thalopandi

Pages

Saturday, January 21, 2012

Vanimel Panam Payattu



Saturday, December 10, 2011

ഇക്കൂട്ടരെ നല്ല മനുഷ്യരായി ജീവിപ്പിക്കാന്‍ നമുക്ക് ദൈവം തമ്പുരാനോട്‌ പ്രാര്‍ഥിക്കാം...




        ഇടവേളയ്ക്കു ശേഷം നമ്മുടെ സമീപ പ്രദേശങ്ങള്‍ വീണ്ടും ചില അനിഷ്ട്ട സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ്.
അവസാനമായി ഇന്ന് രാത്രിയില്‍ ബോംബു നിര്‍മ്മാണ പ്രവര്‍ത്തിക്കിടെ പൊട്ടിത്തെറിച്ചു മൂന്നു പേര്‍ക്ക് പരിക്ക് പറ്റി
എന്നാണു വിവരം.ഇന്നലെ രാത്രി കുയ്തെരിയില്‍ നടന്ന സംഭവങ്ങളുടെ തുടര്‍ച്ചയാണ് ഇത് എന്നതില്‍ സംശയിക്കേണ്ടതില്ല.
        എന്തു തന്നെയായാലും ആവേശത്തില്‍ കളിച്ചു പോകുന്നവര്‍ക്ക് പോകാം...പക്ഷെ എപ്പോളും സംഭവിക്കുന്നത്‌ പോലെ
പാവങ്ങളില്‍ പാവങ്ങളായ നിരപരാധികള്‍ ഇതിന്റെ തിക്താനുഭവം പെരേണ്ടി വരുന്നു. ഇന്നലെ രാത്രി നടന്ന സംഭവങ്ങളില്‍
വീട് ആക്രമിക്കപ്പെട്ടതും പാവപ്പെട്ട ഒരു ഗള്‍ഫുകാരന്റെ വീടാണ്.സ്ത്രീയും മക്കളും മാത്രമുള്ള വീട്ടില്‍ പുറത്തു നിന്നു എറിഞ്ഞു
സ്വയം ധീരന്മാരായി പ്രഖ്യാപിക്കുന്നവരെ എന്തു പേരിട്ടു വിളിക്കണം നമ്മള്‍.... മൃഗീയം എന്ന് പറയാന്‍ പാടില്ല....മൃഗങ്ങള്‍ക്ക്
ഇതിനേക്കാള്‍ വിവേകം ഉണ്ട്.... ഇക്കൂട്ടരെ നല്ല മനുഷ്യരായി ജീവിപ്പിക്കാന്‍ നമുക്ക് ദൈവം തമ്പുരാനോട്‌ പ്രാര്‍ഥിക്കാം...
                 

                 

Thursday, October 13, 2011

ദൈവത്തിന്റെ സ്വന്തം നാട് പിശാചുക്കളുടെ നാടാകാന്‍ അധികനാള്‍ വേണ്ടി വരില്ല.....

കെഎസ്ആര്‍ടിസി ബസ്സില്‍ യാത്രക്കാരുടെ മര്‍ദനമേറ്റതിനെ തുടര്‍ന്ന് പാലക്കാട് പെരുവമ്പ് തങ്കയം വീട്ടില്‍ രഘു മരിച്ചത് തലച്ചോറിലുണ്ടായ അമിത രക്തസ്രാവത്തെ തുടര്‍ന്നെന്ന് സൂചനയും പുറത്തു വരുന്നു . ചൊവ്വാഴ്ച ആലപ്പുഴ ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ പോലീസ് സര്‍ജന്മാരുടെ നേതൃത്വത്തില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് ഇത് കണ്ടെത്തിയത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ബുധനാഴ്ച മാത്രമേ ലഭിക്കുകയുള്ളൂ. മരിച്ച രഘുവിന്റെ ശരീരത്തില്‍ മര്‍ദനമേറ്റ നിരവധി പാടുകള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്.

