുന്ന നാള്‍ വരും എന്ന് ഞാനടക്കമുള്ള പല സമാനമനസ്കരും ആഗ്രഹിച്ചു.ദൈവം തമ്പുരാന്‍ നാടിന്റെ കൂടി നന്മ ഓര്‍ത്താവണം,നല്ല ഒരു മാറ്റം ഒരു സ്കൂളിനെങ്കിലും വരുത്തിച്ചത്.മറ്റേ സ്കൂള്‍ മോശമാണെന്ന് ഇപ്പറഞ്ഞതിനു അര്‍ത്ഥമാക്കരുത് എന്നുകൂടി ഉണര്‍ത്തട്ടെ....
ഇന്ന് ഭൂമിവാതുക്കല്‍ എല്‍.പി.സ്കൂള്‍ ഹിന്ദുസ്കൂളല്ല. ഹിന്ദുവിന്റെയും,മുസ്ലിമിന്റെയും,ക്രിസ്ത്യന്റെയും മക്കള്‍ക്ക്‌ ഒന്നിച്ചിരുന്നു പഠിക്കാനുള്ള ബെഞ്ചുകള്‍ നിരത്തിയിട്ട മാതൃകാ വിദ്യാലയം.ഇങ്ങിനെയൊരു ചുവടുമാറ്റം നടത്താന്‍ മുന്നിട്ടിറങ്ങിയവര്‍
ആരായാലും,അവരെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല.
ചേലവീട്ടില്‍ അഷ്‌റഫ്‌ മാഷും,കെ.കണ്ണന്‍ മാഷുടെ മകന്‍ ഹരീഷും,ഈ സ്കൂളിന്റെ സമൂലമായ തിരുത്തലുകള്‍ക്കും,നല്ല മാറ്റങ്ങള്‍ക്കും പിന്നിലുണ്ടെന്ന് അറിയുമ്പോള്‍,ഈ കാലഘട്ടത്തിലെ ചെറുപ്പക്കാരായ അധ്യാപകരിലും ആത്മാര്‍ഥതയുള്ളവര്‍ ഉണ്ട് എന്ന വസ്തുത നമ്മെ സന്തോഷിപ്പിക്കുക തന്നെ ചെയ്യും.
പത്തു വയസ്സിനു താഴെ മാത്രം പ്രായമുള്ള കൊച്ചുകുട്ടികളുടെ കലാ പരിപാടികള്‍ അവിടെ കൂടിയിരുന്ന ആയിരങ്ങളെ പോലെ എന്നെയും അമ്പരപ്പിച്ചു കളഞ്ഞു. മതങ്ങള്‍ തമ്മിലുള്ള സാഹോദര്യത്തെയും,അതിന്റെ പ്രസക്തിയും വിളിച്ചോതുന്ന പിന്നണി ഗാനത്തിനൊത്തു പിഞ്ചു പെണ്‍കുട്ടികള്‍ നൃത്തമാടിയപ്പോള്‍,കണ്ടു നിന്ന കാണികളുടെ കണ്‍കളില്‍ നിന്നും കണ്ണീരുകളും കൂടെ നൃത്തമാടുകയായിരുന്നു.
ഒരിക്കല്‍ കൂടി സി.വി.അഷ്‌റഫ്‌ മാഷിനും[വാണിമേല്‍],ഹരീശന്‍ മാഷിനും ഒരായിരം ആശംസകള്‍.......

Wednesday, March 31, 2010

ഇന്ന് ഏപ്രില്‍ ഒന്ന്



ഇന്ന് ഏപ്രില്‍ ഒന്ന്..... 'ഏപ്രില്‍ഫൂള്‍' എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഈ ദിനം,മറ്റുള്ളവരെ ഫൂളാക്കാതെ,നാം സ്വയം വിഡ്ഢികളാകാതെ,നല്ലത് മാത്രം ചിന്തിച്ചു നല്ലതിന് വേണ്ടി മാത്രം നിലകൊണ്ടു 'ഏപ്രില്‍ഫൂള്‍'എന്ന വൃത്തികെട്ട പേര് ഈ ദിവസത്തില്‍ നിന്നും മായ്ച്ചു കളയാന്‍ നമുക്കൊന്ന് ശ്രമിക്കാം... അതേ നമുക്കെന്നു പറഞ്ഞാല്‍, നമ്മള്‍ വാണിമേല്‍ക്കാര്‍ക്കെങ്കിലും....
ഇന്ന് ഭൂമിവാതുക്കല്‍ എല്‍.പി. സ്കൂള്‍ വാര്‍ഷികവും മാഗസിന്‍ പ്രകാശനവും വൈകുന്നേരം 4 മണി മുതല്‍ രാത്രി 10 മണി വരെ സ്കൂള്‍ പരിസരത്ത് വെച്ച് നടക്കുന്നു.
നാളെ, വാണിമേല്‍ എം.യു.പി സ്കൂള്‍ വാര്‍ഷികവും ഹെഡ്മാഷ്‌ അച്യുതന്‍ മാഷിനു യാത്രയയപ്പും നല്‍കുന്നു. എപ്രില്‍ന്റെ തുടക്കം ഇങ്ങിനെ കുറെ നല്ല കാര്യങ്ങള്‍ കൊണ്ടാവട്ടെ.... കൂടെ നല്ല ചിന്തകളിലൂടെയും....
സ്കൂള്‍ പരിപാടികളുടെയും,മറ്റു നാട്ടിലെ നല്ല വിഷയങ്ങളുടെയും കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും നിങ്ങള്‍ക്കിതില്‍ പ്രതീക്ഷിക്കാം ....... ഞാന്‍ നിങ്ങളുടെ നല്ല നിര്‍ദ്ദേശങ്ങള്‍ക്ക് ആഗ്രഹിക്കുന്നു.

പക്കോയിപാലം... സ്വപ്നം യാഥാര്‍ത്യമാവുന്നു........



പക്കോയി പാലം
പാക്കോയി പാലം പണി എത്രയും പെട്ടെന്ന് തീര്‍ത്ത്‌,പാലം ജനങ്ങള്‍ക്കായി തുറന്നു കൊടുക്കണമേ എന്നാണു ,വാണിമേല്‍ക്കാരുടെയും, നംബ്യത്താംകുണ്ടുകാരുടെയും ഇപ്പോളത്തെ പ്രാര്‍ത്ഥന. അതിനു ദൈവം സഹായിച്ചു,ഭരണാധികാരികള്‍ കനിയുമെന്നു തന്നെയാണ് ഇരു പ്രദേശത്തെയും നാട്ടുകാരുടെ വിശ്വാസം
50% ന് മേല്‍ പണി തീര്‍ന്ന പാക്കോയി പാലം ഉടന്‍ പൂര്‍ത്തിയാകുമെന്ന് നമുക്കും വിശ്വസിക്കാം... ഭൂമിവാതുക്കല്‍ -നരിപ്പറ്റ നിവാസികള്‍ക്ക് യാത്രാ ബുദ്ധിമുട്ട് തീരാന്‍ ഇനി കുറച്ചു കൂടി കാത്തിരിക്കാം

സ്നേഹപൂര്‍വ്വം കുഞ്ഞമ്മദ് മാഷിനു.....




