thalopandi

Pages

Tuesday, April 6, 2010

അച്യുതന്‍ മാഷേ.....വിട.......


അച്യുതന്‍ മാഷേ..... വിട....



എന്‍റെ സ്കൂള്‍ ജീവിതത്തിനു ആരംഭം കുറിച്ചത് വാണിമേല്‍.എം.യു.പി.സ്കൂളില്‍ നിന്നാണ്..അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്തു വാക്കുകളാക്കാനും,വാക്കുകള്‍ അടുക്കി വെച്ചു ആശയങ്ങള്‍ക്ക് പൂര്‍ണ്ണത
നല്‍കാനും എന്നെ പഠിപ്പിച്ച എന്‍റെ വിദ്യാലയം..... 'ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം'
എന്ന കവി വചനത്തെ അന്വര്‍ത്ഥമാക്കുന്ന ചവിട്ടു പടികള്‍ .........അക്ഷരകൂട്ടങ്ങള്‍ക്ക് പിന്നാലെ ഓടിനടന്ന നീളന്‍വരാന്ത..... അതേ വാണിമേല്‍ സ്കൂള്‍ ഇന്നും മാറ്റങ്ങളില്ലാതെ .........
നൂറ്റിയൊന്നാം വയസ്സിലെത്തിയിരിക്കുന്ന ഈ സ്കൂളിന്റെ ഈ വര്‍ഷത്തെ നഷ്ടം,ഹെഡ് മാസ്റ്റര്‍ അച്യുതന്‍ മാഷുടെ വിടപറയലാണ്.ഓര്‍മ്മ വെച്ച നാള്‍ മുതല്‍ക്കു എന്‍റെ വീടിന്റെ മുന്‍പിലൂടെ പൊയ്ക്കൊണ്ടിരുന്ന ,എന്നെ അടിക്കാതെ പഠിപ്പിച്ച അച്യുതന്‍ മാഷിനെ,എന്‍റെ മകള്‍ കൂടി തിരിച്ചറിഞ്ഞു വന്നിട്ടേ പിരിഞ്ഞുള്ളൂ എന്നത് എനിക്ക് സംതൃപ്തി തരുന്നു.
അച്യുതന്‍ മാഷുടെ യാത്രയയപ്പ് പരിപാടികള്‍ അതി ഗംഭീരമായിരുന്നു. ഒരുപാട് നാളുകള്‍ക്കു ശേഷം എനിക്ക് നാട്ടില്‍ വീണുകിട്ടിയ സന്തോഷകരമായ നിമിഷങ്ങളായിരുന്നു അത്.
എന്‍റെ നാടിന്റെ,വാണിമേല്‍ന്‍റെ അഭിമാന സ്തംഭങ്ങളില്‍ ജീവിച്ചിരിക്കുന്നവരില്‍ ഒന്നാമന്‍ തന്നെയായ പത്തനംതിട്ട ജില്ലാ ജഡ്ജി കെ.കെ.ബാലകൃഷ്ണന്‍ ആയിരുന്നു യാത്രയയപ്പ് സമ്മേളനത്തിലെ താരം.അഹങ്കരിക്കാന്‍ ഒരുപാടുണ്ടായിട്ടും, അദ്ദേഹത്തിന്‍റെ
വിനയത്വം എന്നെ വല്ലാതെ ആകര്‍ഷിച്ചു. എന്‍റെ നാടിന്റെ അഭിമാന സ്തംഭമായ ജഡ്ജിക്ക് ,ഞങ്ങള്‍ കൊടുത്ത സ്വീകരണമായും ഞാന്‍ മനസ്സ് കൊണ്ടു ഈ യാത്രയയപ്പ് സമ്മേളനത്തെ കണ്ടു.
എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ട കലാ പരിപാടികളായിരുന്നു. ഒപ്പനയും,ഡാന്‍സും,കൂടെ ഇന്ഗ്ലീഷ്‌ നാടകവും ഏറ്റവും മികച്ചതാക്കി.വാണിമേല്‍ സ്കൂള്‍ അധ്യാപിക TP.സറീനയുടെ സംവിധാനത്തില്‍ അവതരിപ്പിച്ച ഇന്ഗ്ലീഷ്‌
നാടകം അവിടെ കൂടിയിരുന്ന ഓരോരുത്തരെയും ഇരുത്തി ചിന്തിപ്പിച്ചു.
എന്‍റെ ഗുരുനാഥന്‍ അച്യുതന്‍ മാഷിനു ,ഇത്രയും വലിയ ഒരു യാത്രയയപ്പ് നല്‍കിയ,പ്രോഗ്രാം കമ്മിറ്റിക്കാരോട് ഈ അവസരത്തില്‍ വിനീതനായ ഈ ശിഷ്യന്റെ നന്ദി അറിയിക്കുന്നു......

1 comment:

  1. എന്തോ ആവശ്യത്തിനു വാണിമേല്‍ സ്കൂള്‍ വഴി പോയപ്പോള്‍ നല്ല പെയിന്റ് അടിച്ചത് കണ്ടു കയറി നോക്കിയതാണ്. പ്രതീക്ഷിച്ച മാറ്റങ്ങളൊന്നും കണ്ടില്ല. ക്ലാസുകളൊക്കെ പഴയ പടി തന്നെ. ചാരി നിന്ന് തേഞ്ഞ ചെങ്കല്‍ മതിലുകള്( അതിലെ തുലകളില്‍ എത്ര പെന്‍സിലുകള്‍ ഞാന്‍ ഒളിപ്പിച്ചു വെച്ചിരുന്നു), കോട്ടി കളിക്കുന്ന ആനക്കുണ്ടുകള്‍, വരാന്തയിലൂടെ വരിവരിയായി തീവണ്ടിയായി പോകുന്ന കുട്ടികള്‍, ചാറ്റല്‍ മഴയത് ഓടുന്നവര്‍, ചാടുന്നവര്‍, ഒന്നിനുമിറങ്ങാതെ അഴികളില്ലാത്ത ജനലുകള്‍ വഴി തലയിട്ടു ലോകം കാണുന്ന മിണ്ടാപ്പൂച്ചകള്‍. ഈയിടെ പോന്ന ആ സ്ഥലത്ത് നിന്നും ഇങ്ങനെ ഒരു അനുഭവം പ്രതീക്ഷിച്ചതല്ലായിരുന്നു. എന്തൊക്കെയോ നഷ്ട്ടപെട്ടവനെ പോലെ തുടങ്ങിയപ്പോ പതുക്കെ തിരിച്ചു നടന്നു.

    ReplyDelete