Tuesday, December 18, 2012
Tuesday, May 8, 2012
ചിതറിയിട്ടും അറ്റുപോവാത്ത ഒരാള്‍
ചില
രാത്രികളില്‍ വടകരയെത്തുമ്പോള്‍ ടി.പിയെ കാണാറുണ്ട്. നാട്ടിലേക്കാണെന്ന്
പറയുമ്പോള്‍ എന്നാല്‍, കയറിക്കോ എന്നു പറഞ്ഞ് ബൈക്ക് സ്റ്റാര്‍ട്ട്
ചെയ്യും. ഒന്നിച്ച് നാട്ടിലേക്ക് പോവും. എന്നെ വീട്ടില്‍ ഇറക്കിയിട്ടേ
ടി.പി വീട്ടിലേക്ക് പോവൂ.
ഇത്രയധികം ഭീഷണികള്‍ ഉണ്ടാവുമ്പോള്‍, രാത്രി ഒറ്റക്ക് ബൈക്കില്‍ പോവുന്നത് ശരിയല്ലെന്ന് ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. തനിച്ച് പോവരുതെന്നും മുന്‍കരുതല്‍ എടുക്കണമെന്നും മറ്റു പലരും ഉപദേശിക്കാറുമുണ്ട്. എന്നാല്‍, ടി.പി ഒരു യാത്രയും മുടക്കിയില്ല. ഭീഷണികാരണം ജോലികള്‍ മാറ്റിവെക്കാനോ മരണത്തെപ്പേടിച്ച് സമവായത്തിനു നില്‍ക്കാനോ ഒരിക്കലും ആ മനുഷ്യന്‍ തയ്യാറായിരുന്നില്ല.
‘മാക്സിമം, മരിക്കുകയല്ലേ ചെയ്യൂ. അവര്‍ കൊന്നോട്ടെ’-ഇതായിരുന്നു ഇത്തരം സന്ദര്‍ഭങ്ങളിലെ ടി.പിയുടെ പതിവു മറുപടി.-വടകരക്കടുത്ത് വെച്ച് അക്രമിസംഘം വെട്ടിക്കൊന്ന റവല്യൂഷനറി മാര്‍ക്സിസ്റ്റി പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരനെക്കുറിച്ച് അദ്ദേഹവുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്ന, അയല്‍വാസി കൂടിയായ ഉണ്ണികൃഷ്ണന്‍ ഏറാമല എഴുതുന്നു

ഒഞ്ചിയത്ത് ഇനി ടി.പിയില്ല. ആഴത്തില്‍ ഞെട്ടലുണ്ടാക്കുന്നൊരു
തിരിച്ചറിവാണത്. ഓര്‍മ്മവെച്ച നാള്‍മുതല്‍ ഈ നാടിന്റെ അവിഭാജ്യ ഘടകം പോലെ ഈ
മനുഷ്യനെ കാണാറുണ്ട്. കല്യാണവീടുകളിലും അങ്ങാടിയിലും പ്രകടനത്തിലും
മൈക്കിനു മുന്നിലും, അങ്ങനെ എല്ലായിടത്തും. ആള്‍ക്കൂട്ടം ഉള്ളിടത്തെല്ലാം
ടി.പിയുമുണ്ടാവും. കുട്ടിക്കാലം മുതല്‍ പരിചിതമാണ് ആ കാഴ്ച. പിന്നീടത്
ജീവിതത്തിന്റെ ഭാഗമായി മാറി. ഇന്നലെ രാത്രിയില്‍ ഒറ്റക്കുള്ള യാത്രയില്‍
അക്രമികള്‍ വെട്ടിനുറുക്കിക്കൊന്നിട്ടും അറ്റുപോവുന്നേയില്ല,
ഉള്ളില്‍നിന്ന് ആ മനുഷ്യന്‍.
ഓര്‍മ്മകളുടെ അങ്ങേയറ്റത്ത് ചുവപ്പു തോരണങ്ങളില്‍ മുങ്ങിയ അങ്ങാടിയാണ്.
ചെങ്കൊടികളും തോരണങ്ങളും ഇളകിമറിയുന്ന അങ്ങാടിയുടെ ഒത്ത നടുക്കു കൂടി
ഊര്‍ജസ്വലനായി നടന്നു വരുന്നു ചെറുപ്പക്കാരനായ ടി.പി. ചുറ്റും അനേകം
ആളുകള്‍. ആരൊക്കെയോ അയാളോട് സംസാരിക്കുന്നു. ചെറിയ കുട്ടിയായിരുന്നു
ഞാനന്ന്. അത്തരമൊരു പരിപാടിയും അത്രയേറെ ആളുകളെയും ആദ്യമായി കാണുകയാണ്.
എന്നാല്‍, ടി.പി പരിചിതനായിരുന്നു. അയല്‍വാസി. കുടുംബ ബന്ധത്തേക്കാള്‍
ശക്തമായ സ്നേഹബന്ധം. എന്നാല്‍, എനിക്കറിയാവുന്ന പാവം ടി.പിയേ ആയിരുന്നില്ല
അങ്ങാടിയില്‍ കണ്ടത്. ആ ചുവപ്പു തോരണങ്ങള്‍ക്കും ആളൊഴുക്കിനുമിടയില്‍ ആ
മനുഷ്യന്‍ എനിക്കൊട്ടും പരിചയമില്ലാത്ത വലിയ ഏതോ ഒരാളായി തോന്നി. എന്നാല്‍,
ഇത്തിരി കൂടി വളര്‍ന്നപ്പോള്‍ എനിക്കു മനസ്സിലായി, ടി.പി ആരെന്ന്.
ഞങ്ങളുടെ നാടിന്റെ നാഡിമിടിപ്പുകള്‍ എങ്ങനെയാണ് ആ മനുഷ്യനുമായി
പിണഞ്ഞുകിടക്കുന്നതെന്നും. പിന്നീട്, വിദ്യാര്‍ഥിയായപ്പോഴും പഠനകാലം
കഴിഞ്ഞപ്പോഴുമെല്ലാം നാടിന്റെ എല്ലാ അനക്കങ്ങളിലും ആ മനുഷ്യനെ കണ്ടുമുട്ടി.
ഒഞ്ചിയത്തിന്റെ ഓര്‍മ്മയില്‍നിന്ന് ഒരിക്കലും പറിച്ചു മാറ്റാന്‍ കഴിയാത്ത
ഒരാളായി ആ മനുഷ്യന്‍ മാറുന്നത് മുതിര്‍ന്നപ്പോള്‍ തിരിച്ചറിഞ്ഞു.
താമസിയാതെ, എന്റെ ജീവിതത്തിലെയും ഏറ്റവും തീവ്രമായ സാന്നിധ്യങ്ങളില്‍
ഒന്നായി അദ്ദേഹം മാറി.
ഇതിനിടെ, കാര്യങ്ങളൊക്കെ വല്ലാതെ മാറിപ്പോയിരുന്നു. പാര്‍ട്ടി മാറി.
ടി.പിയും. പാര്‍ട്ടിക്കകത്തെ പ്രശ്നങ്ങളോടും ജീര്‍ണതകളോടുള്ള അഭിപ്രായ
ഭിന്നതകളും പ്രത്യയശാസ്ത്രപരമായ നിലപാടുകളും തുറന്നുപറയേണ്ടി വന്നു.
പാര്‍ട്ടിയിലും പാര്‍ട്ടിയെ ചുറ്റി ഭ്രമണം ചെയ്തിരുന്ന ഞങ്ങളുടെ നാട്ടിലും
അത് വന്‍ ഭൂകമ്പങ്ങള്‍ സൃഷ്ടിച്ചു. കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട്
പാര്‍ട്ടി ശത്രുപക്ഷത്തായി. നീണ്ട പോരാട്ടങ്ങളുടെയും
ചെറുത്തുനില്‍പ്പുകളുടെയും നാളുകളായി. അതോടൊപ്പം നിരന്തര ഭീഷണികളും
ആക്രമണങ്ങളും. ഇപ്പോഴിതാ ഉടല്‍ നിറയെ മുറിവുകളുമായി, ജീവനറ്റിട്ടും ആ
മനുഷ്യന്‍, ജ്വലിക്കുന്ന വികാരമായി നാടാകെ നിറഞ്ഞുകവിയുന്നു.
1
എന്നേക്കാള്‍ പത്തിരുപത്തഞ്ച് വയസ്സു കൂടുതലുണ്ടാവും സഖാവിന്. ഓര്‍മ്മവെച്ച നാള്‍ മുതല്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളുടെ തിരക്കിലായിരുന്നു ടി.പി. ഏറാമലയിലും പരിസരത്തും പാര്‍ട്ടിയുടെ നാവായിരുന്നു ആ മനുഷ്യന്‍. സമര മുന്നേറ്റങ്ങളുടെയും പോരാട്ടങ്ങളുടെയും ദേശമായിരുന്നു ഒഞ്ചിയം. പാര്‍ട്ടിയുടെ ഉറച്ച കോട്ട. അവിടത്തെ പൊതുപ്രവര്‍ത്തനങ്ങളില്‍ മുന്നിലുണ്ടായിരുന്നു എന്നും, ടി.പി. ജനങ്ങള്‍ക്കിടയിലായിരുന്നു എന്നുമദ്ദേഹം.
അത് ഞങ്ങളുടെ നാടിന്റെ കൂടി പ്രകൃതമാണ്. എല്ലാ വ്യത്യാസങ്ങള്‍ക്കിടയിലും അവിടെ മനുഷ്യര്‍ തമ്മിലുള്ള ഇഴയടുപ്പത്തിന് മാറ്റമുണ്ടാവില്ല. കല്യാണമോ, രോഗമോ മരണമോ -അങ്ങനെ എന്തു വന്നാലും നാട്ടുകാര്‍ മുഴുവന്‍ ഒരുമിച്ചു കൂടും. നാടിന്റെ ആവശ്യങ്ങള്‍ക്കായി മറ്റെല്ലാം മറന്ന് ഒന്നിക്കും. ആ പാരമ്പര്യം. മുഴുവന്‍ സ്വാംശീകരിച്ചതായിരുന്നു ടി.പിയുടെ പൊതു ജീവിതം.

കോണ്‍ഗ്രസുകാരനായിരുന്നു എന്റെ അച്ഛന്‍. പക്ഷേ, എന്റെ പെങ്ങളുടെ
കല്യാണത്തിന് രാത്രി മുഴുവന്‍ ഉറക്കമിളച്ചിരുന്ന് കാര്യങ്ങള്‍
നടത്തിത്തരാന്‍ അന്ന് സി.പി.എമ്മിന്റെ വലിയ നേതാവായിരുന്നിട്ടും ടി.പി
ഉണ്ടായിരുന്നു. മനുഷ്യര്‍ തമ്മിലുള്ള വലിയ ആത്മബന്ധമാണ് കമ്യൂണിസമെന്ന്
ഞങ്ങളെല്ലാം പഠിച്ചത് ടി.പി അടക്കമുള്ളവരില്‍നിന്നാണ്.
കക്ഷിരാഷ്ട്രീയത്തിനതീതമായി പരസ്പരം സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യും.
സംസ്ഥാന തലത്തില്‍ അറിയപ്പെടുന്ന നേതാവായിട്ടും നാട്ടിലെ എല്ലാ
പരിപാടികള്‍ക്കും ടി.പി എത്തിയിരിക്കും. എല്ലാ കല്യാണങ്ങള്‍ക്കും സാമ്പാര്‍
വിളമ്പാന്‍ മൂപ്പരുണ്ടാവും മുന്നില്‍.
പ്രദേശത്ത് മോഷണ ശ്രമം പതിവായതിനെതുടര്‍ന്ന്, കള്ളനെ പിടിക്കാന്‍
ഞങ്ങളെല്ലാം ഉറക്കമിളച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അതിനെല്ലാം ഒപ്പം
ടി.പിയും ഉണ്ടായിരുന്നു. നാട്ടിലെ പല വക പ്രശ്നങ്ങള്‍ പരിഹരിക്കാനും
സഹായമാവശ്യമുള്ളവര്‍ക്ക് പലരെയും ഏകോപിച്ച് സഹായമെത്തിക്കാനുമെല്ലാം ആ
മനുഷ്യന്‍ മുന്നിട്ടിറങ്ങി.ഒരിക്കലും പാര്‍ട്ടി നോക്കിയിട്ടാവില്ല
സഹായം.സദാ സമയവും പൊതുപ്രവര്‍ത്തനത്തിനായി മിനക്കെടുമെങ്കിലും
കുടുംബത്തിന്റെ കാര്യത്തിലും ഏറെ ശ്രദ്ധയുണ്ടായിരുന്നു. വീട്ടിലെ എല്ലാ
കാര്യങ്ങളും ശ്രദ്ധിക്കും. കുടുംബവുമായി വല്ലാത്ത അറ്റാച്ച്മെന്റായിരുന്നു.
ഇത്രയും ജനകീയനായ മറ്റൊരു നേതാവിനെ ഒഞ്ചിയം കണ്ടിട്ടില്ല എന്ന് ഉറപ്പിച്ചു
പറയാനാവും. ജനങ്ങളുമായി അത്രയേറെ ഇഴുകി ജീവിച്ച ഒരാളായിരുന്നു ടി.പി.
അതു കൊണ്ടു തന്നെയാണ് ഈ ഗ്രാമം മുഴുവന്‍ ആ മനുഷ്യന്റെ പിന്നാലെ അണിനിരന്നത്. പാര്‍ട്ടി എന്ന വികാരത്തെ നെഞ്ചേറ്റിയ ടി.പി തങ്ങളെ വഴിതെറ്റിക്കില്ല എന്ന ഉറപ്പില്‍ തന്നെയാണ് ആയിരങ്ങള്‍ ടി.പിയെ വിശ്വസിച്ചിറങ്ങിയത്. പറയാനുള്ളത് ഏതു തമ്പ്രാന്റെയും മുഖത്തുനോക്കി പറയാന്‍ മടിയില്ലാത്ത ആ നേതാവിനു പിന്നാലെ തിരിക്കുമ്പോള്‍ ഒട്ടും സംശയമുണ്ടായിരുന്നില്ല ആ നാടിന്. ആ വാക്കുകളുടെ ആശ്വാസത്തില്‍ എല്ലാ സംഘര്‍ഷങ്ങളും മറക്കാന്‍ അവര്‍ക്ക് കഴിഞ്ഞത് അതിനാലാണ്.

2
നാലഞ്ചു നാള്‍ മുമ്പാണ് അവസാനമായി ഞങ്ങള്‍ ദീര്‍ഘനേരം സംസാരിച്ചത്. ഒരു കല്യാണ വീട്ടിലായിരുന്നു. സമയം കിട്ടിയപ്പോള്‍ സംസാരിച്ചിരുന്നു. ഇതുവരെ തിരിച്ചറിയാത്ത കുറേയെറെ കാര്യങ്ങള്‍ ബോധ്യമായത് അന്ന് രാത്രിയാണ്.