അങ്ങിനെ പുത്തന്‍പുരയില്‍ കുഞ്ഞമ്മദ് മാഷും വാണിമേല്‍ ക്രസന്റ് ഹൈ സ്കൂളില്‍ നിന്നു പടിയിറങ്ങുന്നു.ക്രസന്റിലെ ആദ്യ കാല അധ്യാപകരില്‍ അവസാന കണ്ണി എന്ന് വേണമെങ്കില്‍ പറയാം.2010 മാര്‍ച്ച്‌ 28 ന് നടന്ന യാത്രയയപ്പു സമ്മേളനവും,പൂര്‍വ്വ വിദ്യാര്‍ഥി സംഗമവും എന്തുകൊണ്ടും ശ്രദ്ദേയം തന്നെ....
യാത്രയയപ്പ് സമ്മേളനത്തില്‍ മുന്‍ മന്ത്രി ഡോ:എം.കെ.മുനീര്‍ ഈണത്തില്‍ പാട്ട് പാടി,സദസ്സ്യരെ സുഖിപ്പിച്ചപ്പോള്‍,അതിന്റെ കൂടെ പ്രശസ്ത മാപിളപ്പാട്ട് കവിയും, ക്രസന്റിലെ തന്നെ അധ്യാപകനുമായ കുന്നത്ത് മൊയിതു മാഷ്‌ കൂടി പാടാന്‍ തുടങ്ങിയതോടെ,കൂടി നിന്ന നാട്ടുകാര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും പുതിയൊരു അനുഭവമായി.
വൈകുന്നേരം നടന്ന പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തില്‍,കഴിഞ്ഞ പതിനെട്ടു വര്‍ഷമായി അരക്ക് താഴെ തളര്‍ന്ന ശരീരവുമായി,പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ കിടപ്പിലായിപ്പോയ സുരേഷ് എന്ന എന്‍റെ ഒരു 'ക്ലാസ്മൈറ്റിനെ'പുതുക്കയം,പച്ചപാലത്തെ ഒരു മലയോരത്തു നിന്നു കൊണ്ടു വരാന്‍ കഴിഞ്ഞതും ,എനിക്ക് മാനസികമായി വളരെ സന്തോഷം തന്നു.സദസ്സില്‍ അവന്‍ ചെയ്ത പ്രസംഗത്തിലെ ഓരോ വരികളും,നമ്മുടെ മനസ്സിനെ ഇരുത്തി ചിന്തിപ്പിക്കുന്നതായിരുന്നു.മാഷുടെ മുമ്പില്‍ എനിക്കിരുന്നു പഠിക്കാനും ,തല്ലു കൊള്ളാനുമുള്ള ഭാഗ്യം കിട്ടിയില്ലെങ്കിലും,എന്‍റെ സ്കൌട്ട് അദ്ധ്യാപകന്‍ ആയിരുന്ന, എന്നും എനിക്കൊരു ഉപദേശകനായിരുന്ന കുഞ്ഞമ്മദ് മാഷിനു എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.... കൂടെ പുതിയ പ്രധാനധ്യാപകനായി വരുന്ന എം.എ.വാണിമേല്‍നും എന്‍റെ സര്‍വ്വ വിധ മംഗളങ്ങളും നേരുന്നു.......

..............രണ്ടു ജന്മങ്ങള്‍............


രണ്ടു ജന്മങ്ങള്‍......

