ഇതിലെ വയനാട്ടില്‍ പോകുന്നതിനു ആര്‍ക്കാണ് ചേദം
വടകര,നാദാപുരം ഭാഗത്ത് നിന്നു വയനാട്ടിലെത്താന്‍ ദൂരം ശരാശരി എഴുപതിനടുത്തു കിലോമീറ്റര്‍ വരും.കാരണം കുറ്റ്യാടി,തൊട്ടില്‍പാലം വഴിയെ റോഡുള്ളൂ.പതിനൊന്നു വളവുകളുള്ള ഈ ചുരം വഴിയുള്ള റോഡു,പലപ്പോളും യാത്രക്ക് ദുസ്സഹവുമാണ്.
ചുരമില്ലാതെ,മേല്‍ പറഞ്ഞതിന്റെ പകുതിപോലും ദൂരവുമില്ലാതെ,[അതായത് വിലങ്ങാട് ടൌണില്‍ നിന്നും വെറും ഒമ്പതര കിലോമീറ്റര്‍ മാത്രം]വയനാട്ടിലേക്ക് ഒരു എളുപ്പവഴി പണ്ടെന്നോ കണ്ടുവെച്ഛതാണ്.സ്കൂളില്‍ പഠിക്കുന്ന കാലത്ത്,ഞാനടക്കമുള്ള പലരും ആ റൂട്ടിലൂടെ നടന്നു വയനാട്ടില്‍ പോയതുമാണ്.
അതായത് നാദാപുരം-കല്ലാച്ചി-വാണിമേല്‍-വിലങ്ങാട്-പാനോം-വയനാട്. പക്ഷെ,നിര്‍ഭാഗ്യവശാല്‍ ആര്‍ക്കൊക്കെയോ ഇതിനോട് എന്തോ ഒരു പകയുള്ളത് പോലെ. സാധാരണ ഗതിയില്‍ വികസനങ്ങള്‍ക്ക് തടസ്സമാവുന്നത് പലപ്പോളും ജനങ്ങളിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ്. പക്ഷെ ഇവിടെ ജനങ്ങള്‍ മുഴുവന്‍ അനുകൂലം,നാട്ടിലുള്ള പാര്‍ട്ടികള്‍ ഒന്നടങ്കം പിന്തുണ,വെറും ഒന്നര കിലോമീറ്റര്‍ മാത്രം മതി ഇനി റോഡു വെട്ടാന്‍. പക്ഷെ എന്നിട്ടും അധിക്ര്തര് ഓരോ മുട്ട് ന്യായം പറഞ്ഞു നമ്മളുടെ വലിയ ഒരു ആഗ്രഹത്തെ,അല്ലെങ്കില്‍ സൗകര്യത്തെ സൗകര്യപൂര്‍വ്വം മറക്കുകയാണ്.
എന്ത് കൊണ്ടു നമുക്ക് ഇതിനെതിരെ ഒന്നിക്കാന്‍ കഴിയുന്നില്ല. അധികാരികള്‍ പറയുന്ന ന്യായം കേട്ടാല്‍,......ആ ന്യായം ആ അധികാരികള്‍ തന്നെ അവരുടെ സൗകര്യത്തിനു മാറ്റിമറിക്കുന്നത് കാണുമ്പോള്‍, നമ്മെ പോലുള്ള നാടിന്റെ നന്മയും വികസനത്തെയും പ്രോത്സാഹിപ്പിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവര്‍ക്ക് സഹിക്കാന്‍ കഴിയുന്നതല്ല. അത്തരക്കാരുടെ കയ്യും തലയും വെട്ടി തന്നെ നാട്ടുകാരുടെ പ്രശ്നങ്ങളും വിഷമങ്ങളും നാം തീര്‍ക്കാന്‍ നോക്കും.നോക്കണം.എന്നാലെ ഈ നാട് ഇത്തരം ചില അധികാര കുബുദ്ധികളുടെ
ഇരട്ടത്താപ്പ് നയത്തില്‍ നിന്നും രക്ഷപ്പെടൂ....
ഇനി ഈ അധികാര ജീവികളുടെ വൃത്തികെട്ട ഇരട്ടത്താപ്പ് കേള്‍ക്കണോ?
വിലങ്ങാട് നിന്നും പാനോം എന്ന സ്ഥലത്തേക്ക് മൂന്നു കിലോമീറ്റര്‍.അവിടുന്ന് വയനാടിലേക്ക് ചുരം പോലുമില്ലാതെ ആറര കിലോമീറ്റര്‍ മാത്രമാണ്.അതില്‍ തന്നെ അഞ്ചു കിലോമീറ്റര്‍ നിലവില്‍ റോഡുണ്ട്.ഒന്നര കിലോമീറ്റര്‍ മാത്രം പുതുതായി റോഡു വെട്ടണം.അതിനു വനം വകുപ്പ് പറയുന്ന ന്യായം വലിയ രസവും,അതിനേക്കാള്‍ അവരെ കൂട്ടമായി അടിച്ചു നിരത്തെണ്ടതുമാണ്.