എന്നെ സംബന്ധിച്ചിടത്തോളം, ജനകീയനായ ഒരുജ്വല നേതാവ് മാത്രമായിരുന്നു അതുവരെ
ടി.പി. നാട്ടുകാരുടെ പ്രായോഗിക പ്രശ്നങ്ങള്‍ക്ക് പ്രായോഗിക പരിഹാരം
കാണുന്ന, അതിനു ശ്രമിക്കുന്ന ഒരു നേതാവ്. സൈദ്ധാന്തികമായ അടിത്തറയേക്കാള്‍
പൊതുപ്രവര്‍ത്തനം നല്‍കുന്ന സവിശേഷമായ പ്രായോഗിക പരിജ്ഞാനത്തിന് ഊന്നല്‍
നല്‍കുന്ന നേതാവായാണ് ഞാന്‍ ടി.പിയെ കണക്കാക്കിയിരുന്നത്. ഇതിനു മറ്റൊരു
കാരണം കൂടിയുണ്ടായിരുന്നു. ടി.പിയുടെ പ്രഭാഷണങ്ങള്‍. അതെപ്പോഴും ഏറ്റവും
സാധാരണക്കാരനുള്ളതായിരിക്കും. വളരെ ലളിതമായി, ഋജുവായി കാര്യം പറയുന്ന രീതി.
സൈദ്ധാന്തികതയോ ആഴമുള്ള വിഷയങ്ങളോ ഞാന്‍ കേട്ട ടി.പിയുടെ
പ്രസംഗങ്ങളിലൊന്നുമില്ലായിരുന് നു.
മറ്റൊരു ധാരണ പാര്‍ട്ടി വിടുന്നതുമായി ബന്ധപ്പെട്ടായിരുന്നു.
പ്രത്യയശാസ്ത്ര പ്രതിസന്ധിയുടെ പശ്ചാത്തലത്തിലായിരുന്നെങ്കിലും
പ്രാദേശികമായ പല പ്രശ്നങ്ങളുമായിരുന്നു ഒഞ്ചിയത്ത് കൊടുങ്കാറ്റ് അഴിച്ചു
വിട്ടതെന്നാണ് ഞാന്‍ മനസ്സിലാക്കിയിരുന്നത്. നാട്ടിലെ പ്രശ്നങ്ങളുമായി
ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളും വിഭാഗീയ നിലപാടുകളുമാണ് പുതിയ
പാര്‍ട്ടി രൂപവല്‍കരിക്കാന്‍ കാരണമായതെന്നും ഞാന്‍ കരുതി.
എന്നാല്‍, അന്നത്തെ സംസാരം എന്റെ ധാരണകളെ ദൂരേക്ക് പറത്തിക്കളഞ്ഞു.
പാര്‍ട്ടി നേരിടുന്ന പ്രശ്നങ്ങളെ പ്രത്യയശാസ്ത്രപരമായി സമീപിക്കുകയും
ദൃഢമായ സൈദ്ധാന്തിക ധാരണകള്‍ കൊണ്ടുനടക്കുകയും ചെയ്യുന്ന ഒരാളെയാണ് ഞാനന്ന്
കണ്ടത്. ആഴത്തില്‍ കാര്യങ്ങളറിയുന്ന, സൈദ്ധാന്തികമായി പ്രശ്നങ്ങളെ
നിര്‍ധാരണം ചെയ്യാന്‍ കഴിയുന്ന, പ്രത്യയശാസ്ത്രപരമായി ഭാവിയുടെ
വെല്ലുവിളികള്‍ നേരിടാന്‍ കരുത്തുള്ള ഒരാള്‍. വിഭാഗീയതയല്ല,
പ്രത്യയശാസ്ത്രപരമായ ഭിന്നത തന്നെയാണ് വിട്ടുപോക്ക് അനിവാര്യമാക്കിയതെന്ന്
ഉദാഹരണ സഹിതം അന്ന് ടി.പി വിശദീകരിച്ചു.
‘ഒരു പാടു കാലം ഇന്ത്യന്‍ വിപ്ലവം സ്വപ്നം കണ്ടവരാണ് ഞങ്ങള്‍. വിപ്ലവം
ഉണ്ടായില്ലെന്നു മാത്രമല്ല, പാര്‍ട്ടി തന്നെ കേഡര്‍ സ്വഭാവമുള്ള ബൂര്‍ഷ്വാ
സെറ്റപ്പായി മാറിയതാണ് കാണാന്‍ കഴിഞ്ഞത്. ഈ സാഹചര്യത്തിലാണ്,
വിയോജിപ്പുകളുടെ ശക്തി കൂട്ടേണ്ടിവന്നത്’-സംസാരത്തിനി ടെ ടി.പി പറഞ്ഞു.
ജെ.എന്‍.യുവില്‍ ‘ഐസ’ നേടിയ വിജയത്തെക്കുറിച്ച് ഞാന്‍ സംസാരിച്ചപ്പോള്‍,
ഐസയെക്കുറിച്ചും അവര്‍ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തെക്കുറിച്ചും ടി.പി
ആഴത്തില്‍ സംസാരിച്ചു. ലിബറേഷന്‍ മാസികയെക്കുറിച്ചും അതിന്റെ അണിയറ
പ്രവര്‍ത്തകരെക്കുറിച്ചും അവരെ കാണാനും ചര്‍ച്ച നടത്താനുമായി നടത്തിയ
യാത്രകളെക്കുറിച്ചും ടി.പി സംസാരിച്ചു. ഇന്ത്യയിലുടനീളം പല പേരുകളില്‍
ചിതറി കിടക്കുന്ന മിക്ക കമ്യൂണിസ്റ്റ് ഗ്രൂപ്പുകളെക്കുറിച്ചും നല്ല
ധാരണയുണ്ടായിരുന്നു ടി.പിക്ക്. അവയില്‍ പല ഗ്രൂപ്പുകളുമായി പല വട്ടം
ആശയവിനിമയം നടത്തിയിരുന്നു. എന്നാല്‍, മാവോയിസ്റ്റുകളുമായി അദ്ദേഹത്തിന്
അഭിപ്രായ വ്യത്യാസങ്ങളേറെയായിരുന്നു. അവരൊഴിച്ച് മറ്റു പല ഗ്രൂപ്പുകളുമായി
സഹകരിച്ച് പ്രവര്‍ത്തിക്കാമെന്ന ധാരണയും ആഗ്രഹവും
അദ്ദേഹത്തിനുണ്ടായിരുന്നു.
‘റഷ്യ ലോക യുദ്ധത്തില്‍ പങ്കെടുത്തില്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും
കമ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യന്‍ സ്വാതന്ത്യ്ര സമരത്തോടുള്ള നിലപാട്
മാറ്റുമായിരുന്നു. അങ്ങനെയെങ്കില്‍ ഇന്ത്യന്‍ സ്വാതന്ത്യ്ര സമരചരിത്രം
ഇതുപോലാവില്ലായിരുന്നു-സംസാരം നിര്‍ത്തുമ്പോള്‍ അന്ന് ടി.പി പറഞ്ഞു.
3
പാര്‍ട്ടിയുമായി അഭിപ്രായ ഭിന്നത നിലനിന്ന നാളുകളില്‍ കടുത്ത സംഘര്‍ഷങ്ങളിലൂടെയാണ് ടി.പിയും സഹപ്രവര്‍ത്തകരും കടന്നുപോയത്. പാര്‍ട്ടി വിടുമെന്ന അവസ്ഥ വന്നപ്പോള്‍ ഭാവി എന്താവുമെന്ന ആശങ്ക പരന്നു. ഭീഷണികളും ആക്രമണങ്ങളുമൊക്കെ ഊര്‍ജിതമായി. അതോടൊപ്പം പ്രലോഭനങ്ങളും. എന്നാല്‍, ആശയക്കുഴപ്പങ്ങള്‍ ഏറെ നേരം നീണ്ടുനിന്നില്ല. പ്രത്യയശാസ്ത്ര പരമായ കരുത്തിനാല്‍ അവയെല്ലാം തരണം ചെയ്യാന്‍ ടി.പിക്കും സഹപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞു.

‘അതുവരെ വിശ്വസിച്ചുപോന്നതൊക്കെ ശരിയായിരുന്നില്ല എന്ന തിരിച്ചറിവ്
ഉണ്ടാക്കിയ ആഘാതം കടുത്തതായിരുന്നു. എന്തിനുവേണ്ടിയാണോ ഇത്ര കാലം ജീവിച്ചത്
അതു പൊടുന്നനെ ഇല്ലാതാവുമ്പോഴുള്ള ശൂന്യത ഭീകരമായിരുന്നു. മൂന്നാലു ദിവസം
ഉറങ്ങാന്‍ പോലും കഴിഞ്ഞില്ല. വല്ലാത്ത സംഘര്‍ഷത്തിലായിരുന്നു എല്ലാവരും.
എന്നാല്‍, ശരിയായ അര്‍ഥത്തില്‍ കാര്യങ്ങള്‍ വീണ്ടും അവലോകനം ചെയ്തപ്പോള്‍
പോരാട്ടത്തിന്റെ ആവശ്യകത പൂര്‍വാധികം ബോധ്യപ്പെട്ടു. ദിശാബോധമുണ്ടായി.
അങ്ങനെയാണ്, ആ നാളുകളില്‍ പിടിച്ചു നിന്നത്’- ആ ദിവസങ്ങളെക്കുറിച്ചുള്ള
എന്റെ സംശയത്തിന് വാക്കുകള്‍ കൃത്യമായി ഇതായിരുന്നില്ലെങ്കിലും
ഇങ്ങനെയായിരുന്നു ടി.പിയുടെ മറുപടി.
ഇടതുപക്ഷ ഏകോപനസമിതിക്ക് പിന്നീടുണ്ടായ ബലഹീനത ഒഞ്ചിയത്തെ
ബാധിക്കാതിരുന്നത് ഈ ദിശോബോധം ഉള്ളതുകൊണ്ടുതന്നെയായിരുന്നു. ഗതികെടുമ്പോള്‍
യു.ഡി.എഫ് പക്ഷത്തേക്ക് ചേക്കേറാന്‍ തയ്യാറായ സമിതി നേതാക്കളില്‍
ചിലരെയെങ്കിലും പാര്‍ലമെന്ററി വ്യാമോഹമായിരുന്നു അതിന് പ്രേരിപ്പിച്ചത്.
എന്നാല്‍, ഒഞ്ചിയത്ത് ഇത് ബാധകമായിരുന്നില്ല. ഒരു കാരണവശാലും
വലതുപക്ഷത്തേക്ക് പോവില്ലെന്ന് ടി.പി അടക്കമുള്ളവര്‍ തീരുമാനിച്ചിരുന്നു.
അങ്ങനെ പോവുന്നവരെ എതിര്‍ക്കുമെന്നും അവര്‍ തീരുമാനിച്ചു. അതിനാലാണ്,
എം.ആര്‍ മുരളിയെ തള്ളിപ്പറയാന്‍ ടി.പി തയ്യാറായത്. മറ്റിടങ്ങളിലുള്ള
ചാഞ്ചാട്ടം ഒഞ്ചിയത്ത് ഉണ്ടാവാതിരുന്നതും. യു.ഡി.എഫ് പലപ്പോഴും റവല്യൂഷനറി
പാര്‍ട്ടിയ സഹായിച്ചിരുന്നു. തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികളെ
നിര്‍ത്താതെയും മറ്റും. എന്നാല്‍, പാര്‍ട്ടി ഒരിക്കലും യു.ഡി.എഫിനെ
സഹായിച്ചിട്ടില്ല. ഒരിടത്തും സ്ഥാനാര്‍ഥിയെ നിര്‍ത്താതെയുമിരുന്നില്ല.
ഒഞ്ചിയത്തെ സാഹചര്യങ്ങളെക്കുറിച്ച് വ്യത്യസ്തമായ ഒരു നിരീക്ഷണം അന്ന് ടി.പി
മുന്നോട്ടുവെച്ചു. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അത് ശരിയാണെന്ന് എനിക്കും
ബോധ്യം വരുന്നുണ്ട്.
മറ്റെല്ലാ ഘട്ടങ്ങളിലും നേതാക്കന്‍മാരുടെ പിന്നാലെയാണ് അണികള്‍
ഇറങ്ങിവന്നിരുന്നത്. നേതാക്കന്‍മാരായിരുന്നു ചാലകശക്തി. എം.വി രാഘവന്‍
ആയാലും ഗൌരിയമ്മ ആയാലുമെല്ലാം അതു തന്നെയാണ്. ഒഞ്ചിയത്ത് നടന്നത് തികച്ചും
വ്യത്യസ്തമായ ഒന്നാണ്. അവിടെ അണികളാണ് ഇറങ്ങിപ്പോന്നത്. ഏതെങ്കിലും
വ്യക്തിപ്രഭാവമുള്ള നേതാക്കളെ കണ്ടിട്ടായിരുന്നില്ല, ആശയപരമായ ഭിന്നത
പൂര്‍ണാര്‍ഥത്തില്‍ ബോധ്യപ്പെട്ടായിരുന്നു ആ ഇറങ്ങിപ്പോക്ക്. മേഖലയിലെ ചില
നേതാക്കളൊക്കെ പാര്‍ട്ടിയില്‍ പിടിച്ചുനില്‍ക്കുകയും അണികള്‍ ഒന്നിച്ച്
പുറത്തേക്ക് ഒഴുകുകയുമായിരുന്നു. അതു കൊണ്ടാവണം റെവല്യൂഷനറി പാര്‍ടിടയില്‍
നേതാക്കള്‍ കുറഞ്ഞത്. അണികള്‍ കൂടിയത്. എന്നാല്‍, ഇതിനൊരു ഗുണവശമുണ്ട്.
നേതാക്കളെ മാത്രം ഭ്രമണം ചെയ്യുന്ന അവസ്ഥയില്‍, ആ നേതാക്കള്‍ ഇല്ലാതായാല്‍
പാര്‍ട്ടി തന്നെ ഇല്ലാതാവുന്ന അവസ്ഥ വരും.
‘ഒഞ്ചിയത്ത് അത് നടക്കില്ല. അവിടെ നേതാക്കന്‍മാരേക്കാള്‍ പ്രധാനം അണികളാണ്.
നേതാക്കളില്ലെങ്കിലും അവിടെ പാര്‍ട്ടി നിലനില്‍ക്കും. എത്ര കഷ്ടപ്പാട്
അനുഭവിച്ചാലും സമവായത്തിന് ജനങ്ങള്‍ തയ്യാറാവില്ല’^സംസാരത്തിനിടെ,
പെട്ടെന്ന് ടി.പി പറഞ്ഞു.
ഇപ്പോള്‍, ആ അവസ്ഥയാണ്. നേതാവ് ഇല്ലാതായി. എന്നാല്‍, നേതാവിനെ
ഇല്ലാതാക്കിയാല്‍ പാര്‍ട്ടി ഇല്ലാതാവുമെന്ന ശതുക്കളുടെ വ്യാമോഹം ഇവിടെ
നടക്കാന്‍ പോവുന്നില്ല. ടി.പി വിശ്വസിച്ചിരുന്നതുപോലെ, സ്വയം
നിലനില്‍ക്കാന്‍ ഇവിടത്തെ മനുഷ്യര്‍ക്കാവുക തന്നെ ചെയ്യും. അതിനുള്ള ഊര്‍ജം
പകരുന്ന സാന്നിധ്യമായിരിക്കും ടി.പിയുടെ ഓര്‍മ്മ.