വിശ്വാസത്തിനും പ്രകൃതി നിയമത്തിനും എതിരാണെന്ന് അറിഞ്ഞു കൊണ്ടു തന്നെ,ബന്ധുക്കളും,സുഹ്രത്ത്ക്കളും ഉള്‍പടെ നാട്ടുകാരെല്ലാം ആഗ്രഹിച്ചു പോയി.. റാബിയയുടെ മരണത്തെ. ഇതേ നാട്ടുകാര്‍ തന്നെയാണ് ഫലമില്ലെന്നറിഞ്ഞിട്ടും,സൈനബയുടെ മരണം സംഭവിക്കാതിരിക്കാന്‍ ,അവരുടെ ആയുസ്സ് നീട്ടിക്കൊടുക്കാന്‍ ആത്മാര്‍ഥമായി പ്രാര്‍ഥിച്ചതും.പ്രാര്‍ത്ഥനയിലെ ഇരട്ടത്താപ്പ് കാരണമായിരിക്കാം, ഒരു പക്ഷെ ദൈവം തമ്പുരാന്‍ ചിലപ്പോളെങ്കിലും നമ്മള്‍ ആഗ്രഹിക്കാത്ത കടുത്ത ചില തീരുമാനങ്ങള്‍ എടുക്കുന്നത്.
സൈനബയും, റാബിയയും......... ഗ്രാമ നന്മകള്‍ മുഴുവന്‍ കുടികൊള്ളുന്നത് അവരിലാണെന്നു തോന്നും. അവരവരാല്‍ കഴിയുന്ന സഹായങ്ങള്‍ അന്യര്‍ക്ക് ചെയ്തു കൊടുക്കാന്‍ സദാ സന്നദ്ധര്‍. രണ്ടു പേരും പരസ്പരം അറിയുന്നവരോ,കൂട്ടുകാരികളോ,സഹപാടികളോ ഒന്നുമായിരുന്നില്ല. കല്യാണ ബന്ധങ്ങള്‍ അവരെ അയല്‍വാസികളാക്കി. മനസ്സിന്റെ പൊരുത്തം കൊണ്ടാവാം, ആത്മാര്‍ത്ഥ സുഹ്രത്തുക്കളുമാക്കി.അവരുടെ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും വിശാലത,നാട്ടിലെല്ലവര്‍ക്കും പ്രിയപ്പെട്ടവരാക്കി. അവരുടെ കാരുണ്യം അനുഭവിച്ചറിഞ്ഞവരായിരുന്നു അന്നാട്ടുകാരില്‍ പലരും.
നാട്ടുകാര്‍ അറിഞ്ഞിരുന്നില്ല, ജീവിതത്തിന്റെ അര്‍ത്ഥങ്ങളും ,അനര്‍ത്ഥങ്ങളും കാട്ടിത്തരാന്‍ ദൈവം പടച്ച രണ്ടു മനുഷ്യ ജന്മങ്ങളായിരുന്നു അവരെന്ന്.
നാട്ടിലെ അറിയപ്പെടുന്ന വ്യക്തിയാണ് സൂപ്പി ഹാജി. റാബിയയുടെ ഭര്‍ത്താവ്.സാമ്പത്തികമായി ഉന്നത സ്ഥാനം ഇല്ലായെങ്കിലും ,ആരെയും സഹായിക്കാനുള്ള മനസ്സും സന്നദ്ധതയും അദ്ദേഹത്തിനുണ്ടായിരുന്നു. ജനസമ്മതനും,പരോപകാരിയുമായ സൂപ്പിഹാജിക്കൊപ്പം ജീവിതം ആരംഭിക്കുമ്പോള്‍ റാബിയക്ക് വയസ്സ് പതിനഞ്ചു. പടച്ചവന്‍ അവരെ തുണച്ചു. തങ്കക്കുടം പോലുള്ള മൂന്നു മക്കളെയും അവര്‍ക്ക് നല്‍കി.
മൂത്ത മകള്‍ റസിയ. ചെറു പ്രായത്തിലേ റസിയയും വിവാഹിതയായി. അറിയപ്പെടുന്ന ബിസ്സിനെസ്സ്കാരനാണ് ഭര്‍ത്താവ്. കല്യാണം കഴിഞ്ഞു ഒരു മാസം തികയും മുമ്പേ, റസിയയും ഭര്‍ത്താവും കടല്‍ കടന്നു.സ്വപ്‌നങ്ങള്‍ പൂക്കുന്ന മരുഭൂമിയിലേക്ക്‌.
തങ്ങള്‍ നട്ടു പിടിപ്പിച്ച ജീവിതത്തിനു, നിറമുള്ള സ്വപ്‌നങ്ങള്‍ തുന്നി ചേര്‍ക്കാന്‍ അവര്‍ക്ക് ഗള്‍ഫ് അനിവാര്യമായിരുന്നു. മകളുടെ അകല്‍ച്ച മാതാപിതാക്കളെ തളര്‍ത്തിയെങ്കിലും, രണ്ടറ്റങ്ങളില്‍ നിന്നു വിരഹ വേദനതിന്നു കഴിയുന്നവരുടെ കൂട്ടത്തില്‍ തങ്ങളുടെ മകള്‍ ആയിപ്പോയില്ലല്ലോ എന്ന ചിന്തയില്‍ അവര്‍ ആശ്വാസം കണ്ടെത്തി.
മകന്‍ എന്നും ഞങ്ങള്‍ക്ക് കൂട്ടും തുണയും ആകണം ,അതിനായി എന്തും ചെയ്യും എന്ന ചിന്തയാണ് ഏക മകന്‍ റഫീഖിനെ മെഡിസിന് ചേര്‍ക്കാന്‍ സൂപ്പി ഹാജിയെ പ്രേരിപ്പിച്ചത്. പക്ഷെ ബാപ്പയുടെയും ഉമ്മയുടെയും പ്രതീക്ഷ തല്ലിക്കെടുത്തി റഫീഖ് പഠനം കഴിഞ്ഞ ഉടനെ കൂടെ പഠിച്ച ഒരു പെണ്‍കുട്ടിയെ കല്യാണവും കഴിച്ചു ,അവരുടെ ജീവിതം ഖത്തരിലേക്ക് പറിച്ചു നട്ടു.
മൂന്നാമത്തെ മകള്‍ റംലയെ കല്യാണം കഴിച്ചത് ഒരു ഹൈ സ്കൂള്‍ മാഷായിരുന്നു. തന്‍റെ ഭാര്യ ഒരു അധ്യാപകയാവുക എന്ന് ആഗ്രഹിച്ച അയാള്‍ റംലയെ വീണ്ടും പഠിപ്പിച്ചു. അയാളുടെ സ്കൂളില്‍ തന്നെ ജോലിയും ശരിയാക്കി. മക്കളുടെ വളര്‍ച്ചയിലും, ഉയര്‍ച്ചയിലും എന്നും സൂപ്പിഹാജി സന്തോഷവാനായിരുന്നു. അതില്‍ അദ്ദേഹം ആശ്വസിച്ചു.
പക്ഷെ വിധി അവരെ പരീക്ഷിച്ചു തുടങ്ങുകയായിരുന്നു. റംലയുടെ വിവാഹം കൂടി കഴിഞ്ഞതോടെ കാര്യങ്ങള്‍ താളം തെറ്റി തുടങ്ങി.പെട്ടെന്ന് വന്ന ഏകാന്തത അവരെ തളര്‍ത്തി ക്കളഞ്ഞു. ഒറ്റപ്പെടല്‍ കാരണം റാബിയ പലപ്പോളും സ്വയം മറന്നു പെരുമാറി.എപ്പോളും ആലോചനയില്‍ മുഴുകിയിരുന്ന റാബിയ സൂപ്പിഹാജിയെ കൂടുതല്‍ പ്രയാസപ്പെടുത്തി.പ്രിയതമയുടെ ഏകാന്തത ഇല്ലാതാക്കാന്‍ അയാള്‍ പരമാവതി ശ്രമിച്ചു.റാബിയയുമായി കൂടുതല്‍ സമയം ചിലവഴിച്ചു. എന്നിട്ടും റാബിയ ഒരുതരം അക്ക്രമവാസന കാണിക്കാന്‍ തുടങ്ങിയപ്പോളാണ് സൂപ്പിഹാജി അറിയുന്നത് ,തന്‍റെ പാതി ജീവനായ പ്രിയ തോഴിയുടെ മനസ്സ് പൂര്‍ണ്ണമായും തകര്‍ന്നു പോയെന്നു. സൂപ്പിഹാജിയുടെ കൂടി തകര്‍ച്ചയായിരുന്നു അത്. കുറഞ്ഞ നാള്‍ക്കകം റാബിയ പൂര്‍ണ്ണ മനോരോഗിയായി മാറിക്കഴിഞ്ഞിരുന്നു.
ചികിത്സയില്‍ കാര്യമായ പുരോഗതിയില്ലാതെ ഒരു വര്‍ഷം കഴിഞ്ഞു പോയി. ദേശാടന ക്കിളികള്‍ പോലെ മക്കള്‍ വല്ലപ്പോളും വന്നും പോയുമിരുന്നു. ഓരോ വരവിലും മക്കള്‍ ബുദ്ധിമുട്ടുകളുടെ 'വിഴുപ്പുഭാണ്ഡം' ബാപ്പയ്ക്ക് മുമ്പില്‍ തുറന്നിടും. ഇനി വരാതിരിക്കാനുള്ള പഴുതിനു വേണ്ടി.