വടക്കേ ഇന്ത്യയിലും മറ്റു വിദേശ രാജ്യങ്ങളിലും അരങ്ങേറുന്ന ക്രൂരതയുടെ ദ്രിശ്യങ്ങള്‍ കണ്ടു പ്രതികരിച്ച നമ്മള്‍ കേരളത്തില്‍ ഇങ്ങനെയൊരു സംഭവം ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. നിയമപാലകര്‍ തന്നെ നിയമം കയ്യിലെടുക്കുന്നു

രഘുവിനെ മര്‍ദിച്ച മൂവാറ്റുപുഴ ഇഞ്ചിക്കണ്ടത്തില്‍ സന്തോഷ് (28), നെയ്യാറ്റിന്‍കര മുടിവിളാകം ശ്രീസദനില്‍ സതീശന്‍ (36) എന്നിവര്‍ക്കെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തു.
ഇതില്‍ സതീശന്‍ കെ സുധാകരന്‍ എം പി യുടെ ഗന്മാനാണ്..

സതീഷും സന്തോഷും ചേര്‍ന്ന് ക്രൂരമായാണ് രഘുവിനെ മര്‍ദിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

സതീഷ് ഇടതുകൈകൊണ്ട് രഘുവിന്റെ ഇരുകൈകളും പുറകിലേക്കു വരിഞ്ഞുമുറുക്കുകയും വലതുകൈകൊണ്ട് നെഞ്ചിന് ഇടിക്കുകയുംചെയ്തു. ഈ സമയം സന്തോഷും രഘുവിനെ ഇരുകൈകൊണ്ട് മാറിമാറി മര്‍ദിച്ചുവെന്ന് ദൃക്സാക്ഷിയും കെഎസ്ആര്‍ടിസി ഡ്രൈവറുമായ ടി കെ സുബൈര്‍ പറഞ്ഞു. കുഴഞ്ഞുവീണ രഘു വെള്ളംചോദിച്ച് നിലവിളിക്കുന്നുണ്ടായിരുന്ന

ു. ആളുകള്‍ വെള്ളം കൊടുക്കുന്നതും അക്രമികള്‍ വിലക്കി. പിന്നീട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ അക്രമികളെ തടഞ്ഞുവച്ച് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴിയാണ് മരിച്ചത്.

ഇത് പോലെ ക്രൂരമായ മര്‍ദന രീതികള്‍ ഇനിയെങ്കിലും അവസാനിപ്പിച്ചില്ലെങ്കില്‍ ദൈവത്തിന്റെ സ്വന്തം നാട് പിശാചുക്കളുടെ നാടാകാന്‍ അധികനാള്‍ വേണ്ടി വരില്ല.

Monday, August 8, 2011

ജസീരയെയും ഞങ്ങളെയും നീ സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ചു കൂട്ടണേ....