4
അസാമാന്യമായ ധീരതയായിരുന്നു ആ മനുഷ്യന്റേത്. മണ്ണില്‍ ചവിട്ടിനില്‍ക്കുന്ന സാധാരണ മനുഷ്യന്റെ മനസ്സായിരുന്നു ടി.പിക്ക്. ഒന്നിനെയും ഭയമുണ്ടായിരുന്നില്ല. ഒരു ഭീഷണികളും വകവെച്ചിരുന്നില്ല.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ ജയരാജേട്ടന്‍ ആക്രമിക്കപ്പെട്ടപ്പോള്‍
എല്ലാവരും ആകെ പകച്ചു പോയിരുന്നു. ഭീഷണി ഉണ്ടായിരുന്നെങ്കിലും ആ
ആക്രമണത്തിന്റെ സ്വഭാവം ഞെട്ടിച്ചു കളഞ്ഞു. കണ്ണൂക്കര വെച്ചാണ്
ജയരാജേട്ടന്‍ ആക്രമിക്കപ്പെട്ടത്. ബോംബെറിഞ്ഞ് ആളുകളെ അകറ്റുക. കിട്ടുന്ന
നേരം കൊണ്ട് ഇരയെ വെട്ടിനുറുക്കുക. ഇതായിരുന്നു രീതി. പകലായിരുന്നതു കൊണ്ടു
മാത്രമാണ് ജയരാജേട്ടന്‍ അന്ന് രക്ഷപ്പെട്ടത്. അതാവണം ടി.പിക്കുനേരെയുള്ള
ആക്രമണം രാത്രിയാക്കിയത്.
അന്ന്, ജയരാജേട്ടനെതിരായ ആക്രമണം സൃഷ്ടിച്ച ആഘാതത്തെ മറികടക്കാന്‍
എല്ലാവരെയും പ്രാപ്തരാക്കിയത് ടി.പി ആയിരുന്നു. ആളുകളെ കാര്യങ്ങള്‍
ബോധ്യപ്പെടുത്താനുള്ള ആ മനുഷ്യന്റെ ഉജ്വലശേഷി ബോധ്യമായ ദിവസമായിരുന്നു അത്.
ഇളക്കങ്ങള്‍ പെട്ടെന്ന് പിടിച്ചുനിര്‍ത്താന്‍ ആ ശ്രമങ്ങള്‍ക്കായി.
അതുകൊണ്ടുതന്നെയാണ്, അന്ന് ഒരാള്‍ പോലും പാര്‍ട്ടിവിട്ടു പോവാതിരുന്നതും.
അക്രമം കൊണ്ട് പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന് ടി.പി എല്ലായ്പ്പോഴും
പറഞ്ഞിരുന്നു. ഒഞ്ചിയത്തുവെച്ച് പകരം വീട്ടുന്നതിനോടും അദ്ദേഹത്തിന്
യോജിപ്പില്ലായിരുന്നു. പുറത്തുള്ളവരായിരുന്നു പലപ്പോഴും അക്രമികള്‍.
ഒഞ്ചിയത്തെ സി.പി.എമ്മുകാര്‍ ചിലതൊന്നും അറിയാറുപോലുമുണ്ടായിരുന്നില്ല.
അതിനാല്‍, പുറത്തുള്ളവര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് ഒഞ്ചിയത്തുവെച്ച്
പകരം വീട്ടുന്നതില്‍ കാര്യമില്ലെന്ന് ടി.പി പറഞ്ഞു.
ചില രാത്രികളില്‍ വടകരയെത്തുമ്പോള്‍ ടി.പിയെ കാണാറുണ്ട്.
നാട്ടിലേക്കാണെന്ന് പറയുമ്പോള്‍ എന്നാല്‍, കയറിക്കോ എന്നു പറഞ്ഞ് ബൈക്ക്
സ്റ്റാര്‍ട്ട് ചെയ്യും. ഒന്നിച്ച് നാട്ടിലേക്ക് പോവും. എന്നെ വീട്ടില്‍
ഇറക്കിയിട്ടേ ടി.പി വീട്ടിലേക്ക് പോവൂ.
ഇത്രയധികം ഭീഷണികള്‍ ഉണ്ടാവുമ്പോള്‍, രാത്രി ഒറ്റക്ക് ബൈക്കില്‍ പോവുന്നത്
ശരിയല്ലെന്ന് ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. തനിച്ച് പോവരുതെന്നും
മുന്‍കരുതല്‍ എടുക്കണമെന്നും മറ്റു പലരും ഉപദേശിക്കാറുമുണ്ട്. എന്നാല്‍,
ടി.പി ഒരു യാത്രയും മുടക്കിയില്ല. ഭീഷണികാരണം ജോലികള്‍ മാറ്റിവെക്കാനോ
മരണത്തെപ്പേടിച്ച് സമവായത്തിനു നില്‍ക്കാനോ ഒരിക്കലും ആ മനുഷ്യന്‍
തയ്യാറായിരുന്നില്ല.
‘മാക്സിമം, മരിക്കുകയല്ലേ ചെയ്യൂ. അവര്‍ കൊന്നോട്ടെ’-ഇതായിരുന്നു ഇത്തരം സന്ദര്‍ഭങ്ങളിലെ ടി.പിയുടെ പതിവു മറുപടി.
നല്ല ആരോഗ്യമുള്ള, അജാനബാഹുവായിരുന്നു ടി.പി സ്വന്തം ശരീരത്തെക്കുറിച്ച്
നല്ല വിശ്വാസമുണ്ടായിരുന്നു. അത്രയെളുപ്പമൊന്നും ടി.പിയെ കീഴ്പെടുത്താന്‍
കഴിയില്ലെന്ന് ശത്രുക്കള്‍ക്കുമറിയാമായിരുന്നു . അതിനാലാവണം, അവര്‍ ആ
മനുഷ്യനെ ഇതുപോലെ വെട്ടിനുറുക്കിയത്. ഇത്തിരി ജീവനെങ്കിലും
ബാക്കിയുണ്ടെങ്കില്‍ ടി.പി ഉണര്‍ന്നെണീക്കുമെന്ന് അവര്‍ ഭയന്നിരിക്കണം.
അവനെയാണ് എന്റെ ഭാഷാശാസ്ത്രത്തിലിട്ട് വെട്ടിക്കൊന്നത്Monday, April 23, 2012
....കേരളം ഭ്രാന്താലയം ആണെന്ന് പറഞ്ഞത് ശരിയാണോ
ഈശ്വരാ ?.....
സര്‍വ്വ നിയന്ത്രണങ്ങളും നഷ്ടപ്പെട്ട്,സമ്മര്‍ദ്ധത്തിനു സമ്പൂര്‍ണ്ണമായി
കീഴടങ്ങി,ഇത്തരമൊരു അവസ്ഥയില്‍ എത്തിച്ചേര്‍ന്ന് ഭരിക്കുന്നതിലും നല്ലത്
,ഉമ്മന്‍ചാണ്ടിക്ക് അന്തസ്സായി രാജിവെച്ചു ,കോണ്ഗ്രസ് ഒറ്റയ്ക്ക്
തെരഞ്ഞെടുപ്പിനെ നേരിടുന്നത് തന്നെയായിരുന്നു.ഒരുപക്ഷെ
ഒറ്റയ്ക്ക് ഇപ്പോള്‍ത്തന്നെ വീണ്ടും കോണ്ഗ്രസ്സിന് അധികാരത്തില്‍
തിരിച്ചുവരാന്‍ കഴിഞ്ഞേനേ, അതല്ലെങ്കില്‍ അതിനടുത്ത തവണ തീര്‍ച്ചയായും
അധികാരം കിട്ടുമായിരുന്നു.ഇതിപ്പോള്‍ ,താല്‍ക്കാലിക നേട്ടത്തിനായി
മുസ്ലീംലീഗിന്റെ പിടിവാശിക്ക് അടിമപ്പെട്ടു ഭരണം തുടര്‍ന്നാല്‍,അത്
കോണ്ഗ്രസ്സിന് വലിയ നഷ്ടങ്ങള്‍ ഉണ്ടാകുമെന്നതില്‍ യാതൊരു സംശയവും വേണ്ട. "
സിപിഎം,മുസ്ലീംലീഗ്,ബിജെപി,വ്യക്തിയാധിഷ്ടിത കേരളാകോണ്‍ഗ്രസ്സുകള്‍ " എന്നീ
പാര്‍ട്ടികളിലേക്ക് ,കൊണ്ഗ്രസ്സില്‍ നിന്ന്
ഒഴുക്കുണ്ടായേക്കാം.മഞ്ഞളാംകുഴി അലിയുടെ മന്ത്രി സ്ഥാനത്തെയും,അഞ്ചാം
മന്ത്രിയെയും എതിര്‍ക്കുന്നവര്‍,മുസ്ലീം സമുദായത്തെ എതിര്‍ക്കുന്നുവെന്ന
തോന്നല്‍ വരുന്നത് ശരിയല്ല.കാരണം ആ സമുദായത്തിലെ ചെറിയൊരു ശതമാനമേ
മുസ്ലീംലീഗില്‍ ഉള്ളു.ഈ മന്ത്രിമാരേക്കൊണ്ടോ പാര്‍ട്ടിയെക്കൊണ്ടോ
പാവപ്പെട്ട ആ സമുദായക്കാര്‍ക്ക് എന്ത് പ്രയോജനം ലഭിച്ചിട്ടുണ്ടെന്ന് അവര്‍
തന്നെ ചിന്തിച്ചാല്‍ മനസ്സിലാകും.അതുപോലെതന്നെയാണ് കേരളാകോണ്‍ഗ്രസിന്റെയും
അവസ്ഥ. ഒരേ ജില്ലയില്‍ നിന്ന് മൂന്നില്‍ കൂടുതല്‍ മന്ത്രിമാര്‍
വരുന്നതും,കേരളത്തിലെ സമുദായ ശതമാനം കണക്കിന് ആനുപാതികത്തില്‍ കൂടുതല്‍
മന്ത്രിമാര്‍ ഒരേ സമുദായത്തില്‍ നിന്ന് വരുന്നതും കേരളത്തിലെ
സന്തുലിതാവസ്ഥയെ തകിടം മറിക്കുമെന്നു നിക്ഷ്പക്ഷമതികളായ ധാരാളം പേര്‍
മുന്നറിയിപ്പ് കൊടുത്തിട്ടും,അത് അവഗണിച്ചാണ് ഈ മന്ത്രിമാര്‍ അധികാരത്തില്‍
വരുന്നത്.യഥാര്‍ത്ഥത്തില്‍ ന്യൂനപക്ഷമായാലും,ഭൂരിപക്ഷമായാലും മന്ത്രിമാര്‍ വരേണ്ടത് മതേതര പാര്‍ട്ടികളായ കൊണ്ഗ്രസ്,സിപിഎം തുടങ്ങിയ പാര്‍ട്ടികളുടെ പ്രതിനിധികളായിട്ടാണ്, വര്‍ഗ്ഗീയ പാര്‍ട്ടികളില്‍ കൂടിയല്ല, രാഷ്ട്രീയപ്പാര്‍ട്ടി ഉണ്ടാക്കാത്ത മതക്കാര്‍ വിഡ്ഢികള്‍ എന്ന തോന്നല്‍ ഉണര്‍ത്തി,അത്തരം ധാരാളം മത-പാര്‍ട്ടികളുടെ രൂപീകരണത്തിന് വഴി വെച്ചേക്കാവുന്ന നടപടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇത് മുളയിലെ നുള്ളുന്നതിനു പകരം ,അതിനു വളവും വെള്ളവും നല്‍കുന്ന കോണ്ഗ്രസ്സിന്റെ നടപടി കേരളാസമൂഹത്തില്‍ ദൂരവ്യാപകമായ ദൂഷ്യഫലങ്ങള്‍ക്ക് ഹേതുവാകും എന്ന് കോണ്ഗ്രസ്സ് പാര്‍ട്ടി ഓര്‍ത്തു ഇനിയെങ്കിലും രാജിവെച്ചു അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുക.വര്‍ഗ്ഗീയത ഭൂരിപക്ഷവും,ന്യൂനപക്ഷവും ഒരുപോലെ ആപത്തുതന്നെയാണ്.
സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് വിട്ടുനിന്ന ആര്യാടന്‍ മുഹമ്മദിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല,അത്തരം മതേതര ചിന്താഗതിയുള്ള മുസ്ലീമും ക്രിസ്ത്യാനിയുമൊക്കെയാണ് മന്ത്രിമാര്‍ ആകേണ്ടത്. ഒരുപക്ഷെ,നാളെ ഇതൊക്കെ കെട്ടടങ്ങുന്ന തന്ത്രങ്ങള്‍ മന്ത്രിസഭ നടത്തിയേക്കാം, വൈരാഗ്യം കെട്ടടങ്ങാന്‍ എന്‍എസ്എസ്സിനും ,എസ്എന്‍ ഡി പിക്കുമൊക്കെ, വല്ലതുമൊക്കെ നല്‍കി ത്രിപ്തര്‍ ആക്കിയേക്കാം.പക്ഷെ, മതേതരത്വം പുലരണം എന്നാശിക്കുന്ന നിക്ഷ്പക്ഷരായ യാതൊരു രാഷ്ട്രീയത്തിനും അന്തമായി അടിമപ്പെടാത്ത ധാരാളം ആള്‍ക്കാരില്‍,ഇത്തരം മുറിവുകള്‍ മൂലമുള്ള ഭവിഷ്യത്ത് ഓര്‍ത്തുള്ള വേവലാതി ഉണ്ടെന്നു എല്ലാ രാഷ്ട്രീയക്കാരും ഓര്‍ക്കുക.താഴെത്തട്ടിലുള്ള ജനങ്ങളുടെ ഇടയില്‍ വര്‍ഗ്ഗീയത ഒന്നും ഇല്ലെന്നു മനസ്സിലാക്കുക,എന്നാല്‍ ഇത്തരം സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ക്ക് ഇരയാകേണ്ടിവരുന്നത് പാവപ്പെട്ടവര്‍ ആയിരിക്കും,ഉന്നതരും നേതാക്കളും പലപ്പോഴും സുരക്ഷിതര്‍ ആണല്ലോ ?കേരളം ഭ്രാന്താലയം ആണെന്ന് പറഞ്ഞത് ശരിയാണോ ഈശ്വരാ ?...കടപ്പാട് : ..Raju Varghese Chakkalakuzhy
Wednesday, February 15, 2012
നിങ്ങളാണ് യഥാര്‍ത്ഥ പ്രവാചക നിന്ദകര്‍.... അത് മറക്കേണ്ട.