അന്നൊരു മഴയുള്ള നാള്‍.ഡോക്ടറെ കണ്ടു മടങ്ങുകയാണ് റാബിയയും, സൂപ്പിഹാജിയും. ജീവിതം അവര്‍ക്ക് തിരിച്ചു കിട്ടിയതിലുള്ള സന്തോഷം ഡോക്ടറെ ഒന്നുകൂടി കണ്ടു പങ്കുവെച്ചു, ഡോക്ടര്‍ അവരുടെ മനസ്സില്‍ നിറച്ച ആശ്വാസങ്ങളുമായി..... ഓരോ തമാശകളും,പരിഭവങ്ങളും പറഞ്ഞു കൊണ്ടു യാത്ര ചെയ്യുകയാണവര്‍....പെട്ടെന്നാണ് ദിശ തെറ്റി വന്ന ഒരു പാണ്ടി ലോറി അവരുടെ കാറിനെ ഇടിച്ചു തെറിപ്പിച്ചത്. കാതടിപ്പിക്കുന്ന ശബ്ദം. ഓര്‍മ്മ വരുമ്പോള്‍ ആശുപത്രിക്കിടക്കയിലാണ്. ചെറിയ മുറിവുകളല്ലാതെ കാര്യമായൊന്നും സംഭവിച്ചില്ലല്ലോ എന്നാശ്വസിച്ചു സൂപ്പിഹാജി. പക്ഷെ കാര്യങ്ങള്‍ കൈവിട്ടു പോയത് പാവം അറിഞ്ഞിരുന്നില്ല.
തലയ്ക്കു ക്ഷതമേറ്റ റാബിയക്ക് ദിവസങ്ങളോളം ആശുപത്രിയില്‍ കിടന്നിട്ടും മറഞ്ഞു പോയ ഓര്‍മ്മ ശക്തിയോ,സംസാര ശേഷിയോ തിരിച്ചു കിട്ടിയില്ല. ഒരു കുഞ്ഞിനെ നോക്കുന്ന ശുഷ്കാന്തിയോടെ പടച്ചവന്റെ കനിവും പ്രതീക്ഷിച്ചു സൂപ്പിഹാജി രാബിയയെ പരിപാലിച്ചു.
കാത്തിരിപ്പ് ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു. ഒരു റമളാന്‍ മാസം.മനസ്സ് ഭക്തിസാന്ദ്രമാകുന്ന മുപ്പതു ദിനരാത്രങ്ങള്‍. അതിലെ ഇരുപത്തിമൂന്നാം രാവ്‌.പതിവ് പോലെ പള്ളിയില്‍ രാത്രി നമസ്കാരം നടക്കുന്നു. പെട്ടെന്ന് പിന്നില്‍ നിന്നൊരു ബഹളം, ആളുകള്‍ കൂടി നിന്നു. വീണു കിടക്കുന്ന സൂപ്പിഹാജിയെ താങ്ങിയെടുത്ത് കിട്ടിയ വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചു. പക്ഷെ പാതി വഴിയില്‍ വെച്ചു തന്നെ എല്ലാം കഴിഞ്ഞിരുന്നു. ആ മനുഷ്യന്‍ ഭാര്യയില്ലാത്ത ലോകത്തേക്ക് യാത്രയായി.
റാബിയയെ എങ്ങിനെ ഈ വിവരം അറിയിക്കും. എല്ലാവര്ക്കും മാതൃകയായ ആ ദമ്പതികളില്‍ ഒരാളുടെ വേര്‍പാട് മറ്റെയാള്‍ എങ്ങിനെ സഹിക്കും. ഒന്നുമറിയാതെ കണ്ണുകള്‍ തുറന്നു പാതി മയക്കത്തില്‍ ജീവിതം തീര്‍ക്കുന്ന റാബിയ ഇതെങ്ങിനെ തിരിച്ചറിയും. ജലപാനം പോലുമില്ലാതെ ഭര്‍ത്താവിന്റെ കാലനക്കം പ്രതീക്ഷിച്ചു കിടക്കുന്ന റാബിയ.... സഹിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു അവിടെ വരുന്ന ഓരോരുത്തരും. വൈകുന്ന ഓരോ നിമിഷവും, എത്തിനോക്കുന്ന ഓരോ മുഖവും, ആ വിവരം താനേ റാബിയയിലെത്തിച്ചു. ഒരിക്കലും ഇല്ലാത്തത്രയും കണ്ണീരിന്റെ ഒഴുക്ക് ,തന്‍റെ പ്രിയതമന്റെ വേര്‍പാട് അറിഞ്ഞിട്ടാണെന്നു എല്ലാവരും മനസ്സിലാക്കി.
"വെച്ചോണ്ടിരിക്കേണ്ട..... റഫീഖിന് വരാന്‍ പറ്റില്ല..... കുട്ടികള്‍ക്ക് സ്കൂള്‍ ആയതിനാല്‍ മകള്‍ റസിയ മാത്രം നാളത്തെ വിമാനത്തിലെ എത്തൂ.. എല്ലാറ്റിനും റംലയുണ്ടല്ലോ,ഇനി വേഗം നോക്കാം" തിരക്കായിരുന്നു എല്ലാര്‍ക്കും.... സര്‍വ്വവും നഷ്ട്ടപ്പെട്ടു, സര്‍വ്വരാലും പരിത്യജിക്കപ്പെട്ടു, തളര്‍ന്നു കിടക്കുന്ന റാബിയ ,അവരെ സ്നേഹിച്ച എല്ലാവരെയും കണ്ണ് നനയിച്ചു കളഞ്ഞു. തെറ്റാണ് എന്നറിഞ്ഞിട്ടും, അവിടെ കൂടിയിരുന്നവരെല്ലാം ആഗ്രഹിച്ചു പോയി.... പ്രാര്‍ത്ഥിച്ചുപോയി, പടച്ചവനെ... ആര്‍ക്കും വേണ്ടാത്ത ഈ റാബിയയെ കൂടി അങ്ങ് കൊണ്ടു പോവണമേയെന്ന്‌!!!!
സൂപ്പിഹാജിയുടെ ഉറ്റ സുഹ്രത്ത്കൂടിയായ തന്‍റെ ഭര്‍ത്താവിന്റെ തിരിച്ചു വരവിനെ ഒരാഘോഷമാക്കി മാറ്റി സൈനബ. വീട് മുഴുവന്‍ കഴുകിത്തുടച്ചും, മുറ്റത്തെ തെങ്ങിനും കഴുങ്ങിനും,മാവിനുമൊക്കെ നിറം പകര്‍ന്നും, പശുവിനെ കുളിപ്പിച്ചും സൈനബ സ്വയം ആനന്ദിച്ചു.പരോള്കാരനെ പോലെ ഒരു മാസത്തെക്കല്ല ഭര്‍ത്താവിന്റെ വരവ് എന്ന തിരിച്ചറിവ്,അവളെ വല്ലാതെ സന്തോഷിപ്പിച്ചു. ഇനിയുള്ള കാലം മുഴുവന്‍ ഹുസൈന്ക്ക എന്നോടൊപ്പം തന്നെയുണ്ടാകുമെന്നതു മനസ്സില്‍ കുളിര് കോരിയിട്ടു. എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ. ആവേശം കൊണ്ടു എന്തൊക്കെയോ ചെയ്തു കൂട്ടുന്നു .
ഹുസൈന്‍...... സൂപ്പി ഹാജിയുടെ ഏറ്റവും അടുത്ത സുഹ്ര്‍ത്തുക്കളില്‍ ഒരാള്‍.ഒരു പക്കാ ഗള്‍ഫുകാരന്‍.പ്രവാസി എന്നതിന്റെ വിവരണം ഹുസൈന്റെ മുഖത്തു നിന്നു വായിച്ചെടുക്കാം. ഗള്‍ഫിന്റെ ചൂടും ചൂരും അനുഭവിച്ചറിഞ്ഞയാള്‍.ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഹുസൈന് പ്രവാസി കുപ്പായം അണിയേണ്ടി വന്നു. ബാധ്യതകളെല്ലാം ചെയ്തു തീരുംബോളെക്കും സൈനബ സഖിയായിട്ടു ഇരുപത്തിയഞ്ചു വര്‍ഷം. ആണും പെണ്ണുമായിട്ട് ഒരു മകള്‍ മാത്രം ....ഷംന......