ഈ ഒന്നര കിലോമീറ്ററില്‍ ഫോറസ്റ്റ് ആണെന്നും,അതിലെ മരങ്ങള്‍ തൊടാന്‍ പോലും പാടില്ലെന്നും,മരങ്ങള്‍ മുറിക്കല്‍ പോയിട്ട് തൊട്ടാല്‍ തന്നെ ഗുരുതരമായ കേസ് ആണെന്നും നാട്ടുകാരെ പറഞ്ഞു വിശ്വസിപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്തു. റോഡു പോയിട്ട്,പ്രധാനമന്ത്രിയുടെ ഓഫീസ് പോലും മരം മുറിച്ചിട്ട് പറ്റില്ലെന്ന് കട്ടായം പറഞ്ഞു കളഞ്ഞു.
കേള്‍ക്കണം നാട്ടാരെ ഇനി....... ഫോറസ്റ്റ് അതികൃതര്‍ക്ക് അവിടെ താമസിക്കാന്‍ സര്‍ക്കാര്‍ ചിലവില്‍ നല്ല അടിപൊളി കോര്‍ട്ടെസ് പണിതിട്ടുണ്ട്.ലക്ഷങ്ങള്‍ ചിലവിട്ടു തന്നെയാ ഉണ്ടാക്കിയത്.[പത്തു ലക്ഷത്തില്‍ കൂടുതല്‍ ചിലവില്‍].ആ പുതിയ കെട്ടിടം എന്തുകൊണ്ടൊ അവര്‍ക്ക് സുഖം പോരാ.... അതിനാല്‍ ആ കെട്ടിടം അവന്മാര് സാമൂഹ്യ വിരുദ്ധര്‍ക്ക് കളിക്കാനും,വിഹരിക്കാനും വിട്ടു കൊടുത്തു.
ഇന്ന് അവര്‍ക്ക് താമസിക്കാന്‍ മറ്റൊരു 'കോര്ട്ടെര്സു'ഉണ്ടാക്കാനുള്ള തിരക്കിലാണ്.എങ്ങിനെയെന്നല്ലേ.... തൊടാന്‍ പോലും പാടില്ലാത്ത ആ ഫോറെസ്റ്റ് ലെ മരങ്ങള്‍ കണ്ടമാനം മുറിച്ചു കടത്തിക്കൊണ്ടു തന്നെ.ഇതിനകം തന്നെ കണക്കില്ലാത്ത മരങ്ങള്‍ ആ ഫോറസ്റ്റില്‍ നിന്നു മുറിക്കുകയും,കടത്തിക്കൊണ്ടു പോവുകയും ചെയ്തതായി ,വിലങ്ങാട് സ്വദേശിയും,മുന്‍ വാണിമേല്‍ പഞ്ചായത്ത് സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും,വയനാട് റോഡിനു വേണ്ടി നിരന്തരമായി പരിശ്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ശ്രീ:ജോണി മുല്ലക്കുന്നേല്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇതിന്റെ കൂടെ കാണുന്ന ഫോട്ടോകള്‍ കണ്ടാല്‍ നമുക്ക് അത് വ്യക്തമാവുന്നതുമാണു.
ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ഉപകാരപ്രതമാകുന്ന വിലങ്ങാട്-വയനാട് റോഡു യാഥാര്‍ത്യമാവാന്‍ മരം മുറി തടസ്സമായി കണ്ട അധികാരികള്‍,അവര്‍ക്ക് താമസിക്കാന്‍ ഒരു കെട്ടിടം നിര്‍മ്മിക്കാന്‍ [അതും നിലവില്‍ നല്ല കെട്ടിടം ഉണ്ടായിരിക്കെ]ഡസന്‍ കണക്കിന് മരങ്ങള്‍ മുറിച്ചു കടത്താന്‍ ഒരു ഉളുപ്പുമില്ലാതെ പോയി.
ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ.... രണ്ടു ആദിവാസി കോളനികള്‍ തമ്മില്‍ യോജിപ്പിക്കാന്‍ ഫോറസ്റ്റില്‍ കൂടി റോഡു വെട്ടാന്‍ കേന്ദ്രത്തിന്റെ അനുമതിയില്ലാതെ തന്നെ കേരള സര്‍ക്കാരിന് അധികാരമുണ്ട്. എന്നിട്ടും നമ്മുടെ എം.എല്‍.എ.കൂടിയായ വനം മന്ത്രി കണ്ണ് അടക്കുന്നതിനാല്‍ ,വിലങ്ങാടുള്ള പായാട്ടു ആദിവാസി കോളനിയിലെ ആളും,വയനാട് ആദിവാസി കോളനിയിലെ ആളും കൂടി പൊതു താല്പര്യ ഹരജി കൊടുത്തിട്ടുണ്ട്.അതിന്റെ വിധിക്ക് കാത്തിരിക്കുകയാണ് ഇപ്പോള്‍ നാം നാട്ടുകാര്‍. അതിനു ശേഷം ഈ മഹത്തായ സംഭവത്തിനു വേണ്ടി നാം നാട്ടുകാര്‍ ഒന്നിക്കണം.അതിനു തടസ്സമാവുന്നത് മന്ത്രിയാണെങ്കില്‍ പോലും,പിന്നെ വെച്ചേക്കരുത്....... ഒതുക്കിയെക്കണം ...... നാട്ടില്‍ നിന്നും,നാട്ടുകാരുടെ മനസ്സില്‍നിന്നു തന്നെയും .......
vilangad-wayanad roadinu namuk enda cheyyan kazhiyua ente ellaa support um und, pls contact me +91 9747040910-whatsap.
ReplyDelete