അല്പം കഴിഞ്ഞു പോലീസ് വന്നു അവനെയും കൊണ്ട് പോയി. പോലീസിനെ ആരാണ് വിളിച്ചത് എന്ന തര്‍ക്കമായി പിന്നീട്. പോലീസുകാര്‍ക്ക് മുമ്പില്‍ പറയാനുള്ള ന്യായമൊന്നും നമ്മളെ കയ്യില്‍ ഇല്ലെങ്കിലും,നാട്ടു ന്യായം നോക്കിയാല്‍ സംഗതി പിശക് തന്നെയാ .ഒരു പത്താം ക്ളാസുകാരി അന്യ മതസ്ഥനായ ചെറുപ്പക്കാരന്റെ കൂടെ ബൈക്കില്‍ യാത്ര ചെയ്യുന്നത് കണ്ടാല്‍ ഇതു മതത്തില്‍ പെട്ടവരായാലും അത്രയങ്ങ് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്നു വരില്ല. ഇത് തന്നെയാണ് മിനിയാന്ന് വയല്പീടികയില്‍ നടന്നതും. സംഭവത്തില്‍ വല്യ 'കയമ്പ്' ' ഇല്ല എന്ന് തോന്നി തുടങ്ങിയപ്പോള്‍ ആള്‍ക്കൂട്ടവും ഒഴിഞ്ഞു തുടങ്ങി.എങ്കിലും നമ്മുടെ '' Bus Stop "ആയ [അന്സാരിനോട് കടപ്പാട്] ഇവിടെ ഇതിനു പ്രസക്തിയുണ്ടോ എന്നാ തോന്നല്‍
മിനിയാന്ന് ഒരു ഉച്ച സമയത്താണ് സംഭവം ഉണ്ടായത്.വാണിമേല്‍ പാലത്തിന്റെ അക്കരെ നിന്ന് ചില നാട്ടുകാര്‍ കാണുന്നത് ,സഹോദര സമുദായത്തില്‍ പെട്ട ,അതായത് ഒരു അമുസ്ലിം ചെറുപ്പക്കാരന്റെ ബൈക്കിന്റെ പിറകില്‍ ഇരുന്നു ഒരു പത്താം ക്ളാസുകാരി സ്കൂളില്‍ പോകുന്നതാണ്.പെണ്‍കുട്ടിയെ അവരില്‍ ചിലര്‍ക്ക് അറിയുന്നതാണ്.ബൈക്ക് ഓടിച്ച ആളെയും അവരില്‍ ചിലര്‍ക്ക് അറിയാം ,പിന്നെന്തു പറയാന്‍ ....കണ്ടവര്‍ ഓടിച്ചിട്ടു അവരെ വയല്പീടികയില്‍ വെച്ച് പിടിച്ചു. വയല്പീടികയില്‍ വലിയ ആള്‍ക്കൂട്ടമായി .ചോദ്യം ചെയ്തപ്പോള്‍ ആ ബൈക്ക് ഓടിച്ച പയ്യന് അവള്‍ ആരാന്നു പോലും അറിയില്ലത്രേ!!!. അവന്‍ പറഞ്ഞത് സത്യമാണ്. അവനു ആ കുട്ടിയെ അറിയില്ല. അവന്‍ കല്ലാച്ചിയില്‍ നിന്ന് വരുമ്പോള്‍ വഴിയില്‍ വെച്ച് ആ പെണ്‍കുട്ടിയുടെ പിതാവ് കൈ കാണിച്ചു നിര്‍ത്തിച്ചു കയറ്റി വിട്ടതാണ് ഭൂമിവാതുക്കല്‍ സ്കൂളില്‍ എത്തിക്കാന്‍. ബസ്സും,ജീപ്പും കാത്ത് നിന്ന് മുഷിഞ്ഞു,കുട്ടിക്ക് മോഡല്‍ പരീക്ഷക്ക് സ്കൂളില്‍ എത്താന്‍ വൈകുമെന്നായപ്പോള്‍ ഉപ്പ കണ്ട വഴി ഇത് മാത്രമായിരുന്നു.കിട്ടുന്ന വണ്ടിയില്‍ കയറ്റി വിടല്‍ . ആ പെണ്‍കുട്ടിയും, ബൈക്ക് ഓടിച്ച പയ്യനും, കുട്ടിയുടെ പിതാവും ഇത് തന്നെയാണ് പറഞ്ഞത് എന്നതിനാല്‍ അത് സത്യമാകാനേ തരമുള്ളൂ.
സത്യത്തില്‍ ഈ വിഷയത്തില്‍ ആര്‍ക്കാണ് യഥാര്‍ഥത്തില്‍ അബദ്ധം പറ്റിയത്?? . ആ ചെറുപ്പക്കാരന്‍ ചെയ്തതോ, ആ പിതാവിന് പറ്റിയതോ? അല്ലെങ്കില്‍ അവനെ വളഞ്ഞിട്ട് പിടിച്ച നാട്ടുകാര്‍ക്കോ? ...
സാന്ദര്‍ഭികമായി ഇതിന്റെ കൂടെ ഒരു യഥാര്‍ത്ഥ സംഭവം കൂടി എഴുതാന്‍ തോന്നുന്നു.ചെന്നാട്ടു മൊയ്തുക്ക പറഞ്ഞ ,മേല്‍ പറഞ്ഞ സംഭവവുമായി മറ്റൊരു രൂപത്തില്‍ സാമ്യമുള്ള വേറൊരു സംഭവം.ie,'കാള പെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയറെടുത്താലുള്ള അവസ്ഥ...' കുറെ നാളുകള്‍ക്കു മുമ്പ് പുതുക്കയം,കരുകുളം ഭാഗത്തുള്ള ഒരു കുട്ടിയുടെ കയ്യില്‍ നിന്ന് മദ്രസ്സ വിട്ടു പോകുമ്പോള്‍ "അമലിയാത്ത്" പുസ്തകം വീണുപോയി.
കുട്ടിയുടെ ഭാഗ്യത്തിന് വര്‍ഷങ്ങള്‍ക്കു മുമ്പ് പുറത്തു നിന്ന് ഇവിടെ താമസമാക്കിയ കണ്ണന്റെ ഭാര്യ ലീലയ്ക്കു കിട്ടി.ലീല പുസ്തകത്തിലെ പേര് നോക്കി ആളെ മനസ്സിലായതിനാല്‍ കണ്ണേട്ടന്റെ അടുത്തു കൊടുത്തയച്ചു.ആ കുട്ടിക്ക് പുസ്തകം തിരിച്ചു കിട്ടുകയും ചെയ്തു. രണ്ടു നാള്‍ കഴിഞ്ഞു,കുട്ടിയേയും,കുട്ടിയുടെ ഉമ്മയും കണ്ടപ്പോള്‍ ലീല പറഞ്ഞു ,നിന്റെ 'അമലിയാത്ത് 'ബുക്ക് എനിക്കാണ് കിട്ടിയത് എന്നും.ഞാന്‍ കണ്ണേട്ടന്റെ കൊടുത്തതാണ് എന്നും പറഞ്ഞു. ഇവിടുന്നങ്ങോട്ട് പുതിയൊരു വിഷയത്തിന്റെ ആരംഭമായി.
വെറും അറബി എഴുത്തുകള്‍ മാത്രമുള്ള ആ ബുക്ക് 'അമലിയാത്ത് 'ആണെന്ന് ലീലക്ക് എങ്ങിനെ മനസിലായി. നമ്മുടെ ആള്‍ക്കാര്‍ ചര്‍ച്ചയാക്കി.കണ്ണന്റെ വീട്ടില്‍ നേരിട്ട് പോയി ചോദിച്ചു. ലീല പറഞ്ഞു ഞാന്‍ ബുക്കില്‍ എഴുതിയത് വായിച്ചതാണ് എന്ന്. നമ്മള്‍ വിട്ടില്ല.... അറബി മാത്രം എഴുതിയ ബുക്കല്ലേ? നിനക്കെങ്ങിനെ മനസ്സിലായി ,അമലിയാത്ത് എന്നാണു എഴുതിയത് എന്ന്?.നീ ഞാളെ ആളാണ്,.കണ്ടപ്പോളേ ഞങ്ങള്‍ക്ക് സംശയമുണ്ട്.നീ ഉടനെ ഇതിലേക്ക് തന്നെ മടങ്ങണമെന്ന്. എല്ലാരും കൂടി ബഹളമാക്കിയപ്പോള്‍ ലീല പറഞ്ഞു...ശരിയാണ് ,ഞാന്‍ നിങ്ങളില്‍ പെട്ടവള്‍ തന്നെയായിരുന്നു. എട്ടാം ക്ളാസ്സു വരെ മദ്രസ്സയില്‍ പഠിക്കുകയും ചെയ്തിട്ടുണ്ട്.എന്ത് ചെയ്യാനാ ,ദാരിദ്ര്യം ഞങ്ങളെ വിട്ടു പോവാണ്ടായപ്പോള്‍ ഞാന്‍ കണ്ണേട്ടന്റെ കൂടെ പോന്നു. നിങ്ങള്ക്ക് അത്രയ്ക്ക് നിര്‍ബ്ബന്ധമാണ് എങ്കില്‍ എന്റെ രണ്ടു അനിയത്തിമാര്‍ വീട്ടില്‍ ഉണ്ട്. രണ്ടും പ്രായപൂര്‍ത്തിയായി നില്‍ക്കുന്നു.അവരും ഇപ്പോള്‍ ആരുടെയെങ്കിലും കൂടെ പോകും. എന്നെ നിങ്ങളില്‍ കൂട്ടുന്നതിനു പകരം പെട്ടെന്ന് എന്റെ അനിയത്തിമാരെ ഇതില്‍ നിന്ന് പോകാതിരിക്കാനുള്ള വഴി നോക്കൂ എന്ന്.
എന്ത് പറയാനാ ..... നമ്മള്‍ അവിടുന്നിങ്ങു പോന്നു. അമലിയാത്ത് വീണു കിട്ടിയ ലീലയാണോ തെറ്റുകാരി, തിരിച്ചു വിളിക്കാന്‍ പോയ നമ്മളാണോ തെറ്റുകാരി.ദാരിദ്ര്യം കൊണ്ട് വീട് വിട്ടു ഒളിചോടെണ്ടി വരുന്ന നമ്മില്‍ പെട്ടവരെയാണോ നാം കുറ്റപ്പെടുത്തേണ്ടത്?
ഒന്നില്‍ നമുക്കു അഭിമാനിക്കാം..... നമ്മുടെ പ്രദേശത്തു നിന്ന് ദാരിദ്ര്യം കാരണം ഒരാളും ഒളിച്ചോടെണ്ടി വരില്ല എന്ന് ദേഷ്യമൊന്നും പിടിക്കല്ലേ....ഒരു കൊക്ക എന്റെ വകയും....' ഈ ചക്കേന്നു മുടി കളിക്കുംപോലെ ' എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.... ഈ "മുടി"കൊണ്ടുള്ള കളി മാത്രമല്ല " നമ്മുടെ ദീന്‍ " .... അല്ലെങ്കില്‍ കേരളത്തിലെ മാപ്പിള മക്കളെ വെറും ' മുടി ചര്‍ച്ചകളില്‍ ' ഒതുക്കി കളഞ്ഞവര്‍ക്ക് ,എന്നെങ്കിലും ബോധം വരും. അന്നവര്‍ അറിയും ഇതായിരുന്നില്ല നാം പടിപ്പിക്കെണ്ടിയിരുന്ന ഇസ്ലാം എന്ന്. സര്‍വ്വ ലോക രക്ഷിതാവായ അല്ലാഹു " മുടി തര്‍ക്കങ്ങളില്‍ "ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവര്ക്കും നല്ല ബോധം കൊടുക്കുമാരാവട്ടെ. ആമീന്‍. മുഹമ്മദ് നബി [സ] യുടെ പേരും,പ്രവാചകന്റെ മുടിയുടെ പേരും, ഇന്നത്തെ ചാനലുകളിലോക്കെ വലിച്ചിഴച്ചു കൊണ്ട് പോയി 'കൊത്തിപ്പറിച്ചു' കളിക്കാന്‍ അവസരമുണ്ടാക്കിയവരെ.... നിങ്ങളാണ് യഥാര്‍ത്ഥ പ്രവാചക നിന്ദകര്‍.... അത് മറക്കേണ്ട.

Saturday, January 21, 2012
Saturday, December 10, 2011
ഇക്കൂട്ടരെ നല്ല മനുഷ്യരായി ജീവിപ്പിക്കാന്‍ നമുക്ക് ദൈവം തമ്പുരാനോട് പ്രാര്‍ഥിക്കാം...
ഇടവേളയ്ക്കു ശേഷം നമ്മുടെ സമീപ പ്രദേശങ്ങള്‍ വീണ്ടും ചില അനിഷ്ട്ട സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ്.
അവസാനമായി ഇന്ന് രാത്രിയില്‍ ബോംബു നിര്‍മ്മാണ പ്രവര്‍ത്തിക്കിടെ പൊട്ടിത്തെറിച്ചു മൂന്നു പേര്‍ക്ക് പരിക്ക് പറ്റി
എന്നാണു വിവരം.ഇന്നലെ രാത്രി കുയ്തെരിയില്‍ നടന്ന സംഭവങ്ങളുടെ തുടര്‍ച്ചയാണ് ഇത് എന്നതില്‍ സംശയിക്കേണ്ടതില്ല.
എന്തു തന്നെയായാലും ആവേശത്തില്‍ കളിച്ചു പോകുന്നവര്‍ക്ക് പോകാം...പക്ഷെ എപ്പോളും സംഭവിക്കുന്നത് പോലെ
പാവങ്ങളില്‍ പാവങ്ങളായ നിരപരാധികള്‍ ഇതിന്റെ തിക്താനുഭവം പെരേണ്ടി വരുന്നു. ഇന്നലെ രാത്രി നടന്ന സംഭവങ്ങളില്‍
വീട് ആക്രമിക്കപ്പെട്ടതും പാവപ്പെട്ട ഒരു ഗള്‍ഫുകാരന്റെ വീടാണ്.സ്ത്രീയും മക്കളും മാത്രമുള്ള വീട്ടില്‍ പുറത്തു നിന്നു എറിഞ്ഞു
സ്വയം ധീരന്മാരായി പ്രഖ്യാപിക്കുന്നവരെ എന്തു പേരിട്ടു വിളിക്കണം നമ്മള്‍.... മൃഗീയം എന്ന് പറയാന്‍ പാടില്ല....മൃഗങ്ങള്‍ക്ക്
ഇതിനേക്കാള്‍ വിവേകം ഉണ്ട്.... ഇക്കൂട്ടരെ നല്ല മനുഷ്യരായി ജീവിപ്പിക്കാന്‍ നമുക്ക് ദൈവം തമ്പുരാനോട് പ്രാര്‍ഥിക്കാം...
Thursday, October 13, 2011
ദൈവത്തിന്റെ സ്വന്തം നാട് പിശാചുക്കളുടെ നാടാകാന്‍ അധികനാള്‍ വേണ്ടി വരില്ല.....
കെഎസ്ആര്‍ടിസി ബസ്സില്‍ യാത്രക്കാരുടെ മര്‍ദനമേറ്റതിനെ തുടര്‍ന്ന് പാലക്കാട് പെരുവമ്പ് തങ്കയം വീട്ടില്‍ രഘു മരിച്ചത് തലച്ചോറിലുണ്ടായ അമിത രക്തസ്രാവത്തെ തുടര്‍ന്നെന്ന് സൂചനയും പുറത്തു വരുന്നു . ചൊവ്വാഴ്ച ആലപ്പുഴ ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ പോലീസ് സര്‍ജന്മാരുടെ നേതൃത്വത്തില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് ഇത് കണ്ടെത്തിയത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ബുധനാഴ്ച മാത്രമേ ലഭിക്കുകയുള്ളൂ. മരിച്ച രഘുവിന്റെ ശരീരത്തില്‍ മര്‍ദനമേറ്റ നിരവധി പാടുകള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്.