സൈനബയുടെയും, ഹുസൈന്റെയും പ്രതീക്ഷ മുഴുവന്‍ ഷംനയിലായിരുന്നു. നല്ല വണ്ണം പഠിപ്പിക്കണം, നല്ല ഒരു ജോലി നേടിക്കൊടുക്കണം... പ്രതീക്ഷ പോലെ തന്നെ ഷംന മിടുക്കിയായിരുന്നു.എല്ലാ ക്ലാസിലും ഒന്നാമത്. എഞ്ചിനീയറിങ്ങിനു ഒന്നാം റാങ്കോടെ പാസ്സായി. ഒരു എഞ്ചിനീയറെ തന്നെ വരനായും കിട്ടി. അവരും സ്വപ്‌നങ്ങള്‍ വിതച്ചതും,കൊയ്തതും മരുഭൂമിയില്‍ തന്നെയായിരുന്നു. ഉമ്മയെ തനിച്ചാക്കി ഷംന ഗള്‍ഫിലേക്ക് പറന്നു.
ഹുസൈന്‍ വന്നു. ഇരുപത്തിയഞ്ചു വര്‍ഷത്തിനു ശേഷം അവരുടെ ദാമ്പത്യത്തിന്റെ രണ്ടാം ഭാഗം തുടങ്ങാന്‍.മകള്‍ കൂടെയില്ലാത്തതിനാല്‍ ആ ലോകം അവരുടെ മാത്രമായി. പരസ്പരം സ്നേഹിച്ചും,സ്നേഹിക്കപ്പെട്ടും മനസ്സ് നിറയുന്ന ദിവസങ്ങള്‍. പരസ്പരം സ്നേഹിച്ചു തോല്പിക്കാന്‍ അവര്‍ മത്സരിക്കുകയായിരുന്നു. പണ്ടെന്നോ ചെയ്യേണ്ടിയിരുന്ന കാര്യം വളരെ വൈകിപ്പോയതായി ഹുസൈന് തോന്നി. സൈനബക്കും കുറച്ചു അഹങ്കാരം തോന്നാതിരുന്നില്ല. ഭൂമി ലോകത്തെ ഏറ്റവും ഭാഗ്യവതി ഇപ്പോള്‍ ഞാനെന്നു അവള്‍ സ്വയം അഹങ്കരിച്ചു.
ഉറ്റ സുഹ്രത്ത് സൂപ്പിഹാജിയുടെ വിട വാങ്ങല്‍ ഹുസൈന് ഒരു ദുരന്തമായിരുന്നു. മനസ്സിനെ അത് തളര്‍ത്തിക്കളഞ്ഞു.അതിനു ശേഷം മൂന്നു നാള്‍ കഴിഞ്ഞ,റമളാന്‍ ഇരുപത്തിയാറിന് രാത്രി സൈനബക്ക് ഒരു വയറു വേദന. ഇടക്കൊക്കെ വരാരുണ്ടായിരുന്നെങ്കിലും, കാര്യമാക്കിയിരുന്നില്ല. പക്ഷെ,ഇന്നത്‌ സഹിക്കാന്‍ കഴിഞ്ഞില്ല.ഹുസൈനോട് പറഞ്ഞപ്പോള്‍ അയാള്‍ കളിയാക്കി. ഹുസൈന്റെ മനസ്സിനുള്ളിലെ അടക്കിവെച്ച മോഹമാണ് ഒരാണ്‍കുഞ്ഞു വേണമെന്നത്.അയാളുടെ ആഗ്രഹത്തെ സൈനബ പ്രായം പറഞ്ഞു കളിയാക്കിയിരുന്നു. അറുപതു വയസ്സ് പ്രായമായ സ്ത്രീ അമ്മയായ പത്ര വാര്‍ത്ത കാണിച്ചാണ് ഹുസൈന്‍ പിടിച്ചു നിന്നത്.വയറു വേദന ഇതിന്റെ ഒരു ഭാഗമാണെന്നു കരുതി,ഒരു നിമിഷം അദ്ദേഹം സന്തോഷിച്ചെങ്കിലും,സൈനബയുടെ മുഖത്തെ വേദനയുടെ തീവ്രത അവരെ ആശുപത്രിയില്‍ എത്തിച്ചു.
രോഗ നിര്‍ണ്ണയം അറിയുംബോഴേക്കും ഒരുപാട് വൈകിപ്പോയിരിന്നു.എങ്ങിനെയെങ്കിലും രക്ഷിക്കണമെന്ന ഹുസൈന്റെ യാചനക്ക് മുമ്പില്‍ ഡോക്ടര്‍മാര്‍ കൈ മലര്‍ത്തി.
ഹുസൈന്‍ ആലോചിച്ചു. ഇത്രയും നാള്‍ കൊണ്ടു ഞാന്‍ എന്ത് നേടി?പ്രവാസി എന്ന ഓമന പേരല്ലാതെ.... സൈനബയുടെ അവകാശങ്ങള്‍ പോലും ഞാന്‍ തട്ടി മാറ്റുകയല്ലേ?അവളുടെ നിരന്തര ആവശ്യം ഞാന്‍ അവസാനം അന്ഗീകരിച്ചത് ഈ ദുരവസ്ഥ കാണാനായിരുന്നോ?പ്രവാസം ഒളിച്ചോട്ടമാണെന്ന് പറയുന്നത് എത്ര ശരിയാണ്.അങ്ങിനെയാണേല്‍ ഈയോരവസ്ഥ നേരില്‍ കാണേണ്ടി വരില്ലായിരുന്നല്ലോ....
റമളാന്‍ മുപ്പതു. ഷംന വരാമെന്ന് പറഞ്ഞിട്ട് എത്തിയിട്ടില്ല. നാളെ പെരുന്നാളാണ്. നാടും,നാട്ടാരും പെരുന്നാള്‍ തിരക്കിലാണ്. എങ്ങും മയിലാഞ്ചി മണവും,പുത്തനുടുപ്പുകളും,പടക്കങ്ങളുമായി,തക്ബീര്‍ ധ്വനികളുടെ അകമ്പടിയോടെ ആഘോഷത്തിന്റെ തയ്യാറെടുപ്പിലാണ്.
ഐ.സി.യു.വിനു പുറത്തു നീണ്ടു കിടക്കുന്ന വരാന്തയില്‍ നിലത്തു ചുവരും ചാരിയിരിക്കയാണ് ഹുസൈന്‍.രണ്ടു കാല്‍ മുട്ടുകള്‍ക്കിടയില്‍ മുഖം കുനിച്ചിരിക്കുന്ന അയാള്‍,ചെറിയ മയക്കത്തിലായിരുന്നു. നഴ്സ് വിളിച്ചപ്പോളാണ്‌ അയാള്‍ ഉണര്‍ന്നത്.ഞെട്ടലോടെ,ഒരു വിറയലോടെയാണ് അയാള്‍ ആ വാര്‍ത്ത കേട്ടത്.......... സൈനബ പോയി.....
ഒന്നാശ്വാസിപ്പിക്കാന്‍ പോലും ആരുമില്ലാതെ,ആ പാവം മനുഷ്യന്‍ ഒരുപാട് കരഞ്ഞു. തന്‍റെ ആത്മമിത്രത്തിന്റെ വേര്‍പാടിന്റെ ആഘാതത്തില്‍ നിന്നും കരകയറും മുമ്പേ,തന്‍റെ എല്ലാമായ പ്രിയതമയും പോയി...
പ്രവാസത്തിന്റെ കുപ്പായം അഴിച്ചു വെച്ചത്,ഒറ്റപ്പെടലിന്റെ ഈ കുപ്പായം അണിയാന്‍ ആയിരുന്നെന്നു അയാള്‍ക്ക്‌ തോന്നി.പ്രവാസി എന്നും പ്രവാസി തന്നെ.... ജീവിതത്തിന്റെ കണക്കു പുസ്തകത്തില്‍,പ്രവാസിക്കെന്നും നഷ്ടകണക്കുകള്‍ മാത്രം....... സ്നേഹം,ജീവിതം,,,എന്തിനു...ഒന്നുറക്കെ കരയാനുള്ള സ്വാതന്ത്ര്യം പോലും!!!!!
കേട്ടത് സത്യമാവരുതെന്നു നാട്ടുകാരെല്ലാം മനം നൊന്തു പ്രാര്‍ത്ഥിച്ചു.പക്ഷെ,സത്യത്തിനു മുമ്പില്‍ പ്രാര്‍ത്ഥന പിന്നെയും പരാജയപ്പെട്ടു.പ്രവാസത്തിന്റെ ഒറ്റപ്പെടല്‍ മതിയാക്കി കൂട്ടും തേടി വന്ന ഹുസൈന്‍,മറ്റൊരു ഒറ്റപ്പെടലിനു തുടക്കമിട്ടു. സങ്കടങ്ങളും,സന്തോഷങ്ങളും,പങ്കു വെക്കാനോ ,തമാശ പറഞ്ഞു പൊട്ടിച്ചിരിക്കാനോ,വെച്ചു വിളമ്പിത്തരാന്‍ പോലുമാരുമില്ലാതെ..... ആര്‍ക്കോ വേണ്ടിയുള്ള കാത്തിരിപ്പില്‍,ഹുസൈന്‍ ജീവിതത്തിന്റെ രണ്ടാമത്തെ അറ്റത്തിനു കാതോര്‍ക്കുന്നു.....
അപ്പോളും, ഏകമകള്‍ ഷംന കിട്ടാത്ത വിമാന ടിക്കറ്റിനു വേണ്ടി പരതുകയാവാം....... അല്ലെങ്കില്‍,വരാതിരിക്കാനുള്ള മറ്റൊരു കാരണം തേടുകയാവാം..........
.......... നമുക്ക് പ്രാര്‍ത്ഥിക്കാം,നല്ല മക്കള്‍ക്ക് വേണ്ടി, കൂടെ അതിനെക്കാള്‍
നല്ല മാതാപിതാക്കള്‍ക്ക് വേണ്ടിയും.....