മാസങ്ങള്‍ക്ക് മുമ്പ്, ദുബായില്‍ നിന്നു അല്‍-ഐന്‍ ലേക്ക് യാത്ര പോയപ്പോള്‍ , കുറഞ്ഞ നാളത്തേക്ക് എന്റടുത്തു വന്ന ഉപ്പാനെയും,ഉമ്മാനെയും അല്‍-ഐന്‍ ല്‍ ഉള്ള ബന്ധുക്കളെയും കൂട്ടുകാരെയും കാണാനായിരുന്നു ആ യാത്ര.അയല്‍വാസി കൂടിയായ കുഞ്ഞമ്മദ്ന്‍റെ വീട്ടില്‍ ഒരു ദിവസം താമാസിക്കല്‍ അവര്‍ക്ക് അനിവാര്യമായതിനാല്‍ ഞാന്‍ തിരിച്ചു പോന്നു.
ആ വില്ലയില്‍ തൊട്ടടുത്ത്‌ താമസിക്കുന്ന എന്‍റെ നാദാപുരക്കാരനായ സുഹുര്‍ത്തും അവന്റെ ഭാര്യയും പക്ഷെ ഉപ്പയെയും ഉമ്മയെയും തിരികെ തരാന്‍ തയാറായില്ല.എന്‍റെ ഉമ്മയെ അന്ന് വരെ കാണാത്ത ,പരിചയപ്പെടാത്ത ആ പെണ്‍കുട്ടിക്ക് ഒരു ദിവസം കൂടി അവരെ അവിടെ നിര്‍ത്തണമായിരുന്നു. ഞാന്‍ ഒരിക്കല്‍ പോലും പറയാത്ത ആ സുഹുര്‍ത്തിന്റെയും ഭാര്യയുടെയും ആ വലിയ സ്നേഹ സ്വീകരണം കണ്ടപ്പോള്‍
ഒരിക്കലല്ല പല വട്ടം അവരോടോന്നിച്ചു കഴിയാന്‍ അവര്‍ ആഗ്രഹിച്ചു എന്നത് നേര് തന്നെയാ... ഒരുപക്ഷെ,തിരക്കുകള്‍ക്കിടയില്‍​ ആണെങ്കിലും,സ്വന്തം മകനായ ഞാന്‍ കൊടുത്ത സ്വീകരണത്തെക്കാള്‍ കൂടുതല്‍ അന്യരില്‍ നിന്നു കിട്ടിയതിലുള്ള സന്തോഷമായിരിക്കാം അത്....
ആ പെണ്‍ കുട്ടിയുടെ സ്നേഹത്തെയും,നല്ല മനസ്സിനെ കുറിച്ചും പിന്നീട് പലപ്പോളായും എന്ന്റെ ഉമ്മ പറഞ്ഞു പോയതായി ഞാന്‍ ഓര്‍ക്കുന്നു...... ഇന്നാലില്ലാഹി..... ഇന്നലെ രാത്രി നോമ്പ് തുറന്നു അല്പം കഴിഞ്ഞതെയുള്ളൂ... ആ പെണ്‍കുട്ടി....എന്നെന്നേക്കുമാ​യി പോയി.....
രാത്രി 8 :30 മണിക്ക് എനിക്ക് വന്ന ഫോണില്‍ കൂടി ഞാനതറിഞ്ഞു. വിശ്വസിക്കാന്‍ പ്രയാസപ്പെട്ടിട്ടും ,ആ സത്യത്തിനു മുന്‍പില്‍ എന്‍റെ വാര്‍ത്തയിലുള്ള വിശ്വാസം പതറിപ്പോയി. കല്ലാച്ചി വിംസ് ഹോസ്പിറ്റലില്‍ നിന്നും രാത്രി 9 മണിയോടെ മയ്യത്ത് നാദാപുരത്തെ കുമ്മംക്കോട്ട്
ചേണികണ്ടിയില്‍ എത്തുമ്പോഴേക്കു അവിടെ ജനങ്ങളുടെ ഒഴുക്കായിരുന്നു.
ശുഹൈബ്ന്‍റെ മനസ്സിന് സമാധാനം നല്‍കാന്‍ നമുക്ക് അല്ലാഹുവിനോട് പ്രാര്‍ഥിക്കാം. വെറും മൂന്നു മാസം മാത്രം പ്രായമായ മകള്‍ ഉള്‍പ്പടെ മൂന്നു പിഞ്ചു കുട്ടികളാണ് ശുഹിബിനും ജസീറക്കും. രാവിലെ നാദാപുരം പള്ളിയില്‍ ഖബറടക്കം നടക്കുമ്പോള്‍ വന്‍ ജനാവലിയാണ് ഉണ്ടായത്.ഭാര്യയുടെ മയ്യത്ത് ഖബറടക്കുമ്പോള്‍ ശുഹൈബ് എല്ലാം അല്ലാഹുവില്‍ അര്‍പ്പിക്കുകയായിരുന്നു.ഖബറിടത​്തില്‍ ഇരു കയ്യും നീട്ടി അല്ലാഹുവിനെ വിളിച്ചു വാവിട്ടു കരഞ്ഞു പോയപ്പോള്‍ .ഒരാളുടെ പോലും കണ്ണ് നിറയാതിരുന്നില്ല.പലരുടെയും കണ്ണീര്‍ ഒഴുകി തീര്‍ന്നു എന്ന് തന്നെ പറയാം. മൂന്നു മക്കളെയും എന്നെയും തനിച്ചാക്കി പ്രിയതമ പോകുമ്പോള്‍ അനുഭവിച്ച വേദന ....പടച്ച തമ്പുരാനേ,....ഞങ്ങളുടെ സഹോദരി ജസീരയെയും ഞങ്ങളെയും നീ സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ചു കൂട്ടണേ.... എല്ലാം നഷ്ട്ടപ്പെട്ടവനെ പോലെയായ ഞങ്ങളുടെ സഹോദരന്‍ ശുഹൈബ്ന്‍റെ മനസ്സിന് നീ ശക്തി നല്കണേ....ആമീന്‍.