വടക്കേ ഇന്ത്യയിലും മറ്റു വിദേശ രാജ്യങ്ങളിലും അരങ്ങേറുന്ന ക്രൂരതയുടെ ദ്രിശ്യങ്ങള്‍ കണ്ടു പ്രതികരിച്ച നമ്മള്‍ കേരളത്തില്‍ ഇങ്ങനെയൊരു സംഭവം ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. നിയമപാലകര്‍ തന്നെ നിയമം കയ്യിലെടുക്കുന്നു
രഘുവിനെ മര്‍ദിച്ച മൂവാറ്റുപുഴ ഇഞ്ചിക്കണ്ടത്തില്‍ സന്തോഷ് (28), നെയ്യാറ്റിന്‍കര മുടിവിളാകം ശ്രീസദനില്‍ സതീശന്‍ (36) എന്നിവര്‍ക്കെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തു.
ഇതില്‍ സതീശന്‍ കെ സുധാകരന്‍ എം പി യുടെ ഗന്മാനാണ്..
സതീഷും സന്തോഷും ചേര്‍ന്ന് ക്രൂരമായാണ് രഘുവിനെ മര്‍ദിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
സതീഷ് ഇടതുകൈകൊണ്ട് രഘുവിന്റെ ഇരുകൈകളും പുറകിലേക്കു വരിഞ്ഞുമുറുക്കുകയും വലതുകൈകൊണ്ട് നെഞ്ചിന് ഇടിക്കുകയുംചെയ്തു. ഈ സമയം സന്തോഷും രഘുവിനെ ഇരുകൈകൊണ്ട് മാറിമാറി മര്‍ദിച്ചുവെന്ന് ദൃക്സാക്ഷിയും കെഎസ്ആര്‍ടിസി ഡ്രൈവറുമായ ടി കെ സുബൈര്‍ പറഞ്ഞു. കുഴഞ്ഞുവീണ രഘു വെള്ളംചോദിച്ച് നിലവിളിക്കുന്നുണ്ടായിരുന്ന
ു. ആളുകള്‍ വെള്ളം കൊടുക്കുന്നതും അക്രമികള്‍ വിലക്കി. പിന്നീട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ അക്രമികളെ തടഞ്ഞുവച്ച് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴിയാണ് മരിച്ചത്.
ഇത് പോലെ ക്രൂരമായ മര്‍ദന രീതികള്‍ ഇനിയെങ്കിലും അവസാനിപ്പിച്ചില്ലെങ്കില്‍ ദൈവത്തിന്റെ സ്വന്തം നാട് പിശാചുക്കളുടെ നാടാകാന്‍ അധികനാള്‍ വേണ്ടി വരില്ല. —
വടക്കേ ഇന്ത്യയിലും മറ്റു വിദേശ രാജ്യങ്ങളിലും അരങ്ങേറുന്ന ക്രൂരതയുടെ ദ്രിശ്യങ്ങള്‍ കണ്ടു പ്രതികരിച്ച നമ്മള്‍ കേരളത്തില്‍ ഇങ്ങനെയൊരു സംഭവം ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. നിയമപാലകര്‍ തന്നെ നിയമം കയ്യിലെടുക്കുന്നു
രഘുവിനെ മര്‍ദിച്ച മൂവാറ്റുപുഴ ഇഞ്ചിക്കണ്ടത്തില്‍ സന്തോഷ് (28), നെയ്യാറ്റിന്‍കര മുടിവിളാകം ശ്രീസദനില്‍ സതീശന്‍ (36) എന്നിവര്‍ക്കെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തു.
ഇതില്‍ സതീശന്‍ കെ സുധാകരന്‍ എം പി യുടെ ഗന്മാനാണ്..
സതീഷും സന്തോഷും ചേര്‍ന്ന് ക്രൂരമായാണ് രഘുവിനെ മര്‍ദിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
സതീഷ് ഇടതുകൈകൊണ്ട് രഘുവിന്റെ ഇരുകൈകളും പുറകിലേക്കു വരിഞ്ഞുമുറുക്കുകയും വലതുകൈകൊണ്ട് നെഞ്ചിന് ഇടിക്കുകയുംചെയ്തു. ഈ സമയം സന്തോഷും രഘുവിനെ ഇരുകൈകൊണ്ട് മാറിമാറി മര്‍ദിച്ചുവെന്ന് ദൃക്സാക്ഷിയും കെഎസ്ആര്‍ടിസി ഡ്രൈവറുമായ ടി കെ സുബൈര്‍ പറഞ്ഞു. കുഴഞ്ഞുവീണ രഘു വെള്ളംചോദിച്ച് നിലവിളിക്കുന്നുണ്ടായിരുന്ന
ഇത് പോലെ ക്രൂരമായ മര്‍ദന രീതികള്‍ ഇനിയെങ്കിലും അവസാനിപ്പിച്ചില്ലെങ്കില്‍ ദൈവത്തിന്റെ സ്വന്തം നാട് പിശാചുക്കളുടെ നാടാകാന്‍ അധികനാള്‍ വേണ്ടി വരില്ല.
Monday, August 8, 2011
ജസീരയെയും ഞങ്ങളെയും നീ സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ചു കൂട്ടണേ....
മാസങ്ങള്‍ക്ക് മുമ്പ്, ദുബായില്‍ നിന്നു അല്‍-ഐന്‍ ലേക്ക് യാത്ര പോയപ്പോള്‍ , കുറഞ്ഞ നാളത്തേക്ക് എന്റടുത്തു വന്ന ഉപ്പാനെയും,ഉമ്മാനെയും അല്‍-ഐന്‍ ല്‍ ഉള്ള ബന്ധുക്കളെയും കൂട്ടുകാരെയും കാണാനായിരുന്നു ആ യാത്ര.അയല്‍വാസി കൂടിയായ കുഞ്ഞമ്മദ്ന്‍റെ വീട്ടില്‍ ഒരു ദിവസം താമാസിക്കല്‍ അവര്‍ക്ക് അനിവാര്യമായതിനാല്‍ ഞാന്‍ തിരിച്ചു പോന്നു.
ആ വില്ലയില്‍ തൊട്ടടുത്ത് താമസിക്കുന്ന എന്‍റെ നാദാപുരക്കാരനായ സുഹുര്‍ത്തും അവന്റെ ഭാര്യയും പക്ഷെ ഉപ്പയെയും ഉമ്മയെയും തിരികെ തരാന്‍ തയാറായില്ല.എന്‍റെ ഉമ്മയെ അന്ന് വരെ കാണാത്ത ,പരിചയപ്പെടാത്ത ആ പെണ്‍കുട്ടിക്ക് ഒരു ദിവസം കൂടി അവരെ അവിടെ നിര്‍ത്തണമായിരുന്നു. ഞാന്‍ ഒരിക്കല്‍ പോലും പറയാത്ത ആ സുഹുര്‍ത്തിന്റെയും ഭാര്യയുടെയും ആ വലിയ സ്നേഹ സ്വീകരണം കണ്ടപ്പോള്‍
ഒരിക്കലല്ല പല വട്ടം അവരോടോന്നിച്ചു കഴിയാന്‍ അവര്‍ ആഗ്രഹിച്ചു എന്നത് നേര് തന്നെയാ... ഒരുപക്ഷെ,തിരക്കുകള്‍ക്കിടയില്‍ ആണെങ്കിലും,സ്വന്തം മകനായ ഞാന്‍ കൊടുത്ത സ്വീകരണത്തെക്കാള്‍ കൂടുതല്‍ അന്യരില്‍ നിന്നു കിട്ടിയതിലുള്ള സന്തോഷമായിരിക്കാം അത്....
ആ പെണ്‍ കുട്ടിയുടെ സ്നേഹത്തെയും,നല്ല മനസ്സിനെ കുറിച്ചും പിന്നീട് പലപ്പോളായും എന്ന്റെ ഉമ്മ പറഞ്ഞു പോയതായി ഞാന്‍ ഓര്‍ക്കുന്നു...... ഇന്നാലില്ലാഹി..... ഇന്നലെ രാത്രി നോമ്പ് തുറന്നു അല്പം കഴിഞ്ഞതെയുള്ളൂ... ആ പെണ്‍കുട്ടി....എന്നെന്നേക്കുമാ യി പോയി.....
രാത്രി 8 :30 മണിക്ക് എനിക്ക് വന്ന ഫോണില്‍ കൂടി ഞാനതറിഞ്ഞു. വിശ്വസിക്കാന്‍ പ്രയാസപ്പെട്ടിട്ടും ,ആ സത്യത്തിനു മുന്‍പില്‍ എന്‍റെ വാര്‍ത്തയിലുള്ള വിശ്വാസം പതറിപ്പോയി. കല്ലാച്ചി വിംസ് ഹോസ്പിറ്റലില്‍ നിന്നും രാത്രി 9 മണിയോടെ മയ്യത്ത് നാദാപുരത്തെ കുമ്മംക്കോട്ട്
ചേണികണ്ടിയില്‍ എത്തുമ്പോഴേക്കു അവിടെ ജനങ്ങളുടെ ഒഴുക്കായിരുന്നു.
ശുഹൈബ്ന്‍റെ മനസ്സിന് സമാധാനം നല്‍കാന്‍ നമുക്ക് അല്ലാഹുവിനോട് പ്രാര്‍ഥിക്കാം. വെറും മൂന്നു മാസം മാത്രം പ്രായമായ മകള്‍ ഉള്‍പ്പടെ മൂന്നു പിഞ്ചു കുട്ടികളാണ് ശുഹിബിനും ജസീറക്കും. രാവിലെ നാദാപുരം പള്ളിയില്‍ ഖബറടക്കം നടക്കുമ്പോള്‍ വന്‍ ജനാവലിയാണ് ഉണ്ടായത്.ഭാര്യയുടെ മയ്യത്ത് ഖബറടക്കുമ്പോള്‍ ശുഹൈബ് എല്ലാം അല്ലാഹുവില്‍ അര്‍പ്പിക്കുകയായിരുന്നു.ഖബറിടത ്തില്‍ ഇരു കയ്യും നീട്ടി അല്ലാഹുവിനെ വിളിച്ചു വാവിട്ടു കരഞ്ഞു പോയപ്പോള്‍ .ഒരാളുടെ പോലും കണ്ണ് നിറയാതിരുന്നില്ല.പലരുടെയും കണ്ണീര്‍ ഒഴുകി തീര്‍ന്നു എന്ന് തന്നെ പറയാം. മൂന്നു മക്കളെയും എന്നെയും തനിച്ചാക്കി പ്രിയതമ പോകുമ്പോള്‍ അനുഭവിച്ച വേദന ....പടച്ച തമ്പുരാനേ,....ഞങ്ങളുടെ സഹോദരി ജസീരയെയും ഞങ്ങളെയും നീ സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ചു കൂട്ടണേ.... എല്ലാം നഷ്ട്ടപ്പെട്ടവനെ പോലെയായ ഞങ്ങളുടെ സഹോദരന്‍ ശുഹൈബ്ന്‍റെ മനസ്സിന് നീ ശക്തി നല്കണേ....ആമീന്‍.
Tuesday, June 7, 2011
...മറ്റെന്തിനെക്കാളും സ്വന്തം നാടാണ് വലുത് എന്ന് നാട്ടുകാര്‍ തിരിച്ചറിയുന്ന നാള്‍ വിദൂരമല്ല..
നാദാപുരത്തിന്റെ പരിസരങ്ങള്‍ പിന്നെയും പുകയുന്നു...കക്കംവള്ളി നസീറ ബീവിയുടെയും, കുന്നത്ത് കണ്ണന്റെയും, കുന്നത്ത് മീത്തല്‍ കണ്ണന്റെയും കുലച്ച വായകള്‍ നശിപ്പിച്ചവരുടെ ലക്‌ഷ്യം ഒന്ന് മാത്രം.....
മിനിയാന്ന് രാത്രി കുന്നത്ത് അമ്മദ് ഹാജിയുടെ വീട്ടു മുറ്റത്തുള്ള കവുങ്ങിന്‍ തൈകള്‍ വെട്ടിമാറ്റി കോലായിലെ ഗ്രില്സില്‍ തൂക്കിയിട്ടവരും,അതിനു മുമ്പ് രതീഷിന്റെ ബൈക്ക് കത്തിച്ച്ചവരും, പ്രവാസിയായ ദാമുവിന്റെ കാര്‍ നശിപ്പിച്ചവരും ലക്‌ഷ്യം വെക്കുന്നതും നാടിന്റെ നാശമാണ്. ഇതൊന്നും നമ്മെ ബാധിക്കുന്നതല്ല എന്ന് മനസ്സിലാക്കി,കയ്യും കെട്ടി വാര്‍ത്തകള്‍ കേട്ടു ആസ്വദിക്കുന്നവരാണ് ഞാനും നിങ്ങളുമെങ്കില്‍....നമ്മളും നാടിന്റെ നാശത്തിനു കൂട്ട് നില്‍ക്കുന്നവരാണ് എന്നതില്‍ സംശയമില്ല... നാമോരോര്‍ത്തരും ഒരു ചെറു വിരലെങ്കിലും ചലിപ്പിക്കണം ഈ 'രാജ്യ ദ്രോഹികളെ' നിലക്ക് നിര്‍ത്താന്‍.....
നാട്ടില്‍ സമാധാനം ആഗ്രഹിക്കുന്ന നമ്മള്‍ക്ക് തെറ്റി....
സാമൂഹ്യ വിരുദ്ദര്‍ അഴിഞ്ഞാടി നാട്ടില്‍ സമാധാനം എന്ന വാക്കിനെ പോലും ഇല്ലാതാക്കുമ്പോള്‍
പാവം നാടിനെ സ്നേഹിക്കുന്ന നമ്മള്‍ പരാജയപ്പെടുന്നു.....
ഇരുട്ടിന്റെ മറവില്‍ കാട്ടിക്കൂട്ടുന്ന ഈ 'തന്തയില്ലായ്മകള്‍' വന്‍ വിജയമായി തോന്നി ,ജനങ്ങളെ മുഴുവന്‍ പറ്റിച്ചു എന്ന സന്തോഷത്തോടെ
ആഘോഷിക്കുന്ന 'ശവങ്ങളെ' നിങ്ങള്‍ക്കും തെറ്റി..... നാളെ ഒരു തലമുറ വരാനിരിക്കുന്നു.....
' സമാധാനം' എന്ന കുടക്കീഴില്‍ നിന്നു കൊണ്ടു ഹിന്ദുവും,മുസ്ലിമും,ക്രിസ്ത് യനും ഒന്നിച്ചു നിനക്കെതിരെ പൊരുതും....