Tuesday, March 23, 2010

സ്വാഗതം..........

മൂന്നാറില്‍

റിഫ ....... മൂന്നാറിലെ ഒരു തണുപ്പ് kaalam

Monday, March 22, 2010

ക്ലാസ്മേറ്റ്സ്..... ഒരു വാസ്തവം....




ക്ലാസ്മേറ്റ്‌ .............ഒരു വാസ്തവം

വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞു. ഇന്നും മായാതെ മനസ്സില്‍ പച്ച പിടിച്ചു കിടക്കുകയാണ് ആ കാലഘട്ടം.അറിഞ്ഞുകൊണ്ടു മനസ്സില്‍ സ്ഥാനം കൊടുത്തവരും, അറിയാതെ മനസ്സിനകത്ത് കയറിപറ്റിയവരുമായി ഒട്ടേറെ മുഖങ്ങള്‍ ....... സ്ഥാനം കൊണ്ടും,പെരുമാറ്റം കൊണ്ടും മനസ്സിലെ ഇടങ്ങള്‍ പകുത്തു നല്‍കിയപ്പോള്‍ ,അനുവാദമില്ലാതെ ഇടം തേടി കയറിവന്ന മുഖമായിരുന്നു അവന്റെത്‌. ........
അതെ,.......സുരേഷ്.... ,ഒന്നും മിണ്ടാതെ ഒരരികില്‍ ഒതുങ്ങി കൂടിയിരുന്നു തന്റേതായ സംസാര ശൈലി കൊണ്ടും, പ്രവര്‍ത്തി കൊണ്ടും ഞങ്ങളുടെയെല്ലാം സ്വന്തമായി മാറിയ സുരേഷ്, വിധിയുടെ കരങ്ങളിലകപ്പെട്ടു ,മുറിയുടെ നാല് ചുമരുകള്‍ക്കുള്ളില്‍ തളക്കപ്പെട്ടു പോയ ഞങ്ങളുടെ സുരേഷ്...........
പതിനേഴു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു ജൂണ്‍ മാസം, എല്‍.പീ, യു.പി.സ്കൂളുകള്‍ കഴിഞ്ഞു ,ഹൈസ്കൂള്‍ പഠന ആരംഭത്തിന്റെ ആദ്യ നാളുകള്‍, ........ പുതിയ വിദ്യാലയം, പുതിയ അധ്യാപകര്‍, അതിനേക്കാള്‍ ഉപരി, പുതിയ സഹപാഠികള്‍ ............. പ്രൈമറി ക്ലാസുകളില്‍ സഹപാഠികള്‍ കനിഞ്ഞു നല്‍കിയ സ്ഥാനം ഉപയോഗിച്ചു ഹൈസ്കൂള്‍ ക്ലാസിലും
വിലസാമെന്ന എന്‍റെ മോഹം വെറും വ്യാമോഹം മാത്രമാണെന്നത് ഞാന്‍ കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ തന്നെ തിരിച്ചറിഞ്ഞു. എന്‍റെ മനസ്സിന്റെ അടിത്തട്ടില്‍ ഉറഞ്ഞു കൂടിയ 'കോംപ്ലക്സ്' അഥവാ അപകര്‍ഷതാ ബോധത്തിന്റെ നിര്‍വചനം പതിയെ ഞാന്‍ അറിയാന്‍ തുടങ്ങിയത് ഈ ഘട്ടത്തിലായിരുന്നു.
സ്കൂളിലെ തന്നെ ഏക ക്രിസ്ത്യന്‍ വിദ്യാര്‍ഥി ജോസെഫ് കെ ആന്റണി ,പഠിപ്പില്‍ മിടുക്കന്മാരായ ഒന്തത്തു മൊയിതു, ഓ.ടി.അഷ്‌റഫ്‌, ടീച്ചറുടെ മകള്‍ സ്മിത, ഡോക്ടറുടെ മകളായ മറ്റൊരു സ്മിത, ഇരട്ട സഹോദരിമാരായ ഹസീനയും, ഷാഹിനയും,
മലയോര പ്രദേശമായ പുതുക്കയത്തു നിന്നും വരുന്ന മിടുക്കനും, സ്കൂള്‍ രാഷ്ട്രീയത്തില്‍ എസ്.എഫ്.ഐ യുടെ കരുത്തനായ നേതാവുമായ സുരേഷ്................ സഹപാടികളുടെ നിര നീണ്ടതായിരുന്നു.
വര്‍ഷങ്ങള്‍ ആരെയും കാത്തു നില്‍ക്കാതെ യാത്ര തുടര്‍ന്നു.കൂടെപഠിച്ചവരില്‍ ചുരുക്കം പേരെ മാത്രമേ പിന്നീട് നേരില്‍ കണ്ടുള്ളൂ.പക്ഷെ പലരും ഇന്ന് വലിയ നിലകളിലാണ്. നാട്ടിലും,മറുനാടുകളിലുമായി അവരോരോരുത്തരും തങ്ങളുടേതായ മുദ്ര പതിപ്പിച്ചിരിക്കുന്നു. .......ഒരാളൊഴികെ........
അതെ, അന്നും, ഇന്നും പാവങ്ങളില്‍ പാവമായ ,മലയോര ഗ്രാമമായ പുതുക്കയത്തെ സുരേഷ്. പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയുടെ അമരക്കാരനായിരുന്ന സുരേഷ്....... വീട്ടിലെ കോലായില്‍ ഒരു കഷണം പലകമേല്‍ ജീവിതം തീര്‍ത്ത്‌ കൊണ്ടിരിക്കുകയാണ് അവന്‍.
പത്താം ക്ലാസ് കഴിഞ്ഞയുടന്‍ സുരേഷിന് വന്നു പെട്ട ദുരന്തം അധികമാരും അറിഞ്ഞിരുന്നില്ല. അറിഞ്ഞ വളരെ ചുരുക്കം പേരാകട്ടെ ആ വിവരം മറ്റുള്ളവരെ അറിയിക്കാനോ, അവനു വേണ്ടി വല്ലതും ചെയ്യാനോ സമയമില്ലാത്തവരായിരുന്നു. അല്ലെങ്കിലും, സുരേഷിനെ പോലുള്ളവരെ കുറിച്ചു ചിന്തിക്കാന്‍ ഞാനടക്കമുള്ള സമൂഹത്തിനു എവിടെയാ നേരം? പറക്കുകയല്ലേ.... ലോകം തന്നെ കൈകുംബിളിലാക്കാന്‍............
സുരേഷിന്റെ ജീവിതം പലകമേല്‍ ഒതുങ്ങിയിട്ടു പിന്നെയും വര്‍ഷങ്ങള്‍ അഞ്ചു കഴിഞ്ഞാണ് ഞാന്‍ അറിയുന്നത്. സ്നേഹം കൊണ്ടും, സഹതാപം കൊണ്ടും എന്നില്‍ പ്രത്യേക സ്വാധീനം വരുത്തി വെച്ച സുരേഷിന്റെ അവസ്ഥ എന്നെ വല്ലാതെ സങ്കടപ്പെടുത്തി. എപ്പോഴോ പ്രവാസ ക്കുപ്പായം എടുത്തണിയേണ്ടി വന്ന ഞാന്‍;പത്തു വര്‍ഷത്തോളം പ്രവാസ ജീവിതം ആസ്വദിച്ചും, അനുഭവിച്ചും, സങ്കടപ്പെട്ടും, വേദനിച്ചും തീര്‍ക്കുമ്പോഴും, ......എന്‍റെ സഹപാടി ചുവരുകള്‍ക്കുള്ളില്‍ തളക്കപ്പെട്ടുപോയി എന്ന സത്യം എന്നെ അസ്വസ്ഥനാക്കിക്കൊണ്ടിരുന്നു.
ക്രസന്റ് ഹൈ സ്കൂളിന്റെ 32 ആം വാര്‍ഷികവും, നാല് അദ്ധ്യാപകര്‍ക്കുള്ള യാത്രയയപ്പും വിപുലമായി ആഘോഷിക്കാനുള്ള തീരുമാന വിവരം,അദ്ധ്യാപകനും, 'മാധ്യമം' വാണിമേല്‍ പ്രാദേശിക ലേഖകനുമായ M.A.വാണിമേല്‍ ആണ് എന്നെ അറിയിച്ചത്. കൂടെ പ്രവാസികളുടെ സഹകരണത്തോടെ ഒരു ''സുവനീര്‍'' പുറത്തിറക്കുന്ന വിവരവും പറഞ്ഞിരുന്നു.
സുരേഷിനെ കുറിച്ചു പുറം ലോകത്തെ അറിയിക്കാന്‍ ഇതിനേക്കാള്‍ നല്ല മറ്റൊരു വഴിയില്ലെന്ന് എനിക്ക് തോന്നി. ജീവിതത്തില്‍ അന്നുവരെ ഒരു കുറിക്കത്ത് പോലും എഴുതി ശീലിച്ചിട്ടില്ലാത്ത ഞാന്‍ സുരേഷിനെ കുറിച്ചു എഴുതി..... വെറും എഴുത്തല്ല..........ശാരീരികമായ അസ്വസ്ഥകളാല്‍ കഴിയുന്ന സുരേഷിനെ കുറിച്ചു ,മാനസികമായ അസ്വസ്ഥതയോടെ .....ഉള്ളില്‍ തട്ടി തന്നെ എഴുതി....... വാസ്തവം......