Tuesday, June 7, 2011

...മറ്റെന്തിനെക്കാളും സ്വന്തം നാടാണ് വലുത് എന്ന് നാട്ടുകാര്‍ തിരിച്ചറിയുന്ന നാള്‍ വിദൂരമല്ല..

                 നാദാപുരത്തിന്റെ പരിസരങ്ങള്‍ പിന്നെയും പുകയുന്നു...കക്കംവള്ളി നസീറ ബീവിയുടെയും, കുന്നത്ത് കണ്ണന്റെയും, കുന്നത്ത് മീത്തല്‍ കണ്ണന്റെയും കുലച്ച വായകള്‍ നശിപ്പിച്ചവരുടെ ലക്‌ഷ്യം ഒന്ന് മാത്രം.....

      മിനിയാന്ന് രാത്രി കുന്നത്ത് അമ്മദ് ഹാജിയുടെ വീട്ടു മുറ്റത്തുള്ള കവുങ്ങിന്‍ തൈകള്‍ വെട്ടിമാറ്റി കോലായിലെ ഗ്രില്സില്‍ തൂക്കിയിട്ടവരും,അതിനു മുമ്പ് രതീഷിന്റെ ബൈക്ക് കത്തിച്ച്ചവരും, പ്രവാസിയായ ദാമുവിന്റെ കാര്‍ നശിപ്പിച്ചവരും ലക്‌ഷ്യം വെക്കുന്നതും നാടിന്റെ നാശമാണ്. ഇതൊന്നും നമ്മെ ബാധിക്കുന്നതല്ല എന്ന് മനസ്സിലാക്കി,കയ്യും കെട്ടി വാര്‍ത്തകള്‍ കേട്ടു ആസ്വദിക്കുന്നവരാണ് ഞാനും നിങ്ങളുമെങ്കില്‍....നമ്മളും നാടിന്റെ നാശത്തിനു കൂട്ട് നില്‍ക്കുന്നവരാണ് എന്നതില്‍ സംശയമില്ല... നാമോരോര്‍ത്തരും ഒരു ചെറു വിരലെങ്കിലും ചലിപ്പിക്കണം ഈ 'രാജ്യ ദ്രോഹികളെ' നിലക്ക് നിര്‍ത്താന്‍.....

നാട്ടില്‍ സമാധാനം ആഗ്രഹിക്കുന്ന നമ്മള്‍ക്ക് തെറ്റി....
സാമൂഹ്യ വിരുദ്ദര്‍ അഴിഞ്ഞാടി നാട്ടില്‍ സമാധാനം എന്ന വാക്കിനെ പോലും ഇല്ലാതാക്കുമ്പോള്‍
പാവം നാടിനെ സ്നേഹിക്കുന്ന നമ്മള്‍ പരാജയപ്പെടുന്നു.....
      ഇരുട്ടിന്റെ മറവില്‍ കാട്ടിക്കൂട്ടുന്ന ഈ 'തന്തയില്ലായ്മകള്‍' വന്‍ വിജയമായി തോന്നി ,ജനങ്ങളെ മുഴുവന്‍ പറ്റിച്ചു എന്ന സന്തോഷത്തോടെ
ആഘോഷിക്കുന്ന 'ശവങ്ങളെ' നിങ്ങള്‍ക്കും  തെറ്റി..... നാളെ ഒരു തലമുറ വരാനിരിക്കുന്നു.....
   ' സമാധാനം' എന്ന കുടക്കീഴില്‍ നിന്നു കൊണ്ടു ഹിന്ദുവും,മുസ്ലിമും,ക്രിസ്ത്യനും ഒന്നിച്ചു നിനക്കെതിരെ പൊരുതും....