സി.പി.എമ്മും,കോണ്ഗ്രസ്സും,മുസ് ലിം ലീഗും,ബി.ജെ.പി.യും തുടങ്ങി നല്ലതിന് നിലകൊള്ളുന്ന സകല പാര്‍ട്ടിക്കാരും നിനക്കെതിരെ ഒന്നിച്ചു പൊരുതും.......നിന്നെയും നിന്‍റെ കൂട്ടാളികളെയും ഇരുട്ടില്‍ നിന്നു പിടിച്ചിറക്കി കൊണ്ടുവന്നു ,നാദാപുരത്തങ്ങാടിയില്‍ കെട്ടി തൂക്കിയിടും........പട്ടികള്‍ക് ക് പോലും വേണ്ടാത്ത നിന്റെയും നിന്‍റെ കൂട്ടാളി രാക്ഷസന്മാരുടെയും 'ഫോസിലുകള്‍' നാദാപുരത്തെ വളരുന്ന തലമുറകള്‍ക്ക് കാഴ്ച വസ്തുവായി വെക്കും.....നാടിനെ നശിപ്പിക്കാന്‍ ഒരുംബെട്ടിറങ്ങിയ 'പിശാചുക്കള്‍' എന്ന് തലമുറകളോളം നിങ്ങളെ ശപിച്ചു കൊണ്ടു പറയും..... വൃത്തികെട്ട നാശങ്ങളെ.... ഞങ്ങളുടെ നാദാപുരം ലോകത്തിനു മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്നതു സ്വപ്നം കാണുന്ന ഒരു വലിയ സമൂഹമുണ്ടിവിടെ.....അത് സംഭവിക്കുക തന്നെ ചെയ്യും......ഉറപ്പാണ്.
........മറ്റെന്തിനെക്കാളും സ്വന്തം നാടാണ് വലുത് എന്ന് നാട്ടുകാര്‍ തിരിച്ചറിയുന്ന നാള്‍ വിദൂരമല്ല......
നാട്ടില്‍ സമാധാനം ആഗ്രഹിക്കുന്ന നമ്മള്‍ക്ക് തെറ്റി....
സാമൂഹ്യ വിരുദ്ദര്‍ അഴിഞ്ഞാടി നാട്ടില്‍ സമാധാനം എന്ന വാക്കിനെ പോലും ഇല്ലാതാക്കുമ്പോള്‍
പാവം നാടിനെ സ്നേഹിക്കുന്ന നമ്മള്‍ പരാജയപ്പെടുന്നു.....
ഇരുട്ടിന്റെ മറവില്‍ കാട്ടിക്കൂട്ടുന്ന ഈ 'തന്തയില്ലായ്മകള്‍' വന്‍ വിജയമായി തോന്നി ,ജനങ്ങളെ മുഴുവന്‍ പറ്റിച്ചു എന്ന സന്തോഷത്തോടെ
ആഘോഷിക്കുന്ന 'ശവങ്ങളെ' നിങ്ങള്‍ക്കും തെറ്റി..... നാളെ ഒരു തലമുറ വരാനിരിക്കുന്നു.....
' സമാധാനം' എന്ന കുടക്കീഴില്‍ നിന്നു കൊണ്ടു ഹിന്ദുവും,മുസ്ലിമും,ക്രിസ്ത്
സി.പി.എമ്മും,കോണ്ഗ്രസ്സും,മുസ്
........മറ്റെന്തിനെക്കാളും സ്വന്തം നാടാണ് വലുത് എന്ന് നാട്ടുകാര്‍ തിരിച്ചറിയുന്ന നാള്‍ വിദൂരമല്ല......
Wednesday, February 9, 2011
ഒരു നിമിഷം ആലോചിക്കൂ.. പറയാന്‍ കൂടുതലൊന്നുമില്ല.. ഇത് പോലെ പിച്ചി ചീന്തപ്പെടരുത്
മനുഷ്യ സമൂഹം അധംപതിച്ചതിന്റെ വ്യക്തമായ ഉദാഹരണമാണ് സൌമ്യ എന്ന നിഷ്കളങ്ങയായ യുവതിയുടെ മരണം.അനേകം സ്വപ്നങ്ങളുമായിട്ടായിരിക്കും സൗമ്യാ.. നീ ട്രെയിനില്‍ യാത്രയായത്,ഒരു കിരാതനായ മനുഷ്യന്റെ കരങ്ങളില്‍ നീ പെട്ടപ്പോള്‍ തകര്‍ന്നത് കേരളത്തിന്റെ മൂല്യബോധവും സംസ്ക്കാരവുമായിരുന്നു.സംസ്ക്കാ ര സമ്പന്നര്‍ എന്ന് സ്വയം അവരോധിക്കുന്ന മലയാളീ നിനക്ക് ഹാ!കഷ്ടം! .സ്ത്രീയുടെ മഹത്വത്തെ ഏറ്റവും പ്രാധാന്യത്തോടെ കാണുന്ന ഭാരത ഭൂമിയിലെ മക്കളെ നിങ്ങള്‍ക്ക് ഹാ കഷ്ടം!.മുലപ്പാല്‍ നല്‍കി ഓമനിച്ച മാതാവിനെ പോലും തിരിച്ചറിയാന്‍ കഴിയാതെ ഇന്ത്യന്‍ സംസ്ക്കാരമേ നിനക്ക് ഹാ കഷ്ടം! .പുതിയ ജീവിതത്തെ കിനാവ് കണ്ടു യാത്ര തിരിച്ച സൗമ്യക്ക് വിധി കാത്തു വെച്ചത് ഇതായിരുന്നോ എന്ന് വിശ്വസിക്കാന്‍ കേരളത്തിലെ അമ്മമാര്‍ക്ക് ഒരു പക്ഷെ സാധ്യമായിരുന്നില്ല,പക്ഷെ ഇന്നിതാണ് യാദാര്‍ത്ഥ്യം എന്നത് ആരും അറിയാത്ത സത്യം .
നിയമങ്ങള്‍ പേപ്പറിലും ഓഫീസ് മുറികളിലും ഒതുങ്ങുമ്പോള്‍ എരിഞ്ഞ് തീരുന്നത് ഓരോ സൌമ്യമാരാണ്.സൌമ്യ-നമ്മുടെ സഹോദരിയാണ്,മകളാണ്.കിരാതന്മാരു ടെ തരത്തിലേക്ക് നാം വീണ്ടും കൂപ്പു കുത്തുകയാണോ ? സൌമ്യക്കെതിരായ ഈ അക്രമം കേരള സംസ്ക്കാരത്തിനോടുള്ള വെല്ലുവിളിയാണ്.കൂടി വന്നാല്‍ ഈ ദിവസങ്ങളില്‍ ട്രെയിന്‍ യാത്ര കൂടുതല്‍ സുരക്ഷിതമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പ്രസ് ക്ലബ്ബിന്റെ എ സി കോണ്‍ഫറന്‍സ് ഹാലുകളിലിരുന്നു നേതാക്കന്മാര്‍ക്ക് പറയാം.ചാനലുകള്‍ക്ക് ഇത് ആഘോഷത്തിന്റെ ദിനരാത്രങ്ങളായിരിക്കാം . പക്ഷെ നാളെ നമ്മുടെ പെങ്ങളാണ് ഈ അവസ്ഥയിലെങ്കില്‍?
ഒരു നിമിഷം ആലോചിക്കൂ..
പറയാന്‍ കൂടുതലൊന്നുമില്ല..
ഇന്ന് ട്രെയിനുകളില്‍ സുരക്ഷിതമായി പോകുവാന്‍ സ്ത്രീകള്‍ക്ക് ആവുന്നില്ല,മുന്‍പും അക്രമങ്ങള്‍ ഏറെയുണ്ടായിട്ടുണ്ട് ,ഒരിക്കല്‍ പോലും പോലീസ് കാവലോ,സുരക്ഷാ മുന്‍ കരുതലുകാലോ കൈ കൊണ്ടിട്ടില്ല.ട്രെയിനിന്റെ ഏറ്റവും പിറകില്‍ വനിതാ കംപാര്‍ട്ട്മെന്റ് ഘടിപ്പിക്കരുത് എന്ന് നിരവധിതവണ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. മദ്യപിച്ച് ട്രെയിനില്‍ കയറുന്നതും ട്രെയിനില്‍വച്ച് മദ്യപിക്കുന്നതും കര്‍ശനമായ കുറ്റകൃത്യമായി കണക്കാക്കണം. ജനറല്‍ കംപാര്‍ട്ട്മെന്റില്‍ യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണം .ഒരു പക്ഷെ ഇവയെല്ലാം ഒരു പൌരന്റെ ജല്പങ്ങളായി മാത്രമായി പോകുന്നോ എന്ന് വിചിന്തനം ചെയ്യാം.സൌമ്യ എന്ന സഹോദരിയുടെ മരണത്തിനു കാരണമായ കിരാതാ…ഒരു തലമുറ മുഴുവന്‍ നിന്നെ ശപിക്കുന്നുണ്ടാവും.
ഇനി നിയമത്തിനെയും പ്രസംഗങ്ങളെയും കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ല,നമ്മുടെ പൊതു സമൂഹം ഉണര്‍ന്നേ പറ്റൂ.
ഇനി നമ്മുക്ക് ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സമയമാണ് ,നിസ്സഹായരാകാതെ ,പ്രതികരിക്കൂ…
ഇനിയുമൊരു സൌമ്യ ഇത് പോലെ പിച്ചി ചീന്തപ്പെടരുത് ..
ഞാന്‍ സ്നേഹിക്കുന്ന ഒരാളുടെ നല്ല വരികള്‍....--
Thursday, January 13, 2011
ലഹരിക്കെതിരെ പ്രതികരിക്കാനുള്ള സമയം അതിക്രമിച്ചു കൊണ്ടിരിക്കുന്നു...മറ്റൊരു വശംകൂടി...
വാഹന പരിശോധനയ്ക്കിടെ പോലീസുകാരനെ ബൈക്കിടിച്ച സംഭവത്തില്‍ രണ്ടുപേരെ വളയം പോലീസ് അറസ്റ്റുചെയ്തു.
കന്നുകുളം സ്വദേശികളായ പാലോറ വീട്ടില്‍ പ്രജിത്ത് (20), മാവുള്ള പറമ്പത്ത് അജ്‌നാസ് (19) എന്നിവരാണ് പിടിയിലായത്. പ്രതികളെ നാദാപുരം ഫസ്റ്റ് ക്ലാസ് കോടതി റിമാന്‍ഡ് ചെയ്തു.
സത്യത്തില്‍ പ്രജിത്തും,അജ്നാസും അന്ന് കള്ള് കുടിക്കുക മാത്രമല്ല,അരയില്‍ കുപ്പി തിരികി വെച്ചിട്ടുമുണ്ട്.ദിവസ കൂലിക്ക് പണിക്കു പോകുന്നവരാണ് ഇവര്‍ എന്നാണു അറിയാന്‍ കഴിഞ്ഞത്.ഇവര്‍ മാത്രമല്ല....ദിവസം 400 നും 500 നും ജോലി ചെയ്തു വൈകുന്നേരം ഷവര്‍മ്മയും കഴിച്ചു ഒന്ന് വിശാലമായി ആഘോഷിക്കുന്നത് സാധാരണ രീതിയാക്കി മാറ്റിയവര്‍ ഒത്തിരിയാണ്.അവര്‍ ജോലി ചെയ്യുന്നു,അവര്‍ക്ക് കിട്ടുന്ന പണം അവര്‍ ഇഷ്ട്ടമുള്ളിടത്തു തീര്‍ക്കുന്നു എന്നത് ന്യായം !.പക്ഷെ ഒരു സമൂഹത്തിന്റെ വലിയ ഒരു ഭാഗം അതിലേക്കു നയിക്കപ്പെടുന്ന കാഴ്ച്ചയെ നാം ഭയക്കേണ്ടിയിരിക്കുന്നു എന്നത് നേരല്ലേ?
രണ്ടാഴ്ചകള്‍ക്ക് മുമ്പ് ഭൂമിവാതുക്കല്‍ അങ്ങാടിയില്‍ ,കുളപ്പരമ്പ് ക്ഷേത്രത്തിലെ വിളക്കിനോടു അനുബന്ധിച്ചു നടന്ന ഘോഷയാത്ര...തീരാന്‍ മിനുട്ടുകള്‍ മാത്രം ബാക്കി...പോലീസ് നല്ല ജാഗ്രതയിലാണ്.കാരണം കല്ലാച്ചിയിലെ അനിഷ്ട്ട സംഭവം കഴിഞ്ഞ ഉടനെയാണ്.റോഡു മുഴുവന്‍ ബ്ലോക്ക് ആയതിനാല്‍ പലരും പ്രയാസപ്പെട്ടു എന്നത് സത്യമാണ്.
ഒരു അയ്യപ്പ ഭക്തന്‍ തന്‍റെ ബൈക്ക് പാര്‍ക്കിങ്ങില്‍ നിന്നു എടുക്കുന്നതിനിടെ കണ്ണാടികൊണ്ടു ഒരാളുടെ കൈക്ക് അറിയാതെ തട്ടിപ്പോയി.തട്ട് കൊണ്ടയാള്‍ ഒരു പ്രശ്നവുമില്ലാതെ പോവുകയും ചെയ്തു.
പക്ഷെ ഇത് കണ്ടുനിന്ന നമ്മുടെ അനിയന്മാര്‍ക്ക് പൊള്ളി. 'എവിടെ നോക്കിയാടാ വണ്ടി എടുക്കുന്നത്'എന്ന ചോദ്യത്തില്‍ നിന്നു തുടങ്ങിയ തര്‍ക്കം പിന്നെ രണ്ടു കൂട്ടരുടെയും വാഗ്വാദത്തിലേക്ക് ചെന്നെത്തി.യാദൃശ്ചികമായി അവിടെ എസ്.ഐ.എത്തി.വാര്‍ഡു മെമ്പര്‍ എത്തി.തട്ട് കൊണ്ടയാള്‍ക്ക് പ്രശ്നമില്ലെന്ന് പറഞ്ഞിട്ടും നമ്മുടെ മക്കള്‍ക്ക് അരിശം തീര്‍ന്നില്ല.എസ്.ഐ.തന്‍റെ മൊബൈല്‍ ഉപയോഗിച്ച് പ്രശ്നക്കാരുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു.അതിനു എസ്.ഐ.യോട് കയര്‍ത്തു. എസ്.ഐ.യുടെ കൈക്ക് പിടിച്ചു ആരോട് ചോദിച്ചാണ് ഫോട്ടോ എടുത്തത് എന്ന ചോദ്യത്തില്‍ എസ്.ഐ.യും പതറി.ഒരു ഇഷ്യൂ ഉണ്ടാക്കി ഉത്സവത്തിന് തടസ്സം വന്നാല്‍ അത് ഉണങ്ങാത്ത മുറിവായി നാട്ടില്‍ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് ഒന്നും പറയാതെ എസ്.ഐ.പിന്മാറിയ കഥ കൂടി ഇന്നലെ എനിക്ക് വിവരിച്ചു തന്നത് ചെന്നാട്ട് മൂസ്സ മാസ്റ്റര്‍ ആണ്.ഇതിനര്‍ത്ഥം എല്ലാരും കള്ളും,പാനും ഉപയോഗിച്ചത് കൊണ്ടാണ് എന്നല്ല. പക്ഷെ ചിലപ്പോളെങ്കിലും അതും ചിലര്‍ക്ക് കാരണമാവുന്നുണ്ട്.