----- വാസ്തവം ----
കളവു പറയേണ്ടി വന്നെങ്കിലും കമ്പനി പത്തു ദിവസം ലീവ് തന്നു. ദുബായ് എയര്‍പോര്‍ട്ടില്‍ ഇന്ത്യന്‍ വിമാന കമ്പനി വക ഒരു ദിവസത്തെ വിശ്രമം. നോമ്പ് നാളായതിനാല്‍ പട്ടിണിക്കിടാന്‍ വിമാനക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചു.
വരുമെന്ന വിവരം മുന്‍കൂട്ടി അറിയിച്ചിരുന്നിട്ടും ഭാര്യ ഒരു സ്വപ്നമായിത്തന്നെ കണ്ടു.സാമ്പത്തിക ബുദ്ധിമുട്ടും ,പ്രയാസങ്ങളും ഉണ്ടായിട്ടും ,എന്‍റെ പെട്ടെന്നുള്ള തിരിച്ചു വരവില്‍ സന്തോഷത്തേക്കാള്‍ ,അത്ഭുതമാണ് അവള്‍ക്കു തോന്നിയത്. അപ്രതീക്ഷിതമായ ഈ തിരികെ വരവിന്റെ കാരണം എനിക്കെന്തു കൊണ്ടോ ,അവളോട്‌ പറയാനും തോന്നിയില്ല. സ്വന്തം ജീവനേക്കാള്‍ സ്നേഹിച്ചു പോയ തന്‍റെ ഭര്‍ത്താവിനു ,ഒരു തരം മാനസിക പ്രശ്നം ആണെന്ന് അറിഞ്ഞാല്‍ അവള്‍ തകരുമെന്ന് ഉറപ്പായിരുന്നു. എന്‍റെ നെഞ്ചിനുള്ളില്‍ പ്രതിഷ്ടിച്ചുപോയ പ്രിയതമയെ ഒരു നിമിഷം പോലും സങ്കടപ്പെടുത്താന്‍ എനിക്കാവില്ലായിരുന്നു.
വീട്ടിലെത്തിയിട്ടും എനിക്കൊരാശ്വാസം തോന്നിയില്ല. അന്നും ഉറക്കമില്ലായ്മ എന്നെ ബുദ്ധിമുട്ടിച്ചു. കണ്ണടക്കുമ്പോള്‍ സുരേഷിന്റെ മുഖം തന്നെ തെളിഞ്ഞു വരുന്നു. അവനെ കുറിച്ചുള്ള ചിന്തകള്‍ മാത്രം മനസ്സില്‍.മുന്‍പൊന്നുമില്ലാത്ത വിധം ഞാന്‍ ഇടതും ,വലതുമായി മാറി ക്കിടക്കുന്നത് അവളും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവള്‍ക്കൊന്നും അറിയാതിരിക്കാന്‍ അന്നും എനിക്ക് ഉറക്കഗുളിക കഴിക്കേണ്ടി വന്നു.
ഡോക്ടറെ കാണുന്നതിനേക്കാള്‍ ,സുരേഷിനെ തന്നെ ഒന്ന് കാണാനാണ് എനിക്ക് തോന്നിയത്. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ,മുടങ്ങാതെ ഞാനവനെ പോയി കാണുന്നതാണ്. ആര് മാസം മുമ്പ് നാട്ടില്‍ വന്നപ്പോളാണ് അവസാനമായി ഞാനവനെ കണ്ടത്. അന്നും "അയ്യോ പാവം"എന്ന വികാരത്തിനപ്പുറം ഒന്നും അവനോടു തോന്നിയില്ല. പക്ഷെ, കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി തോന്നാത്ത എന്തോ ഒരു വിചാരവും, വികാരവും,സഹതാപവും എന്‍റെ മനസ്സിനെ വല്ലാതെ മാറ്റിയിരിക്കുന്നു. ഇത് തന്നെയാണ് എന്നെ വല്ലാതെ പേടിപ്പെടുത്തുകയും ചെയ്യുന്നത്.
ജോലിക്ക് പോകുമ്പോളും, വരുമ്പോളും, ഓഫീസിലും, റൂമിലും, അവന്റെ അവസ്ഥയെ കുറിച്ചുള്ള ഓര്‍മ്മകള്‍ എന്നെ വിഷാദ രോഗിയെ പോലെയാക്കുന്നു. ഉറക്കം കിട്ടാത്ത രാത്രികള്‍ കൂടിവന്നപ്പോള്‍ ,പലപ്പോളും ഗുളികയെ തേടുന്നു. ചിലപ്പോളൊക്കെ സ്വപ്നം കാണുന്നതും സുരേഷിനെ തന്നെ. ലോകം മുഴുവന്‍ കീഴടക്കാനുള്ള വ്യഗ്രതയില്‍ ,അഹങ്കാരവും,താന്തോന്നിത്തവും, തലക്കനവുമൊക്കെയായി,തിരക്കോട് തിരക്കില്‍, ഓടിത്തമര്‍ത്തുന്ന ഞാനടക്കമുള്ളവര്‍ ഈ സുരേഷിനെയൊന്നും കാണുന്നില്ലല്ലോ എന്ന ചിന്ത എന്‍റെ മസ്തിഷ്കത്തെ കുത്തി നോവിക്കുന്നുണ്ട്.
ക്രസന്റ് ഹൈ സ്കൂളിലെ എട്ടാം ക്ലാസ്സില്‍ നിന്നാണ് സുരേഷിനെ ഞാനാദ്യമായി കാണുന്നത്. "ക്യൂബ മുകുന്ദന്റെ "പ്രത്യാ ശാസ്ത്രത്തില്‍ തന്നെ വിശ്വസിക്കുന്നതിനാല്‍ ചെറുപ്പത്തിലെ സംഘടനയോട് നല്ല കൂറായിരുന്നു സുരേഷിന്. തോല്‍വി ഉറപ്പായിരുന്നിട്ടും സ്കൂള്‍ ഇലക്ഷനില്‍ അവനെന്റെ എതിര്‍ സ്ഥാനാര്‍ഥിയായി. സ്വന്തം നിഷ്കളങ്കതയും,കഴിവും, ഉപയോഗിച്ചു എനിക്ക് കിട്ടേണ്ട പല വോട്ടുകളും അവന്‍ സ്വന്തമാക്കി. പഠനത്തിലും ക്ലാസ്സില്‍ ഒന്നാമനായപ്പോള്‍ വെറുപ്പിനേക്കാള്‍ എനിക്കവനോട് ഒരുതരം അസൂയയായിരുന്നു.
"കൂടെ കിടന്നാലേ രാപ്പനി അറിയൂ..."എന്ന പഴമൊഴിയെ അര്‍ത്ഥവത്താക്കുന്ന രീതിയില്‍ ഞങ്ങള്‍ ഒരുപാട് അടുത്തുപോയി. സുരേഷ് എന്‍റെ ഏറ്റവും വലിയ കൂട്ടുകാരനായി. ഒന്‍പതാം ക്ലാസ്സില്‍ സുരേഷിന്റെ കൂടി പിന്തുണയോടെ ഞാന്‍ ലീടരായി.പത്താം ക്ലാസ്സില്‍ സ്കൂള്‍ ലീടരാവാനുള്ള എന്‍റെ തയ്യാറെടുപ്പിനെ മൂത്താപ്പകൂടിയായ ഹെഡ് മാസ്ടെര്‍ സമ്മതിക്കാതിരുന്നപ്പോള്‍ ,ഞാനും എന്‍റെ സങ്കടനയും വിഷമിച്ഛതിനേക്കാള്‍ ,സുരേഷ് സങ്കടപ്പെട്ടു. ഉച്ച ഭക്ഷണത്തിനു വീട്ടില്‍ പോകാന്‍ കഴിയാത്ത അവനെ ചില ദിവസങ്ങളിലെങ്കിലും നിര്‍ബന്ധിച്ചു ഞാന്‍ എന്‍റെ വീട്ടില്‍ കൊണ്ടു പോകുമായിരുന്നു.
പത്താം ക്ലാസ്സിലെ പഠനത്തിനായി സ്കൂള്‍ അടച്ചപ്പോള്‍,എന്‍റെ വീട്ടിനടുത്തുള്ള ഒരു സംഘടനയുടെ ഓഫീസിലായിരുന്നു ഞങ്ങളുടെ പഠനം. അഷറഫ്,റിയാസ്,അരുണ്‍,നാസ്സര്‍, ഇവരൊക്കെ ഉണ്ടായിരുന്നിട്ടും, വീട് ദൂരെയായതിനാല്‍ സുരേഷിന് വരാന്‍ പറ്റിയില്ല. കഷ്ട്ടപ്പെട്ടു വരാന്‍ ശ്രമിച്ച അവനെ ഞങ്ങള്‍ സമ്മതിക്കാതിരുന്നതിനു,പരീക്ഷ കഴിയുന്നത്‌ വരെ ഞങ്ങളോട് മിണ്ടാതിരുന്നത് ഇന്നും ഓര്‍ക്കുന്നു. പരീക്ഷഫലം വന്നപ്പോള്‍ ഞങ്ങളെയൊക്കെ വളരെ പിന്നിലാക്കി സ്കൂളില്‍ നാലാം റാങ്ക്കാരനായി സുരേഷ്.
പണം കൊടുത്തും, സ്വാദീനം ഉപയോഗിച്ചും ഞങ്ങള്‍ക്കൊക്കെ നല്ല സ്വകാര്യ കോളേജുകളില്‍ സീറ്റ് ലഭിച്ചപ്പോള്‍ ,മിടുക്കനും, നല്ല മാര്‍ക്ക് കിട്ടിയവനുമായ സുരേഷിന് ,സാമ്പത്തിക പ്രയാസം എന്ന ഒറ്റ കാരണത്താല്‍ അടുത്തുള്ള കോളേജില്‍ പ്രസക്തമല്ലാത്ത ഒരു കോഴ്സിനു ചേരേണ്ടി വന്നു.
പക്ഷെ, ബുദ്ധിമുട്ടുകള്‍ അവനെ കോഴ്സ് പൂര്‍ത്തിയാക്കാന്‍ അനുവദിച്ചില്ല. കോളേജില്‍ ഒരു വര്‍ഷം തികയും മുമ്പേ, അവന്‍ ജോലി തേടി കേരളത്തിനു പുറത്തു പോയി. തുച്ഛമായ ശമ്പളം മാത്രമാണെങ്കിലും അത് വീട്ടുകാര്‍ക്ക് വലിയോരാശ്വാസമായിരുന്നു. തന്‍റെ ആദ്യത്തെ ശമ്പളം അമ്മക്ക് കൊടുത്തപ്പോള്‍ സന്തോഷം കൊണ്ടു കണ്ണ് നിറഞ്ഞു പോയെന്നും, അതായിരുന്നു തന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷിച്ച സമയമെന്നും അവന്‍ എപ്പോഴോ എന്നോട് പറഞ്ഞിട്ടുണ്ട്.
പക്ഷെ പിന്നീടങ്ങോട്ട് നിര്‍ഭാഗ്യമായിരുന്നു അവനു.ആറു മാസം ജോലി ചെയ്യുമ്പോഴേക്കും പനിയുടെ രൂപത്തില്‍ വില്ലന്‍ അവന്റടുത്തു വന്നു. ശക്തമായ പനിയില്‍ ഒരാഴ്ചയോളം ആശുപത്രിക്കിടക്കയില്‍ കിടന്നു. ഏഴാം നാളില്‍ ആശുപത്രിയില്‍ നിന്നും തിരിച്ചു പോരുമ്പോള്‍ അവന്റെ പകുതി ശരീരമേ കിട്ടിയുള്ളൂ. അവന്റെ അരക്ക് താഴെ നിശ്ചലമായിരുന്നു. ചലന ശേഷി നഷ്ടപ്പെട്ട കാലുകളുമായി അവന്‍ വീട്ടിലേക്കു പോന്നു.
ആദ്യമായി ഞാനവന്റെ വീട്ടിലേക്കു പോകുന്നത്, അവന്റെ അസുഖത്തെ കുറിച്ചു അറിഞ്ഞിട്ടാണ്. എന്‍റെ വീട്ടില്‍ നിന്നും ഇരുപതു മയില്‍ അകലെ ,മലയോരത്തു ബസ്സിറങ്ങി, ഒരാള്‍ക്ക്‌ മാത്രം നടന്നു പോകാന്‍ പാട്ടുന്ന ഇടവഴിയില്‍ കൂടി വീണ്ടും ഒരു മയില്‍ നടന്നാണ് ഞാനവിടെ എത്തിയത്. പ്രയാസങ്ങളൊന്നും ആരോടും പറയാത്ത,നിഷ്കളങ്കനായ എന്‍റെ കൂട്ടുകാരനെ ഒരു കട്ടിലില്‍ തളര്‍ന്നു കിടക്കുന്നത് കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞുപോയി.
ജീവിതത്തില്‍ ചിലത് നഷ്ടപ്പെടുമ്പോള്‍ മറ്റു ചിലത് നേട്ടമാവുമെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷെ എന്‍റെ സുരേഷിന്റെ കാര്യത്തില്‍ നഷ്ടങ്ങള്‍ മാത്രമല്ലേയുള്ളൂ. പഠനം,ജീവിതം, ശരീരം,ഭാര്യ, മക്കള്‍,കുടുംബം....... നേട്ടമായിട്ടു പറയാന്‍ ഒന്നുമില്ല.
പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ ആദ്യമായി അവന്റെ വീട്ടില്‍ പോയപ്പോള്‍ ,ആ ചെറിയ വീടിന്റെ ഉമ്മറത്ത് ഒരു ഭാഗത്ത് അവനു വേണ്ടി മാത്രം തയ്യാറാക്കിയ ഒരു പലകയില്‍ കിടന്നു കൊണ്ടു ചെറിയ കുട്ടികളുമായി "അക്കം വെട്ടി"കളിക്കുകയായിരുന്നു അവന്‍. പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ന് ഞാന്‍ വീണ്ടും പോയി,എന്‍റെ പത്താമത് സന്ദര്‍ശനം.വൈദ്യുതിയും,ഫോണും, സീരിയലും,റിയാലിറ്റിഷോയും ഒന്നും എത്തിപ്പെടാത്ത ആ മലയോരത്തു അവന്റെ വീട്ടില്‍ എത്തിയപ്പോള്‍ അതേ പലകയില്‍ പുതു തലമുറയിലെ ചെറിയ കുട്ടികളുമായി "പാമ്പും കോണിയും"കളിക്കുകയായിരുന്നു അവന്‍. ഇന്ന് വരെ തോന്നാത്ത എന്തോ ഒരു ഉള്‍കാഴ്ചയില്‍ ഞാനവനെ നോക്കി നിന്നു.കുട്ടികളും,കളികളും മാറി മാറി വന്നിട്ടും സുരേഷ് മാത്രം മാറുന്നില്ല. പതിനഞ്ചു വര്‍ഷമായി ഒരേ കിടപ്പില്‍ കിടക്കുന്നതിനാല്‍,ഇതുമായി പൊരുത്തപ്പെട്ടു പോകുന്നെന്നു അവന്‍ പറഞ്ഞു വെങ്കിലും ,വലിയ ഒരു സങ്കടം അവന്‍ ഉള്ളില്‍ ഒതുക്കുകയാനെന്നു അവന്റെ പ്രായമായ അമ്മയില്‍ നിന്നും എനിക്ക് മനസ്സിലായി. സ്നേഹനിധിയായ അമ്മ മാത്രമാണ് അവന്റെ ആശ്വാസം.
തിരിച്ചു വീട്ടില്‍ വന്നപ്പോള്‍ അല്പം ആശ്വാസം തോന്നി. മനസ്സിന് നല്ല സ്വസ്ഥത പോലെ. ഞാന്‍ രാത്രി തന്നെ ഞങ്ങളുടെ പഴയ ക്ലാസ്സധ്യാപകനെ കാണാന്‍ പോയി. തന്‍റെ വിദ്യാര്‍ഥിയായിരുന്ന,നന്നായറിയുന്ന സുരേഷിന്റെ അവസ്ഥ ഇതുവരെ അറിയാത്തതില്‍ അദ്ദേഹം അത്ഭുതത്തെക്കാള്‍ ഒരുപാട് സങ്കടപ്പെട്ടു. സമൂഹത്തിലെ പാവപ്പെട്ടവരുടെ ബുദ്ധിമുട്ടുകളും,കഷ്ടപ്പാടുകളും, വളരെ വൈകിയേ അറിയൂ എന്ന് ഞാനദ്ദേഹത്തെ ഓര്‍മ്മിപ്പിച്ചു.
വളരെ സന്തോഷത്തോടെയാണ് ഞാന്‍ അവധി കഴിഞ്ഞു ദുബായില്‍ എത്തിയത്. ജോലിയില്‍ ചേര്‍ന്നതിനു ശേഷം പക്ഷെ മനസ്സിന് പിന്നെയും ചെറിയ ഒരു നീറ്റല്‍. നാളെ നമ്മില്‍ ആര്‍ക്കും വന്നേക്കാവുന്ന ഇത്തരം ദുരന്തങ്ങളെ കുറിച്ചുള്ള ഒരു പേടിപ്പെടുത്തുന്ന ചിന്ത.......... പ്രാര്‍ഥിക്കാം, നമുക്ക് ദൈവം തമ്പുരാനോട്‌..... സന്തോഷകരമായ നാളേയ്ക്കു വേണ്ടി...... സുരേഷിനു വേണ്ടിയും......