   സി.പി.എമ്മും,കോണ്ഗ്രസ്സും,മുസ്ലിം ലീഗും,ബി.ജെ.പി.യും തുടങ്ങി നല്ലതിന് നിലകൊള്ളുന്ന സകല പാര്‍ട്ടിക്കാരും  നിനക്കെതിരെ ഒന്നിച്ചു പൊരുതും.......നിന്നെയും നിന്‍റെ കൂട്ടാളികളെയും ഇരുട്ടില്‍ നിന്നു പിടിച്ചിറക്കി കൊണ്ടുവന്നു ,നാദാപുരത്തങ്ങാടിയില്‍ കെട്ടി തൂക്കിയിടും........പട്ടികള്‍ക്ക് പോലും വേണ്ടാത്ത നിന്റെയും നിന്‍റെ കൂട്ടാളി രാക്ഷസന്മാരുടെയും 'ഫോസിലുകള്‍' നാദാപുരത്തെ വളരുന്ന തലമുറകള്‍ക്ക് കാഴ്ച വസ്തുവായി വെക്കും.....നാടിനെ നശിപ്പിക്കാന്‍ ഒരുംബെട്ടിറങ്ങിയ 'പിശാചുക്കള്‍' എന്ന് തലമുറകളോളം നിങ്ങളെ ശപിച്ചു കൊണ്ടു പറയും..... വൃത്തികെട്ട നാശങ്ങളെ.... ഞങ്ങളുടെ നാദാപുരം ലോകത്തിനു മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്നതു സ്വപ്നം കാണുന്ന ഒരു വലിയ സമൂഹമുണ്ടിവിടെ.....അത് സംഭവിക്കുക തന്നെ ചെയ്യും......ഉറപ്പാണ്.
........മറ്റെന്തിനെക്കാളും സ്വന്തം നാടാണ് വലുത് എന്ന് നാട്ടുകാര്‍ തിരിച്ചറിയുന്ന നാള്‍ വിദൂരമ
ല്ല......