രണ്ടു മാസം മുമ്പ് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനത്തിന്റെ നടുത്തളത്തില്‍ കയറി ചിലര്‍ക്ക് വലിയ ഒരു ഇഷ്യൂ ഉണ്ടാക്കാന്‍ ധൈര്യം വരണമെങ്കില്‍ അവരുടെ മാനസികാവസ്ഥയെ എത്രത്തോളം പാകപ്പെടുത്തിയെടുക്കണം.വിരലിലെണ്ണാവുന്ന ചുരുക്കം ചിലരുടെ ആത്മ സംയമനവും ,ഇടപെടലും കൊണ്ടു മാത്രമാണ് അന്ന് വലിയ ഒരു പ്രശ്നം തലനാരിഴക്ക് ഇല്ലാതെ പോയത്.
അല്ലെങ്കില്‍ ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവേശത്തിന്റെ ഇടയ്ക്കു കയറി ,ഒരു പ്രമുഖനായ പ്രവര്‍ത്തകനെ ഒരായുധം ഉപയോഗിച്ചു അക്രമിക്കില്ലായിരുന്നു. അക്രമിക്കപ്പെട്ടവന്റെയും,അതറിഞ്ഞ നേതാക്കളുടെയും നല്ല മനസ്സിനെകൂടി ഇവിടെ അഭിനന്ദിക്കട്ടെ.
ഇതുകൂടി പറയാന്‍ കാരണം..... സ്വന്തം ആലോചനക്കു പുറത്തു മറ്റു ചില സ്വാദീനം കൂടി ഇങ്ങിനെയുള്ള അവസരത്തില്‍ ചിലര്‍ക്ക് ഉണ്ടാവുന്നു എന്ന് ന്യായമായും സംശയിക്കാവുന്നതാണ്.ആ സംശയങ്ങള്‍ കടന്നെത്തുന്നതും ഇത്തരം ലഹരികളിലേക്ക് തന്നെയാണ് എന്നതും വസ്തുതയാണ്.ചുണ്ടുകള്‍ക്കുള്ളില്‍ തിരുകികയറ്റുന്ന,രക്തത്തെയും,മനസ്സിനെയും ലഹരിപിടിപ്പിച്ചു ,നാടിനും ,സമൂഹത്തിനും ദോഷകരമാക്കുന്ന,നമ്മുടെ സമൂഹത്തെ നാശത്തിലേക്ക് തള്ളുന്ന ഇത്തരം തിന്മകളെ തോല്‍പ്പിക്കാന്‍ നമുക്ക് കഴിയുമെന്ന് പ്രത്യാശിക്കാം.

Wednesday, January 12, 2011
ലഹരിക്കെതിരെ പ്രതികരിക്കാനുള്ള സമയം അതിക്രമിച്ചു കൊണ്ടിരിക്കുന്നു...????
---------- Forwarded message ----------
From: thasneem ali
Date: 2010/12/6
Subject: ലഹരിക്കെതിരെ പ്രതികരിക്കാനുള്ള സമയം അതിക്രമിച്ചു കൊണ്ടിരിക്കുന്നു...????
To: vanimal, sayeedtp sayeed
എല്ലാര്‍ക്കും നന്മകള്‍ നേരുന്നു.. റോഡിന്‍റെ കാര്യത്തില്‍ ഒരു നല്ല തീരുമാനം ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.. അത് പോലെ തന്നെ ജനകീയ കൂട്ടായ്മ എത്രയും പെട്ടെന്ന് കടന്നു ചെല്ലണം എന്ന് എനിക്ക് തോന്നുന്ന ഒരു കാര്യമാണ് വാണിമേലില്‍ ദിനം പ്രതി കൂടി വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം തടയുക എന്നത്.. പുതു തലമുറയില്‍ പുകവലിക്കാര്‍ കുറഞ്ഞു വരുന്നു എന്നായിരുന്നു ഞാനടക്കമുള്ളവരുടെ ധാരണ, പക്ഷെ മനസ്സിലാക്കാന്‍ കഴിയുന്ന കാര്യം എന്താണെന്ന് വെച്ചാല്‍ പുകവലിയില്‍ തുടങ്ങുന്ന കുട്ടികള്‍ പെട്ടെന്ന് തന്നെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി പോവുകയാണ് എന്നാണു.. നമ്മുടെ ക്രെസെന്റ്റ് ഹൈ സ്കൂളിലെ കുട്ടികള്‍ ഇക്കാര്യത്തില്‍ ഒട്ടും മോശക്കാരല്ല എന്ന് ഞാന്‍ മനസ്സിലാക്കുന്നു... 18 വയസ്സിനു താഴെയുള്ളവര്‍ക്ക് സിഗരറ്റ് വില്‍ക്കാന്‍ പാടില്ല എന്ന് നിയമം ഉള്ളപ്പോള്‍ തന്നെ കുട്ടികള്‍ക്ക് അത് ഇഷ്ടം പോലെ വാങ്ങാന്‍ പറ്റുന്നു എന്നതാണ് അവസ്ഥ.. സ്കൂള്‍ പരിസരങ്ങളിലുള്ള കച്ചവടക്കാരു ലാഭം മാത്രം മുന്നില്‍ കണ്ടു കൊണ്ട് ഇതിനു കൂട്ട് നില്‍ക്കുകയും ചെയ്യുമ്പോള്‍ അതിന്റെ ഫലം നമ്മുടെ പുതിയ തലമുറയുടെ ഭാവി കുഴപ്പത്തിലേക്കു നീങ്ങുന്നു എന്ന് തന്നെയാണ്..
ഉച്ചക്കുള്ള ഭക്ഷണത്തിന്റെ ഇടവേളയില്‍ സിഗരറ്റും വാങ്ങി ഇടവഴികളില്‍ വെച്ച് പുകക്കുന്ന അനവധി കുട്ടികളെ കാണാന്‍ പറ്റും... നിങ്ങള്‍ മുതിര്‍ന്നവര്‍ വരുമ്പോ ഒരു പക്ഷെ അവര്‍ ഒളിച്ചു വെച്ചേക്കാം, പക്ഷെ എന്റെയൊക്കെ മുന്നില്‍ കൂടി അവര്‍ അത് ഉപയോഗിക്കുന്നത് കാണാന്‍ സാധിക്കുന്നു.. എന്റെവീടിന്റെ പിറകിലുള്ള തോട്ടം കുട്ടികളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കുള്ള വേദിയാകുന്നുണ്ട്.. ഞാന്‍ വീട്ടില്‍ ഉള്ളപ്പോ അവരെ ഓടിക്കാന്‍ ശ്രമിച്ചിട്ടുമുണ്ട്.. കൂട്ടത്തില്‍ കുരുത്തംകെട്ട ഒരെണ്ണം ഉണ്ടാവും. മറ്റുള്ളവരെ കൂടി ഇതിലേക്ക് കൊണ്ട് വരുന്നത് അവരാണ്.. എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം കണ്ടെത്താന്‍ സ്കൂളിലെ അധ്യാപകരായ ഗ്രൂപ്പ് മെമ്പര്‍മാര് മുന്‍കൈ എടുക്കണമെന്ന് ഞാന്‍ അഭ്യര്തിക്കുകയാണ്... ഇതിനു വേണ്ട എല്ലാ വിധ സഹകരങ്ങളും എന്നില്‍ നിന്നും പ്രതീക്ഷിക്കുകയും ചെയ്യാം.. കുട്ടികളെ ബോധാവല്‍ക്കരിക്കുന്നതിനോടൊപ്പം തന്നെ കച്ചവടക്കാരുമായി ബന്ധപ്പെട്ടു കുട്ടികള്‍ക്ക് ലഹരി വസ്തുക്കള്‍ വില്‍ക്കില്ല എന്ന് ഉറപ്പു വരുത്തേണ്ടതും അത്യാവശ്യമാണ്.. ഇതിനു പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും സഹകരണം ഉണ്ടാകണമെന്ന് ആഗ്രഹിക്കുകയാണ്..സിഗരറ്റില്‍ നിന്നും കുട്ടികള്‍ കടന്നു ചെല്ലുന്ന മേഖലയാണ് പാന്‍.. ഭൂമിവാതുക്കലെ പാന്‍ വില്‍ക്കുന്ന ആളുടെ ഒരു ദിവസത്തെ വരുമാനം എത്രയാണെന്ന് ആരെങ്കിലും ഒന്ന് അന്വേഷിച്ചു നോക്കിയാല്‍ മനസ്സിലാവും നമ്മുടെ നാട് എങ്ങോട്ടാണ് പോകുന്നത് എന്ന്.. വൈകുന്നേരങ്ങളില്‍ അവിടെ ഉണ്ടാകുന്ന തിരക്ക് ഒന്ന് കാണേണ്ടത് തന്നെയാണ്.. പാനില്‍ നിന്നും വീണ്ടും അടുത്ത മേഖലകള്‍ തേടി പോകുന്നത് കൊണ്ട് തന്നെ രാത്രിയുള്ള കള്ള് കച്ചവടവും മറ്റും ഉഷാറായി വരുന്നു എന്നും അറിയാന്‍ കഴിയുന്നു.. ഭൂമിവാതുക്കളില്‍ പരസ്യമായി പകല്‍ പോലും കള്ള് വില്‍ക്കുന്ന ആളെ ഞാന്‍ കണ്ടിട്ടുണ്ട്, പഞ്ചായത്തിലെ ഒരു മെമ്പരോട് നേരിട്ട് ആളെ കാണിച്ചു കൊടുത്തിട്ടുണ്ടെങ്കിലും വില്‍പ്പന നിര്‍ത്തിക്കാന്‍ മുപ്പര് എന്തേലും ചെയ്തതായി കാണുന്നില്ല.. 'സ്റ്റാര്‍ വിഷന്‍' ശബ്ദിക്കാന്‍ തയ്യാറാവുകയാണെങ്കില്‍ ഞാന്‍ കാട്ടി തരാം ആളെ.. മുന്നേ ഒരു പ്രാവശ്യം വളയം SIക്ക് ആളെ കാണിച്ചു കൊടുത്തതായി എന്റെ സുഹൃത്ത് പറഞ്ഞിരുന്നു, പക്ഷെ അന്ന് അവിടെ പരതിയപ്പോള്‍ സാധനം ഒന്നും കിട്ടിയില്ല എന്നെങ്ങാനുമാണ് അറിയാന്‍ കഴിഞ്ഞത്.. പക്ഷെ ആ കടയില്‍ ഇപ്പോയും സാധനം വില്ക്കുന്നുണ്ട്..
ചര്‍ച്ച ചെയ്യുകയാണെങ്കില്‍ ഈ വിഷയത്തില്‍ ഒരുപാട് കാര്യങ്ങള്‍ പറയാന്‍ എല്ലാര്‍ക്കും ഉണ്ടാകുമെന്ന് ഉറപ്പാണ്. എന്റെ എഴുത്ത് കൂടുതല്‍ ദീര്‍ഘിച്ചു പോവാതിരിക്കാന്‍ ഞാന്‍ തല്‍ക്കാലം നിര്ത്തുന്നു, കുറെ അങ്ങോട്ടും ഇങ്ങോട്ടും ചളി വാരിയെറിഞ്ഞു യഥാര്‍ത്ഥ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സാഹചര്യങ്ങളില്‍ നിന്നും ഒളിച്ചോടാതെ ഇത്തരം കാര്യങ്ങള്‍ക്ക് എല്ലാരും മുന്‍കൈ എടുക്കുമെന്ന് പ്രതീക്ഷിച്ചു കൊണ്ട്...
സ്നേഹത്തോടെ തസ്നീം അലി
-- 09995734569/09633196390
ഈ വലിയ വിഷയം,അതിന്റെ ഗൌരവത്തില്‍ തസ്നീം അലി അവതരിപ്പിച്ചിട്ടും അതിനു അര്‍ഹിക്കുന്ന പരിഗണന കൊടുക്കാതെയും,ആരോഗ്യകരമായ ചര്‍ച്ച ഗ്രൂപ്പില്‍ വരാത്തതിലും ഖേദം അറിയിക്കട്ടെ.
ഇന്ന് രാവിലെ മരണ വീട്ടില്‍ നിന്നു തിരിച്ചു വരവേ ചെന്നാട്ടു മൂസ്സ മാസ്റ്ററെയും കൂടെ കിട്ടിയിരുന്നു. ചില കാര്യങ്ങള്‍ സംസാരിക്കുന്ന കൂട്ടത്തില്‍ ഞെട്ടലോടെ [സ്വകാര്യമായി] ഒരു കാര്യം കൂടി പറഞ്ഞു. ഭൂമിവാതുക്കല്‍ അങ്ങാടിയിലും,അല്ലങ്കില്‍,നമ്മുടെ ചുറ്റുവട്ടത്തിലുള്ള
പലരും പല തരം ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് അടിമപ്പെട്ടു പോയി എന്നത്. അതിന്റെ ചില 'പാര്‍ശ്വഫല'ങ്ങളാണ് ചിലപ്പോള്‍ നാടില്‍ അനിഷ്ട്ട സംഭവങ്ങളായി മാറുന്നത് എന്നതിന്റെ തെളിവുകള്‍ കൂടി അദ്ദേഹം പറഞ്ഞു തന്നു.ചെറിയ ചെറിയ 'കുമുട്ടി'പീടിക മുതല്‍ വലിയ കടകളില്‍ വരെ ഇത് സുലഭമായി കിട്ടുന്നു എന്നത് ഞെട്ടേണ്ടത് തന്നെയാണ്.കാരണം പലതാണ്......
നിസ്സാരമായി തള്ളാവുന്ന മരുന്നുകളല്ല ഇപ്പോള്‍ കടകളില്‍ കിട്ടുന്നത്. പച്ച ചാരായം മുതല്‍ ,ഉഗ്ര ശക്തിയുള്ള മയക്കു മരുന്നുകള്‍ വരെ ഭൂമിവാതുക്കല്‍ അങ്ങാടിയിലെ ചില പെട്ടി പീടികയില്‍ നിന്നു കിട്ടുന്നുണ്ട് എന്ന് ഇന്ന് രാവിലെ വളയം എസ്.ഐ. കൂടി തെളിവ് സഹിതം പറഞ്ഞപ്പോള്‍ ,ഒന്നുറപ്പായിരിക്കുന്നു..... കൈ വിട്ടു പോകയാണ് നമ്മുടെ നാട് എന്ന്........
വാണിമേലിലെ പല ഭാഗങ്ങളിലുമുള്ള ചെറുതും വലുതുമായ ആളുകള്‍ ഇത്തരം അരുതായ്മയിലേക്ക് അടുക്കുന്നതിന്റെ ഫലമാണ് ആവേശത്തിന്റെയും ,ലഹരിയുടെയും പുറത്തു ഇടയ്ക്കിടെ ഉണ്ടാവുന്ന സംഘര്‍ഷങ്ങള്‍ എന്നതിനും തെളിവുകള്‍ ഏറെ.... പോലീസിനെയും,എസ്.ഐ.യെയുമടക്കം ഭൂമിവാതുക്കല്‍ അങ്ങാടിയില്‍ വെച്ചു കൈക്ക് പിടിക്കാനും,അപമര്യാദയായി പെരുമാറാനും മാനസികമായി വളര്‍ന്നിരിക്കുന്നു നമ്മുടെ ആള്‍ക്കാര്‍...