ക്ലൈമാക്സ്
സ്കൂള്‍ മാഗസിന്‍ വായിച്ച പലരും ഫോണ്‍ ചെയ്തും,മെയില്‍ അയച്ചും സുരേഷിനെ കുറിച്ചു കൂടുതല്‍ അറിയാന്‍ ശ്രമിച്ചു. പതിനേഴു വര്‍ഷമായി പലകയുടെ മേല്‍ ജീവിതം തീര്‍ക്കുന്ന തന്‍റെ ശിഷ്യന്റെ ദുരവസ്ഥ ഇത്ര നാളും ഞാനറിഞ്ഞില്ലല്ലോ എന്നതായിരുന്നു ക്ലാസ്സധ്യാപകനായിരുന്ന എം.എ.വാണിമേലിന്റെ സങ്കടം. അതിനാല്‍ തന്നെ 'മാധ്യമം'ലേഖകന്‍ കൂടിയായ അദ്ദേഹവും,ഈ വര്‍ഷം സ്കൂളില്‍ നിന്നു പിരിഞ്ഞ പ്രധാനാധ്യാപകന്‍ മജീദ്‌ മാഷും, എന്‍റെ നാട്ടിലേക്കുള്ള വരവിനെ കാത്തിരിക്കുകയായിരുന്നു.
മജീദ്‌ മാഷും, എം.എ.വാണിമേലും,കൂടെ എന്‍റെ സുഹ്ര്‍ത്തും,പെരിങ്ങത്തൂര്‍ ഹൈ സ്കൂള്‍ അധ്യാപകനുമായ ചെറിയ പറമ്പത്ത് നജീബ് മാഷും,ഞാനുമാടങ്ങിയ നാല്‍വര്‍ സംഘം സുരേഷിന്റെ വീട്ടിലേക്കു പുറപ്പെട്ടു.അറിഞ്ഞതിനേക്കാള്‍ ഇടുങ്ങിയ വഴിയായിരുന്നു സുരേഷിന്റെ വീട്ടിലേക്കെന്ന് അവര്‍ക്ക് ബോധ്യമായി. ഇത്രയും ഇടുങ്ങിയ വഴിയില്‍ കൂടെ എങ്ങിനെ സുരേഷിനെ ഹോസ്പിറ്റലിലും, മറ്റും എങ്ങിനെ എത്തിക്കുമെന്ന് അവര്‍ അതിശയിച്ചു.
മുമ്പ് കണ്ട വീടായിരുന്നില്ല അവിടെ. താര്‍പ്പായ വലിച്ചു മറച്ചു കെട്ടിയ ചെറിയ കൂര. ആ കൂരയില്‍ ഒരു ഭാഗത്ത് പഴയ പലകയില്‍ സുരേഷ്. കൂര മാറിയെങ്കിലും പലക മാറിയില്ല. വീടിന്റെ അവസ്ഥ വളരെ പരിതാപകരമായതിനാല്‍ പുതുക്കി പണിയാന്‍ അമ്മ ശ്രമിക്കുകയാണെന്ന് അവന്‍ പറഞ്ഞു.
'മാധ്യമം' ഹെല്‍ത്ത് കെയറില്‍ എങ്ങിനെയെങ്കിലും ഉള്‍പ്പെടുത്തണമെന്ന് ആത്മാര്‍ഥമാ--
Sayeed TPയി ആഗ്രഹിക്കുകയും,പറയുകയും ചെയ്തു കൊണ്ടാണ് 'മാധ്യമം'ലേഖകന്‍ കൂടിയായ എം.എ.വാണിമേലും ഞങ്ങളും അവിടുന്ന് പടിയിറങ്ങിയത്. പടിയിറങ്ങുന്ന ഞങ്ങളെ
നിറകണ്ണുകളുമായി നോക്കി കിടന്ന സുരേഷിന്റെ ആ മുഖം ....... കഴിഞ്ഞ കാലത്തിന്റെ ഓര്‍മ്മപ്പെടുത്തലായി അതെന്റെയുള്ളില്‍ തെളിഞ്ഞു നില്‍ക്കുന്നു...... ഇന്നും.......