Wednesday, February 9, 2011

ഒരു നിമിഷം ആലോചിക്കൂ.. പറയാന്‍ കൂടുതലൊന്നുമില്ല.. ഇത് പോലെ പിച്ചി ചീന്തപ്പെടരുത്



മനുഷ്യ സമൂഹം അധംപതിച്ചതിന്റെ വ്യക്തമായ ഉദാഹരണമാണ് സൌമ്യ എന്ന നിഷ്കളങ്ങയായ യുവതിയുടെ മരണം.അനേകം സ്വപ്നങ്ങളുമായിട്ടായിരിക്കും സൗമ്യാ.. നീ ട്രെയിനില്‍ യാത്രയായത്,ഒരു കിരാതനായ മനുഷ്യന്റെ കരങ്ങളില്‍ നീ പെട്ടപ്പോള്‍ തകര്‍ന്നത് കേരളത്തിന്റെ മൂല്യബോധവും സംസ്ക്കാരവുമായിരുന്നു.സംസ്ക്കാര സമ്പന്നര്‍ എന്ന് സ്വയം അവരോധിക്കുന്ന മലയാളീ നിനക്ക് ഹാ!കഷ്ടം! .സ്ത്രീയുടെ മഹത്വത്തെ ഏറ്റവും പ്രാധാന്യത്തോടെ കാണുന്ന ഭാരത ഭൂമിയിലെ മക്കളെ നിങ്ങള്‍ക്ക് ഹാ കഷ്ടം!.മുലപ്പാല്‍ നല്‍കി ഓമനിച്ച മാതാവിനെ പോലും തിരിച്ചറിയാന്‍ കഴിയാതെ ഇന്ത്യന്‍ സംസ്ക്കാരമേ നിനക്ക് ഹാ കഷ്ടം! .പുതിയ ജീവിതത്തെ കിനാവ്‌ കണ്ടു യാത്ര തിരിച്ച സൗമ്യക്ക്‌ വിധി കാത്തു വെച്ചത് ഇതായിരുന്നോ എന്ന് വിശ്വസിക്കാന്‍ കേരളത്തിലെ അമ്മമാര്‍ക്ക് ഒരു പക്ഷെ സാധ്യമായിരുന്നില്ല,പക്ഷെ ഇന്നിതാണ് യാദാര്‍ത്ഥ്യം എന്നത് ആരും അറിയാത്ത സത്യം .
നിയമങ്ങള്‍ പേപ്പറിലും ഓഫീസ് മുറികളിലും ഒതുങ്ങുമ്പോള്‍ എരിഞ്ഞ് തീരുന്നത് ഓരോ സൌമ്യമാരാണ്.സൌമ്യ-നമ്മുടെ സഹോദരിയാണ്,മകളാണ്.കിരാതന്മാരുടെ തരത്തിലേക്ക് നാം വീണ്ടും കൂപ്പു കുത്തുകയാണോ ? സൌമ്യക്കെതിരായ ഈ അക്രമം കേരള സംസ്ക്കാരത്തിനോടുള്ള വെല്ലുവിളിയാണ്.കൂടി വന്നാല്‍ ഈ ദിവസങ്ങളില്‍ ട്രെയിന്‍ യാത്ര കൂടുതല്‍ സുരക്ഷിതമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പ്രസ്‌ ക്ലബ്ബിന്റെ എ സി കോണ്‍ഫറന്‍സ് ഹാലുകളിലിരുന്നു നേതാക്കന്മാര്‍ക്ക് പറയാം.ചാനലുകള്‍ക്ക് ഇത് ആഘോഷത്തിന്റെ ദിനരാത്രങ്ങളായിരിക്കാം . പക്ഷെ നാളെ നമ്മുടെ പെങ്ങളാണ് ഈ അവസ്ഥയിലെങ്കില്‍?
ഒരു നിമിഷം ആലോചിക്കൂ..
പറയാന്‍ കൂടുതലൊന്നുമില്ല..
ഇന്ന് ട്രെയിനുകളില്‍ സുരക്ഷിതമായി പോകുവാന്‍ സ്ത്രീകള്‍ക്ക് ആവുന്നില്ല,മുന്‍പും അക്രമങ്ങള്‍ ഏറെയുണ്ടായിട്ടുണ്ട് ,ഒരിക്കല്‍ പോലും പോലീസ് കാവലോ,സുരക്ഷാ മുന്‍ കരുതലുകാലോ കൈ കൊണ്ടിട്ടില്ല.ട്രെയിനിന്റെ ഏറ്റവും പിറകില്‍ വനിതാ കംപാര്‍ട്ട്മെന്റ് ഘടിപ്പിക്കരുത് എന്ന് നിരവധിതവണ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. മദ്യപിച്ച് ട്രെയിനില്‍ കയറുന്നതും ട്രെയിനില്‍വച്ച് മദ്യപിക്കുന്നതും കര്‍ശനമായ കുറ്റകൃത്യമായി കണക്കാക്കണം. ജനറല്‍ കംപാര്‍ട്ട്മെന്റില്‍ യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണം .ഒരു പക്ഷെ ഇവയെല്ലാം ഒരു പൌരന്റെ ജല്പങ്ങളായി മാത്രമായി പോകുന്നോ എന്ന് വിചിന്തനം ചെയ്യാം.സൌമ്യ എന്ന സഹോദരിയുടെ മരണത്തിനു കാരണമായ കിരാതാ…ഒരു തലമുറ മുഴുവന്‍ നിന്നെ ശപിക്കുന്നുണ്ടാവും.
ഇനി നിയമത്തിനെയും പ്രസംഗങ്ങളെയും കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ല,നമ്മുടെ പൊതു സമൂഹം ഉണര്‍ന്നേ പറ്റൂ.
ഇനി നമ്മുക്ക് ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സമയമാണ് ,നിസ്സഹായരാകാതെ ,പ്രതികരിക്കൂ…
ഇനിയുമൊരു സൌമ്യ ഇത് പോലെ പിച്ചി ചീന്തപ്പെടരുത് .
ഞാന്‍ സ്നേഹിക്കുന്ന ഒരാളുടെ നല്ല വരികള്‍....
--