കേട്ട് പരിചയവും,പത്രത്തില്‍ വായിച്ച അറിവുമുള്ള മയക്കു മരുന്നുകളും,ബ്രൌണ്‍ ഷുഗരുകളും ,നമ്മുടെ അയല്‍പക്കത്തുള്ള വീടുകളില്‍ തന്നെ സുലഭമായി....കോടികളുടെ മയക്കുമരുന്ന് വേട്ടയിലെ മുഖ്യ പ്രതിയെ പോലും നമുക്ക് സംഭാവന ചെയ്യാന്‍ കഴിഞ്ഞ സ്ഥിതിക്ക് ,
അത് നമ്മുടെ വീട്ടില്‍ എത്താനും അധികം താമസം വരില്ലെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.ഒരു യുദ്ധകാലടിസ്ഥാനത്തില്‍ തന്നെ ശുദ്ദീകരണം നടത്തല്‍ നിര്‍ബ്ബന്ധമാണ്.
വാണിമേല്‍ എന്ന നമ്മുടെ നാട് മാത്രമാണ് ലോകമെന്നു ധരിച്ചു പണവും,ആള്‍ ബലവും ഉണ്ടെങ്കില്‍ ലോകം മറിച്ചിടാന്‍ താന്‍ തന്നെ ധാരാളം എന്ന അഹങ്കാരത്തില്‍ നടക്കുന്ന നമ്മുടെ ആള്‍ക്കാര്‍ ചെയ്തു കൂട്ടുന്ന അഹങ്കാരത്തിന്റെ ചില ഉദാഹരണങ്ങള്‍ ഇവിടെ സൂചിപ്പിക്കണം എന്നുണ്ടായിരുന്നു. ദീര്‍ഘമായ എഴുത്ത് വായിക്കുന്നവര്‍ക്കുണ്ടാവുന്ന അലോസരം മനസ്സിലാക്കി ഞാന്‍ ചുരുക്കുകയാണ്. കഴിയുമെങ്കില്‍ നമുക്ക് ചെയ്യാവുന്ന ചെറിയ ഒരുപകാരം.......
- നമ്മുടെ പഞ്ചായത്ത് പ്രസിഡണ്ട് ഇത്തരം വിഷയങ്ങളില്‍ നല്ല ആത്മാര്‍ഥതയുള്ള ആളാണ്.ഇന്ന് ഞാന്‍ നേരില്‍ കണ്ടു ഈ ഭവിഷ്യത്ത്നെ കുറിച്ച് പറഞ്ഞിരുന്നു. നമ്മുടെ പഞ്ചായത്തില്‍ ഒരു ലഹരി നിരോധനം കൊണ്ടുവന്നാല്‍ അത് ഒരുപാട് അമ്മ,ഉമ്മ,പെങ്ങള്‍,ഭാര്യ,മക്കള്‍ തുടങ്ങിയവരുടെ പ്രാര്‍ത്ഥന നമുക്കുണ്ടാവുമെന്നു ഉറപ്പാണ്. നാം കൂടി ഇതിനു സപ്പോര്‍ട്ട് ചെയ്യുമെന്ന് റിയുമ്പോള്‍ നമ്മുടെ പ്രസിഡണ്ട് എന്‍.കെ.മൂസ്സ മാസ്റ്റര്‍ക്ക് കൂടുതല്‍ സംതൃപ്തി കൂടിയുണ്ടാവും. ഇന്റര്‍നെറ്റില്‍ കൂടി വെറുതെ വിളിക്കുന്ന നമ്മില്‍ പലരും ഈ ഒരു പ്രശ്നത്തില്‍ ഇടപെട്ടു നാടിനെ രക്ഷിക്കാന്‍ മൂസ മാസ്റ്ററെ ഒന്ന് വിളിച്ചു നമ്മുടെ കൂടി ആശങ്ക അറിയിക്കാന്‍ താല്പര്യപ്പെടുന്നു. പറ്റുമെങ്കില്‍ സമ്പൂര്‍ണ്ണ ലഹരി വിമുക്ത പഞ്ചായത്ത് ആക്കാനുള്ള ശ്രമമെങ്കിലും നടത്താന്‍ പറയുക.... അദ്ദേഹത്തിന്‍റെ നമ്പര്‍ : 9447059268 ,ആണ്.
തെറ്റുകള്‍ ക്ഷമിക്കുക......നല്ല ഒരു വാണിമെലിനെ സ്വപ്നം കാണുക....
സഈദ്
From: thasneem ali
Date: 2010/12/6
Subject: ലഹരിക്കെതിരെ പ്രതികരിക്കാനുള്ള സമയം അതിക്രമിച്ചു കൊണ്ടിരിക്കുന്നു...????
To: vanimal

From: Abdul Hameed KP
Date: 2011/1/7
Subject: വാണിമേല്‍ ചന്ത
To: vanimal
അങ്ങിനെ വാണിമേല്‍ ചന്ത പൊട്ടി ,ഇന്ന് പഞ്ചായത്തില്‍ നടന്ന ആലോചന യോഗത്തില്‍ ചന്ത നടത്തേണ്ട എന്നാ തീരുമാനം കൈകൊണ്ടു , അടുത്ത വര്ഷം നടത്താന്‍ വേണ്ടി ഒരു അഞ്ചു അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു ,കൂടാതെ TP saeed നെതിരെ രൂക്ഷ വിമര്‍ശനവും, ആരോടും ആലോചിക്കാതെ സ്വാഗത സങ്ങതിന്റെ കത്ത് വിതരണം ചെയ്തു എന്നാണ് കുറ്റം , എല്ലാ കുറ്റവും സ്വ മനസ്സാലെ saeed ഏറ്റെടുത്തു , യോഗം പിരിഞ്ഞു , ഇതില്‍ മാഷനമാര്‍ക്കായി ഒരു പങ്കും ഇല്ല എന്നുഅരിയിക്കട്ടെ
അബ്ദുല്‍ ഹമീദ്
അബ്ദുല്‍ഹമീദ് മാസ്റ്റര്‍ക്ക് ഇങ്ങിനെ ഒരെഴുത്ത് എഴുതാനുള്ള ചേതോവികാരം എന്താണ് എന്ന് എനിക്ക് മനസ്സിലായിട്ടില്ല.ഒരധ്യാപകന്‍ എന്ന നിലയില്‍ ഞാന്‍ പ്രതീക്ഷിക്കാത്തതിനാല്‍ ഇപ്പോളും ഞാന്‍ കരുതുന്നത് ഹമീദ് മാസ്റ്ററുടെ ഐ.ഡി.ആരോ 'മിസ്സ് യൂസ്' ചെയ്തു എന്നാണു.
അദ്ദേഹം സ്കൂള്‍ വിട്ടു വരാന്‍ താമസിച്ചതിനാല്‍ വരാന്‍ പറ്റിയില്ല എന്ന് യോഗം കഴിഞ്ഞ ഉടനെ എന്നോട് പറഞ്ഞിരുന്നു. തീരുമാനങ്ങള്‍ ചോദിച്ചു.ഞാന്‍ പറയുകയും ചെയ്തു.കൂടെ നമ്മുടെ ഗ്രൂപ്പില്‍ അയക്കണമെന്നും പറഞ്ഞിരുന്നു...... ഒരാള്‍ പോലും യോഗത്തില്‍ അവരവരുടെ അഭിപ്രായത്തില്‍ കവിഞ്ഞു ഒന്നും പറഞ്ഞിട്ടില്ല എന്നതാണ് സത്യം.
തീരുമാനം ഇങ്ങിനെയാണ്. വാണിമേല്‍ വിപണന മേളയുടെ സാധ്യതകള്‍ മനസ്സിലാക്കി അത് നടത്താന്‍ അഞ്ചു അംഗ സമിതിയെ നിയോഗിച്ചു. പി.തരുവായ് ഹാജി,
ടി.മൂസ്സ മാസ്റ്റര്‍, ടി.പി.കുമാരന്‍. സഈദ് ടി.പി., ജലീല്‍ കെ.വി.എന്നിവരാണ് അഞ്ചു അംഗ സമിതിയില്‍ ഉള്ളത്. ഈ വര്‍ഷം തന്നെ ,അതായതു ഒന്നുകില്‍ മാര്‍ച്ചിനു മുന്‍പ് ,അല്ലെങ്കില്‍ പരീക്ഷക്ക് ശേഷം,,,,!സമിതിയുടെ തീരുമാനം പരിഗണിക്കുക എന്നതാണ് യോഗത്തില്‍ പറഞ്ഞത്.[ഏതായാലും ഇനി എനിക്ക് താല്പര്യമില്ല]
എന്ത് അസംബന്ധമാണ് ബഹുമാന്യ മാഷ് ഇവിടെ വിളമ്പിയത്?.ആരോടും ചോദിക്കാതെ സ്വാഗത സംഘം നോട്ടീസ് വിതരണം ചെയ്തതിനു സഈദ്നെതിരെ രൂക്ഷ വിമര്‍ശനമെന്നു....
സ്വാഗത സംഘം നോട്ടീസ് വിതരണം നടത്തിയത് നമ്മുടെ പ്രസിഡണ്ട്‌ഉം ,കൊറ്റാല അശ്രഫും,എം.കെ.അശ്രഫും, സി.വി.മോയിതീന്‍ ഹാജിയുമാണ് എന്നതിനാല്‍ എനിക്കെതിരെ എന്തിനു വിമര്‍ശനം വേണം? ഭൂമിവാതുക്കല്‍ ഉള്ള ചില തല്‍പ്പര കക്ഷികള്‍ എന്‍റെ നല്ല ഒരു ഉദ്യെശത്തെ വെറും 'ചന്ത ക്കളി' ആക്കി മാറ്റി ,ജനങ്ങളില്‍ കലാപഭീതി പടര്‍ത്തിയപ്പോള്‍ തകര്‍ന്നടിഞ്ഞത് അഭിമാനം എന്ന മഹത്തായ മുതല്‍ക്കൂട്ടാണ്.ചോര പൊടിയുന്ന നാടെന്നും,കലാപ ഭൂമിയെന്നുമൊക്കെ പ്രാസംഗികരില്‍ ചിലര്‍ വാണിമേലിനെ ഉദ്ദരിച്ചപ്പോള്‍,ഇവരെ ഓര്‍ത്ത് ഞാനും അല്‍പ്പം തല താഴ്ത്തി.ലജ്ജ കൊണ്ടു,.....സ്വന്തം നാടിനെ വിശ്വസിക്കാത്ത 'വാണിമേലിയന്മാര്‍' നമുക്കെന്തിന് വേണമെന്ന് വെറുതെ ആലോചിച്ചുപോയി.
സ്വാഗത സംഘം രൂപീകരണത്തിന്റെ കത്ത് അടിച്ച്ചതിലെ അപാകതയില്‍ ചര്‍ച്ച തുടങ്ങിയപ്പോള്‍ എനിക്കതില്‍ ഒരു വിശദീകരണം കൊടുക്കേണ്ടി വന്നു എന്നത് സത്യം..ഭരണ മുന്നണിയിലെയും,പ്രതിപക്ഷത്തെയും മെമ്പര്‍മാര്‍ പ്രസിഡണ്ട് ചെയ്ത അപരാധമായി ആഘോഷിക്കുന്ന അവസ്ഥയില്‍ ഞാന്‍ ആ കുറ്റം സ്വയം ഏറ്റെടുത്തു എന്നത് നേരാണ്. ഒരുപക്ഷെ ചിലര്‍ക്ക് ആഘോഷിക്കാന്‍ കിട്ടിയ അവസരം ഇല്ലാതാക്കുക എന്ന ഒരൊറ്റ ലക്ഷ്യം.
"സദസ്സിനോട് സംസാരിച്ചു പരിചയമില്ലാത്ത ഞാന്‍ സാന്ദര്‍ഭികമായി ഒരു കാര്യം പറയേണ്ടി വരുന്നു.സ്വാഗത സംഘം നോട്ടീസ് അടിച്ചതിന്റെ പൂര്‍ണ്ണ ഉത്തരവാതിത്വം എനിക്കാണെന്നും,പ്രസിഡണ്ട് ഉദ്യേശിച്ചത് ആലോചന യോഗമാണ് എന്നും,പരിചയക്കുറവു മൂലം വന്ന അപാകതയില്‍ എന്നോട് ക്ഷമിക്കണമെന്നും" ഞാന്‍ പറഞ്ഞപ്പോള്‍ പലര്‍ക്കും പൊള്ളി എന്നത് വലിയ സത്യമാണ്. ആ നോട്ടീസ് വലിയ ചര്‍ച്ചയാക്കാംഎന്നു കരുതിയ ചിലര്‍ക്ക്, ആ മരുന്ന് പ്രയോഗിച്ചപ്പോള്‍ ദഹിച്ചില്ല. ഞാന്‍ എന്‍റെ നാടിന്റെ നല്ല ഒരു സ്വപ്നത്തിനു വേണ്ടി തോറ്റു കൊടുത്തു എന്നെ എനിക്ക് തോന്നിയുള്ളൂ.ഇനിയും അതിനു തയാറുമാണ്.
ഞാന്‍ അങ്ങിനെ പറഞ്ഞതിനാല്‍ വിവാദങ്ങള്‍ മാറി ചര്‍ച്ചകള്‍ വന്നു.അബദ്ധം മനുഷ്യസഹജമാണ് എന്നും,തെറ്റ് ഏറ്റുപറഞ്ഞതിനാല്‍ നാം മാനിക്കണമെന്നും മെമ്പര്‍ വസന്ത കുമാരിയടക്കം പറഞ്ഞപ്പോള്‍ അവരുടെ വാക്കുകളില്‍ സകല ബഹുമാനവും അവര്‍ സൂക്ഷിച്ചിരുന്നു. എങ്ങിനെ ഇതിനെയൊക്കെ രൂക്ഷ വിമര്‍ശനം എന്ന് പറഞ്ഞു കളഞ്ഞു?
നിര്‍ത്തുകയാണ്..... അപേക്ഷയുണ്ട് മാഷേ..... സൂപ്പി നരിക്കാട്ടെരിയുടെ പ്രസംഗം അടര്‍ത്തി മാറ്റിയപ്പോള്‍ വലിയ ഒരു ചര്‍ച്ചയായി.അദ്ദേഹം ഈ ഗ്രൂപ്പില്‍ ഇല്ലാത്തത് ഒരു ഭാഗ്യമായി കാണുക. ഇന്ന് ഞാന്‍ ഇതില്‍ മെമ്പര്‍ ആണ്.പക്ഷെ പ്രതികരിക്കാനുള്ള കഴിവ് വല്ലാതെ എനിക്ക് ഇല്ലാതെ പോയതും ഭാഗ്യമായി കാണുക.
ഭാഗ്യം:അവിടെ കമ്മറ്റിയില്‍ നമ്മുടെ ഗ്രൂപ്പിലുള്ള എം.പി.അനസ് അടക്കമുള്ളവര്‍ ഉണ്ടായിരുന്നു എന്നത്.രൂക്ഷ വിമര്‍ശനം അവരും കേട്ടിരിക്കുമല്ലോ.....
സഈദ്
--

Subscribe to:
Posts (Atom)